Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Niyamasabha Election

യു​ഡി​എ​ഫിന് അധിക വോ​ട്ടു​ക​ൾ​ 19 ല​ക്ഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സെ​​​​ഞ്ചു​​​​റി​​​​യും പി​​​​ന്നി​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നേ​​​​ക്കാ​​​​ൾ 19 ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വോ​​​​ട്ടു​​​​ക​​​​ൾ അ​​​​ധി​​​​ക​​​​മാ​​​​യി ല​​​​ഭി​​​​ച്ചു. ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളും ത​​​​മ്മി​​​​ൽ വോ​​​​ട്ട് വി​​​​ഹി​​​​ത​​​​ത്തി​​​​ൽ 8.91 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ്യ​​​​ത്യാ​​​​സം.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ 41 സീ​​​​റ്റ് ഇ​​​​ത്ത​​​​വ​​​​ണ 102 ആ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വോ​​​​ട്ട് വി​​ഹി​​തം 39.41 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്ന് 46.61 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു. 99 സീ​​​​റ്റ് വി​​​​ജ​​​​യി​​​​ച്ച ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 45.28 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി​​​​യ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഇ​​​​ത്ത​​​​വ​​​​ണ 35 സീ​​​​റ്റി​​​​ലേ​​​​ക്കു വീ​​​​ണ​​​​പ്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ വോ​​​​ട്ട് വി​​​​ഹി​​​​തം 37.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഇ​​​​ടി​​​​ഞ്ഞു.

ഇ​​​​ത്ത​​​​വ​​​​ണ മൂ​​​​ന്നു സീ​​​​റ്റു​​​​മാ​​​​യി തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന വി​​​​ജ​​​​യം കൈ​​​​വ​​​​രി​​​​ച്ച എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് വോ​​​​ട്ട് വി​​​​ഹി​​​​ത​​​​ത്തി​​​​ൽ ആ ​​​​തി​​​​ള​​​​ക്ക​​​​മി​​​​ല്ല. അ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത് 14.22 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് 12.51 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് മാ​​​​ത്ര​​​​മേ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​ള്ളൂ എ​​​​ങ്കി​​​​ലും 2016 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​വ​​​​രു​​​​ടെ വി​​​​ഹി​​​​തം 15.10 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നേ​​​​ക്കാ​​​​ൾ ഭേ​​​​ദ​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ലേ​​​​ക്ക് അ​​​​വ​​​​ർ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ 19.2 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നേ​​​​ക്കാ​​​​ൾ ഏ​​​​റെ താ​​​​ഴെ​​​​യാ​​​​ണ്. മൂ​​​​ന്നു സീ​​​​റ്റി​​​​ലെ വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ തി​​​​ള​​​​ക്ക​​​​ത്തി​​​​ൽ വോ​​​​ട്ട് വി​​​​ഹി​​​​ത​​​​ത്തി​​​​ലെ ഇ​​​​ടി​​​​വു ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നു മാ​​​​ത്രം.

ഇ​​​​ത്ത​​​​വ​​​​ണ 2,15,66,263 വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് പോ​​​​ൾ ചെ​​​​യ്ത​​​​ത്. ഇ​​​​തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു ല​​​​ഭി​​​​ച്ച​​​​ത് 1,00,50,982 വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ്. എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് 81,31,189 വോ​​​​ട്ടു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു. എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് 30,67,056 വോ​​​​ട്ടു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന് 90.18 ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ളും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് 66.65 ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ളു​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യാ​​​​ക​​​​ട്ടെ 38.37 ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി. ഇ​​​​ക്കു​​​​റി ആ​​​​കെ പോ​​​​ൾ ചെ​​​​യ്ത വോ​​​​ട്ടി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും വോ​​​​ട്ടു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു. എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ വോ​​​​ട്ടി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​യി.

സ​​​​മീ​​​​പ​​​​കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ 2019ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു ല​​​​ഭി​​​​ച്ച 47.35 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഒ​​​​രു മു​​​​ന്ന​​​​ണി​​​​ക്കു ല​​​​ഭി​​​​ച്ച ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന വോ​​​​ട്ട് വി​​​​ഹി​​​​തം. അ​​​​തു​​​​ ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വോ​​​​ട്ട് വി​​​​ഹി​​​​തം ഇ​​​​ത്ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫ് നേ​​​​ടി​​​​യ 46.61 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് 99 സീ​​​​റ്റ് നേ​​​​ടി​​​​യ ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​വ​​​​രു​​​​ടെ വോ​​​​ട്ട് വി​​​​ഹി​​​​തം 45.28 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

