കോണ്ഗ്രസ്ഭവന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു.
കുന്നിക്കോട്: വിളക്കുടി ക്ലാവോട് കേശവപിള്ള സ്മാരക കോണ്‍ഗ്രസ് ഭവന് എഐസിസി വര്‍ക്കിഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി ഉത്ഘാടനം ചെയ്തു.
ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കോശി ചെറിയാന് അധ്യക്ഷനായിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. പത്മ ഗിരീഷ് പതാക ഉയര്‍ത്തി. കെപിസിസി അംഗങ്ങളായ സി.ആര്. നജീബ്, അലക്സ് മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബാബു മാത്യു, ജെ. ഷാജഹാന്, റെജിമോന് വര്‍ഗീസ്, ജി. രാധാമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത് മേലില, ടി.എം.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനിത തോമസ്, സൂര്യനാഥ്, ശോഭ, ലാലി ബിജു, ലത. സി. നായര്‍, പഞ്ചായത്തംഗങ്ങളായ ആശ ബിജു, അനീഷ് ഖാന് , കാര്യറ നാസറുദീന്‍ , അഫ്സല് മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.