Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prison

America

മാ​ര​ക വി​ഷാം​ശം കു​ത്തി​വ​ച്ചി​ട്ടും "ര​ക്ഷ​യി​ല്ല'; വ​ധ​ശി​ക്ഷ അ​തി​ജീ​വി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ൽ 50 വ​യ​സു​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ക്രി​സ്റ്റ പൈ​ക്കി​നെ വി​ഷം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള​ള ശ്ര​മ​മ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്റ്റ പൈ​ക്ക് എ​ന്ന കു​റ്റ​വാ​ളി​ക്കു ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും മ​രി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യാ​യി സം​ഭ​വം മാ​റി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു.

1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു ക്രി​സ്റ്റ പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. അ​വ​സാ​ന​നി​മി​ഷ​ത്തി​ലെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​വ​ർ​ബെ​ന്‍റ് മാ​ക്സി​കം സെ​ക്യൂ​രി​റ്റി ജ​യി​ലി​ലാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ൽ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. പെ​ന്‍റോ​ബാ​ർ​ബി​റ്റ​ൽ എ​ന്ന വി​ഷം ര​ണ്ടു ത​വ​ണ കു​ത്തി​വ​ച്ച ക്രി​സ്റ്റ​യ്ക്കു ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചി​ല്ല.

ഇ​വ​ർ ഉ​ച്ച​ത്തി​ൽ കൂ​ർ​ക്കം വ​ലി​ച്ച​താ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ന്ന​സി സം​സ്ഥാ​ന​ത്ത് ഇ​രു​ന്നൂ​റു വ​ർ​ഷ​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​ണു​ക്രി​സ്റ്റ.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ​ക്ക് ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി എ​ന്നാ​ണ് അ​റി​യി​പ്പ്. കൊ​ല്ല​പ്പെ​ട്ട കൊ​ളീ​ൻ സ്ലെ​മ്മ​റി​ന്‍റെ അ​മ്മ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യി​രു​ന്നു.

District News

കൈ​ക്കൂ​ലി: എ​സ്‌​സി ഓ​ഫീ​സ് ക്ല​ര്‍​ക്കി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വ്

തൊ​ടു​പു​ഴ: കൈ​ക്കൂ​ലിക്കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കി​ന് മൂ​ന്നു​ വ​ര്‍​ഷം ത​ട​വും അ​ഞ്ചു ​ല​ക്ഷം രൂ​പ പി​ഴ​യും. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി റ​ഷീ​ദ് കെ. ​പ​ന​യ്ക്ക​ലി​നെ​യാ​ണ് (50) മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ജ​ഡ്ജി ജി.​ രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട സ്‌​കോ​ള​ര്‍​ഷി​പ് അ​നു​വ​ദി​ക്കാനു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം​ചെ​യ്ത് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് ശി​ക്ഷ. കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍ ഇ​ടു​ക്കി ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്കാ​യി​രു​ന്നു ഇ​യാ​ള്‍.

ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍നി​ന്ന് 2019 മു​ത​ല്‍ അ​നു​വ​ദി​ച്ചു​വ​ന്നി​രു​ന്ന പോ​സ്റ്റ്‌​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ് ത​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​ര​നെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2019ലും 20​ലും ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി. 2021ല്‍ ​അ​നു​വ​ദി​ച്ച സ്‌​കോ​ള​ര്‍​ഷി​പ് തു​ക​യു​ടെ ഗ​ഡു​വി​ല്‍​നി​ന്ന് 40,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ ആ​ദ്യ ഗ​ഡു​വാ​യി 25,000 രൂ​പ കൈ​പ്പ​റ്റു​മ്പോ​ഴാ​ണ് ഇ​ടു​ക്കി വി​ജി​ല​ന്‍​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ടു​ക്കി വി​ജി​ല​ന്‍​സ് യൂ​ണി​റ്റി​ലെ മു​ന്‍ ഡി​വൈ​എ​സ്പി​മാ​രാ​യ വി.​ആ​ര്‍.​ ര​വി​കു​മാ​ര്‍, ഷാ​ജു ജോ​സ്, പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​ വി​നോ​ദ്, ടി​പ്‌​സ​ണ്‍ തോ​മ​സ്, ഷി​ന്‍റോ പി.​ കു​ര്യ​ന്‍ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. വി​ജി​ല​ന്‍​സി​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രാ​യ വി.​എ.​ സ​രി​ത, പി.​എ​സ്.​ ദി​വ്യ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

NRI

ജ​യി​ലി​ൽ നി​ന്ന് നേ​രെ കാ​ബൂ​ളി​ലേ​ക്ക്; കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ 23 അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി ജ​ർ​മ​നി

ബെ​ർ​ലി​ൻ: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി ജ​ർ​മ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചി​രു​ന്ന 23 കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ ജ​ർ​മ​നി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തി.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി ലെ​യ്പ്സി​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഫ്രീ​ബേ​ർ​ഡ് എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യേ​ക വി​മാ​നം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന​ത്. ജ​ർ​മൻ ഫെ​ഡ​റ​ൽ പോ​ലീ​സി​ന്‍റെ (Bundespolizei) പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യു​ടെ കാ​വ​ലി​ൽ തു​ർ​ക്കി​യി​ലെ ട്രാ​ബ്‌​സ​ണി​ൽ (Trabzon) ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഇ​റ​ങ്ങി​യ വി​മാ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കാ​ബൂ​ളി​ലെ​ത്തി.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ: ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, വ​ധ​ശ്ര​മം, മാ​ര​ക​മാ​യ ക​വ​ർ​ച്ച​ക​ൾ, വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​ക്ക​ട​ത്ത് തു​ട​ങ്ങി​യ ഗു​രു​ത​ര കേ​സു​ക​ളി​ൽ കോ​ട​തി ശി​ക്ഷി​ച്ച​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഇ​വ​ർ​ക്ക് അ​ഭ​യാ​ർ​ഥി പ​ദ​വി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ല​പാ​ട്: ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ ന​മ്മു​ടെ രാ​ജ്യം വി​ട​ണം എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. താ​മ​സാ​നു​മ​തി​യി​ല്ലാ​ത്ത​വ​രും കു​റ്റ​വാ​ളി​ക​ളും നാ​ടു​ക​ട​ത്ത​പ്പെ​ടും; ഈ ​ന​യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും എ​ന്ന് ഫെ​ഡ​റ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​നു​മാ​യു​ള്ള ധാ​ര​ണ​യും വി​മ​ർ​ശ​ന​ങ്ങ​ളും: അ​ഫ്ഗാ​നി​സ്ഥാ​ൻ ഭ​രി​ക്കു​ന്ന താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ണ് ജ​ർ​മ്മ​നി ഈ ​നീ​ക്കം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ക​വ​രു​ന്ന താ​ലി​ബാ​നു​മാ​യി സ​ർ​ക്കാ​ർ സ​ന്ധി ചെ​യ്യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഗ്രീ​ൻ പാ​ർ​ട്ടി എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധം: നാ​ടു​ക​ട​ത്ത​ൽ ത​ട​യാ​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി ലെ​യ്പ്സി​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ൽ എ​ഴു​പ​തോ​ളം വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, അ​ഭ​യാ​ർ​ഥി നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള വി​ദേ​ശി​ക​ളെ എ​ത്ര​യും വേ​ഗം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​മു​ള്ള ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​മാ​ന സ​ർ​വീ​സ്.

ഭാ​വി​യി​ലും സ​മാ​ന​മാ​യ ശ​ക്ത​മാ​യ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സൂ​ച​ന.

Kerala

ജ​യി​ലി​നു​ള്ളി​ലേ​ക്ക് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മം; മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു​ള്ളി​ലേ​ക്ക് ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ട​വു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റി​യി​ച്ചു.

ചെ​രു​പ്പി​ൽ ദ്വാ​ര​മു​ണ്ടാ​ക്കി അ​തി​നു​ള്ളി​ൽ ചെ​റി​യ ക​വ​ർ ഒ​ളി​പ്പി​ച്ചാ​ണ് ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ര​ണ്ടം​ഗ സം​ഘം ത​ട​വു​കാ​ര​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ​ത്. 

ഇ​വ​ർ ഫോ​ണി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​താ​യും ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു​ള്ളി​ലേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പും നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 

ജ​യി​ലി​ന് പു​റ​ത്തു​നി​ന്ന് മ​തി​ലു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ബീ​ഡി, സി​ഗ​ര​റ്റ്, മ​ദ്യം തു​ട​ങ്ങി​യ​വ അ​ക​ത്തേ​ക്ക് എ​റി​ഞ്ഞു​ന​ൽ​കു​ന്ന സം​ഭ​വ​ങ്ങ​ളും പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജ​യി​ലി​നു​ള്ളി​ലെ ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​രു​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

International

ഇ​റേ​നി​യ​ൻ ഫോ​ട്ടോ​ജേ​ർ​ണ​ലി​സ്റ്റിന് 15 വ​ർ​ഷം ത​ട​വ്

ടെ​​​​ഹ്റാ​​​​ൻ: ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​റാ​​​​നി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളും കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ എ​​​​ത്തി​​​​ച്ച പ്ര​​​​മു​​​​ഖ ഫോ​​​​ട്ടോ​​​​ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ് യ​​​​ൽ​​​​ദ മൊ​​​​യേ​​​​രി​​​​ക്ക് 15 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച് കോ​​​​ട​​​​തി.

‘ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യ്ക്കെ​​​​തി​​​​രേ സ​​​​യ​​​​ണി​​​​സ്റ്റ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു’ എ​​​​ന്ന കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണു ശി​​​​ക്ഷ. വി​​​​ധി​​​​ക്കെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി യ​​​​ൽ​​​​ദ അ​​​​റി​​​​യി​​​​ച്ചു.

മാ​​​​ർ​​​​ച്ച്-​​​​ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന യു​​​​എ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം അ​​​​ല​​​​യ​​​​ടി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളും പ​​​​ക​​​​ർ​​​​ത്തി​ ലോ​​​ക​​​ത്തി​​​നു​​​മു​​​ന്നി​​​ൽ എ​​​ത്തി​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണ് യ​​​​ൽ​​​​ദ.

ത​​​​ന്‍റെ കേ​​​​സി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന രാ​​​​ജ്യാ​​​​ന്ത​​​​ര ശ്ര​​​​ദ്ധ, സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു കീ​​​​ഴി​​​​ൽ ഭ​​​​യ​​​​ത്തോ​​​​ടെ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മ​​​​റ്റു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും ക​​​​രു​​​​ത്താ​​​​കു​​​​മെ​​​​ന്ന് യ​​​​ൽ​​​​ദ പറഞ്ഞു.

Kerala

മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്രതിക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വ​​ട​​ക്കാ​​ഞ്ചേ​​രി: മൂ​​ന്നു​​വ​​യ​​സു​​കാ​​രി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക്ക് 11 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 60,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ. പ​​ന്നി​​ത്ത​​ടം നീ​​ണ്ടൂ​​ർ സ്വ​ദേ​ശി ഇ​​ബ്രാ​​ഹി​മി​ (63)​നെ​​യാ​​ണ് വ​​ട​​ക്കാ​​ഞ്ചേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് പോ​​ക്സോ സ്പെ​​ഷ​​ൽ കോ​​ട​​തി ജ​​ഡ്ജ് എ​​സ്. സു​​ധീ​​ഷ് കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്.

എ​​രു​​മ​​പ്പെ​​ട്ടി പോ​​ലീ​​സ് എ​​സ്ഐ കെ.​​എ​​സ്. ഓ​​മ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​സ്ഐ ജോ​​ണി​​യാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച് കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്.

പ്രോ​​സി​​ക്യൂ​​ഷ​​ൻ 15 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ച്ചു. 23 രേ​​ഖ​​ക​​ൾ തെ​​ളി​​വാ​​യി ഹാ​​ജ​​രാ​​ക്കി. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ അ​​ഡ്വ. ഇ.​​എ. സീ​​ന​​ത്ത് ഹാ​​ജ​​രാ​​യി.