ജ​ന​രോ​ഷ​ത്തി​ൽ കു​ത്തി​യൊ​ലി​ച്ച് ഭ​ര​ണ​പ​ക്ഷം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ പോ​​​​രാ, ഭ​​​​ര​​​​ണ​​​​ത്തോ​​​​ടും ഭ​​​​രി​​​​ച്ച​​​​വ​​​​രോ​​​​ടു​​​​മു​​​​ള്ള അ​​​​തി​​​​തീ​​​​വ്ര​​​​മാ​​​​യ ജ​​​​ന​​​​രോ​​​​ഷ​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​യ​​​​ത്. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ തി​​​​ള​​​​ക്കം കു​​​​റ​​​​ച്ചു കാ​​​​ട്ടു​​​​ക​​​​യ​​​​ല്ല, എ​​​​ങ്കി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നോ​​​​ടും ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു​​​​മു​​​​ള്ള ദേ​​​​ഷ്യം ജ​​​​നം തി​​​​ക​​​​ച്ചും രോ​​​​ഷ​​​​ത്തോ​​​​ടെ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ട​​​​ക്ക് പു​​​​റ​​​​ത്ത് എ​​​​ന്നു പ​​​​റ​​​​ഞ്ഞ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ടു ജ​​​​ന​​​​ങ്ങ​​​​ളും പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്നു: ക​​​​ട​​​​ക്ക് പു​​​​റ​​​​ത്ത്.

മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച യു​​​​വാ​​​​ക്ക​​​​ളെ ചെ​​​​ടി​​​​ച്ച​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന്‍റെ ദൃ​​​​ശ്യം ക​​​​ണ്ടു ജീ​​​​വ​​​​ൻ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നു പ​​​​റ​​​​ഞ്ഞ ഒ​​​​രു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ജ​​​​നം ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. സ​​​​മ​​​​ര​​​​ങ്ങ​​​​ളെ പു​​​​ച്ഛി​​​​ക്കു​​​​ക​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ ത​​​​ല്ലി​​​​യൊ​​​​തു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​ള​​​​ർ​​​​ന്നുവ​​​​ന്ന ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​യി​​​​രു​​​​ന്നു.

ക​​​​ണ്ണൂ​​​​രി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജി​​​​നെ​​​​തി​​​​രേ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി​​​​യ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ധ​​​​ശ്ര​​​​മം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണു ചേ​​​​ർ​​​​ത്ത​​​​ത്. അ​​​​വ​​​​ർ മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ടു​​​​ത്തെ​​​​ങ്ങും എ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ണ്ടു മ​​​​ന​​​​സി​​​​ലാ​​​​ക്കി. പ​​​​ക്ഷേ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തെ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു മാ​​​​ത്രം അ​​​​തു മ​​​​ന​​​​സി​​​​ലാ​​​​യി​​​​ല്ല. ക​​​​രി​​​​ങ്കൊ​​​​ടി കാ​​​​ട്ടി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ ര​​​​ണ്ടാ​​​​ഴ്ച ജ​​​​യി​​​​ലി​​​​ൽ കി​​​​ട​​​​ന്നു. ആ​​​​ശ സ​​​​മ​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ട​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്നും ജ​​​​നം ക​​​​ണ്ടു. ഇ​​​​തി​​​​നെ​​​​ല്ലാം ക​​​​ണ​​​​ക്കു തീ​​​​ർ​​​​ത്തു ജ​​​​നം കൊ​​​​ടു​​​​ത്തു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്ക് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ സ​​​​ർ​​​​ക്കാ​​​​രും എ​​​​ൽ​​​​ഡി​​​​എ​​​​ഫും ന​​​​ട​​​​ത്തി​​​​യ വ​​​​ന്പ​​​​ൻ പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം ജ​​​​ന​​​​ത്തെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തു നി​​​​ന്ന് അ​​​​ക​​​​റ്റു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. മ​​​​റു​​​​വ​​​​ശ​​​​ത്ത് യു​​​​ഡി​​​​എ​​​​ഫ് ആ​​​​ക​​​​ട്ടെ വി​​​​ഭ​​​​വ​​​​ശേ​​​​ഷി​​​​യി​​​​ൽ പി​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നി​​​​ട്ടും അ​​​​വ​​​​ർ വ​​​​ന്പ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണു വി​​​​ജ​​​​യി​​​​ച്ച​​​​ത്.

ഇ​​​​ട​​​​ത​​​​രും കൈ​​​​കൊ​​​​ടു​​​​ത്തു

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ണൂ​​​​രി​​​​ലെ ഇ​​​​ട​​​​തു​​​​കോ​​​​ട്ട​​​​ക​​​​ൾ വി​​​​റ​​​​ച്ചു വീ​​​​ഴു​​​​ന്ന​​​​തു ക​​​​ണ്ടു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വ​​​​രെ ആ​​​​ദ്യ റൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പി​​​​ന്നി​​​​ൽ പോ​​​​യി. യു​​​​ഡി​​​​എ​​​​ഫ് വോ​​​​ട്ടു​​​​ക​​​​ളും നി​​​​ഷ്പ​​​​ക്ഷ വോ​​​​ട്ടു​​​​ക​​​​ളും ചേ​​​​ർ​​​​ന്നാ​​​​ൽ ഇ​​​​ത്ര​​​​യും വോ​​​​ട്ട് വ​​​​രി​​​​ല്ല. ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ കു​​​​റേ​​​​യ​​​​ധി​​​​കം വോ​​​​ട്ടു​​​​ക​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി വ​​​​ന്നു എ​​​​ന്നു വ്യ​​​​ക്തം. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ന​​​​ഷ്ട​​​​മാ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ വോ​​​​ട്ടു​​​​ക​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി. എ​​​​ങ്കി​​​​ലും സെ​​​​ഞ്ചു​​​​റി​​​​യും ക​​​​ട​​​​ന്നു മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ ചോ​​​​ർ​​​​ന്നുവ​​​​ന്ന ഈ ​​​​ഇ​​​​ട​​​​തു​​​​വോ​​​​ട്ടു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​നെ സ​​​​ഹാ​​​​യി​​​​ച്ചു എ​​​​ന്നു വേ​​​​ണം മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ.

