Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Announcement

ലൈ​ഫ് മി​ഷ​ൻ പി​രി​ച്ചുവി​ടു​മെ​ന്ന പ്ര​ഖ്യാ​പ​നം വെ​ല്ലു​വി​ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ പി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്ന ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

രാ​​​ഷ്ട്രീ​​​യ പ്രേ​​​രി​​​ത​​​വും ജ​​​ന​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി​​​യി​​​ൽ നി​​​ന്നു പി​​​ന്മാ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം ഉ​​​യ​​​ർ​​​ന്നു വ​​​രു​​​മെ​​​ന്നു സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

Kerala

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ക​ണ്ണും ന​ട്ട് മു​സ്ലീം ലീ​ഗ്

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഹൈ​ക്ക​മാ​ന്‍റ് സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ പാ​ണ​ക്കാ​ട് ചേ​ര്‍​ന്ന ലീ​ഗ് നേ​തൃ​യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്തി​ല്‍.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് വീ​ണ്ടും യോ​ഗം ചേ​രാ​ന്‍ ലീ​ഗ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ വ​സ​തി​യി​ലാ​കും യോ​ഗം. വി.​ഡി. സ​തീ​ശ​നെ​യ​ല്ല മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ല്‍ ഈ ​യോ​ഗം നി​ര്‍​ണാ​യ​ക​മാ​കും.

Kerala

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം: എ.​കെ. ആ​ന്‍റ​ണി​യു​ടെ വീ​ടും ശ്ര​ദ്ധാ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​മു​തി​ർ​ന്ന നേ​താ​വും പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി​യു​ടെ വ​ഴു​ത​ക്കാ​ട് ഈ​ശ്വ​ര​വി​ലാ​സം റോ​ഡി​ലെ വീ​ടും ശ്ര​ദ്ധാ​കേ​ന്ദ്രം. വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന എ.​കെ. ആ​ന്‍റ​ണി, തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്കാ​നു​ള്ള ഹൈ​ക്ക​മാ​ൻ​ഡ് ച​ർ​ച്ച​ക​ളു​ടെ ഒ​രു ര​ഹ​സ്യ കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​വീ​ട്.

കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ഹി​ത​മ​റി​യാ​ൻ എ.​കെ. ആ​ന്‍റ​ണി​യെ വി​ളി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യി. ഘ​ട​ക​ക​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്തു മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​വൂ എ​ന്ന മ​റു​പ​ടി​യാ​കും ആ​ന്‍റ​ണി ന​ൽ​കി​യ​തെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

താ​ൻ ആ​രു​ടെ​യും പേ​രു നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു. ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ കാ​ത്തു നി​ൽ​ക്കേ മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും എ.​കെ. ആ​ന്‍റ​ണി​യു​ടെ വ​ഴു​ത​ക്കാ​ടു​ള്ള വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കു ചേ​രു​ന്ന കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു തൊ​ട്ടു​മു​ന്പാ​യി പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നു.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ മു​ക്കാ​ൽ മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സു​പ്ര​ധാ​ന ച​ർ​ച്ച​യ്ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​ത്. ഡ​ൽ​ഹി​യി​ലാ​ണോ, കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ലാ​ണോ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യെ നേ​രി​ട്ടു ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ചു രാ​ഹു​ൽ ഇ​ന്ന​ലെ അ​വ​സാ​ന​വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​ന് ആ​ന്‍റ​ണി പൂ​ർ​ണ​പി​ന്തു​ണ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധി​ക്കാ​നി​ട​യു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടേ​ക്കു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണു നാ​ള​ത്തേ​ക്കു പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ​ങ്ങ​ളും പ​രി​ധി​വി​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള പോ​ക്കാ​കും എ​ന്നാ​ണു നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഖാ​ർ​ഗെ​യും രാ​ഹു​ലും ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി 6.20ന് ​മ​ട​ങ്ങി. തു​ട​ർ​ന്ന് രാ​ത്രി 7.10ന് ​ജ​യ്റാം ഖാ​ർ​ഗെ​യു​ടെ വ​സ​തി​ക്കു പു​റ​ത്തെ​ത്തി​യാ​ണ് പ്ര​ഖ്യാ​പ​നം ഇ​ന്ന​ത്തേ​ക്കു നീ​ട്ടി​യ​താ​യി അ​റി​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നാ​യ ജ​യ്റാം പ​റ​ഞ്ഞു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ജാ​ജി മാ​ർ​ഗി​ലെ ഖാ​ർ​ഗെ​യു​ടെ പ​ത്തം ന​ന്പ​ർ വ​സ​തി​ക്കു മു​ന്പി​ൽ ദേ​ശീ​യ, മ​ല​യാ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രി​ലും പാ​ർ​ട്ടി​യു​ടെ വി​വി​ധ​ ത​ല​ങ്ങ​ളി​ലും കെ.​സി. വേ​ണു​ഗോ​പാ​ലി​നു ല​ഭി​ച്ച മേ​ൽ​ക്കൈ ത​ള്ളാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു രാ​ഹു​ലും ഖാ​ർ​ഗെ​യു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നു മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ഡ​ൽ​ഹി​യി​ൽ സൂ​ച​ന ന​ൽ​കി. എ​ഐ​സി​സി​യു​ടെ പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