പി​​ഴ​​ത്തു​​ക അ​​ട​​യ്ക്കു​​ന്ന​പ​​ക്ഷം അ​​തി​​ജീ​​വി​​ത​​യ്ക്കു ന​​ൽ​​കാ​​നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി ഒ​​രു വ​​ർ​​ഷം അ​​ധി​​ക​​ത​​ട​​വ് അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​നും വി​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ജീ​​വി​​ത​​യു​​ടെ സ​​ഹോ​​ദ​​രി​​ക്കെ​​തി​​രേ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തി​​യ കേ​​സി​​ൽ കോ​​ട​​തി നേ​​ര​​ത്തേ ഇ​​യാ​​ളെ ശി​​ക്ഷി​​ച്ചി​​രു​​ന്നു.

National

കാ​മു​ക​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ​ത് വെ​ടി​യു​ണ്ട​ക​ളു​മാ​യി; പെ​ൺ​കു​ട്ടി പി​ടി​യി​ൽ

ഗോ​ണ്ട: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​മു​ക​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ളും പ​ണ​വും ക​ണ്ടെ​ടു​ത്തു. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യാ​ണ് പെ​ൺ​കു​ട്ടി ജ​യി​ലി​ലെ​ത്തി​യ​ത്. 10 വെ​ടി​യു​ണ്ട​ക​ളാ​ണ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

യു​പി​യി​ലെ ഗോ​ണ്ട ഡി​വി​ഷ​ണ​ൽ ജ​യി​ലി​ൽ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഹ​ർ​ഷു ക​ശ്യ​പ് എ​ന്ന ത​ട​വു​കാ​ര​നെ കാ​ണാ​നാ​ണ് പെ​ൺ​കു​ട്ടി​യും മ​റ്റൊ​രു യു​വാ​വും ജ​യി​ലി​ലെ​ത്തി​യ​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​ക്ക​ൽ നി​ന്നും വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ത​ന്‍റെ പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്കി​ൽ നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Kerala

ആറു വയസുകാരിയോട് അതിക്രമം; 46കാരന് 78 വര്‍ഷം കഠിന തടവ്

മൂ​​​വാ​​​റ്റു​​​പു​​​ഴ: ആ​​​റു വ​​​യ​​​സു​​​കാ​​​രി​​​യെ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ 46കാ​​​ര​​​ന് 78 വ​​​ര്‍ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 5.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ച് മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ക്‌​​​സോ സ്‌​​​പെ​​​ഷ​​​ല്‍ കോ​​​ട​​​തി.

കാ​​​സ​​​ര്‍ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണു ജ​​​ഡ്ജി എ. ​​​സ​​​മീ​​​ര്‍ ശി​​​ക്ഷി​​​ച്ച​​​ത്.വി​​​ധി കേ​​​ട്ട പ്ര​​​തി കോ​​​ട​​​തി​​​ക്കു​​​ള്ളി​​​ല്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു.

തു​​​ട​​​ര്‍ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് പ്ര​​​തി​​​യെ സെ​​​ന്‍ട്ര​​​ല്‍ ജ​​​യി​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്. 2019 ഡി​​​സം​​​ബ​​​ര്‍ 16ന് ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് വി​​​ധി.

District News

മെ​ത്താം​ഫെ​റ്റ​മി​ന്‍: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

കാ​സ​ര്‍​ഗോ​ഡ്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക്ക് ഒ​രു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും. മ​ല​പ്പു​റം വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ല​ത്തെ പി.​ഇ. നൗ​ഷാ​ദ​ലി​യെ (44) യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജ് രാ​മു ര​മേ​ഷ് ച​ന്ദ്ര​ഭാ​നു ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​മാ​സം അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2022 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് കു​മ്പ​ള കു​ണ്ടം​കാ​റ​ടു​ക്ക ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ന​ടു​ത്ത് 11.65 ഗ്രാം ​മെ​ത്താം​ഫെ​റ്റ​മി​നു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ​യെ​ന്നു ക​രു​തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യേ​ക്കാ​ളും മാ​ര​ക​മാ​യ മെ​ത്താം​ഫെ​റ്റ​മി​ന്‍ ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​പ്ര​മോ​ദാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ ജി. ​ച​ന്ദ്ര​മോ​ഹ​ന്‍, അ​ഡ്വ. ചി​ത്ര​ക​ല എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Kerala

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു.

ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡിസിസി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരെയാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളായി നിയമിച്ചത്.

വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും സമിതിയിലുണ്ടാകും. തവനൂർ സെൻട്രൽ ജയിലിൽ ഇ.പി. രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സമിതിയംഗങ്ങളായി തീരുമാനിച്ചത്.

വിവിധ തുറന്ന ജയിലുകളിലും വനിതാ ജയിലുകളിലും പുതിയ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു.

കൂടാതെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി സമിതികൾ വിപുലീകരിച്ചു.

International

ജയിൽ ചാടുന്നത് തടയാൻ മുതലകളെ ഉപയോഗിക്കാൻ ഇസ്രയേൽ

ടെ​​​​ൽ അ​​​​വീ​​​​വ്: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ത​​​​ട​​​​വു​​​​കാ​​​​ർ ചാ​​​​ടി​​​​പ്പോ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ ജ​​​​യി​​​​ലി​​​​നു​​​​ചു​​​​റ്റും മു​​​​ത​​​​ല​​​​ക​​​​ളെ കാ​​​​വ​​​​ൽ നി​​​​ർ​​​​ത്താ​​​​നു​​​​ള്ള വി​​​​ചി​​​​ത്ര​​​​മാ​​​​യ നീ​​​​ക്ക​​​​വു​​​​മാ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ​​​​മ​​​​ന്ത്രി ഇ​​​​റ്റാ​​​​മ​​​​ർ ബെ​​​​ൻ-​​​​ഗ്വീ​​​​ർ.

ഹ​​​​മാ​​​​സ് ത​​​​ട​​​​വു​​​​കാ​​​​രെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തെ​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ കെ​​​​റ്റ്സി​​​​യോ​​​​ട്ട് ജ​​​​യി​​​​ലി​​​​നു​​​​ചു​​​​റ്റും മു​​​​ത​​​​ല​​​​ക​​​​ളെ വി​​​​ന്യ​​​​സി​​​​ക്കാ​​​​നാ​​​​ണു മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. ഇ​​​​തി​​​​നു​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി മു​​​​ത​​​​ല​​​​ക​​​​ളെ സു​​​​ര​​​​ക്ഷാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ത​​​​ക്ക​​​​വ​​​​ണ്ണം അ​​​​വ​​​​യു​​​​ടെ വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം മാ​​​​റ്റം വ​​​​രു​​​​ത്തി.

മു​​​​ത​​​​ല​​​​ക​​​​ളെ ‘വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ’ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കു വ​​​​ള​​​​ർ​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ള ‘വ​​​​ള​​​​ർ​​​​ത്തു വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ’ ഗ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ ധാരാ സിംഗിന് ജയില്‍മോചനം

ന്യൂ​​​​ഡ​​​​ല്‍ഹി: 1999ല്‍ ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ല്‍ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ മി​​​​ഷ​​​​ന​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ര്‍ട്ട് സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും ര​​​​ണ്ടു ചെ​​​​റി​​​​യ ആ​​​​ണ്‍മ​​​​ക്ക​​​​ളെ​​​​യും ജീ​​​​വ​​​​നോ​​​​ടെ ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലു​​​​ള്ള ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നാ​​​​യ ധാ​​​​രാ സിം​​​​ഗി​​​​ന് ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് ന​​​​ല്‍കു​​​​ന്നു.

ഇ​​​​തേ കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​തി മ​​​​ഹേ​​​​ന്ദ്ര ഹെം​​​​ബ്രാ​​​​മി​​​​നെ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഏ​​​​പ്രി​​​​ലി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നു വി​​​​ട്ട​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മു​​​​ഖ്യ​​​​പ്ര​​​​തി​​​​യെ​​​​യും വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്.

ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്തും ആ​​​​റും വ​​​​യ​​​​സു മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള ര​​​​ണ്ടു മ​​​​ക്ക​​​​ളെ​​​​യും അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ര​​​​വീ​​​​ന്ദ്ര പാ​​​​ല്‍ എ​​​​ന്ന ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ ഇ​​​​ള​​​​വ് (റെ​​​​മി​​​​ഷ​​​​ന്‍) അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ശി​​​​ക്ഷാ അ​​​​വ​​​​ലോ​​​​ക​​​​ന സ​​​​മി​​​​തി ഓ​​​​ഗ​​​​സ്റ്റ് 15നു ​​​​മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ""അ​​​​ദ്ദേ​​​​ഹ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്ക​​​​ട്ടെ. അ​​​​തി​​​​നു മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണം''- ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, വി​​​​ജ​​​​യ് ബി​​​​ഷ്‌​​​​ണോ​​​​യി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.

ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​നാ​​​​ല്‍ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് അ​​​​ല്പ​​​​കാ​​​​ല​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ അ​​​​ഭ്യ​​​​ര്‍ഥ​​​​ന സ്വീ​​​​ക​​​​രി​​​​ച്ചു ഒ​​​​രു മാ​​​​സ​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

കേ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത പ​​​​രി​​​​ഗ​​​​ണ​​​​ന ഓ​​​​ഗ​​​​സ്റ്റ് 19ലേ​​​​ക്കു മാ​​​​റ്റി. അ​​​​തി​​​​നി​​​​ടെ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മി​​​​ശ്ര​​​​യും ബി​​​​ഷ്ണോ​​​​യും ന​​​​ല്‍കി​​​​യ ഒ​​​​രു പേ​​​​ജു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

വാഹനാപകടം: ഇന്ത്യക്കാരന് തടവുശിക്ഷ

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യുഎസിൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ ജ​​​ഷ​​​ൻ​​​പ്രീ​​​ത് സിം​​​ഗി​​​ന് (22) കോ​​​ട​​​തി നാ​​​ലു വ​​​ർ​​​ഷ​​​വും എ​​​ട്ടു​ മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഒ​​​ന്‍റാ​​​റി​​​യോ​​​യി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ എ​​​ട്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​ഷ​​​ൻ​​​പ്രീ​​​തി​​​ന്‍റെ ട്ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഇ​​​ടി​​​ച്ചു​​​ തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2022ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് യുഎസിലെ​​​ത്തി​​​യ ജ​​​ഷ​​​ൻ​​​പ്രീ​​​ത് അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

Kerala

ജ​യി​ല്‍ പ​രി​ഷ്‌​ക​ര​ണ മേ​ല്‍​നോ​ട്ട സ​മി​തി രൂ​പീ​ക​ര​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: ജ​യി​ല്‍ പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ത​ല മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് ഉ​ട​ന​ടി രൂ​പം ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ഹ​ര്‍​ജി വീ​ണ്ടും 16ന് ​പ​രി​ഗ​ണി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി വ്യ​ക്ത​മാ​ക്കി റി​പ്പോ​ര്‍​ട്ട് 16ന് ​മു​മ്പ് ന​ല്‍​കാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി റി​ട്ട. ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ആ​ര്‍. നാ​രാ​യ​ണ പി​ഷാ​ര​ടി ഏ​റ്റെ​ടു​ക്ക​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി മു​ന്നോ​ട്ടു​വ​ച്ചു.

Kerala

ജയിലിൽ നിന്ന് ഈശ്വരനാമത്തിൽ; ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കാ​പ്പ കേ​സ് പ്ര​തി​യാ​യ ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ആ​ർ. സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ലൈ​ബ്ര​റി ഹാ​ളി​ലെ വേ​ദി​യി​ൽ രാ​വി​ലെ 11ന് ​സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി​യ​ത്. മേ​യ​ർ വി.​വി. രാ​ജേ​ഷ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹൈ​ക്കോ​ട​തി വി​ധി വ്യ​ക്ത​മാ​ക്കു​ന്ന സ്വാ​ഗ​തം മു​ത​ൽ സ​ത്യ​പ്ര​തി​ജ്ഞ​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ഞ്ചു മി​നിറ്റ് ​കൊ​ണ്ട് അ​വ​സാ​നി​ച്ചു.