ടീം ​​​​യു​​​​ഡി​​​​എ​​​​ഫ്

ഇ​​​​ട​​​​യ്ക്കി​​​​ടെ പൊ​​​​ട്ട​​​​ലും ചീ​​​​റ്റ​​​​ലു​​​​മു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും യു​​​​ഡി​​​​എ​​​​ഫ് ഏ​​​​റെ​​​​ക്കു​​​​റെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യാ​​​​ണു മു​​​​ന്നോ​​​​ട്ടു പോ​​​​യ​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ക​​​​ട​​​​ന്നാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും വെ​​​​ല്ലു​​​​വി​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം നി​​​​റ​​​​ച്ചു. യു​​​​ഡി​​​​എ​​​​ഫ് നൂ​​​​റു ക​​​​ട​​​​ക്കു​​​​മെ​​​​ന്നു നാ​​​​ളു​​​​ക​​​​ൾ​​​​ക്കു മു​​​​ന്പു ത​​​​ന്നെ സ​​​​തീ​​​​ശ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. യു​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ താ​​​​ൻ രാ​​​​ഷ്ട്രീ​​​​യ വ​​​​ന​​​​വാ​​​​സം വ​​​​രി​​​​ക്കു​​​​മെ​​​​ന്നു വ​​​​രെ സ​​​​തീ​​​​ശ​​​​ൻ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ​​​​റ​​​​ഞ്ഞു. ഇ​​​​തു വ​​​​ല്ലാ​​​​ത്തൊ​​​​രു ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ത​​​​ന്നെ ആ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ര​​​​യും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച മ​​​​റ്റൊ​​​​രു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വി​​​​നെ അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്തൊ​​​​ന്നും ക​​​​ണ്ടി​​​​ട്ടി​​​​ല്ല. ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന എ​​​​ല്ലാ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഒ​​​​രു സ​​​​തീ​​​​ശ​​​​ൻ സ്റ്റൈ​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും തു​​​​ട​​​​ർ​​​​ന്നു.

മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ങ്കും ചെ​​​​റു​​​​ത​​​​ല്ല. ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പു വ​​​​യ​​​​നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വി​​​​ലാ​​​​ണ് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​മു​​​​ള്ള അ​​​​ടി​​​​ത്ത​​​​റ പാ​​​​കി​​​​യ​​​​ത്. അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. ജ​​​​യി​​​​ച്ചു വ​​​​ന്ന യു​​​​വ​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ വ​​​​ൻ​​​​നി​​​​ര കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ഭാ​​​​വി ശോ​​​​ഭ​​​​ന​​​​മാ​​​​ണെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു.

ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ൽ നി​​​​ന്നു​​​​ള്ള വ​​​​ലി​​​​യ പി​​​​ന്തു​​​​ണ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​ണ്. ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളാ​​​​വു​​​​ന്ന​​​​ത​​​​ല്ല.

അ​​​​ടി​​​​തെ​​​​റ്റി​​​​യ​​​​വ​​​​ർ

യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗം ആ​​​​ഞ്ഞു​​​​വീ​​​​ശി​​​​യ​​​​പ്പോ​​​​ൾ മ​​​​ന്ത്രി​​​​മാ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ ക​​​​യ്പു​​​​നീ​​​​ർ കു​​​​ടി​​​​ച്ചു. ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്ത് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എ​​​​മ്മും പ​​​​ഴ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ൾ- എ​​​​സ് ആ​​​​യ ഐ​​​​എ​​​​സ്ജെ​​​​ഡി​​​​യും സം​​​​പൂ​​​​ജ്യ​​​​രാ​​​​യി. യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു വ​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ കൊ​​​​ട്ടി​​​​യ​​​​ട​​​​ച്ച​​​​തി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​ഇ​​​​പ്പോ​​​​ൾ ദുഃഖി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​കും. അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ പ്രാ​​​​തി​​​​നി​​​​ധ്യ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് ഇ​​​​ക്കു​​​​റി മൂ​​​​ന്നു പേ​​​​രെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു.

സി​​​​പി​​​​എ​​​​മ്മി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നെത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്. രാ​​​​ജ്യ​​​​ത്ത് ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തും ഇ​​​​ട​​​​തു​​​​ഭ​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​യി. 1967നു ​​​​ശേ​​​​ഷം ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു അ​​​​വ​​​​സ്ഥ ആ​​​​ദ്യ​​​​മാ​​​​ണ്. ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യ​​​​ത്തെ സി​​​​പി​​​​എം രാ​​​​ഷ്ട്രീ​​​​യ​​​​മാ​​​​യി എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ടു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രി​​​​ക്കും ആ ​​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​വി.

ബി​​​​ജെ​​​​പി​​​​ക്കു നേ​​​​ട്ടം

2016ൽ ​​​​ഒ​​​​രു സീ​​​​റ്റ് ജ​​​​യി​​​​ച്ച​​​​തൊ​​​​ഴി​​​​ച്ചാ​​​​ൽ ബി​​​​ജെ​​​​പി കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​ട്ട​​​​പ്പൂജ്യമാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ അ​​​​വ​​​​ർ മൂ​​​​ന്നു സീ​​​​റ്റി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. ഇ​​​​തു നി​​​​സാ​​​​ര​​​​മ​​​​ല്ല. നി​​​​ര​​​​വ​​​​ധി സീ​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​നും ക​​​​ഴി​​​​ഞ്ഞു.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ച​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ര​​​​ണ്ടു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും അ​​​​വ​​​​ർ വി​​​​ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ബി​​​​ജെ​​​​പി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റി​​​​ന്‍റെ നി​​​​ല​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Kerala

യു​ഡി​എ​ഫ് രൂ​പീ​ക​രി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന സീ​റ്റ്

കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് രൂ​​​പീ​​​ക​​​രി​​​ച്ച ശേ​​​ഷ​​​മു​​​ള്ള ഉ​​​യ​​​ർ​​​ന്ന സീ​​​റ്റാ​​​ണ് ഇ​​​ത്ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ല​​​ഭി​​​ച്ച​​​ത്. സ്വ​​​ത​​​ന്ത്ര​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 102 സീ​​​റ്റ് നേ​​​ടി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യ​​​ച്ച​​​പ്പോ​​​ൾ ച​​​രി​​​ത്ര​​​ത്താ​​​ളി​​​ലേ​​​ക്കു കൂ​​​ടി​​​യാ​​​ണ് ന​​​ട​​​ന്നുക​​​യ​​​റ്റം.

സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണം സീ​​​റ്റ് ല​​​ഭി​​​ച്ച​​​ത് 1965ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ 126 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന് മാ​​​ത്രം 63 എം​​​എ​​​ൽ​​​എ​​​മാ​​​രെ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ​​​യും 63 എ​​​ന്ന അ​​​തേ മാ​​​ന്ത്രി​​​ക സം​​​ഖ്യ കോ​​​ണ്‍​ഗ്ര​​​സ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ലെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ന് ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സീ​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തും ഇ​​​ക്കു​​​റി​​​യാ​​​ണ്. 22 സീ​​​റ്റ്. ലീ​​​ഗി​​​ന് വ​​​നി​​​ത എം​​​എ​​​ൽ​​​എ​​​യെ ല​​​ഭി​​​ക്കു​​​ന്ന​​​തും ആ​​​ദ്യം. 2011ൽ ​​​ലീ​​​ഗി​​​ന് 20 സീ​​​റ്റ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

1980ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഐ​​​ക്യ​​​ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി (യു​​​ഡി​​​എ​​​ഫ്) രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 1977ൽ ​​​സി​​​പി​​​ഐ​​​യും ആ​​​ർ​​​എ​​​സ്പി​​​യും അ​​​ട​​​ങ്ങി​​​യ ഐ​​​ക്യ​​​മു​​​ന്ന​​​ണി​​​ക്ക് 110 സീ​​​റ്റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 2001ൽ ​​​യു​​​ഡി​​​എ​​​ഫ് 100 സീ​​​റ്റ് നേ​​​ടിയാണ് എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​ത്. അ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സി​​​നു മാ​​​ത്രം 62 പേ​​​രെ ല​​​ഭി​​​ച്ചു. ലീ​​​ഗി​​​ന് 16 പേ​​​രെ​​​യും. 1991ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് 55 സീ​​​റ്റും ലീ​​​ഗ് 19 സീ​​​റ്റും നേ​​​ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ 2021ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും 21 സീ​​​റ്റി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഒ​​​തു​​​ങ്ങി​​​യ​​​തോ​​​ടെ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടി. എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി പി.​​​വി. അ​​​ൻ​​​വ​​​ർ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ നി​​​ല​​​ന്പൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണം 22 ആ​​​യി. 2016ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​ന് 22 അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും കു​​​റ​​​വ് കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭ 1967ലാ​​​യി​​​രു​​​ന്നു. പി​​​ള​​​ർ​​​പ്പോ​​​ടെ ക്ഷ​​​യി​​​ച്ച കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​ന്ന​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​ൻ​​​പ​​​ത് സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ലീ​​​ഗ് 14 സീ​​​റ്റ് നേ​​​ടി​​​യി​​​രു​​​ന്നു.