► ആ​കാംക്ഷ​യ്ക്ക് അ​റു​തി

പ​ത്തു ദി​വ​സ​ത്തി​ലേ​റെ നീ​ണ്ട ആ​കാം​ക്ഷ​യ്ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും സ​ന്ദേ​ഹ​ങ്ങ​ൾ​ക്കും ചേ​രി​തി​രി​ഞ്ഞു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇ​ന്ന​വ​സാ​നം. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ന്നു നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞു ന​ട​ത്തി​യ, തെ​രു​വി​ലേ​ക്കു നീ​ണ്ട, പോ​രു​കളുമാണു പു​തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​ത്. കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ​വും സം​ഘ​ട​നാ​ത​ല​ത്തി​ലു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും വ്യ​ക്ത​മാ​യ ഉ​ട​നെ ന​ട​ത്താ​മാ​യി​രു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണു സ​ങ്കീ​ർ​ണ​മാ​യ സ്ഥി​തി​വി​ശേ​ഷം ക​ണ​ക്കി​ലെ​ടു​ത്തു മാ​റ്റി​യ​ത്.

► മ​ത, സാ​മു​ദാ​യി​ക സ​മ്മ​ർ​ദങ്ങ​ൾ പ്ര​ശ്ന​മാ​യി

മ​ത, സാ​മു​ദാ​യി​ക ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദങ്ങ​ൾ​ക്കു വ​ഴ​ങ്ങി​യാ​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് പെ​ട്ടെ​ന്നു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു തു​ല്യ​മാ​കു​മെ​ന്ന ആ​ശ​ങ്ക തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം നീ​ട്ടാ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ നി​ർ​ബ​ന്ധി​ത​മാ​ക്കി. മ​ത, സാ​മു​ദാ​യി​ക, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കു വ​ഴ​ങ്ങ​രു​തെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് എ​ഐ​സി​സി നേ​തൃ​ത്വം. വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യു​ണ്ടാ​യ ജ​ന​വി​കാ​ര​ത്തി​നു​ പി​ന്നി​ൽ ചി​ല ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്ന സൂ​ച​ന​ക​ളും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി.

മു​ഖ്യ​മ​ന്ത്രിസ്ഥാ​നാ​ർ​ഥി​യാ​യോ പാ​ർ​ട്ടി​യു​ടെ മു​ഖ​മാ​യോ കേ​ര​ള നേ​താ​ക്ക​ളാ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നി​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പേ കോ​ണ്‍ഗ്ര​സ് ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​ണ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗം സൃ​ഷ്‌​ടി​ച്ച​തെ​ന്നു കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യോ​ഗ്യ​രാ​യ മൂ​ന്നു നേ​താ​ക്ക​ൾ ഒ​രേ പ​ദ​വി​ക്കാ​യി പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണു നേ​താ​വി​നെ സൂ​ചി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്നു രാ​ഹു​ലോ, ഖാ​ർ​ഗെ​യോ അ​ട​ക്കം എ​ഐ​സി​സി നേ​താ​ക്ക​ളി​ലാ​രും സൂ​ചി​പ്പി​ക്കു​ക​പോ​ലും ചെ​യ്യു​ന്ന​തി​നു മു​മ്പു​ത​ന്നെ കേ​ര​ള​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് ഫ്ള​ക്സ് ബോ​ർ​ഡു​ക​ളി​ലൂ​ടെ​യും പോ​സ്റ്റ​റു​ക​ളി​ലൂ​ടെ​യും വാ​ട്ട്സ്ആ​പ്, ഫേ​സ്ബു​ക്ക് പോ​ലു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ് എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യം​പോ​ലും തേ​ടു​ന്ന​തി​നു മു​ന്പേ തു​ട​ങ്ങി​യ പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ൽ ചി​ല സം​ഘ​ടി​ത ഗ്രൂ​പ്പു​ക​ളു​ണ്ടാ​കാം.

പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും സ്വ​മേ​ധ​യാ പി​ന്തു​ണ​യ്ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു​വെ​ന്ന വാ​ദം, എ​ല്ലാം നി​ർ​ത്തി​വ​യ്ക്കാ​ൻ മൂ​ന്നു നേ​താ​ക്ക​ളും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ഹ്വ​നം ചെ​യ്ത​തി​നു പി​ന്നാ​ലെ സ്വി​ച്ചി​ട്ട​തു​പോ​ലെ എ​ല്ലാ പ്ര​ക​ട​ന​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും നി​ർ​ത്തി​യ​തോ​ടെ പൊ​ളി​ഞ്ഞെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് ക​രു​തു​ന്നു. ആ​സൂ​ത്രി​ത​മ​ല്ലെ​ങ്കി​ൽ ഒ​രാ​ഹ്വാ​നം കൊ​ണ്ട് ഒ​റ്റ​യ​ടി​ക്ക് സം​സ്ഥാ​ന​ത്താ​കെ സ​മാ​ധാ​നം വ​രി​ല്ലാ​യി​രു​ന്നു. ചേ​രി​തി​രി​ഞ്ഞു​ള്ള പ്ര​ചാ​ര​ണം വീ​ണ്ടും തു​ട​ങ്ങി​യ​തി​നു പി​ന്നി​ലും ത​ത്പ​ര​സം​ഘ​ങ്ങ​ളു​ണ്ടെ​ന്നും നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു.