മേ​യ​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ജ​യി​ൽ സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് വേ​ദി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് എ​ത്തി​യെ​ങ്കി​ലും വേ​ദി​യി​ലേ​ക്കു പ്ര​വേ​ശി​പ്പി​ച്ചി​ല്ല. തി​രു​വ​ന​ന്ത​പു​രം വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​ണ് സു​ഗ​ത​ൻ.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണു കാ​പ്പ കേ​സ് പ്ര​തി ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും ദേ​വീ​ദേ​വ​ൻ​മാ​രു​ടെ​യും പേ​രി​ൽ ചെ​യ്ത സ​ത്യ​പ്ര​തി​ജ്ഞ കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​ര​ള മു​നി​സി​പ്പ​ൽ ആ​ക്ടി​ൽ പ​റ​ഞ്ഞ​തി​നു വി​രു​ദ്ധ​മാ​യി​രു​ന്നു ഇ​ത്. മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​ർ പി​ന്നീ​ടു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും സു​ഗ​ത​ൻ ജ​യി​ലി​ൽ ആ​യ​തി​നാ​ൽ നി​യ​മ​ക്കു​രു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ത്തി​ലെ വീ​ഴ്ച കാ​ര​ണം ജ​ന​വി​ധി ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ജ​യി​ലി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കാ​ൻ ഹൈ​ക്കോ​ട​തി സൂ​പ്ര​ണ്ടി​നോ​ടു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് സു​ഗ​ത​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല.

കാ​പ്പ കേ​സ് പ്ര​തി​യെ ജ​യി​ലി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സു​ഗ​ത​ന് നെ​ടു​മ​ങ്ങാ​ട് കോ​ട​തി ര​ണ്ട് കേ​സു​ക​ളി​ൽ ജാമ്യം ന​ൽ​കി​യി​രു​ന്നു. ഇ​ട​ക്കാ​ല ജാ​മ്യ​ങ്ങ​ൾ ബാ​ധ​ക​മാ​ക​ണ​മെ​ങ്കി​ൽ കാ​പ്പ കേ​സി​ൽ ജ​യി​ൽ മോ​ചി​ത​നാ​കേ​ണ്ട​തു​ണ്ട്. ജൂ​ണ്‍ ഒ​ന്പ​തു​മു​ത​ൽ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രി​ക്കു​ക​യാ​ണു സു​ഗ​ത​നെ. നാ​ലു വ​ധ​ശ്ര​മം അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് സു​ഗ​ത​നെതി​രേ​യു​ള്ള​ത്.

International

പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവൻ ജയിലിൽ മരിച്ചു

ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മ​​​​ത​​​​നി​​​​ന്ദാ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലി​​​രി​​​ക്കെ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ ജ​​​​യി​​​​ലി​​​​ൽ മ​​​​രി​​​​ച്ചു.

ലാ​​​​ഹോ​​​​ർ നി​​​ഷാ​​​ത് കോ​​​ള​​​നി​​​യി​​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നും ലാ​​​​ഹോ​​​​റി​​​​ലെ സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി​​​​യും ക​​​​പ്പൂ​​​​ച്ചി​​​​ൻ സ​​​​ന്യാ​​​​സ​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ ഫാ. ​​​​ഹെ​​​​ൻ​​​​റി പോ​​​​ളി​​​​ന്‍റെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​നു​​​മാ​​​യ അ​​​​മീ​​​​ർ പീ​​​​റ്റ​​​​ർ (61) ആ​​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ലാ​​​ഹോ​​​റി​​​ലെ ജി​​​ല്ലാ ക്യാ​​​ന്പ് ജ​​​​യി​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ക​​​​ടു​​​​ത്ത അ​​​​ൽസിഹൈ​​​​മേ​​​​ഴ്സ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ പീ​​​​റ്റ​​​​റി​​​​ന് കോ​​​​ട​​​​തി​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നോ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടാ​​​​നോ ഉ​​​​ള്ള മാ​​​​ന​​​​സി​​​​ക​​​​ശേ​​​​ഷി ഇ​​​​ല്ലെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ന്‍റ​​​​ൽ ഹെ​​​​ൽ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക മെ​​​​ഡി​​​​ക്ക​​​​ൽ ബോ​​​​ർ​​​​ഡ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

ഒ​​​​രു മു​​​​സ്‌​​​​ലിം വ്യാ​​​​പാ​​​​രി ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2025 ജൂ​​​​ലൈ​ 19നാ​​​ണ് അ​​​​മീ​​​​ർ പീ​​​​റ്റ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​വാ​​​​ച​​​​ക​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി​​​​ക്കെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട കു​​​​റ്റം.

എ​​​​ന്നാ​​​​ൽ, വ്യാ​​​​ജ​​​​ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് അ​​​​മീ​​​​ർ പീ​​​​റ്റ​​​​റി​​​​നെ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​താ​​​​യും നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ സം​​​​ഘം വ്യ​​​​ക്ത​​​​മാ​​​​ക്കി. മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​ണ് അ​​​മീ​​​ർ.

Kerala

ജ​യി​ൽ മോ​ച​നം വേ​ണം, സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ആ​ർ.​സു​ഗ​ത​ൻ

കൊ​ച്ചി: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​പ്പാ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​യി​ലി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സു​ഗ​ത​ന്‍റെ ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. 14നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് കോ​ട​തി നേ​ര​ത്തെ മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ൽ സു​ഗ​ത​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ഗ​ത​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കൗ​ൺ​സി​ല​റു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജ​യി​ലി​ൽ വെ​ച്ച് ത​ന്നെ ന​ട​ത്തി​ക്കൂ​ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

അ​തേ​സ​മ​യം സു​ഗ​ത​നെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ജ​യി​ലി​ൽ വെ​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​ൻ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്ക​പ്പെ​ട്ട 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് സു​ഗ​ത​ൻ. മ​റ്റ് കൗ​ൺ​സി​ല​ർ​മാ​ർ നേ​ര​ത്തെ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

Kerala

പതിനേഴുകാരിയെ ബസിൽവച്ച് പീ‍ഡിപ്പിച്ചു; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.

അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

International

ചൈ​നീ​സ് അ​ണ്ട​ർ​ഗ്രൗ​ണ്ട് സ​ഭാ​നേ​താ​വ് ജി​ൻ മി​ൻ​ഗ്രി ജ​യി​ൽമോ​ചി​ത​നാ​യി

ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​ന​​​​യി​​​​ലെ പ്ര​​​​മു​​​​ഖ അ​​​​ണ്ട​​​​ർ​​​​ഗ്രൗ​​​​ണ്ട് (അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക) സ​​​​ഭാ​​​​നേ​​​​താ​​​​വ് എ​​​സ്രാ ജി​​​​ൻ മി​​​​ൻ​​​​ഗ്രി ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​നാ​​​​യി. മോ​​​​ച​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ എ​​​​ത്തി​​​​യ​​​​താ​​​​യി യു​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന ‘ചൈ​​​​ന എ​​​​യ്ഡ്’ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ മേ​​​​യി​​​​ൽ ബെ​​​​യ്ജിം​​​​ഗി​​​​ൽ ന​​​​ട​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ​ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​​പ് ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗി​​​​നോ​​​​ട് പാ​​​​സ്റ്റ​​​​റു​​​​ടെ മോ​​​​ച​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​രു​​​ന്നു. ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗ് അ​​​നു​​​കൂ​​​ല മ​​​റു​​​പ​​​ടി​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ട്രം​​​​പ് ഈ ​​​​വി​​​​ഷ​​​​യം നേ​​​​രി​​​​ട്ട് ഉ​​​​ന്ന​​​​യി​​​​ച്ച് ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണ് ജി​​​​ൻ മി​​​​ൻ​​​​ഗ്രി​​​​യു​​​​ടെ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ചൈ​​​​ന​​​​യി​​​​ലെ പ്ര​​​​മു​​​​ഖ പ്രൊ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് സ​​​​ഭ​​​​യാ​​​​യ ‘സ​​​​യ​​​​ൺ ച​​​​ർ​​​​ച്ചി’​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നും മു​​​​ഖ്യ പാ​​​​സ്റ്റ​​​​റു​​​​മാ​​​​ണ് എ​​​സ്രാ ജി​​​​ൻ മി​​​​ൻ​​​​ഗ്രി. ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ചൈ​​​​ന​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ന​​​​ട​​​​ന്ന വ്യാ​​​​പ​​​​ക റെ​​​​യ്ഡു​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ചൈ​​​​ന​​​​യു​​​​ടെ ആ​​​​ധു​​​​നി​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ത​​​​ന്നെ ഏ​​​​റ്റ​​​​വും ക​​​​ടു​​​​ത്ത മ​​​​ത​​​​വി​​​​ശ്വാ​​​​സ വേ​​​​ട്ട​​​​യാ​​​​ണ് അ​​​​ന്നു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

2007ൽ ​​​​വെ​​​​റും 20 പേ​​​​രു​​​​മാ​​​​യി ജി​​​​ൻ മി​​​​ൻ​​​​ഗ്രി തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച സ​​​​യ​​​​ൺ ച​​​​ർ​​​​ച്ച് പി​​​​ന്നീ​​​​ട് ചൈ​​​​ന​​​​യി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക സ​​​​ഭ​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യി വ​​​​ള​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചൈ​​​​ന​​​​യി​​​​ലെ 40 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഈ ​​​​സ​​​​ഭ​​​​യ്ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ബെ​​​​യ്ജിം​​​​ഗി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സു​​​​ര​​​​ക്ഷാ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2018ൽ ​​​​ചൈ​​​​നീ​​​​സ് ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി ഈ ​​​​സ​​​​ഭ​​​​യെ നി​​​​രോ​​​​ധി​​​​ച്ചു.

NRI

ഫ്ലോ​റി​ഡയിൽ അമിത മ​യ​ക്കു​മ​രു​ന്നിനെ തുടർന്ന് കോളജ് വിദ്യാർഥി മരിച്ചു;  കേ​സി​ൽ ര​ണ്ട് പേ​ർ​ക്ക് ത​ട​വു​ശി​ക്ഷ

ഫ്ലോ​റി​ഡ:​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ വി​ദ്യാ​ർഥി​ പാ​ട്രി​ക് കോ​ണോ​ലി (18)  അമിത മ​യ​ക്കു​മ​രു​ന്നിനെ തുടർന്ന് മ​ര​ണ​പ്പെ​ട്ട കേ​സി​ൽ ര​ണ്ട് പേ​ർ​ക്ക് ത​ട​വു​ശി​ക്ഷ‌.

പ്ര​തി​ക​ളാ​യ മാ​ർ​ക്വി​സ് ട്രാ​ന്റി​ന് (37) പ​ന്ത്ര​ണ്ട് വ​ർ​ഷ​വും, ഡേ​വി​ഡ് ചു​ധ​ബു​ദ്ധി​ക്ക് (40) എ​ട്ട് വ​ർ​ഷ​വു​മാ​ണ് വ്യാ​ഴാ​ഴ്ച ത​മ്പാ കോ​ട​തി​യി​ൽ യുഎ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി ജോ​ൺ ബ​ദ​ല​മെ​ന്‍റി ശി​ക്ഷ വി​ധി​ച്ച​ത്.​ ജ​യി​ലി​ലെ താ​മ​സി​പ്പി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​നും ഇ​രു​വ​ർ​ക്കും ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു.