1965 മു​​​ത​​​ൽ കോ​​​ണ്‍​ഗ്ര​​​സും ലീ​​​ഗും നേ​​​ടി​​​യ സീ​​​റ്റു​​​ക​​​ൾ:

1965-കോ​​​ണ്‍​ഗ്ര​​​സ്- 36, ലീ​​​ഗ്- 6.
1967-കോ​​​ണ്‍​ഗ്ര​​​സ്-9, ലീ​​​ഗ്- 14.
1970- കോ​​​ണ്‍​ഗ്ര​​​സ്- 32, ലീ​​​ഗ്- 12.
1980- കോ​​​ണ്‍​ഗ്ര​​​സ് (യു)- 21, ​​​കോ​​​ണ്‍​ഗ്ര​​​സ്(​​​ഐ)- 17, ലീ​​​ഗ്- 14.
1982-കോ​​​ണ്‍​ഗ്ര​​​സ്(​​​ഐ)- 19, കോ​​​ണ്‍​ഗ്ര​​​സ്(​​​എ)- 15, ലീ​​​ഗ്- 14.
1987- കോ​​​ണ്‍​ഗ്ര​​​സ്- 33, ലീ​​​ഗ്- 15.
1991- കോ​​​ണ്‍​ഗ്ര​​​സ്- 55, ലീ​​​ഗ്- 19.
1996- കോ​​​ണ്‍​ഗ്ര​​​സ്- 37, ലീ​​​ഗ്- 13.
2001-കോ​​​ണ്‍​ഗ്ര​​​സ്-62, ലീ​​​ഗ്- 16.
2006-കോ​​​ണ്‍​ഗ്ര​​​സ്-24, ലീ​​​ഗ്- 7.
2011-കോ​​​ണ്‍​ഗ്ര​​​സ്- 39, ലീ​​​ഗ്-20.
2016-കോ​​​ണ്‍​ഗ്ര​​​സ്-22, ലീ​​​ഗ്- 18.
2021- കോ​​​ണ്‍​ഗ്ര​​​സ്- 22, ലീ​​​ഗ്- 15.

Kerala

താ​മ​ര വി​രി​ഞ്ഞു; ആ​വേ​ശം അ​ല​ത​ല്ലി മാ​രാ​ർ​ജി ഭ​വ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ താ​​​മ​​​ര വി​​​രി​​​ഞ്ഞ​​​തോ​​​ടെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​മാ​​​യ മാ​​​രാ​​​ർ​​​ജി ഭ​​​വ​​​നി​​​ൽ ആ​​​വേ​​​ശം അ​​​ല​​​ത​​​ല്ലി.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.15യോ​​​ടെ​​​യാ​​​ണ് ചാ​​​ത്ത​​​ന്നൂ​​​രി​​​ൽ ബി.​​​ബി. ഗോ​​​പ​​​കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ച വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​തോ​​​ടെ മാ​​​രാ​​​ർ​​​ജി ഭ​​​വ​​​നി​​​ൽ ആ​​​വേ​​​ശം മൂ​​​ർ​​​ധ​​​ന്യാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​യി. ചാ​​​ത്ത​​​ന്നൂ​​​രി​​​ൽ വി​​​ജ​​​യി​​​ച്ച ബി. ​​​ബി. ഗോ​​​പ​​​കു​​​മാ​​​ർ ര​​​ണ്ട​​​ര​​​യോ​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ആ​​​ർ​​​പ്പു​​​വി​​​ളി​​​ക​​​ളോ​​​ടെ​​​യും ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഗോ​​​പ​​​കു​​​മാ​​​റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം സ്വീ​​​ക​​​രി​​​ച്ച​​​ത്.

മാ​​​രാ​​​ർ​​​ജി ഭ​​​വ​​​നി​​​ൽ പ്ര​​​ത്യേ​​​കം സ​​​ജ്ജീ​​​ക​​​രി​​​ച്ച വ​​​ലി​​​യ സ്ക്രീ​​​നി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രാ​​​യി വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ർ​​​പ്പു​​​വി​​​ളി​​​ച്ചം പ​​​ര​​​സ്പ​​​രം കെ​​​ട്ടി​​​പ്പി​​​ടി​​​ച്ചും ജ​​​യ് വെ​​​ളി​​​ച്ചും സ​​​ന്തോ​​​ഷം പ്ര​​​ക​​​ട​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. എ​​​ട്ടോ​​​ടെ മാ​​​രാ​​​ർ​​​ജി ഭ​​​വ​​​നി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ സ്ക്രീ​​​നു മു​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നേ​​​താ​​​ക്ക​​​ളും അ​​​ണി​​​നി​​​ര​​​ന്നു. രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റും തു​​​ട​​​ർ​​​ന്ന് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ വി. ​​​വി. രാ​​​ജേ​​​ഷും സ്ഥ​​​ല​​​ത്തെ​​​ത്തി. ​​ഗോ​​​പ​​​കു​​​മാ​​​ർ വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ച​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബി​​​ജെ​​​പി കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് ഒ​​​ഴു​​​കി.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ വി​​​ജ​​​യി​​​ച്ചു എ​​​ന്ന വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​പ്പോ​​​ഴേ​​​ക്കും സ്ക്രീ​​​നു മു​​​ന്നി​​​ൽ അ​​​ണി​​​നി​​​ര​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ടി​​​യും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​മാ​​​യി പു​​​റ​​​ത്തേ​​​ക്ക് ഇ​​​റ​​​ങ്ങി. തൊ​​​ട്ടു പി​​​ന്നാ​​​ലെ എ​​​ത്തി​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റിനെ താ​​​മ​​​ര മാ​​​ല അ​​​ണി​​​യി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക​​​ഴ​​​ക്കൂ​​​ട്ട​​​ത്ത് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ വി​​​ജ​​​യി​​​ച്ചു എ​​​ന്ന വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​തോ​​​ടെ റോ​​​ഡി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും ജ​​​യ് വി​​​ളി​​​ക​​​ളു​​​മാ​​​യി സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ചു.