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം; സതീശന്‍റെ വീട്ടിൽ തിങ്ങിനിറഞ്ഞ് ജനം

ആ​ലു​വ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ൽ രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച പി​രി​മു​റു​ക്ക​ത്തി​ന് അ​യ​വു വ​ന്ന​ത് രാ​ത്രി ഏ​ഴോ​ടെ ഡ​ൽ​ഹി​യി​ലെ ‘ടു​മാ​റോ’ എ​ന്ന ഒ​റ്റ​വാ​ക്കി​ൽ.

മൂ​ന്ന് നി​യു​ക്ത എം​എ​ൽ​എ മാ​ര​ട​ക്കം നേ​താ​ക്ക​ന്മാ​ർ വ​ന്ന​തോ​ടെ​യാ​ണ് രാ​വി​ലെ മു​ത​ൽ ദേ​ശ​ത്തെ വീ​ട്ടി​ൽ ആ​ൾ​ക്കൂ​ട്ടം തി​ങ്ങി​ക്കൂ​ടി​യ​ത്. ക​ള​മ​ശേ​രി നി​യു​ക്ത എം​എ​ൽ​എ അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​യു​ക്ത കൊ​ച്ചി എം​എ​ൽ​എ​യു​മാ​യ മു​ഹ​മ്മ​ദ്‌ ഷി​യാ​സ്, പൊ​ന്നാ​നി എം​എ​ൽ​എ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി സ​തീ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. മാ​ധ്യ​മ​പ്പ​ട​യു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ഭാ​വി മു​ഖ്യ​മ​ന്ത്രി എ​ന്ന രീ​തി​യി​ൽ സെ​ൽ​ഫി എ​ടു​ക്ക​ലും വ​ർ​ധി​ച്ചു.

രാ​വി​ലെ 10ഓ​ടെ മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ലേ​ക്ക് പോ​കു​മെ​ന്ന ഷെ​ഡ്യൂ​ൾ ലം​ഘി​ച്ച​തോ​ടെ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മെ​ന്ന ക​ഥ എ​ല്ലാ​വ​രും വി​ശ്വ​സി​ച്ചു. വി.​ഡി. സ​തീ​ശ​ൻ ഓ​ഫീ​സി​ൽ​ത​ന്നെ​യാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. ഇ​ട​യ്ക്ക് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഫോ​ട്ടോ എ​ടു​ക്കാ​നാ​യി പു​റ​ത്തു​വ​ന്നു. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്നു വ​ന്ന പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്നു.

വെ​യി​ൽ താ​ഴ്ന്ന​പ്പോ​ഴേ​ക്കും വീ​ട്ടി​ലും വീ​ടി​നു പു​റ​ത്തും ആൾത്തിരക്ക് വ​ർ​ധി​ച്ചു. കൊ​ടി​പ​റ​ത്തി, ക​ണ്ണേ ക​ര​ളേ വി​ഡി​എ​സേ എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ന്നു. ലൈ​വ് ടെ​ലി​കാ​സ്റ്റ് വ​ന്ന​തോ​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​വ​ർ​ത്ത​ക​ർ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി. പ​രി​ധി​വി​ട്ടു തു​ട​ങ്ങി​യ​പ്പോ​ൾ നേ​താ​ക്ക​ന്മാ​ർ​ത​ന്നെ​യെ​ത്തി വി​ല​ക്കി.

എ​ല്ലാം പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് മ​തി​യെ​ന്ന പേ​രി​ലാ​ണ് ത​ട​ഞ്ഞ​ത്. ഡ​ൽ​ഹി ച​ർ​ച്ച​ക​ളു​ടെ ഘ​ട്ട​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രി​ൽ ആ​കാം​ക്ഷ നി​റ​ച്ചു. അ​വ​സാ​നം പ്ര​ഖ്യാ​പ​നം നാ​ളെ​യെ​ന്ന് മീ​ഡി​യ വി​ഭാ​ഗം ത​ല​വ​നാ​യ ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞ​തോ​ടെ നാ​ളെ കാ​ണാം എ​ന്നു പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​ക​ർ പി​രി​യു​ക​യാ​യി​രു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ ബാ​ധി​ച്ചു എ​ന്ന​ത് യാ​ഥാ​ർ​ഥ്യം: വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. പ്ര​ഖ്യാ​പ​നം വൈ​കി​യ​ത് ആ​ളു​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ ബാ​ധി​ച്ചു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​മ്പോ​ൾ അ​തെ​ല്ലാം മാ​റും. സം​സ്ഥാ​ന​ത്ത് ഭ​ര​ണ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

തീ​രു​മാ​നം എ​ത്ര​യും വേ​ഗം ഉ​ണ്ടാ​കു​മെ​ന്നും ന​ല്ല തീ​രു​മാ​നം വ​ര​ട്ടെ​യെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഘ​ട​ക​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം അ​ത് സ്വാ​ഭാ​വി​ക​മാ​ണ്.

സ​ദു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ത്ര​യും വേ​ഗം ഒ​രു സ​ർ​ക്കാ​ർ വ​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്ക​ണം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും താ​ത്പ​ര്യ​മാ​ണ്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം വ്യാ​ഴാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും. രാ​വി​ലെ 11ന് ​ആ​ണ് യോ​ഗം.

യോ​ഗ​ത്തി​ന് മു​ൻ​പോ യോ​ഗ​ത്തി​ലോ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്ന് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും.

ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ൽ​പ​സ​മ​യം മു​ന്പ് മു​തി​ർ​ന്ന നേ​താ​വ് ജ​യ്റാം ര​മേ​ശാ​ണ് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ്ട​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേ​ര​ത്തെ, വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി രാ​ഹു​ൽ ഗാ​ന്ധി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

National

ഇ​ന്ന് തേ​ങ്ങാ ഉ​ട​യ്ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ണ്ട​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം കാ​ത്ത് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ വ​സ​തി​ക​ളി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാണ് ത​ടി​ച്ചു​കൂ​ടി​യത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന് 10 ദി​വ​സ​ങ്ങ​ളാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Sports

ലോ​ക​ക​പ്പ് പ​ട​യൊ​രു​ക്കം; ടീം ​പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ല​ണ്ട​ൻ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് തു‌​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ 26 അം​ഗ ടീ​മി​നെ ഈ​യാ​ഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങും. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന ത​ങ്ങ​ളു​ടെ ടീ​മി​നെ 30 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്രാ​ഥ​മി​ക സ്ക്വാ​ഡി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

55 അം​ഗ ടീ​മി​ൽ ല​യ​ണ​ൽ മെ​സി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പൗ​ലോ ഡി​ബാ​ല​യെ ഒ​ഴി​വാ​ക്കി. ഗ്രൂ​പ്പ് ജെ​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ൾ​ജീ​രി​യ, ഓ​സ്ട്രി​യ, ജോ​ർ​ദ​ൻ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. ജൂ​ൺ 16ന് ​അ​ൾ​ജീ​രി​യാ​യ്ക്കെ​തി​രെ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​രം.

അ​തേ​സ​മ​യം ബ്ര​സീ​ൽ ടീ​മി​നെ 18ന് ​പ്ര​ഖ്യാ​പി​ക്കും. പ്രാ​ഥ​മി​ക സ്ക്വാ​ഡി​ൽ നെ​യ്‌​മ​റും നാ​ൽ​പ​ത്തൊ​ന്നു​കാ​ര​ൻ ഡി​ഫ​ൻ​ഡ​ർ തി​യാ​ഗോ സി​ൽ​വ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ബ​ൽ​ജി​യം 15നും ​പോ​ർ​ച്ചു​ഗ​ൽ 19നും ​ജ​ർ​മ​നി 21നും ​ഇം​ഗ്ല​ണ്ട് 22നും ​സ്പെ​യി​ൻ 25നും ​ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ക്കും.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 48 രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19 വ​രെ യു​എ​സി​ലും മെ​ക്സി​ക്കോ​യി​ലും കാ​ന​ഡ​യി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

International

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ൻ

ല​ണ്ട​ൻ: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ൽ ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത് ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി). ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​വ​യ്ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന അ​നു​സ​രി​ച്ച്, രാ​വി​ലെ 7:55ന് ​ഒ​മാ​നി​ൽ നി​ന്ന് 15 നോ​ട്ടി​ക്ക​ൽ മൈ​ൽ (28 കി​ലോ​മീ​റ്റ​ർ) വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പ്പി​ൽ ക​പ്പ​ലി​ന് കേ​ടു​പാ​ടു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും യു​കെ​എം​ടി​ഒ അ​റി​യി​ച്ചു. ആ​വ​ർ​ത്തി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​പ്പ​ലി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് ലി​ങ്ക്ഡ് മീ​ഡി​യ റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ഏ​ത് രാ​ജ്യ​ത്തി​ന്‍റെ ക​പ്പ​ലി​ന് നേ​രെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യില്ല. ​ക​ഴി​ഞ്ഞ​യാ​ഴ്ച യു​എ​സ് സൈ​ന്യം ഒ​രു ഇ​റാ​നി​യ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

District News

വി​വാ​ദ മ​ന്തി പ​ര​സ്യം: കൂ​ടു​ത​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ചേ​ർ​ത്ത​ല: മ​ത​സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്ന വി​ധം വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഹോ​ട്ട​ൽ പ​ര​സ്യ​മി​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

പ​ര​സ്യ​ത്തി​നു പി​ന്നാ​ലെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ക​മ​ന്‍റു​ക​ളും പോ​സ്റ്റു​ക​ളും ഇ​ട്ട സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​രു​ടെ ന​വ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

കൂ​ടാ​തെ അ​നു​മ​തി​യി​ല്ലാ​തെ ചേ​ർ​ത്ത​ല​യി​ലെ റ​സ്റ്റ​റ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട​ൽ പു​റ​ത്തി​റ​ക്കി​യ വി​വാ​ദ വി​ഷു ആ​ശം​സാ​കാ​ർ​ഡ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച അ​ഞ്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്വേ​ഷ​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ൽ പ്ര​ത്യേ​ക മോ​ണി​റ്റ​റിം​ഗ് സെ​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Kerala

പേ​രാ​മ്പ്ര​യി​ലെ ജീ​പ്പ് അ​നൗ​ണ്‍​സ്മെ​ന്‍റ് വി​വാ​ദം; ച​ട്ട ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ എ​ല്‍​ഡി​എ​ഫ് വി​വാ​ദ അ​നൗ​ണ്‍​സ്‌​മെ​ന്‍റി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ആ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍. ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​പേ​രാ​മ്പ്ര​യി​ല്‍ ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​യെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. അ​നൗ​ണ്‍​സ്മെ​ന്‍റ് വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി ​പി രാ​മ​കൃ​ഷ്ണ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യോ മു​ന്ന​ണി​യോ അ​റി​യാ​തെ ആ​ണെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണം എ​ല്‍​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും ടി.​പി. പി ​രാ​മ​കൃ​ഷ്ണ​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥിക്കൊ​പ്പം എ​ത്തി​യ​വ​ര്‍ സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചോ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

National

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിഷേധമൊഴിഞ്ഞു പാർലമെന്‍റ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​മു​ൾ​പ്പെ​ടെ അ​ഞ്ചി​ട​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ശാ​ന്തം. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ പ​ല എം​പി​മാ​രു​ടെ​യും ഇ​രി​പ്പി​ടം കാ​ലി​യാ​ണ്.