2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ പാ​ട്രി​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വേ​ദ​ന​സം​ഹാ​രി​യാ​യ പെ​ർ​കോ​സെ​റ്റ് എ​ന്ന വ്യാ​ജേ​ന അ​തീ​വ മാ​ര​ക​മാ​യ ഫെ​ന്റാ​നി​ൽ ഗു​ളി​ക​ക​ൾ പ്ര​തി​ക​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​തി​നാ​ലാ​ണ് പ്ര​തി​ക​ൾ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ​ഞ്ഞ ശി​ക്ഷ ന​ൽ​കി​യ​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ പാ​ട്രി​ക്കി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വേ​ദ​ന​സം​ഹാ​രി​യാ​യ പെ​ർ​കോ​സെ​റ്റ് എ​ന്ന വ്യാ​ജേ​ന അ​തീ​വ മാ​ര​ക​മാ​യ ഫെ​ന്റാ​നി​ൽ ഗു​ളി​ക​ക​ൾ പ്ര​തി​ക​ൾ വി​ദ്യാ​ർ​ഥിക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​തി​നാ​ലാ​ണ് പ്ര​തി​ക​ൾ​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ​ഞ്ഞ ശി​ക്ഷ ന​ൽ​കി​യ​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

NRI

യു​എ​സി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന കേ​സ്; 58-കാ​ര​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

പെ​ൻ​സി​ൽ​വേ​നി​യ∙ പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ഭാ​ര്യ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ 58 കാ​ര​ൻ ജെ​യിം​സ് ക്രി​സ്റ്റ​ഫ​ർ ഫ്രാ​ങ്കി​ന് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

പ​രോ​ൾ ല​ഭി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ശി​ക്ഷ​യാ​ണ് കോ​ട​തി ന​ൽ​കി​യ​ത്. ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം പ്ര​തി കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

2025 മാ​ർ​ച്ച് 11-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 55 കാ​രി​യാ​യ ഭാ​ര്യ ഡെ​ബോ​റ ഗ്ലേ​സ​റെ​യാ​ണ് ജെ​യിം​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്റ്റീ​ക്ക് ക​ത്തി ഉ​പ​യോ​ഗി​ച്ച് പ്ര​തി ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ മ​രി​ച്ചു​വെ​ന്ന് പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ടി ക​ത്തി​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

വീ​ട്ടി​ലെ ബാ​ത്ത് ട​ബ്ബി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ത്തി​ക​ൾ, ബ്ലേ​ഡു​ക​ൾ, ബോ​ക്സ് ക​ട്ട​റു​ക​ൾ, ചു​റ്റി​ക​ക​ൾ എ​ന്നി​വ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

International

ബോൾസൊനാരോയുടെ മകന് തടവുശിക്ഷ

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യി​ർ ബോ​ൾ​സൊ​നാ​രോ​യു​ടെ മ​ക​ൻ എ​ഡ്വാ​ർ​ഡോ ബോ​ൾ​സൊ​നാ​രോ​യ്ക്ക് (41) സു​പ്രീം കോ​ട​തി നാ​ലു വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ജ​യി​ർ ബോ​ൾ​സൊ​നാ​രോ​യ്ക്കെ​തി​രാ​യ ക​ലാ​പ​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ എ​ഡ്വാ​ർ​ഡോ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്നാ​ണ് കേ​സ്. അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്ന എ​ഡ്വാ​ർ​ഡോ​യു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ക​ലാ​പം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ജ​യി​റി​ന് സു​പ്രീം​കോ​ട​തി നേ​ര​ത്തേ 27 വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​രു​ന്നു. പി​താ​വി​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കാ​ൻ എ​ഡ്വാ​ർ​ഡോ പ​ര​സ്യ​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​ണ്. ഉ​റ്റ സു​ഹൃ​ത്താ​യ ജ​യി​റി​നു​വേ​ണ്ടി ട്രം​പ് ബ്ര​സീ​ലി​നു​മേ​ൽ 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തിത്തീ​രു​വ ചു​മ​ത്തു​ക​യു​ണ്ടാ​യി.

എ​ഡ്വാ​ർ​ഡോ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് യുഎസി​ലേ​ക്കു ക​ട​ന്ന​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​തു ത​ട​യാ​നാ​ണ് സു​പ്രീം​കോ​ട​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

National

കൂട്ടബലാത്സംഗം; ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷം തടവ്

ഐ​​​സ്വാ​​​ൾ: മി​​​സോ​​​റ​​​മി​​​ൽ സ്ത്രീ​​​യെ കൂ​​​ട്ടബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്ക് 42 വ​​​ർ​​​ഷം ക​​​ഠി​​​നത​​​ട​​​വ്. നീ​​​ലാ​​​ഞ്ജ​​​ൻ ദാ​​​സ്, ദി​​​നേ​​​ശ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ശി​​​ക്ഷി​​​ച്ച​​​ത്. ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​യാ​​​ണ് നീ​​​ലാ​​​ഞ്ജ​​​ൻ ദാ​​​സ്. കു​​​മാ​​​ർ യു​​​പി​​​ക്കാ​​​ര​​​നാ​​​ണ്.

2017 ജൂ​​​ലൈ 16നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. വ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ സ്ത്രീ​​​യാ​​​ണ് ക്രൂ​​​രബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ര​​​ണ്ടു പേ​​​ർ ചേ​​​ർ​​​ന്ന് ഇ​​​വ​​​രെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ശേ​​​ഷം മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ സ്ത്രീ​​​യു​​​ടെ ഒ​​​രു ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച ന​​​ഷ്ട​​​മാ​​​യി. ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ സ്ത്രീ​​​ക്കൊ​​​പ്പം രം​​​ഗോ​​​ബി എ​​​ന്ന സ്ത്രീ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​ക്ര​​​മി​​​ക​​​ളെ ക​​​ണ്ട രം​​​ഗോ​​​ബി സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും 11 ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. രം​​​ഗോ​​​ബി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​രു​​​ന്ന ര​​​ണ്ടു ജ​​​വാ​​​ന്മാ​​​രെ കോ​​​ട​​​തി വി​​​ട്ട​​​യ​​​ച്ചു. തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡി​​​നി​​​ടെ​​​യാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ത തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.

NRI

നോ​ർ​വേ രാ​ജ​കു​ടും​ബ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി; രാ​ജ​കു​മാ​രി​യു​ടെ മ​ക​ന് ര​ണ്ട് ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ൽ നാ​ല് വ​ർ​ഷം ത​ട​വു​ശി​ക്ഷ

ഓ​സ്ലോ: നോ​ർ​വേ രാ​ജ​കു​ടും​ബ​ത്തെ ആ​കെ ഉ​ല​ച്ചു​കൊ​ണ്ട്, രാ​ജ​കു​മാ​രി മെ​റ്റെ-​മാ​രി​റ്റി​ന്‍റെ മ​ക​നും കി​രീ​ടാ​വ​കാ​ശി​യു​ടെ വ​ള​ർ​ത്തു​മ​ക​നു​മാ​യ മ​രി​യ​സ് ബോ​ർ​ഗ് ഹോ​യ്ബി​യെ (29) കോ​ട​തി നാ​ല് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു.

ര​ണ്ട് വ്യ​ത്യ​സ്ത ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച ഓ​സ്ലോ കോ​ട​തി ഈ ​നി​ർ​ണാ​യ​ക വി​ധി പ്ര​സ്താ​വി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ മാ​ധ്യ​മ​ശ്ര​ദ്ധ​യാ​ണ് ഈ ​കേ​സ് നേ​ടി​യി​രി​ക്കു​ന്ന​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും മ​റ്റ് കു​റ്റ​ങ്ങ​ളും

2018നും 2024-​നും ഇ​ട​യി​ൽ നാ​ല് വ്യ​ത്യ​സ്ത സ്ത്രീ​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴും പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോ​ഴും ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്ന​താ​ണ് ഹോ​യ്ബി​ക്കെ​തി​രെ​യു​ള്ള പ്ര​ധാ​ന കു​റ്റം.

ഇ​തി​ൽ ര​ണ്ട് കേ​സു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ബ​ലാ​ത്സം​ഗ​ത്തി​ന് പു​റ​മെ, മു​ൻ കാ​മു​കി​യെ ആ​ഭ്യ​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു, ഭീ​ഷ​ണി​പ്പെ​ടു​ത്തി, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ളും ഇ​യാ​ൾ​ക്കെ​തി​രേ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് പ്ര​തി

താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന സ്വ​ഭാ​വം ത​നി​ക്കി​ല്ലെ​ന്നു​മാ​ണ് 29 വ​യ​സു​കാ​ര​നാ​യ ഹോ​യ്ബി കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

മാ​ധ്യ​മ​ങ്ങ​ൾ ത​നി​ക്കെ​തി​രേ വ​ലി​യ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും ത​ന്നെ ഒ​രു "രാ​ക്ഷ​സ​നാ​യി' ചി​ത്രീ​ക​രി​ക്കു​ക​യാ​ണെ​ന്നും ഇ​യാ​ൾ ആ​രോ​പി​ച്ചു.

കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ൽ​കാ​ൻ പ്ര​തി​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​സ​ര​മു​ണ്ട്.

രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ന്നു

ഏ​ഴ് ആ​ഴ്ച നീ​ണ്ടു​നി​ന്ന വി​ചാ​ര​ണ വേ​ള​യി​ൽ ഹോ​യ്ബി​യു​ടെ മ​യ​ക്കു​മ​രു​ന്ന് അ​ഡി​ക്ഷ​നെ​ക്കു​റി​ച്ചും, ലൈം​ഗി​ക വീ​ഡി​യോ​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഇ​തി​ലൊ​രു ബ​ലാ​ത്സം​ഗം ന​ട​ന്ന​ത് രാ​ജ​കു​മാ​ര​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ താ​ഴ​ത്തെ നി​ല​യി​ൽ (Basement) വെ​ച്ചാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നു.

ജ​ന​പ്രി​യ​മാ​യി​രു​ന്ന നോ​ർ​വേ രാ​ജ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ഈ ​സം​ഭ​വം ക​ന​ത്ത രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ജ​ഭ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

കൂ​ടാ​തെ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യ്ക്കാ​യി (Lung Transplant) കാ​ത്തി​രി​ക്കു​ന്ന രാ​ജ​കു​മാ​രി മെ​റ്റെ-​മാ​രി​റ്റി​ന് മ​ക​ന്‍റെ ഈ ​ജ​യി​ൽ​ശി​ക്ഷ വ്യ​ക്തി​പ​ര​മാ​യും വ​ലി​യ ആ​ഘാ​ത​മാ​യി മാ​റി.

International

ഉത്തരകൊറിയയിലേക്ക് ഡ്രോൺ: യൂണിന് 30 വർഷം തടവ്

സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു മി​​​ലി​​​ട്ട​​​റി ഡ്രോ​​​ണു​​​ക​​​ൾ അ​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് കോ​​​ട​​​തി 30 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2024 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

അ​​​തേ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു യൂ​​​ണി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ട്ടാ​​​ള​​​നി​​​യ​​​മം റ​​​ദ്ദാ​​​ക്കു​​​ക​​​യും യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി. യൂ​​​ൺ നി​​​ല​​​വി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മ പ്ര​​​ഖ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​ട​​​ക്ക​​​മു​​​ള്ള ശി​​​ക്ഷ​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

യൂ​ണി​നു പു​റ​മേ, മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി കിം ​യോം​ഗ് ഹ്യു​ൻ അ​ട​ക്കം മൂ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​ട​തി ഇ​ന്ന​ലെ ശി​ക്ഷ വി​ധി​ച്ചു. യൂ​ണി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ന​ട​പ​ടി ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന് സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

കൈ​ക്കൂ​ലി​ക്കേ​സി​ൽ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം പി​ഴ​യും

തൃ​ശൂ​ർ: കൈ​ക്കൂ​ലി​ക്കേ​സി​ൽ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി.

ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​കാ​ൻ ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് നി​ല​വി​ൽ പാ​ല​ക്കാ​ട് നെ​ല്ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പി. ​ഉ​ദ​യ​ഭാ​നു​വി​നെ(53) ശി​ക്ഷി​ച്ച​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​നാ​യി വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന പി. ​ഉ​ദ​യ​ഭാ​നു സ്ഥ​ലം അ​ള​ക്കാ​ൻ മൂ​വാ​യി​രം രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ​നി​ന്നു നേ​ര​ത്തേ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ പോ​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു​വി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​തെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു. ഒ​ടു​വി​ൽ ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​റു​ടെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് അ​ടി​യാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ട്ടും ഉ​ദ​യ​ഭാ​നു നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. ആ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഉ​ദ​യ​ഭാ​നു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എം. ര​തീ​ഷ് കു​മാ​റാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു, 63കാ​ര​ന് 30 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കാ​സ​ർ​ഗോ​ഡ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000രൂ​പ പി​ഴ​യും.

