x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: March 2, 2026 05:43 AM IST | Updated: March 2, 2026 05:43 AM IST

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​ന​ത്തി​നു​ശേ​ഷ​മേ ഉ​ണ്ടാ​കൂവെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം. നി​ല​വി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ന​വ​കേ​ര​ള യാ​ത്ര​യ്ക്ക് ശേ​ഷം ബാ​ക്കി​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലെ പേ​രു​ക​ളും വി​ജ​യ​സാ​ധ്യ​ത​യും ച​ർ​ച്ച ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ ചാ​ർ​ജു​ള്ള ദീ​പ​ദാ​സ് മു​ൻ​ഷി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സാ​ന്പ​ത്തി​ക​മാ​യി പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത സൃ​ഷ്‌​ടി​ക്കു​മെ​ന്ന തോ​ന്ന​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി വ​ന്ന​ശേ​ഷം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ കെ​പി​സി​സി തീ​രു​മാ​നി​ച്ച​ത്. ഈ ​മാ​സം ര​ണ്ടാം വാ​ര​ത്തോ​ടെ കേ​ര​ള​മ​ട​ക്കം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​വ​സാ​ന​ഘ​ട്ട​മാ​ണ് കേ​ര​ള​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ങ്കി​ൽ പ്ര​ചാ​ര​ണ​ത്തെ അ​ട​ക്കം അ​ത് ബാ​ധി​ക്കു​മെ​ന്ന തോ​ന്ന​ലും പാ​ർ​ട്ടി​ക്കു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ർ​ച്ച് 11ന് ​കേ​ര​ള​ത്തി​ലെ​ത്തു​ണ്ട്. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക മോ​ദി അ​ന്ന് പു​റ​ത്തി​റ​ക്കും. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ക​ട​ക്കു​ക

Tags : Congress candidate list announcement

Recent News

Corehub Up