അ​തി​നാ​ൽ​ത്ത​ന്നെ ലോ​ക്സ​ഭ​യി​ൽ തിങ്കളാഴ്ച പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ത​ട​സ​പ്പെ​ട്ട ചോ​ദ്യോ​ത്ത​ര​വേ​ള സു​ഗ​മ​മാ​യി ന​ട​ന്നു. ശൂ​ന്യ​വേ​ള​യി​ൽ എം​പി​മാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ന്ന​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, ഇ​ന്ത്യ​യു​ടെ വി​ദേ​ശ ന​യം, എ​ൽ​പി​ജി ക്ഷാ​മം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്തം​ഭി​ച്ചി​രു​ന്നു.

പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത​മാ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഡി​എം​കെ​യു​ടെ​യും ബം​ഗാ​ളി​ൽ​നി​ന്നു തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ഏ​താ​നും അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് തിങ്കളാഴ്ച സ​ഭ​യി​ലെ​ത്തി​യ​ത്.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച ച​ർ​ച്ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​ർ പ​ല​സ​മ​യ​ങ്ങ​ളി​ലാ​യി സ​ഭ​യി​ലെ​ത്തി. എം​പി​മാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​പ​ക്ഷ ബെ​ഞ്ച് ഏ​റെ​ക്കു​റെ ശൂ​ന്യ​മാ​യി​രി​ക്കും. ഇ​തോ​ടെ എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ര​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഇ​ല്ലാ​താ​കും.

അ​തേ​സ​മ​യം, രാ​ജ്യ​സ​ഭ​യി​ൽ തിങ്കളാഴ്ച ശൂ​ന്യ​വേ​ള​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സി​പി​എം നേ​താ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ്, ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് തു​ട​ങ്ങി​യ​വ​ർ എ​ൽ​പി​ജി ക്ഷാ​മം ഉ​ന്ന​യി​ച്ച് കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം കാ​ത്ത് ഇ​ട​തു​മു​ന്ന​ണി; 12ൽ ​ഒ​തു​ങ്ങി ജോ​സ്; മെ​രു​ങ്ങി ആ​ർ​ജെ​ഡി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​ന ച​​​​ർ​​​​ച്ച പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ന്നാ​​​​ൽ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മു​​​​ന്ന​​​​ണി​​​​യി​​​​ലെ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ വെ​​​​വ്വേ​​​​റെ സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​ട്ടി​​​​ക പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ൽ 25 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​വ​​​​രു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

13 സീ​​​​റ്റു വേ​​​​ണ​​​​മെ​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​മ്മി​​​​ന്‍റെ ആ​​​​വ​​​​ശ്യം സി​​​​പി​​​​എം അ​​​​നു​​​​ഭാ​​​​വ​​​​പൂ​​​​ർ​​​​വം കേ​​​​ട്ടെ​​​​ങ്കി​​​​ലും പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല. ത​​​​ത്കാ​​​​ലം ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ 12 സീ​​​​റ്റി​​​​ൽ തൃ​​​​പ്തി​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ​​​​യും സ്നേ​​​​ഹ നി​​​​ർ​​​​ബ​​​​ന്ധ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ പാ​​​​ർ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് കെ.​​​​ മാ​​​​ണി വ​​​​ഴ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​തെ നേ​​​​ര​​​​ത്തേ മ​​​​ത്സ​​​​രി​​​​ച്ച 25 സീ​​​​റ്റി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ തീ​​​​രു​​​​മാ​​​​നി​​​​ച്ച സി​​​​പി​​​​ഐ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടു മ​​​​റ്റു ക​​​​ക്ഷി​​​​ക​​​​ളെ ചൊ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സി​​​​പി​​​​ഐ കാ​​​​ര​​​​ണം ത​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​ല​​​​വി​​​​ലെ സീ​​​​റ്റു കൊ​​​​ണ്ടു തൃ​​​​പ്തി​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​മ്മി​​​​ന്‍റെ​​​​യും ആ​​​​ർ​​​​ജെ​​​​ഡി​​​​യു​​​​ടെ​​​​യും വാ​​​​ദം. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കും ത​​​​യാ​​​​റ​​​​ല്ലെ​​​​ന്നു ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ സി​​​​പി​​​​എം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സീ​​​​റ്റു​​​​ക​​​​ൾ വ​​​​ച്ചു മാ​​​​റു​​​​ന്ന​​​​തി​​​​നു​​​​പോ​​​​ലും സി​​​​പി​​​​എം താ​​​​ൽ​​​​പ​​​​ര്യം കാ​​​​ണി​​​​ച്ചി​​​​ല്ല. ഇ​​​​തി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി​​​​ക്കു വ​​​​ലി​​​​യ അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യം നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​ത്ത​​​​വ​​​​ണ മൂ​​​​ന്നി​​​​ൽനി​​​​ന്ന് ആ​​​​റു സീ​​​​റ്റെ​​​​ന്ന ആ​​​​ർ​​​​ജെ​​​​ഡി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം സി​​​​പി​​​​എം പ​​​​രി​​​​ഗ​​​​ണ​​​​നാ വി​​​​ഷ​​​​യ​​​​മാ​​​​യി പോ​​​​ലും ക​​​​ണ്ടി​​​​ല്ല. ആ​​​​ർ​​​​ജെ​​​​ഡി​​​​യു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​നെ​​​​തിരേ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വി​​​​ട​​​​ണ​​​​മെ​​​​ന്നുപോ​​​​ലും ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി. ഈ ​​​​അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തോ​​​​ടു പ​​​​ല​​​​ർ​​​​ക്കും യോ​​​​ജി​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വൈ​​​​കി​​​​പ്പോ​​​​യെ​​​​ന്ന വി​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​ന്നു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ന്‍റ​​​​ണി രാ​​​​ജു​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ന്നും അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​ണ്ടാ​​​​യാ​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ സീ​​​​റ്റു ജ​​​​നാ​​​​ധി​​​​പ​​​​ത്യ കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു ത​​​​ന്നെ ന​​​​ൽ​​​​കും. ഇ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​പി​​​​എം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച സീ​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ത​​​​ന്നെ​​​​യാ​​​​ണു തീ​​​​രു​​​​മാ​​​​നം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​ന്നാ​​​​ലു​​​​ട​​​​ൻ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​ന പ​​​​ത്രി​​​​ക​​​​യും പു​​​​റ​​​​ത്തി​​​​റ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും സി​​​​പി​​​​എം എ​​​​ന്ന നി​​​​ല​​​​യി​​​​ലും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി എ​​​​ന്ന നി​​​​ല​​​​യി​​​​ലും പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തു എ​​​​ല്ലാ​​​​ വീ​​​​ടു​​​​ക​​​​ളി​​​​ലും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലും ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​വും ജ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​മു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Kerala