പ​ന​യാ​ൽ കു​റു​ക്ക​ൻ​കു​ന്ന് കോ​ള​നി​യി​ലെ മ​ധു​സൂ​ദ​ന​ൻ നാ​യ​രെ(63) യാ​ണ്‌ സ്പെ​ഷ്യ​ൽ കോ​ർ​ട്ട് ഫോ​ർ ദി ​ട്ര​യ​ൽ ഓ​ഫ് ഒ​ഫ​ൻ​സ​സ് അ​ണ്ട​ർ പോ​ക്സോ ആ​ക്ട് പ്ര​കാ​രം ഹൊ​സ്ദു​ർ​ഗ് ജ​ഡ്ജ് പി.​എം. സു​രേ​ഷ് ശി​ക്ഷി​ച്ച​ത്‌.

ചീ​മേ​നി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 11 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. 2023 മെ​യ്‌ 25ന്‌ ​കു​ട്ടി​യു​ടെ അ​മ്മ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​സ​മ​യം ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ന്നെ കേ​സി​ലാ​ണ് ശി​ക്ഷ. കു​ട്ടി അ​നു​ജ​നോ​ടൊ​പ്പം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം.

ചീ​മേ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ എ​സ്ഐ ആ​യി​രു​ന്ന കെ. ​അ​ജി​ത​യാ​ണ്‌. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹൊ​സ്ദു​ർ​ഗ് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Kerala

ക്രി​ക്ക​റ്റ് കോ​ച്ചിം​ഗി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; കോ​ച്ചി​ന് 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് കോ​ച്ചിം​ഗി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ കോ​ച്ചി​ന് 16 വ​ർ​ഷം ക​ഠി​ന​ത​ട​വ്.

വ​ള്ള​ക്ക​ട​വ് ശ്രീ​വ​രാ​ഹം സ്വ​ദേ​ശി മ​നു .എം (40) ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്. 16 വ​ർ​ഷം ത​ട​വി​ന് പു​റ​മെ 24,000 രൂ​പ പി​ഴ​യും പ്ര​തി​ക്ക് കോ​ട​തി ചു​മ​ത്തി​യി​ട്ടു​ണ്ട്.

പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം പ്ര​തി ര​ണ്ട​ര വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ച്ചാ​യി​രു​ന്നു മ​നു.

Business

ബൈജൂസ് രവീന്ദ്രന് ആറു മാസത്തെ തടവുശിക്ഷ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​മു​​​ഖ എ​​​ഡ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ബൈ​​​ജൂ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ന് സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി ആ​​​റു​​​ മാ​​​സ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള രേ​​​ഖ​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തുട​​​ർ​​​ന്നു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യി​​​ലാ​​​ണു ശി​​​ക്ഷ.

എ​​​ന്നാ​​​ൽ, ഈ ​​​വി​​​ധി വെ​​​റും ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ക​​​മ്പ​​​നി​​​യി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളോ ത​​​ട്ടി​​​പ്പു​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ധി​​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ളും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ബൈ​​​ജൂ​​​സി​​​ന് സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഖ​​​ത്ത​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​പ​​​ക​​​മ്പ​​​നി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് സിം​​​ഗ​​​പ്പൂ​​ർ കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി.

അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് മു​​​മ്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങാ​​​നും കോ​​​ട​​​തി​​​ച്ചെ​​​ല​​​വി​​​ലേ​​​ക്കാ​​​യി 90,000 സിം​​​ഗ​​​പ്പൂ​​​ർ ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 67 ല​​​ക്ഷം രൂ​​​പ) ന​​​ൽ​​​കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ സ​​​ഹോ​​​ദ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ബീ​​​യാ​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​കോ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ത​​​ട്ടി​​​പ്പ​​​ല്ല, ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ്‌​​​ന​​​മെ​​​ന്ന് ബൈ​​​ജു

വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ രം​​​ഗ​​​ത്തെ​​​ത്തി.​​​ നി​​​ക്ഷേ​​​പ​​​ക​​​രും വാ​​​യ്പ ന​​​ൽ​​​കി​​​യ​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും ഈ ​​​സ​​​മ​​​യ​​​ത്ത് ഇ​​​ത്ത​​​രം നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സ്ഥാ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു യാ​​​തൊ​​​രു​​​വി​​​ധ തെ​​​റ്റാ​​​യ​​​ ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. നി​​​ല​​​വി​​​ലെ സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ത്ര​​​മാ​​​ണ്. ഇ​​​ത് വ​​​ഞ്ച​​​ന​​​യോ അ​​​ഴി​​​മ​​​തി​​​യോ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​ത​​​ല്ല- ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഒ​​​രു​​​വ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും ക​​​മ്പ​​​നി​​​യു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു​ ന​​​ല്ല പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി താ​​​ൻ ഇ​​​പ്പോ​​​ഴും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

സ്ത്രീധനപീഡനം: ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്‍റെ തടവുശിക്ഷ മരവിപ്പിച്ചു

കൊ​​ച്ചി: സ്ത്രീ​​ധ​​ന പീ​​ഡ​​ന​​ത്തെത്തു​​ട​​ര്‍ന്ന് ഭാ​​ര്യ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ല്‍ ഭ​​ര്‍ത്താ​​വി​​ന്‍റെ ത​​ട​​വു​​ശി​​ക്ഷ ഹൈ​​ക്കോ​​ട​​തി ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്കു മ​​ര​​വി​​പ്പി​​ച്ചു.

ക​​ള​​മേ​​ശ​​രി മൂ​​ലേ​​പ്പാ​​ടം റോ​​ഡി​​ല്‍ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ല്‍ സു​​നി​​ത (25) ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത കേ​​സി​​ല്‍ ഒ​​ന്നാം പ്ര​​തി​​യാ​​യ ഭ​​ര്‍ത്താ​​വ് യു.​​സി. കോ​​ള​​ജ് ക​​ടേ​​പ്പി​​ള്ളി റോ​​ഡി​​ല്‍ അ​​റ​​ഫ വി​​ല്ല​​യി​​ല്‍ അ​​രു​​ണി​​ന് പ​​റ​​വൂ​​ര്‍ ര​​ണ്ടാം അ​​ഡീ​​ഷ​​ണ​​ല്‍ സെ​​ഷ​​ന്‍സ് കോ​​ട​​തി വി​​ധി​​ച്ച എ​​ട്ടു വ​​ര്‍ഷ​​ത്തെ ത​​ട​​വു​​ശി​​ക്ഷ​​യാ​​ണ് ജ​​സ്റ്റീ​​സ് എം.​​എ. അ​​ബ്ദു​​ല്‍ ഹ​​ക്കീം മ​​ര​​വി​​പ്പി​​ച്ച​​ത്.

വി​​ചാ​​ര​​ണക്കോട​​തി വി​​ധി​​ച്ച പി​​ഴ​​ത്തു​​ക​​യും ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മാ​​യി 50,000 രൂ​​പ​​യു​​ടെ സ്വ​​ന്ത​​വും സ​​മാ​​ന തു​​ക​​യ്ക്കു​​ള്ള മ​​റ്റു ര​​ണ്ടു​​പേ​​രു​​ടെ​​യും ജാ​​മ്യ ബോ​​ണ്ടും കെ​​ട്ടി​​വ​​യ്ക്ക​​ണ​​മെ​​ന്ന ഉ​​പാ​​ധി​​യോ​​ടെ​​യാ​​ണ് ഉ​​ത്ത​​ര​​വ്.

2014ല്‍ ​​വി​​വാ​​ഹി​​ത​​യാ​​യ സു​​നി​​ത, കൂ​​ടു​​ത​​ല്‍ സ്ത്രീ​​ധ​​ന​​മാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ശാ​​രീ​​രി​​ക, മാ​​ന​​സി​​ക പീ​​ഡ​​ന​​ത്തി​​നു നി​​ര​​ന്ത​​രം ഇ​​ട​​യാ​​യെ​​ന്നും തു​​ട​​ര്‍ന്ന് 2018 സെ​​പ്റ്റം​​ബ​​റി​​ല്‍ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തു​​വെ​​ന്നു​​മാ​​ണ് കേ​​സ്.

International

ത​ക്സി​ൻ ഷി​ന​വ​ത്ര ജ​യി​ൽമോ​ചി​ത​നാ​യി

ബാ​​​​ങ്കോ​​​​ക്ക്: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ത​​​​ക്സി​​​​ൻ ഷി​​​​ന​​​​വ​​​​ത്ര ജ​​​​യി​​​​ൽമോ​​​​ചി​​​​ത​​​​നാ​​​​യി.

ബാ​​​​ങ്കോ​​​​ക്കി​​​​ലെ ജ​​​​യ​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​ക്സി​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. ക്ലോം​​​​ഗ് പ്രേം ​​​​സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​നു മു​​​​ന്നി​​​​ൽ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ എ​​ഴു​​പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നാ​​​​യ നേ​​​​താ​​​​വി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു. മ​​​​ക​​​​ളും മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ പ​​​​യേ​​​​തു​​​​ങ്താ​​​​ൻ ഷി​​​​ന​​​​വ​​​​ത്ര ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​ക്ക​​​​ളും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

1998ൽ ​​​​സ്വ​​​​ന്ത​​​​മാ​​​​യി പാ​​​​ർ​​​​ട്ടി രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച ത​​​​ക്സി​​​​ൻ 2001ൽ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി. 2006ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ഴി​​​​മ​​​​തിയാ​​​​രോ​​​​പി​​​​ച്ച് പ​​​​ട്ടാ​​​​ളം പു​​​​റ​​​​ത്താ​​​​ക്കി.

സ്വ​​​​ന്തം ബി​​​​സി​​​​ന​​​​സ് താ​​​​ത്പര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ​​​​ദ​​​​വി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി ലോ​​​​ട്ട​​​​റി പ​​​​ദ്ധ​​​​തി​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ക വ​​​​ഴി സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ത​​​​ക്സിനെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണം.

വി​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു ത​​​​ക്​​​​സി​​​​ൻ ത​​​​ന്‍റെ ഫ്യൂ ​​​​താ​​​​യ് പാ​​​​ർ​​​​ട്ടി വീ​​​​ണ്ടും സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​ത്. ആ​​​​ദ്യം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് എ​​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വാ​​​​ണ് വി​​​​ധി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും, പി​​​​ന്നീ​​​​ട് ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി കു​​​​റ​​​​ച്ചു.

International

നായ ആളെ കടിച്ചുകൊന്ന സംഭവത്തിൽ ഉടമസ്ഥന് 12 വർഷം തടവ്

ല​ണ്ട​ൻ: അ​മേ​രി​ക്ക​ൻ ബു​ള്ളീ​സ് (എ​ക്സ്എ​ൽ) ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ എ​ൺപ​ത്തി​നാ​ലു​കാ​ര​നെ ക​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ട​മ​സ്ഥ​ന് ബ്രി​ട്ടീ​ഷ് കോ​ട​തി 12 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഷോ​ൺ ഗാ​ർ​ണ​ർ ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2025 ഫെ​ബ്രു​വ​രി 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 84 വ​യ​സു​ള്ള ജോ​ണ്‍ മ​ക്കോ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബാ​ര്‍​ഡ്സ്‌​ലി അ​വ​ന്യൂ​വി​ലെ ഗാ​ര്‍​ണ​റു​ടെ ഡ്രൈ​വേ​യ്ക്കു സ​മീ​പം​വ​ച്ചാ​ണ് ഗാ​ർ​ണ​റു​ടെ നാ​യ ജോ​ണ്‍ മ​ക്കോ​ളി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണം ചെ​റു​ക്കാ​നു​ള്ള ശേ​ഷി ഇ​ദ്ദേ​ഹ​ത്തി​നി​ല്ലാ​യി​രു​ന്നു. മു​ഖ​ത്ത് ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ പ്രൈ​സി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ക്കോ​ള്‍ ഒ​രു മാ​സ​ത്തി​ല​ധി​കം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്്തി​രു​ന്നു. മാ​ര്‍​ച്ച് 30നാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ര്‍​ണ​റെ പി​ന്നീ​ട് കു​റ്റം ചു​മ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 26ന് ​അ​യാൾ റ​ണ്‍​കോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

Kerala

തി​മി​രി ബോം​ബ് കേ​സ്; പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പ​ടെ പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്താ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ടാം പ്ര​തി തെ​ക്കി​നി​യി​ൽ ടി.​വി.​ബി​നു (ഉ​ടു​മ്പ് ബി​നു) 25 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​മ്പ​തു പേ​ർ ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ 10 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. എം.​കെ.പ്ര​ദീ​പ് കു​മാ​ര്‍, പി.​പി.​സ​ത്യ​ന്‍, സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം പി.​വി.ബാ​ബു​രാ​ജ്, ഇ.​കെ.​വി​നോ​ദ് കു​മാ​ര്‍, വി​ജ​യ​ന്‍, കെ.​പി.​സു​രേ​ഷ്, ടോ​ബി, ശി​വ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ പി.​വി.ബാ​ബു​രാ​ജ് അ​യോ​ഗ്യ​നാ​കും. 2011 ന​വം​ബ​ർ 27ന് ​ക​ണ്ണൂ​ർ ആ​ല​ക്കോ​ട് തി​മി​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തി​മി​രി അ​വ​ര്‍ കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച് വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​ർ​എ​സ്എ​സ് ശാ​ഖ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.