Kerala

ഫാ​​​ത്തി​​​മ ത​​​ഹ്‌​​ലി​​യ ഉദിച്ചുയർന്നു; ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ വീ​ണു

കോ​​​ഴി​​​ക്കോ​​​ട്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​ന്ന​​​തോ​​​ടെ ശ​​​രി​​​ക്കും ഞെ​​​ട്ടി​​​ത്ത​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടെ ഇ​​​ട​​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍.​ പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി.​ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് വ​​​ലി​​​യ ഞെ​​​ട്ട​​​ലാ​​​ണ് പാ​​​ര്‍​ട്ടി​​​ക്കു​​​ണ്ടാ​​​ക്കി​​​യ​​​ത്.

ലീ​​​ഗ് സ്ഥാ​​​നാ​​​ര്‍​ഥി ഫാ​​​ത്തി​​​മ ത​​​ഹ്‌​​ലി​​യ ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ര്‍​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ത് വി​​​ജ​​​യ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പാ​​​ര്‍​ട്ടി വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.​

പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ലെ സൗ​​​മ്യ​​​മു​​​ഖ​​​മാ​​​യി ടി.​​​പി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പാ​​​ര്‍​ട്ടി എ​​​ണ്ണ​​​യി​​​ട്ട​​​യ​​​ന്ത്രം പോ​​​ലെ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടും ഫ​​​ലം നേരേ തി​​​രി​​​ച്ചാ​​​യി. ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ഇ​​​ല്ലെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ത​​​ന്നെ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ടി.​​​പി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു മാ​​​റി​​​യാ​​​ല്‍ ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ഇ​​​തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും ടി.​​​പി പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.​

പ​​​ക്ഷേ കു​​​റ്റി​​​ച്ചി​​​റ​​​യി​​​ലെ കൗ​​​ണ്‍​സി​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഫാ​​​ത്തി​​​മ പേ​​​രാ​​​മ്പ്ര​​​യി​​​ലെ​​​ത്തി ക​​​ളം നി​​​റ​​​ഞ്ഞ​​​തോ​​​ടെ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ച് പ​​​റ​​​യാ​​​ന്‍ പാ​​​ര്‍​ട്ടി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.​ ഇ​​​തി​​​നി​​​ട​​​യാ​​​ണ് അ​​​നൗ​​​ണ്‍​സ്‌​​​മെ​​​ന്‍റ് വി​​​വാ​​​ദ​​​വും ഖൗ​​​മി​​​ലെ കു​​​ട്ടി വി​​​വാ​​​ദ​​​വും ഒ​​​ക്കെ​​​യു​​​ണ്ടാ​​​വു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം ഷാ​​​ഫി​​​ പ​​​റ​​​മ്പി​​​ല്‍ എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ശ​​​ക്ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ലു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ള്‍ യു​​​ഡി​​​എ​​​ഫി​​​ന് ഗു​​​ണ​​​മാ​​​യി ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Kerala

വിസ്മയ വിധി! തൂക്കി 102 കരങ്ങളോടെ...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം. 102 സീ​​​റ്റെ​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യാ​​​ണ് 10 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

കോ​​​ണ്‍​ഗ്ര​​​സ് 63 സീ​​​റ്റും മു​​​സ്‌ലിം​​​ലീ​​​ഗ് 22 സീ​​​റ്റും നേ​​​ടി. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി 35 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 62 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് ഇ​​​ക്കു​​​റി 26 സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണ് നേ​​​ടാ​​​നാ​​​യ​​​ത്.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലെ 13 മ​​​ന്ത്രി​​​മാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രാ​​​ണ് കൂ​​​ട്ട​​​ത്തോ​​​ൽ​​​വി നേ​​​രി​​​ട്ട​​​തി​​​ലേ​​​റെ​​​യും. എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