സ്ഥാ​നാ​ർ​ഥിപ്പട്ടി​ക പ​രി​ശോ​ധി​ച്ച് സി​പി​എം; ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ച​​​ർ​​​ച്ച ചെ​​​യ്തു. ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും ന​​​ൽ​​​കി​​​യ പേ​​​രു​​​ക​​​ളി​​​ൽ മാ​​​റ്റ​​​മൊ​​​ന്നും വ​​​രാ​​​നി​​​ട​​​യി​​​ല്ല.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ധൃ​​​തി​​​പി​​​ടി​​​ച്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു സ​​​മി​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യം. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി​​​യും സ​​​മി​​​തി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി തെ​​​റ്റി​​​നി​​​ൽ​​​ക്കു​​​ന്ന ജി.​​​സു​​​ധാ​​​ക​​​ര​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​യൊ​​​ന്നും സ​​​മി​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം എം.​​​സ്വ​​​രാ​​​ജ് മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. സ്വ​​​രാ​​​ജി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കു താ​​ത്പര്യ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യൊ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലോ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലോ ഉ​​​ണ്ടാ​​​യി​​​ല്ല. മു​​​ൻ മ​​​ന്ത്രി​​​യും നി​​​ല​​​വി​​​ൽ എ​​​ൽ​​​എ​​​ൽ​​​എ​​​യു​​​മാ​​​യ എ.​​​സി.​​​ മൊ​​​യ്തീ​​​ൻ കു​​​ന്നം​​​കു​​​ള​​​ത്തു മ​​​ത്സ​​​രി​​​ക്കും. എന്നാൽ, മൊ​​​യ്തീ​​​ൻ മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്.

മു​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് മ​​​ണ​​​ലൂ​​​രി​​​ലും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ കെ.​​​എ​​​ൻ. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​കും.

കോ​​​ൺ​​​ഗ്ര​​​സി​​​ൽനി​​​ന്നും സി​​​പി​​​എ​​​മ്മി​​​ലേ​​​ക്കു വ​​​ന്ന പി.​​​ സ​​​രി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെക്കൂ​​​ടി അ​​​റി​​​ഞ്ഞ​​​ശേ​​​ഷം പ​​​ട്ടി​​​ക​​​യി​​​ൽ മാ​​​റ്റം വ​​​രാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Kerala

സ്ഥാ​നാ​ർ​ഥിപ്ര​ഖ്യാ​പ​നം; യു​ഡി​എ​ഫ് സ​ർ​വ​സ​ജ്ജ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​തു സ​​​മ​​​യ​​​ത്തും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ജ്ജ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം നീ​​​ളു​​​മെ​​​ന്ന​​​തി​​​നാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം ത​​​ങ്ങ​​​ൾ വൈ​​​കി​​​​​​ച്ച​​​താ​​​ണ്. ഇ​​​നി വൈ​​​കി​​​ല്ല. പു​​​തു​​​യു​​​ഗ യാ​​​ത്ര സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നേ​​​താ​​​ക്ക​​​ളെ​​​ല്ലാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ണ്ട്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യി​​​ല്ല. മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന രീ​​​തി കോ​​​ണ്‍​ഗ്ര​​​സി​​​നി​​​ല്ല.

പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യി​​​ൽ വി​​​വി​​​ധ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ ഏ​​​തെല്ലാം വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Sports

'ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ'; കാ​യി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം

ന്യൂഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ കാ​യി​ക മേ​ഖ​ല​യ്ക്കും വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ കാ​യി​ക ശ​ക്തി​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഖേ​ലോ ഇ​ന്ത്യ മി​ഷ​ൻ’ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

2036-ലെ ​ഒ​ളി​മ്പി​ക്സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഗ്രാ​സ്റൂ​ട്ട് ത​ലം മു​ത​ൽ ആ​രം​ഭി​ക്കു​ക. കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, സ്‌​പോ​ർ​ട്‌​സ് സ​യ​ൻ​സ്, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു​ള്ള വി​ഹി​തം ഏ​ക​ദേ​ശം 3,794 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി. ഇ​തി​ൽ 1,000 കോ​ടി രൂ​പ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​ക്ക് മാ​ത്ര​മാ​യി നീ​ക്കി​വ​ച്ചു.

സാം​സ്കാ​രി​ക രം​ഗ​ത്തി​ന് വേ​ണ്ടി​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. സാം​സ്കാ​രി​ക ടൂ​റി​സം പ്രാ​ത്സാ​ഹി​പ്പി​ക്കും. സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ 15 പു​രാ​വ​സ്തു/​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ര​നാ​ഥ്, ഹ​സ്തി​നാ​പു​രം എ​ന്നി​വ​യെ ‘വൈ​ബ്ര​ന്‍റ് ക​ൾ​ച്ച​റ​ൽ ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ’ ആ​ക്കി മാ​റ്റും. ഇ​ത് പ്രാ​ദേ​ശി​ക ടൂ​റി​സ​ത്തി​ന് വ​ൻ കു​തി​പ്പ് ന​ൽ​കും.

മൂ​ന്നി​ട​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ട്ര​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും ജ​മ്മു​കാ​ഷ്മീ​രി​ലും ആ​ണ് അ​ന്താ​രാ​ഷ്ര ട്ര​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

National

ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും; നാ​ളി​കേ​ര പ്രോ​ത്സാ​ഹ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​ലു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഭാ​ര​ത് വി​സ്താ​ർ സ്ഥാ​പി​ക്കും. ലിം​ഗ്വ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ പോ​ർ​ട്ട​ൽ ലി​ങ്ക്ഡ് സ്റ്റാ​ക്ക്. കർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​ന​ട​ക്കം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നാ​ളി​കേ​ര കൃ​ഷി​ക്ക് വേ​ണ്ടി​യും പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. കോ​ക്ക​ന​ട്ട് പ്രോ​മോ​ഷ​ൻ സ്കീം ​ആ​ണ് വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ ഒ​രു കോ​ടി​യോ​ളം ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​മു​ണ്ടാ​കും. പ്ര​ധാ​ന ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​മി​ല്ലാ​ത്ത തെ​ങ്ങു​ക​ൾ മാ​റ്റി പു​തി​യ​ത് ന​ടാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

ഇ​ന്ത്യ​ൻ ക​ശു​വ​ണ്ടി​യും തേ​ങ്ങ​യും ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ സ​ഹാ​യം. ച​ന്ദ​ന​മ​ര​ങ്ങ​ളു​ടെ കൃ​ഷി​ക്കും സം​സ്ക്ക​ര​ണ​ത്തി​നു​മാ​യി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ര്‍​ക്കും.

National

മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി പ​ദ്ധ​തി; ആ​യു​ര്‍​വേ​ദ​ത്തി​ന് കൈ​നി​റ​യെ പ​ദ്ധ​തി​ക​ള്‍

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തി​നും വ​മ്പൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് മേ​ഖ​ല മെ​ഡി​ക്ക​ൽ ഹ​ബു​ക​ൾ വ​രും. ഹ​ബു​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ആ​യു​ർ​വേ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​രു​ന്ന് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കും സം​സ്ക്ക​രി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​പ​ദ്ധ​തി.

മൂ​ന്ന് പു​തി​യ അ​ഖി​ലേ​ന്ത്യ ആ​യു​ര്‍​വേ​ദ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കും. ആ​യു​ഷ് ഫാ​ർ​മ​സി​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തും. ഗ​വേ​ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രഫ​ഷ​ണ​ലു​ക​ളെ നി​യോ​ഗി​ക്കും.

National

ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി; വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത

ന്യൂഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നാം ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​രു​ന്പോ​ൾ ച​ര​ക്ക് നീ​ക്ക​ത്തി​ല​ട​ക്കം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ച​ര​ക്ക് നീ​ക്ക​ത്തി​ന് പു​തി​യ ഇ​ട​നാ​ഴി പ്ര​ഖ്യാ​പി​ച്ചു. ഗ​ഗ​നി​യേ​യും സൂ​റ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് ഇ​ട​നാ​ഴി വ​രും.

വാ​രാ​ണ​സി​യേ​യും പാ​റ്റ്ന​യെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ള്‍​നാ​ട​ൻ ജ​ല​പാ​ത വ​രും. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ന​കം 12 പു​തി​യ ജ​ല​പാ​ത​ക​ള്‍ വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ള്‍

മും​ബൈ - പൂ​ന
പൂ​ന - ഹൈ​ദ​രാ​ബാ​ദ്
ഹൈ​ദ​രാ​ബാ​ദ് - ബം​ഗ​ളൂ​രു
ഹൈ​ദ​രാ​ബാ​ദ് - ചെ​ന്നൈ
ചെ​ന്നൈ - ബം​ഗ​ളൂ​രു
ഡ​ൽ​ഹി- വാ​രാ​ണ​സി
വാ​രാ​ണ​സി - സി​ലി​ഗു​രി

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം.