NRI

കാ​മു​കി​യു​ടെ മ​ര​ണം നാ​യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു; യു​വാ​വി​ന് 40 വ​ർ​ഷം ത​ട​വ്

 

ഫോ​ർ​ട്ട്‌​വ​ർ​ത്ത്: 2023-ൽ ​കാ​മു​കി ഷീ​ല ക്യു​വേ​വാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മേ​രി​ക്ക​യി​ലെ ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കാ​ലെ​ബ് മി​ക്ക​ൻ​സി​ന് കോ​ട​തി ദീ​ർ​ഘ​കാ​ല ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

കാ​മു​കി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​നും മ​റ്റ് കു​റ്റ​ങ്ങ​ൾ​ക്കു​മാ​യി മി​ക്ക​ൻ​സി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ വ​ള​ർ​ത്തു​നാ​യ ഷീ​ല​യെ ആ​ക്ര​മി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മി​ക്ക​ൻ​സ് ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ആ ​നാ​യ​യെ അ​ന്ന് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക്ക​ൻ​സ് ഷീ​ല​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

നാ​യ​യ്ക്ക് ഈ ​പ​രി​ക്കു​ക​ളി​ൽ പ​ങ്കി​ല്ലെ​ന്ന് തെ​ളി​ഞ്ഞു. കാ​ഷ് കാ​ർ​ട്ടി​യ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ ഒ​രു മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​യാ​ൾ മു​മ്പും നി​ര​വ​ധി സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ള്ള​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

NRI

13 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഡെ​ട്രോ​യി​റ്റ്: 13 വ​യ​സു​കാ​രി നാ​സി​യ ഹാ​രി​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ജാ​ർ​വി​സ് ബ​ട്ട്സി​നെ (43) മി​ഷി​ഗ​ണി​ലെ ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശി​ക്ഷി​ക്ക​പ്പെ​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് സം​ഭ​വം. ജീ​വ​നൊ​ടു​ക്കി​യ​താ​ണ് എ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്ന് മി​ഷി​ഗ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജാ​ക്സ​ണി​ലെ ചാ​ർ​ല​സ് ഇ. ​എ​ഗ്ല​ർ റി​സ​പ്ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ലെ സെ​ല്ലി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 35 മു​ത​ൽ 60 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ബ​ട്ട്സി​ന് കോ​ട​തി വി​ധി​ച്ച​ത്.

National

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്നു; വി​വ​ര​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്ന​തി​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ മെ​യ് 18ന് ​മു​ൻ​പ് ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​നി​ത ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ത​ട​വു​കാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ ത​ട​വു​കാ​രു​ടെ എ​ണ്ണം, ജ​യി​ൽ​ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത ത​സ്‌​തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ എ​ന്നി​വ​യും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

യുകെ വീസ തട്ടിപ്പ്: നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവ്

കൊച്ചി: യുകെ വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവ്. രണ്ട് കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയുടെ വിധി.

പിഴയായി ജോബി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോർജിനെ കോടതി ശിക്ഷിച്ചത്. 

യുകെയിലേക്കുള്ള വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 2011 ൽ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവിൽ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ൽ പണം തിരികെ നൽകുന്നതിന്‍റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങി. തുടർന്നാണ് രാജേഷ് മാത്യു പരാതി നൽകിയത്.

തുടക്കം മുതൽ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന നിരീക്ഷണത്തോടെയാണ് രണ്ടുവർഷം തടവിന് കോടതി ശിക്ഷിച്ചത്. 50 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിൽ ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
 
യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്‍റ് വീസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ജോബി ലക്ഷങ്ങൾ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലുള്ള ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും, ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നുമായിരുന്നു വാഗ്ദാനം. 

എന്നാൽ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോൾ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ ജോബിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു.

Kerala

ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം 11 വർഷത്തിനുശേഷം വെളിപ്പെടുത്തൽ, പ്രതിക്ക് 18 വർഷം കഠിന തടവ്

തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചത് പതിനൊന്ന് വർഷത്തിനുശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി സുബാഷ്‌കുമാർ (57) നെ പതിനെട്ട് വർഷം കഠിനതടവിന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. 35,000 രൂപ പിഴയ്ക്കും ചുമത്തി.

പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.

2013ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകൾ ആയി ഇത് ആവർത്തിച്ചു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തി .

പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും (പാനിക് ഡിസ്ഓർഡർ ) കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു.

കോവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകൾ കഴിച്ചതിനെ തുടർന്ന് അസുഖം ഭേദം ആയിരുന്നു. കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായി രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പോലീസിൽ വിവരം അറിയിച്ചത്.

പ്രോസീക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ .ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മീഷണർ പി. നിയാസ്, മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ പി.എൽ. വിഷ്ണു എന്നിവർ ആണ് കേസ് അന്വേഷിച്ചത്. പിഴ തുകയും ഡിഎൽഎസ്എ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

Kerala

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ.

ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പു​ത്ര​ക​രി​യി​ൽ ബാ​ബു​രാ​ജി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ദേ​വ​സ്വം​ക​രി​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (34), വി​ഷ്ണു (34) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എ​ച്ച്. ഷു​ഹൈ​ബാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ബാ​ബു​രാ​ജി​ന്‍റെ കൈ​യി​ലെ രാ​ഖി വി​ഷ്‌​ണു വ​ലി​ച്ചു പൊ​ട്ടി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​ഷ്‌​ണു​വും ബാ​ബു​രാ​ജും ത​മ്മി​ൽ ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി.

2018 ഓ​ഗ​സ്റ്റ് 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ചേ​ർ​ത്ത​ല - ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ഗു​ണ്ടു​വ​ള​വ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ബാ​ബു​രാ​ജി​നെ അ​ഖി​ൽ ത​ട​ഞ്ഞു. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ബാ​ബു​രാ​ജി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

കൈക്കൂലിക്കേസ്: മുന്‍ എഡിഎമ്മിന് ഏഴു വര്‍ഷം കഠിനതടവും പിഴയും

കൊ​​​ച്ചി: പ​​​ട​​​ക്ക വി​​​ല്പ​​​ന​​​ശാ​​​ല​​​യു​​​ടെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്‍ഒ​​​സി ന​​​ല്‍കു​​​ന്ന​​​തി​​​ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ മു​​​ന്‍ എ​​​ഡി​​​എ​​​മ്മി​​​ന് ഏ​​​ഴു വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും.

എ​​​റ​​​ണാ​​​കു​​​ളം, മു​​​ള​​​ന്തു​​​രു​​​ത്തി സ്വ​​​ദേ​​​ശി ബി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​യാ​​​ണ് കോ​​​ട്ട​​​യം വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​വി. ര​​​ജ​​​നീ​​​ഷ് കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി ക​​​ണ്ടെ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്.

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ ന​​​ട​​​ത്തി​​​വ​​​ന്ന പ​​​ട​​​ക്ക വി​​​ല്പ​​​ന ശാ​​​ല​​​യു​​​ടെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്‍ഒ​​​സി അ​​​നു​​​വ​​​ദി​​​ച്ചു ന​​​ല്‍കു​​​ന്ന​​​തി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി​​​യാ​​​യി വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

International

ജിഹാദികൾക്ക് ഐഎസിൽ ചേരാൻ സഹായം; ലാറായദ്ദിന് 20 വർഷം തടവ്

ടു​​​ണി​​​സ്: ജി​​​ഹാ​​​ദി​​​സ്റ്റു​​​ക​​​ൾ​​​ക്ക് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​രാ​​​നാ​​​യി സി​​​റി​​​യ​​​യി​​​ലേ​​​ക്കു യാ​​​ത്രാ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ൽ ടു​​​ണീ​​​ഷ്യ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ലി ലാ​​​റാ​​​യ​​​ദ്ദി​​​ന് കോ​​​ട​​​തി 24 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2013 മു​​​ത​​​ൽ 2014 വ​​​രെ​​​യാ​​​ണ് ലാ​​​റാ​​​യ​​​ദ്ദ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​ത്. 2011 ലെ ​​​ടു​​​ണീ​​​ഷ്യ​​​ൻ വി​​​പ്ല​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ നൂ​​​റു​ക​​​ണ​​​ക്കി​​​നു പേ​​​ർ സി​​​റി​​​യ, ഇ​​​റാ​​​ക്ക്, ലി​​​ബി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹം വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, 2022ലാ​​​ണ് ലാ​​​റാ​​​യ​​​ദ്ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്. 2021ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ട് ഭ​​​ര​​​ണ​​​ത്തി​​​ൽ പി​​​ടി​​​മു​​​റു​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​യി​​​സ് സെ​​​യ്ദ് രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു ലാ​​​റാ​​​യ​​​ദ്ദി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 53 വ​ർ​ഷം ത​ട​വ് ശി​ക്ഷ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. പ്ര​തി 210000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.

കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ല്‍ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റെ​യ്ഹാ​നെ(41)​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി ദേ​വ​ന്‍ കെ. ​മേ​നോ​ന്‍ ശി​ക്ഷി​ച്ച​ത്.

2023 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി കു​ട്ടി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം കു​ട്ടി സ്‌​കൂ​ള്‍ ടീ​ച്ച​റോ​ട് പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് എ​ത്തി​യ പേ​രാ​മ്പ്ര പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന റെ​യ്ഹാ​ന്‍ പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ല്‍ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ക്രൂ​ര​ത ചെ​യ്ത​ത്.

ഇ​യാ​ള്‍ 2024 ഫെ​ബ്രു​വ​രി 27 മു​ത​ല്‍ ജ​യി​ലി​ല്‍ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ പ​ല​ത​വ​ണ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും നാ​ല് തൊ​ണ്ടി​മു​ത​ലു​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ്, എ​സ്‌​ഐ​യാ​യി​രു​ന്ന വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ മ​നോ​ജ് അ​രൂ​ര്‍ ഹാ​ജ​രാ​യി.

Kerala

യുവതി കുളിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തിയ യുവാവിന് 9.5 വര്‍ഷം കഠിന തടവ്

മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്‌സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.

2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.

ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്‌സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എസ്‌സിപി ഒ.കെ. സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

International

ഹോങ്കോംഗ് ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് 20 വർഷം തടവ്

ഹോ​​​ങ്കോം​​​ഗ്: ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ജി​​​മ്മി ലാ​​​യി​​​ക്ക് ഹോ​​​ങ്കോം​​​ഗ് കോ​​​ട​​​തി 20 വ​​​ർ​​​ഷം ത​​​ട​​​വ് വി​​​ധി​​​ച്ചു. വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ർ​​​ന്ന് ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​താ​​​യി കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം വി​​​ധി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​ന്ന​​​ലെ ശി​​​ക്ഷ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പോ​​​ലു​​​ള്ള പ​​​ത്ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നു​​​മാ​​​യ ജി​​​മ്മി ലാ​​​യി ചൈ​​​ന​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു. 2019ൽ ​​​ഹോ​​​ങ്കോം​​​ഗി​​​ൽ ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്.

