പ്രതീകാത്മക ചിത്രം
എടത്വ: അമൃതരാജ് എസിന്റെ സ്മരണാര്‍ഥം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപീകരിച്ച അമൃതരാജ് (കണ്ണന്) മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് അമൃതരാജിന്റെ ചങ്ങങ്കരിയിലെ വസതിക്കു സമീപം നടക്കും. മുന്‍ എംഎല്‍എ യു. പ്രതിഭ ഉദ്ഘാടനം നിര്‍വഹിക്കും.
സാഹിത്യകാരന് ഷനോജ് ആർ. ചന്ദ്രന്, ചലച്ചിത്ര പിന്നണി ഗായകന് പ്രശാന്ത് പുതുക്കരി, ചങ്ങങ്കരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. റ്റിജോമോന്‍ പി. ഐസക്, എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ അലക്സ്, ജീമോന്‍ ജോസഫ്, എല്എംഎച്ച്എസ്എസ് എസ്എസ്എല്‍സി 91 ബാച്ച് പ്രതിനിധി റ്റി.ജെ. ഫിലിപ്പോസ്, സംഘടനാ രക്ഷാധികാരി സുഭാഷ് തുണ്ടിപ്പറമ്പ്, വൈസ് പ്രസിഡന്റ് അഡ്വ. ജെഫിന് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.ആര്. സജീവ്, സെക്രട്ടറി യു. വിപിൻ, ട്രഷറര്‍ സതീഷ് ബാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു.