ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഡെക്കാത്തലണുമായി ചേര്‍ന്നു സംഘടിപ്പിച്ച റണ്‍ ഫോര്‍ യുവര്‍
കോട്ടയം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഡെക്കാത്തലണുമായി ചേര്‍ന്നു റണ്‍ ഫോര്‍ യുവര്‍ ഹാര്‍ട്ട് കാരിത്താസ് മാരത്തണ്‍
2026 സംഘടിപ്പിച്ചു.
ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവയ്പ്എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച മാരത്തണില്‍ പൊതുജനങ്ങളും ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.
ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി മത്സരാര്‍ഥികള്‍ക്കൊപ്പം ഓടാന്‍ കുട്ടാപ്പി ദ റോബോ 3.0യും കാരിത്താസിലെത്തി.
രാവിലെ ആറിന് കാരിത്താസ് മാതാ ആശുപത്രിയില്‍ നിന്നാരംഭിച്ച 10 കിലോമീറ്റര്‍ മാരത്തണ്‍ കാരിത്താസ് റൗണ്ട്, പട്ടിത്താനം, ഏറ്റുമാനൂര്‍ എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയി തിരികെ കാരിത്താസ് മാതാ ആശുപത്രിയില്‍ സമാപിച്ചു.
ഏറ്റുമാനൂര്‍ സിഐ കെ.കെ. പ്രശോഭ് മാരത്തണിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക് ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത്, ഫാ. ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ. സൈജു പുത്തന്‍പറമ്പില്‍, ഫാ. ജോയ്സ് നന്ദിക്കുന്നേല്‍, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫ്, മറ്റ് ഡോക് ടേഴ്സ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Tags : NattuVishesham DistrictNews