എ​​​ഴു​​​പ​​​ത്തെ​​​ട്ടു വ​​​യ​​​സു​​​ള്ള അ​​​ദ്ദേ​​​ഹം 2020 മു​​​ത​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്. ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​ർ​​​ക്കു​​കൂ​​​ടി കോ​​​ട​​​തി ഇ​​​ന്ന​​​ലെ ആ​​​റു മു​​​ത​​​ൽ 10 വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യും പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളും ചൈ​​​ന​​​യ്ക്ക​​​തി​​​രേ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​ൽ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ വ​​​ന്ന​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ജി​​​മ്മി ലാ​​​യി​​​ക്കു​​​ണ്ടെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ള്ള ജി​​​മ്മി ലാ​​​യി കോ​​​ട​​​തി​​​യി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

ജി​​​മ്മി ലാ​​​യി​​​ക്ക് ക​​​ന​​​ത്ത ശി​​​ക്ഷ വി​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബ്രി​​​ട്ട​​​ൻ, ഓ​​​സ്ട്രേ​​​ലി​​​യ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, ജ​​​പ്പാ​​​ൻ എ​​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ന​​​ത്ത ശി​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണു ശി​​​ക്ഷ ന​​​ല്കു​​​ന്ന​​​തെ​​​ന്ന് ചൈ​​​ന​​​യി​​​ലെ ഹോ​​​ങ്കോം​​​ഗ്, മ​​​ക്കാ​​​വു പ്ര​​​വി​​​ശ്യ​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ഫീ​​​സ് പ​​​റ​​​ഞ്ഞു.

International

നർഗീസ് മുഹമ്മദിക്ക് ഏഴര വർഷം തടവ്

ടെ​​​ഹ്റാ​​​ൻ: സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ന​​ർ​​​ഗീ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ക്ക് ഏ​​​ഴര വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വ്.

മ​​​ഷ്ഹ​​​ദ് ന​​​ഗ​​​ര​​​ത്തി​​​ലെ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് ന​​​ർ​​​ഗീ​​​സി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​സ്ത​​​ഫ നി​​​ലി അ​​​റി​​​യി​​​ച്ചു. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ‌

വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​ക​​​രി​​​ച്ച​​​തി​​​ന് അ​​​റു വ​​​ർ​​​ഷ​​​വും സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​വു​​​മാ​​​ണ് ശി​​​ക്ഷ​​​യെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ന​​​ർ​​​ഗീ​​​സ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ ​​​മാ​​​സം ര​​​ണ്ടാം തീ​​​യ​​​തി മു​​​ത​​​ൽ അ​​​വ​​​ർ ജ​​​യി​​​ലി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

International

ഷെയ്ഖ് ഹസീനയ്ക്ക് പത്തു വർഷം തടവ്

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെയ്​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് ര​​​ണ്ട് വ്യ​​​ത്യ​​​സ്ത അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ​​​ത്തു വ​​​ർ​​​ഷം ത​​​ട​​​വ്.

സ​​​ർ​​​ക്കാ​​​ർ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ഭൂ​​​മി ന​​​ല്കി​​​യ കേ​​​സി​​​ലാ​​​ണ് ധാ​​​ക്ക​​​യി​​​ലെ പ്ര​​​ത്യേ​​​ക ജ​​​ഡ്ജി​​​യു​​​ടെ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​നും മു​​​ൻ ബ്രി​​​ട്ടീ​​​ഷ് മ​​​ന്ത്രി​​​യു​​​മാ​​​യ തു​​​ലി​​​പ് സി​​​ദ്ദി​​​ഖ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഭൂ​​​മി ന​​​ല്കി​​​യ കേ​​​സി​​​ലാ​​​ണു വി​​​ധി. സി​​​ദ്ദി​​​ഖി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​രി അ​​​സാ​​​മ​​​ൻ സി​​​ദ്ദി​​​ഖ്, സ​​​ഹോ​​​ദ​​​ര​​​ൻ റ​​​ദ്‌​​​വാ​​​ൻ മു​​​ജീ​​​ബ് സി​​​ദ്ദി​​​ഖ് ബോ​​​ബി എ​​​ന്നി​​​വ​​​രെ ഏ​​​ഴു വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി

ആലപ്പുഴ: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലിൽനിന്നാണ് മോചിതനായത്.

അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.

മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവച്ച് രാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്.

Kerala

നടന് ജയിലിൽ വഴിവിട്ട സൗകര്യം: റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

ആ​​​ലു​​​വ: ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ജ​​​യി​​​ലി​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​മി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

അ​​​ന്ന​​​ത്തെ ജ​​​യി​​​ൽ ഡി​​​ജി​​​പി ആ​​​ർ. ശ്രീ​​​ലേ​​​ഖ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജ​​​യി​​​ൽ മേ​​​ധാ​​​വി​​​യോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2017ലാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്‌​​​സിം​​​ഗ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​ന്നു സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം വ​​​ർ​​​ഷ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗ് പ​​​റ​​​യു​​​ന്ന​​​ത്.

 

 

International

കൊറിയയിലെ മുൻ പ്രധാനമന്ത്രിക്ക് 23 വർഷം തടവ്

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ണ്‌ സു​​​ക് യോ​​​ളി​​​നു കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹാ​​​ൻ ഡ​​​ക് സൂ​​​വി​​​ന് 23 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. 15 വ​​​ർ​​​ഷം ത​​​ട​​​വാ​​​ണു പ്ര​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​തി​​​ലും വ​​​ലി​​​യ ശി​​​ക്ഷ ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ 2024 ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചു​​​മത്തി​​​യ ക​​​ലാ​​​പ​​​ക്കേ​​​സി​​​ലാ​​ണു ശി​​​ക്ഷ. കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി ഹാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

75 വ​​​യ​​​സു​​​ള്ള ഹാ​​​ൻ അ​​​ഞ്ചു പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കു കീ​​​ഴി​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ്. പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്ത​​​പ്പോ​​​ൾ ഹാ​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹാ​​​നി​​​നെ​​​യും ഇം​​​പീ​​​ച്ച് ചെ​​​യ്തെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ ​​​നീ​​​ക്കം അ​​​സാ​​​ധു​​​വാ​​​ക്കി.

പി​​​ന്നീ​​​ട് രാ​​​ജി​​​വ​​​ച്ച ഹാ​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി ശ്ര​​​മം ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യി​​​ലെ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എ​​​ട്ടു കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന യൂ​​​ണി​​​ന് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വ് ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

District News

പോ​ക്സോകേ​സി​ൽ പ്ര​തി​ക​ൾ​ക്ക് 75 വ​ർ​ഷം ത​ട​വ്

ചാ​രും​മൂ​ട്: പോ​ക്സോ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്ക് 75 വ​ർ​ഷം ത​ട​വും 4,75,000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. സു​രേ​ഷ് കു​മാ​ർ ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

നൂ​റ​നാ​ട് പാ​ല​മേ​ൽ ഉ​ള​വ​ക്കാ​ട് വ​ന്മേ​ലി​ൽ വീ​ട്ടി​ൽ അ​ന​ന്തു (23), നൂ​റ​നാ​ട് പു​ലി​മേ​ൽ ക​മ്പി​ളി​വി​ള​യി​ൽ വീ​ട്ടി​ൽ അ​മ​ൽ കു​മാ​ർ (21 ) എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​തി​ന് നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ശി​ക്ഷ വി​ധി​ച്ച​ത്. നൂ​റ​നാ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ നി​തീ​ഷ് എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ഡിവൈഎ​സ്പിമാ​രാ​യ കെ.എ​ൻ. രാ​ജേ​ഷ്, എം.കെ. ബി​നു​കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.ആ​ർ. രാ​ജേ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

International

മുൻ കൊറിയൻ പ്രസിഡന്‍റ് യൂണിന് അഞ്ചുവർഷം തടവ്

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് കോ​​​ട​​​തി അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

അ​​​ദ്ദേ​​​ഹം വി​​​ചാ​​​ര​​​ണ നേ​​​രിടുന്ന നാ​​​ലു കേ​​​സു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​ത്തെ വി​​​ധി​​​യാ​​​ണി​​​ത്. പ​​​ട്ടാ​​​ള​​​നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള യൂ​​​ണി​​​ന്‍റെ നീ​​​ക്കം രാ​​​ജ്യ​​​ത്ത് ക​​​ടു​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച​​​താ​​​യി കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം, നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം​​​നി​​​ൽ​​​ക്ക​​​ൽ, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ യൂ​​​ൺ ചെ​​​യ്ത​​​താ​​​യി കോ​​​ട​​​തി കണ്ടെത്തി. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യും പ​​​ട്ടാ​​​ള​​​നി​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്നു എ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ൽ, അ​​​റ​​​സ്റ്റ് ത​​​ട​​​യാ​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൻ ബോ​​​ഡി​​​ഗാ​​​ർ​​​ഡു​​​ക​​​ളെ വി​​​ന്യ​​​സി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഈ ​​​കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​ത്.

വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന മ​​​റ്റു കേ​​​സു​​​ക​​​ളി​​​ലും യൂ​​​ണി​​​നു കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു ദ​​​യ ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രു കേ​​​സി​​​ൽ ക​​​ലാ​​​പ​​​മ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന യൂ​​​ണി​​​ന് വ​​​ധ​​​ശി​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ ആ​​​വ​​​ശ്യം. ഈ ​​​കേ​​​സി​​​ന്‍റെ വ​​​ിധി അ​​​ടു​​​ത്ത മാ​​​സം പ്ര​​​ഖ്യാ​​​പി​​​ക്കും.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷ, രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം എ​​​ന്നീ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞാ​​​ണ് 2024 ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു യൂ​​​ൺ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക​​​കം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ട്ടാ​​​ള​​​നി​​​യ​​​മം അ​​​സാ​​​ധു​​​വാ​​​ക്കി. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ യൂ​​​ണി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ച് ചെ​​​യ്തു. ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ലീ ​​​ജേ മ്യും​​​ഗ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക്ക് ഗ്യൂ​​​ൻ ഹ്യു​​​വി​​​ന് 2021ൽ 20 ​​​വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കാ​​​തെ മാ​​​പ്പു ന​​​ല്കി മോ​​​ചി​​​പ്പി​​​ച്ചു.

Kerala

തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ മൂ​ന്ന് വ​ര്‍​ഷമാണ് ത​ട​വു​ശി​ക്ഷ വിധിച്ചത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്കിയതിന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

‌തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

NRI

25 വ​ർ​ഷം ജ​യി​ലി​ൽ, വെ​റു​തെ വി​ട്ട​ത് തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ; ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

ഡി​ട്രോ​യി​റ്റ്: 25 വ​ർ​ഷം കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ൽ ക​ഴി​ഞ്ഞ ശേ​ഷം മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ട ഡി​ട്രോ​യി​റ്റ് സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 8.3 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സം​ഭ​വം അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​നി​ലാ​ണ്.

ഡെ​സ്മ​ണ്ട് റി​ക്സി​നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ കാ​ര​ണം ​പോലീ​സു​കാ​ർ തോ​ക്കി​ന്‍റെ ബു​ള്ള​റ്റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​ണെ​ന്ന് കോ​ട​തി മു​ൻ​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത് സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണെ​ന്നും പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന് തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ഇ​നി​യും വേ​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ പു​തി​യ നി​രീ​ക്ഷ​ണം.

