x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ വി​ല്ലേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം

വെബ് ഡെസ്ക്
Published: September 28, 2026 12:42 AM IST | Updated: September 28, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

കു​ള​ത്തൂ​പ്പു​ഴ: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ക​ര​ട് രേ​ഖ​യി​ല്‍ നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ലി​സ്റ്റി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു.
ഇ​എ​സ്‌​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പു​ന​ലു​ര്‍ താ​ലൂ​ക്കി​ലെ വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പൊ​തുവി​കാ​രം അ​റി​യി​ക്കു​ക​യും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ​യും, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​കാ​ര​വും ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് പ​ട്ടി​ക ന​ല്‍​കി​യ​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍, കൃ​ഷി സ്ഥ​ല​ങ്ങ​ള്‍, തോ​ട്ട​ങ്ങ​ള്‍ എ​ന്നി​വ​യെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ അ​ന്തി​മ വി​ജ്ഞാ​പ​ന നി​ര്‍​ദേ​ശം കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​തെ​ന്ന മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രാ​മ​ര്‍​ശം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്ക​ലാ​ണ്. പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ വി​ല്ലേ​ജു​ക​ളി​ലെ തോ​ട്ട​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​യും മ​ന്ത്രി ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റ്, ഓ​യി​ല്‍ പം ​ഇ​ന്ത്യ ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫാ​ക്ട​റി​യും എ​സ്റ്റേ​റ്റും സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​വി​ടെ​യാ​ണ്. കൂ​ടാ​തെ നി​ര​വ​ധി സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​ക​ളും ഇ​വി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളുമുണ്ട്.

ഇ​എ​സ്എ ലി​സ്റ്റി​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​ത് പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലാ​ണ്.

കു​ള​ത്തൂ​പ്പു​ഴ, തി​ങ്ക​ള്‍​ക്കരി​ക്കം, തെ​ന്മ​ല, ഇ​ട​മ​ണ്‍, ആ​ര്യ​ങ്കാ​വ്, ഏ​രൂ​ര്‍ വി​ല്ലേ​ജു​ക​ള്‍ പ​രി​സ്ഥി​തി ലോ​ല വി​ല്ലേ​ജു​ക​ളാ​യാ​ണ് കേ​ന്ദ്ര വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ര​ട് രേ​ഖ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മു​ത​ല്‍ ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ക്ഷി​രാ​ഷ്‌ട്രീയ​ഭേ​ദ​മെ​ന്യേ ജ​ന​കീ​യ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, തു​ട​ങ്ങി സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് വി​ജ്ഞാ​പ​നം. പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ന്റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ ഭാ​വി വി​ക​സ​ന​ത്തെ ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ക​ര​ട് രേ​ഖ​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട​തെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up