ബി​സി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കും ലോ​ക​ക​പ്പി​നു​മു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും മോ​ശം ഫോം ​മാ​ത്ര​മാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ശ​ങ്ക.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും സം​ഘ​വും നേ​ടി​യ ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു ടീ​മും ഇ​തു​വ​രെ കി​രീ​ടം നി​ല​നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

Kerala

സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ലേ​യ്ക്ക്; ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ലെ ഭ​ര​ണം -ആ​കെ​യു​ള്ള ആ​റ് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ അ​ഞ്ചി​ട​ത്തും ഇ​ട​തു​മു​ന്ന​ണി​ക്കാ​ണ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നു​ക​ൾ ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. ക​ണ്ണൂ​രി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ആ​കെ​യു​ള്ള 87 ന​ഗ​ര​സ​ഭ​ക​ളി​ൽ 44 എ​ണ്ണം ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്.

യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 41 ന​ഗ​ര​സ​ഭ​ക​ളി​ലും. പാ​ല​ക്കാ​ടും പ​ന്ത​ള​ത്തു​മാ​ണ് ബി​ജെ​പി ഭ​ര​ണ​മു​ള്ള​ത്.14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​ത് ഭ​ര​ണ​മു​ള്ള​ത് 11 ഇ​ട​ത്താ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത് മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും.

എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത് 113 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. 38 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്.

ആ​കെ​യു​ള്ള​ത് 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. അ​തി​ൽ 571 ഉം ​ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. 351 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​ര​ണ​മു​ള്ള​ത്. എ​ൻ​ഡി​എ ഭ​ര​ണ​മു​ള്ള​ത് 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. മ​റ്റു​ള്ള​വ​ർ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്നു​ണ്ട്.

Movies

കാ​ത്തി​രി​പ്പ് നീ​ളു​ന്നു; സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം മാ​റ്റി

ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​കും പ്ര​ഖ്യാ​പ​നം.

ജൂ​റി ചെ​യ​ർ​മാ​ന്‍റെ അ​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം. മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ മ​മ്മൂ​ട്ടി​യും ആ​സി​ഫ് അ​ലി​യു​മാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ണ്‍ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ലെ​വ​ല്‍ ക്രോ​സ്, കി​ഷ്കി​ന്ധാ കാ​ണ്ഡം, രേ​ഖാ ചി​ത്രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ആ​സി​ഫ് അ​ലി​യു​ടെ മ​ത്സ​രം.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ആ​സി​ഫ് അ​ലി, വി​ജ​യ​രാ​ഘ​വ​ൻ, ടൊ​വീ​നോ തോ​മ​സ് എ​ന്നി​വ​രും ന​ട​ൻ​മാ​ർ​ക്കു​ള്ള നോ​മി​നേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പ്രാ​ഥ​മി​ക ജൂ​റി ക​ണ്ട് വി​ല​യി​രു​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത 38 ചി​ത്ര​ങ്ങ​ളാ​ണ് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ അ​ന്തി​മ ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ക​നി കു​സൃ​തി, അ​ന​ശ്വ​രാ രാ​ജ​ന്‍, ജ്യോ​തി​ര്‍​മ​യി തു​ട​ങ്ങി​യ​വ​ര്‍ മി​ക​ച്ച​ന​ടി​ക്കാ​യി മ​ത്സ​രി​ക്കാ​നു​ണ്ട്.

പ്രാ​ഥ​മി​ക ജൂ​റി ര​ണ്ടു​സ​മി​തി​ക​ളാ​യി തി​രി​ഞ്ഞാ​ണ് ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. ആ​ദ്യ​മാ​യി ഒ​രു ട്രാ​ന്‍​സ്പേ​ഴ്സ​ണ്‍ ഇ​തി​ലു​ണ്ട്, ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ വി​ജ​യ​രാ​ജ​മ​ല്ലി​ക. സം​വി​ധാ​യ​ക​രാ​യ ര​ഞ്ജ​ന്‍​പ്ര​മോ​ദ്, ജി​ബു​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക ജൂ​റി​യി​ലെ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളി​ലും ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍ ആ​യി​രി​ക്കും. അ​ന്തി​മ വി​ധി​നി​ര്‍​ണ​യ​സ​മി​തി​യി​ലും ഇ​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.

പ്ര​കാ​ശ് രാജ് ചെ​യ​ര്‍​മാ​നാ​യ അ​ന്തി​മ ജൂ​റി​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, പി​ന്ന​ണി ഗാ​യി​ക ഗാ​യ​ത്രി അ​ശോ​ക​ന്‍, സൗ​ണ്ട് ഡി​സൈ​ന​ര്‍ നി​തി​ന്‍ ലൂ​ക്കോ​സ്, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ കൂ​ടെ മോ​ഹ​ന്‍​ലാ​ലും ജോ​ജു​വും ഉ​ണ്ട് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ബ​റോ​സാ​ണ് മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം. ജോ​ജു ജോ​ർ​ജി​ന്‍റെ ചി​ത്രം പ​ണി.

Latest News

Corehub Up