സി​​​പി​​​ഐ ഒ​​​റ്റ സം​​​ഖ്യ​​​യി​​​ൽ ഒ​​​തു​​​ങ്ങി​​​യെ​​​ങ്കി​​​ലും നാ​​​ലു മ​​​ന്ത്രി​​​മാ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​രും ജ​​​യി​​​ച്ചെ​​​ന്ന ആ​​​ശ്വാ​​​സ​​​മു​​​ണ്ട്. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ധ​​​ർ​​​മ​​​ട​​​ത്ത് പി​​​ന്നി​​​ൽ നി​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പി​​​ന്നീ​​​ട് കി​​​ത​​​ച്ചു ജ​​​യി​​​ച്ചു ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​ജെ​​​പി മൂ​​​ന്നു സീ​​​റ്റ് നേ​​​ടി ച​​​രി​​​ത്ര​​​ത്തി​​​ലെ ഉ​​​ജ്വ​​​ല വി​​​ജ​​​യം നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നേ​​​മം സീ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത ബിജെപി ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തും കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ചാ​​​ത്ത​​​ന്നൂ​​​രും അ​​​ട്ടി​​​മ​​​റി ജ​​​യം നേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു സീ​​​റ്റും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നാ​​​ണ് ബി​​​ജെ​​​പി പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. 2016ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​മ​​​ത്ത് ബി​​​ജെ​​​പി​​​യി​​​ലെ ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.

സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രി​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സും മാ​​​ത്ര​​​മാ​​​ണ് ജ​​​യി​​​ച്ച​​​ത്. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, ആ​​​ർ. ബി​​​ന്ദു, വീ​​​ണാ ജോ​​​ർ​​​ജ്, വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ, വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, ഒ.​​​ആ​​​ർ.​​​ കേ​​​ളു, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കൂ​​​ട്ട​​​ത്തോ​​​ടെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

എ​​​ൽ​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​ന് ഒ​​​രു സീ​​​റ്റും ല​​​ഭി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക്ഷി​​​യാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് എ​​​ട്ടി​​​ൽ ഏ​​​ഴു സീ​​​റ്റും നേ​​​ടി. പി.​​​ജെ. ജോ​​​സ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രാ​​​ഷ്ട്രീ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ക​​​ര​​​മെ​​​ത്തി​​​യ മ​​​ക​​​ൻ അ​​​പു ജോ​​​സ​​​ഫ് തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ഉ​​​ജ്വ​​​ല വി​​​ജ​​​യം നേ​​​ടി. ആ​​​ർ​​​എ​​​സ്പി മ​​​ത്സ​​​രി​​​ച്ച നാ​​​ലു സീ​​​റ്റി​​​ൽ മൂ​​​ന്നും ജ​​​യി​​​ച്ചു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബി​​​ലെ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പി​​​റ​​​വ​​​ത്തു നി​​​ന്നു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി.

സി​​​പി​​​എം വി​​​മ​​​ത​​​ൻ​​​മാ​​​രി​​​ൽ അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മു​​​ൻ​​​മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​നും ത​​​ളി​​​പ്പറ​​​ന്പി​​​ലെ ടി.​​​കെ. ഗോ​​​വി​​​ന്ദ​​​നും പ​​​യ്യ​​​ന്നൂ​​​രി​​​ലെ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നും വി​​​ജ​​​യി​​​ച്ച​​​ത് സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തെ ഞെ​​​ട്ടി​​​ച്ചു.

മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ കൂ​​​റു​​​മാ​​​റി​​​യെ​​​ത്തി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ പി​​​എ​​​യാ​​​യി​​​രു​​​ന്ന എ. ​​​സു​​​രേ​​​ഷ് മൂ​​​ന്നാ​​​മ​​​താ​​​യി. ബി​​​ജെ​​​പി വി​​​ട്ടു കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ജ​​​യി​​​ച്ചു.

യു​​​​​​ഡി​​​എ​​​ഫ്

കോ​​​ണ്‍​ഗ്ര​​​സ് 63

മുസ്‌ലിം ലീ​​​ഗ് 22

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്    7

ആ​​​ർ​​​എ​​​സ്പി    3 

സി​​​എം​​​പി    1

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബ്    1

കേ​​​ര​​​ള ഡ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി    ​​​1

ആ​​​ർ​​​എം​​​പി    1

യു​​​ഡി​​​എ​​​ഫ് (സ്വ​​​ത​​​)    3

(ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ടി.​​​കെ ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് സ്വ​​​ത​​​ന്ത്ര​​​ർ)

എ​​​ൽ​​​ഡി​​​എ​​​ഫ്

സി​​​പി​​​എം 26

സി​​​പി​​​ഐ   ​​​8

ആ​​​ർ​​​ജെ​​​ഡി   1

എ​​​ൻ​​​ഡി​​​എ

ബി​​​ജെ​​​പി    ​​​3

Kerala

യു​ഡി​എ​ഫി​ന്‍റെ കു​തി​പ്പി​ൽ ആ​വേ​ശ​ത്തി​ലായി ഇ​ന്ദി​രാ​ഭ​വ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ കു​​​തി​​​പ്പി​​​ൽ ആ​​​വേ​​​ശ​​​ത്തി​​​ര​​​യി​​​ള​​​ക്ക​​​മാ​​​യി കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​ൻ. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടേ​​​യും നേ​​​താ​​​ക്ക​​​ളു​​​ടേ​​​യും ഒ​​​ഴു​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ലേ​​​ക്ക്.

