x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​ര്‍​ക്കാ​ര്‍ വാ​ക്ക് പാ​ലി​ച്ചു, ഇ​ത്ര പെ​ട്ടെ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല; ആ​ശ​മാ​ര്‍ ഡ​ബി​ള്‍ ഹാ​പ്പി


Published: May 18, 2026 04:38 PM IST | Updated: May 19, 2026 06:27 PM IST

 

കൊ​ച്ചി: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് വ​ന്‍ സ്വീ​ക​ര​ണം. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ഓ​ണ​റേ​റി​യം 3000 രൂ​പ വ​ര്‍​ധി​പ്പി​ച്ച പ്ര​ഖ്യാ​പ​നം സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്ത് ആ​ശ​മാ​ര്‍. വി.​ഡി. സ​തീ​ശ​ന്‍ ത​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പാ​ലി​ച്ചു​വെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ദീ​പി​ക ഓ​ണ്‍​ലൈ​നി​നോ​ട് പ്ര​തി​ക​രി​ച്ചു.

ന​സീ​റ റ​സാ​ക് - ആ​ശാ വ​ര്‍​ക്ക​ര്‍

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം ന​ട​ന്ന​പ്പോ​ള്‍ വി.​ഡി. സ​തീ​ശ​ന്‍ വാ​ക്ക് പ​റ​ഞ്ഞ​താ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്ന് ഓ​ണ​റേ​റി​യം കൂ​ട്ടു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഭ​ര​ണ​ത്തി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ ആ ​വാ​ക്ക് പാ​ലി​ച്ചു. കേ​ര​ള​ത്തി​ലു​ള്ള എ​ല്ലാ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കും അ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. അ​ത്ര​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട് ഓ​രോ സ്ഥ​ല​ത്തെ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രും. 2008ല്‍ 500 ​രൂ​പ ശ​മ്പ​ള​ത്തി​ലാ​ണ് ആ​ശാ വ​ര്‍​ക്ക​ര്‍ ആ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ 8000 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ അ​വ​സാ​ന മാ​സം ആ​യി​രം രൂ​പ കൂ​ട്ടി​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 9000 ആ​ക്കി​യെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും അ​ത്ര​യും ഞ​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല.

സി​ജി - ആ​ശാ വ​ര്‍​ക്ക​ര്‍

സ​ന്തോ​ഷ​ത്തി​ലാ​ണ്. കേ​റി​യ​പ്പോ​ള്‍ ത​ന്നെ 3000 രൂ​പ കൂ​ട്ടി​ത്ത​ന്ന​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്.

ഡെ​യ്‌​സി - ആ​ശാ വ​ര്‍​ക്ക​ര്‍

ഓ​ണ​റേ​റി​യം കൂ​ട്ടു​മെ​ന്ന് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ കൂ​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ല്ലോ, അ​വ​ര്‍ ആ ​വാ​ക്ക് പാ​ലി​ച്ചു. ഞാ​നി​വി​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നു. അ​ന്ന് കൂ​ടെ വ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു ആ​ശ വ​ര്‍​ക്ക​റെ വി​മ​ത സ്ഥാ​നാ​ര്‍​ഥി​യാ​ക്കി നി​ര്‍​ത്തി, അ​ന്ന​ത്തെ മ​ന്ത്രി പി. ​രാ​ജീ​വ് നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് എ​ന്നെ തോ​ല്‍​പ്പി​ച്ച​ത്. അ​തി​ല്‍ മാ​ന​സി​ക​മാ​യി ആ​കെ വി​ഷ​മി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജീ​വി​നെ തോ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. അ​ത് സാ​ധി​ച്ചു. യു​ഡി​എ​ഫ് വ​ന്നാ​ല്‍ ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷം. 20 വ​ര്‍​ഷം മു​മ്പാ​ണ് ആ​ശ വ​ര്‍​ക്ക​ര്‍ ആ​യി ക​യ​റു​ന്ന​ത്. അ​ന്ന് ശ​മ്പ​ള​മി​ല്ലാ​യി​രു​ന്നു. ഓ​രോ സ​ര്‍​ക്കാ​ര്‍ വ​രു​മ്പോ​ള്‍ കു​റ​ച്ചു കു​റ​ച്ച് കൂ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഓ​ണ​റേ​റി​യം 3000 രൂ​പ വ​ര്‍​ധി​പ്പി​ക്കും എ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഭ​ര​ണ​ത്തി​ല്‍ വാ​ക്കും വി​ശ്വാ​സ്യ​ത​യു​മാ​ണ് പ്ര​ധ​ന​മെ​ന്നും, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​ര​പ്പ​ന്ത​ലി​ല്‍ പോ​യി ന​ല്‍​കി​യ വാ​ക്ക് പാ​ലി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

മു​ഴു​വ​ന്‍ ആ​വ​ശ്യ​ങ്ങ​ളും ഒ​റ്റ​യ​ടി​ക്ക് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ല്‍ 9000 രൂ​പ​യാ​ണ് ഇ​വ​രു​ടെ ഓ​ണ​റേ​റി​യം. ഇ​നി 12,000 രൂ​പ​യാ​ണ് ഇ​നി ആ​ശ​മാ​ര്‍​ക്ക് ല​ഭി​ക്കു​ക.

Tags : chief minister vd satheesan announcement asha workers onararium

Recent News

Corehub Up