അ​ന്യാ​യ​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന മി​ഷി​ഗ​നി​ലെ നി​യ​മം അ​നു​സ​രി​ച്ച്, ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഓ​രോ വ​ർ​ഷ​ത്തി​നും 50,000 ഡോ​ള​ർ വീ​തം ക​ണ​ക്കാ​ക്കി ഡെ​സ്മ​ണ്ട് റി​ക്സി​ന് ഒ​രു മി​ല്യ​ൻ ഡോ​ള​റി​ല​ധി​കം സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പു​തി​യ കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഈ ​തു​ക തി​രി​കെ ന​ൽ​കാ​ൻ ഡെ​സ്മ​ണ്ട് റി​ക്സി​നോ​ട് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.​

ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട 25 വ​ർ​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രാ​ളോ​ട് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

Kerala

തൊ​ണ്ടി​മു​ത​ൽ​കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ വ​കു​പ്പി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സെ​ടു​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് വി​ധി​വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

കൗ​മാ​ര​ക്കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ വ​ട​ക്കേ​കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ​യാ​ണ് (66) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2022 ഓ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. 14 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യോ​ടു പ്ര​തി ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ​വ​ച്ചും തൃ​ശൂ​രി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തിയെന്നാണ് കേസ്.

വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

International

ഇമ്രാനും ബുഷ്റ ബീബിക്കും 17 വർഷംകൂടി തടവ്

റാ​​​വ​​​ൽ​​​പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നും പ​​​ത്നി ബു​​​ഷ്റ ബീ​​​ബി​​​ക്കും 17 വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വു​​​ശി​​​ക്ഷ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ തു​​​ച്ഛ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി എ​​​ന്ന കേ​​​സി​​​ലാ​​​ണി​​​ത്.

ഇ​​​മ്രാ​​​നും ബു​​​ഷ്റ​​​യും നി​​​ല​​​വി​​​ൽ ഇ​​​ത​​​ര കേ​​​സു​​​ക​​​ളി​​​ൽ റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

2022ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ന​​​ഷ്ട​​​മാ​​​യ ഇ​​​മ്രാ​​​നെ​​​തി​​​രേ, തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ നിരവ​​​ധി കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ.

ഇ​​​മ്രാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ സൗ​​​ദി രാ​​​ജ​​​കു​​​മാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ സ​​​മ്മാ​​​നി​​​ച്ച ആ​​​ഡം​​​ബ​​​ര വാ​​​ച്ച് ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്ന് തുച്ഛവി​​​ല​​​യ്ക്കു വാ​​​ങ്ങി സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണ് തെ​​​ളി​​​ഞ്ഞ​​​ത്. സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം സ​​​മ്മാ​​​നി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റം ബു​​​ഷ്റ​​​യ്ക്കെ​​​തി​​​രേ​​​യും തെ​​​ളി​​​ഞ്ഞു. ഇ​​​രു​​​വ​​​രും പാ​​​ർ​​​ക്കു​​​ന്ന അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഇ​​​മ്രാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന 14 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​ത്തു​​​ള്ള ത​​​രാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ഡം​​​ബ​​​ര വാ​​​ച്ച് നിസാര വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തു മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ൻ തു​​​ക​​​യാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ന് ഇ​​​മ്രാ​​​നുമേ​​​ൽ വേ​​​റെ​​​യും കേ​​​സു​​​ക​​​ളു​​​ണ്ട്. ‘തോ​​​ഷാ​​​ഖാ​​​ന കേ​​​സു​​​ക​​​ളെ​​​’ന്നാ​​​ണ് ഇ​​​വ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. മുന്പ് മ​​​റ്റൊ​​​രു തോ​​​ഷാ​​​ഖാ​​​ന കേ​​​സി​​​ൽ ഇ​​​മ്രാ​​​ന് 14ഉം ​​​ബു​​​ഷ്റ​​​യ്ക്ക് ഏ​​​ഴും വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് വി​​​ധി​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും അ​​​പ്പീ​​​ൽ കോ​​​ട​​​തി ഈ ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്കിയിരുന്നു.

ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: ബി​ജെ​പി കൗ​ൺ​സി​ല​ർ​ക്ക് 36 വ​ർ​ഷം ത​ട​വ്

ക​ണ്ണൂ​ര്‍: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നി​യു​ക്ത ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്ക് 36 വ​ർ​ഷം ത​ട​വു​ശി​ക്ഷ.

കൊ​മ്മ​ല്‍​വ​യ​ല്‍ വാ​ര്‍​ഡ് നി​യു​ക്ത കൗ​ണ്‍​സി​ല​ര്‍ യു. ​പ്ര​ശാ​ന്തി​നെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ശാ​ന്ത് ഉ​ള്‍​പ്പെ​ടെ 10 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും കു​റ്റ​ക്കാ​രെ​ന്ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ചു.

പ്ര​തി​ക​ള്‍​ക്ക് 36 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഉ​യ​ര്‍​ന്ന ശി​ക്ഷ​യാ​യ 10 വ​ര്‍​ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും.

2007 ഡി​സം​ബ​ര്‍ 15ന് ​രാ​ത്രി ആ​ര്‍​എ​സ്എ​സ് സം​ഘം വീ​ട് ക​യ​റി രാ​ജേ​ഷി​നെ​യും സ​ഹോ​ദ​ര​നെ​യും പി​തൃ സ​ഹോ​ദ​രി ച​ന്ദ്ര​മ​തി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബെ​റി​ഞ്ഞ് ഭീ​തി സൃ​ഷ്ടി​ച്ച ശേ​ഷം രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് സ​ഹോ​ദ​ര​നും പി​തൃ​സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷും ബ​ന്ധു​ക്ക​ളും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കേ​സി​ല്‍ കൊ​മ്മ​ല്‍ വ​യ​ല്‍ വാ​ര്‍​ഡ് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ മ​യി​ലാ​ട്ടി​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് ഉ​പ്പേ​ട്ട (49), മ​ഠ​ത്തി​ന്‍​താ​ഴെ രാ​ധാ​കൃ​ഷ്ണ​ന്‍ (54), രാ​ജ​ശ്രീ ഭ​വ​ന​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (52), പി.​വി. സു​രേ​ഷ് (50), എ​ന്‍.​സി. പ്ര​ശോ​ഭ് (40), ജി​ജേ​ഷ് എ​ന്ന ഉ​ണ്ണി (42), കെ. ​സു​ധീ​ഷ് എ​ന്ന മു​ത്തു (42), പ്ര​ജീ​ഷ് (45), പ​റ​മ്പ​ത്ത് മ​നോ​ജ് (54), ഒ.​സി. രൂ​പേ​ഷ്, മീ​ത്ത​ല്‍ മ​നോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

International

മു​ൻ ഐ​എ​സ്ഐ മേ​ധാ​വി​ക്ക് 14 വ​ർ​ഷം ത​ട​വ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ‌​സി​ന്‍റെ (ഐ​എ​സ്ഐ) മു​ൻ മേ​ധാ​വി ഫ​യീ​സ് ഹ​മീ​ദി​ന് പ​ട്ടാ​ള​കോ​ട​തി 14 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം ലം​ഘി​ച്ചു, രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണു ശി​ക്ഷ​യെ​ന്ന് പാ​ക് സൈ​ന്യം അ​റി​യി​ച്ചു.

രാ​ഷ്‌​ട്രീ​യ​ത്തി​ലും സൈ​ന്യ​ത്തി​ലും വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഐ​എ​സ്ഐ​യു​ടെ മേ​ധാ​വി ശി​ക്ഷി​ക്ക​പ്പെ​ടു​ത​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. 2024 ഓ​ഗ​സ്റ്റി​ലാ​ണ് ഹ​മീ​ദി​നെ​തി​രേ കോ​ർ​ട്ട് മാ​ർ​ഷ​ൽ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്.

2019 മു​ത​ൽ 2021 വ​രെ​യാ​ണ് ഹ​മീ​ദ് ഐ​എ​സ്ഐ മേ​ധാ​വി​യാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം ആ​സിം മു​നീ​ൻ പാ​ക് സൈ​നി​ക മേ​ധാ​വി​യാ​യ​തി​നു പി​ന്നാ​ലെ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

National

പാക് ഭീകരന് പത്തു വർഷം തടവ്

ശ്രീ​​ന​​ഗ​​ർ: സു​​ര​​ക്ഷാ​​സൈ​​ന്യ​​ത്തി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​ന് പ​​ത്തു വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വ്.

അ​​ബു ഉ​​കാ​​സ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഹ​​ൻ​​സ​​ള്ള യാ​​സീ​​ൻ റാ​​യി​​യെ ആ​​ണ് കു​​പ്‌​​വാ​​ര​​യി​​ലെ സെ​​ഷ​​ൻ​​സ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ഹാ​​വ​​ൽ​​പു​​ർ സ്വ​​ദേ​​ശി​​യാ​​ണ് ഉ​​കാ​​സ. 2016 ലാ​​ണ് പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് ഉ​​കാ​​സ ഉ​​ൾ​​പ്പെ​​ട്ട ഭീ​​ക​​ര​​സം​​ഘം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

2016 ജൂ​​ൺ മു​​ത​​ൽ ഇ​​യാ​​ൾ ക​​സ്റ്റ​​ഡി​​യി​​ലാ​​ണ്. അ​​ടു​​ത്ത വ​​ർ​​ഷം ഇ​​യാ​​ൾ ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യേ​​ക്കും.

International

ഹസീനയുടെ ബന്ധുവായ ബ്രിട്ടീഷ് എംപിക്ക് തടവുശിക്ഷ വിധിച്ച് ബംഗ്ലാ കോടതി

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​ക്ക് ബം​​​ഗ്ലാ​​​ദേ​​​ശ് കോ​​​ട​​​തി ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും പി​​​ഴ​​​യും വി​​​ധി​​​ച്ചു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​യാ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വാ​​​ണ് ടൂലി​​​പ്. ഹ​​​സീ​​​ന​​​യെ സ്വാ​​​ധീ​​​നി​​​ച്ച് ധാ​​​ക്ക പ്രാ​​​ന്ത​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി സ​​​ന്പാ​​​ദി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

ഹ​​​സീ​​​ന​​​യ്ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും ഈ ​​​കേ​​​സി​​​ൽ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.ല​​​ണ്ട​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന ഹ​​​സീ​​​ന​​​യു​​​ടെ​​​യും അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണു വി​​​ചാ​​​ര​​​ണ ന​​​ട​​​ന്ന​​​ത്. ഇ​​​രു​​​വ​​​രും ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

ബ്രിട്ടനിൽ ട്ര​​​ഷ​​​റി മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ടൂലി​​​പ്, ഹ​​​സീ​​​ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​കൂ​​​ടം ഹ​​​സീ​​​ന​​​യ്ക്കും അ​​​നു​​​യാ​​​യി​​​ക​​​ൾ​​ക്കും എ​​​തി​​​രേ എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ ബം​​​ഗ്ലാ കോ​​​ട​​​തി ഹ​​​സീ​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​മാ​​​സം വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച മ​​​റ്റൊ​​​രു അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഹ​​​സീ​​​ന​​​യ്ക്ക് 21 വ​​​ർ​​​ഷം ത​​​ട​​​വു വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

National

പ​ത്താം ക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വ​തി​ക്ക് 54 വ​ർ​ഷം ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്ക് 54 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തി​രു​ച്ചി​റ​പ്പ​ള്ളി മ​ഹി​ളാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ​ത്താം ക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ.

പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ല​ന് ആ​റു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വാ​രൂ‌​ർ ജി​ല്ല​യി​ലെ എ​ള​വ​ഞ്ചേ​രി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ പാ​ച​ക​ക്കാ​രി​യാ​യ ല​ളി​ത​യാ​ണ് പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്ന ല​ളി​ത പ്ര​ദേ​ശ​വാ​സി​യാ​യ ബാ​ല​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം വേ​ർ​പി​രി​ക്കാ​നാ​യി ബാ​ല​നെ വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. അ​വി​ടെ നി​ന്ന് ബാ​ല​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ വ​ച്ച് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഊ​ട്ടി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ പോ​ക്സോ​യി​ലെ ര​ണ്ടു വ​കു​പ്പു​ക​ൾ പ്ര​കാ​രം 20 വ​ർ​ഷം വീ​ത​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 14 വ​ർ​ഷ​വും ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up