വോ​​​ട്ടെ​​​ണ്ണു​​​ന്ന​​​തി​​​നു മു​​​ന്പേ ഭ​​​ര​​​ണ​​​മു​​​റ​​​പ്പി​​​ച്ചെ​​​ന്ന രീ​​​തി​​​യി​​​ൽ കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ നേ​​​ര​​​ത്തെ ത​​​ന്നെ വ​​​ലി​​​യ പ​​​ന്ത​​​ൽ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഫ​​​ലം അ​​​പ്പ​​​പ്പോ​​​ൾ അ​​​റി​​​യാ​​​നാ​​​യി ഒ​​​രു​​​ക്കി​​​യ വ​​​ലി​​​യ സ്ക്രീ​​​നിനു മു​​​ന്നി​​​ൽ രാ​​​വി​​​ലെ 8.30 ഓ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നേ​​​താ​​​ക്ക​​​ളും ഇ​​​ടു​​​പി​​​ടി​​​ച്ചു.

കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ്, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, ഡോ.​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ രാ​​​വി​​​ലെ ത​​​ന്നെ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ന്ത​​​ലി​​​ൽ ഇ​​​രു​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ പി​​​ന്നി​​​ട്ട​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ങ്ങോ​​​ള​​​മി​​​ങ്ങോ​​​ളം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക് പി​​​ന്നാ​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​വേ​​​ശ​​​മു​​​യ​​​ർ​​​ന്നു. യു​​​ഡി​​​എ​​​ഫ് ലീ​​​ഡ് ചെ​​​യ്യു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 90 ക​​​വി​​​ഞ്ഞ​​​തോ​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ​​​യും കോ​​​ണ്‍​ഗ്ര​​​സ് പ​​​താ​​​ക വാ​​​നി​​​ലു​​​യ​​​ർ​​​ത്തി​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ഹ്ളാ​​​ദം പ​​​ങ്കു​​​വ​​​ച്ചു.

11 ന് ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ കെ​​​പി​​​സി​​​സി മു​​​ൻ​​​അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ലേ​​​ക്ക് എ​​​ത്തി. മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സു​​​ധാ​​​ക​​​ര​​​നെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ര​​​വേ​​​റ്റ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ എ​​​ത്തി​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തോ​​​ളി​​​ലേ​​​റ്റി​​​യാ​​​ണ് ആ​​​ഹ്ളാ​​​ദം പ​​​ങ്കു​​​വ​​​ച്ച​​​ത്. ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

അ​​​പ്പോ​​​ഴും എ​​​ല്ലാ​​​വ​​​രു​​​ടേ​​​യും ആ​​​കാം​​​ക്ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ക​​​ടി​​​ഞ്ഞാ​​​ണ്‍ പി​​​ടി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ വ​​​ര​​​വി​​​നു വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു. ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് ഹൗ​​​സി​​​ലി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ക​​​ണ്ട പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് തു​​​ട​​​ർ​​​ന്ന് ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​വേ​​​ശ മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു വ​​​ര​​​വേ​​​റ്റ​​​ത്. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ച് ശേ​​​ഷം നേ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം കേ​​​ക്ക് മു​​​റി​​​ച്ചാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​ഹ്ളാ​​​ദം പ​​​ങ്കു​​​വ​​​ച്ച​​​ത്.

കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് നേ​​​താ​​​ക്ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണു​​​ന്പോ​​​ൾ ആ​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചും മ​​​ധു​​​രം വി​​​ത​​​ര​​​ണം ചെ​​​യ്തു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യം ഗം​​​ഭീ​​​ര​​​മാ​​​യി ആ​​​ഷോ​​​ഷി​​​ച്ച​​​ത്. രാ​​​ത്രി വൈ​​​കു​​​വോ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ഒ​​​ഴു​​​ക്കാ​​​യി​​​രു​​​ന്നു കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സി​​​ലേ​​​ക്ക്. ഏ​​​റെ​​​ക്കാ​​​ലം ആ​​​ള​​​ന​​​ക്ക​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥാ​​​യി​​​രു​​​ന്ന കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​നം ഇ​​​ന്ന​​​ലെ നേ​​​താ​​​ക്ക​​​ളേ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രേ​​​യും മാ​​​ധ്യ​​​മ​​​പ്പ​​​ട​​​യേ​​​യും കൊ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യും ശ​​​ബ്ദ​​​മു​​​ഖ​​​രി​​​ത​​​മാ​​​യി മാ​​​റി.

Kerala

കോ​ണ്‍​ഗ്ര​സ് ഗാ​ര​ന്‍റി​ക​ളും വി​ജ​യ​ഘ​ട​ക​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ വി​​​രു​​​ദ്ധ​​​ത കേ​​​ര​​​ള​​​ത്തി​​​ൽ ത​​​രം​​​ഗ​​​മാ​​​യി അ​​​ല​​​യ​​​ടി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫ് വി​​​ശ്വാ​​​സം. പി​​​ണ​​​റാ​​​യി വി​​​രു​​​ദ്ധ​​​ത​​​യാ​​​കും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം ഉ​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ച്ചു. ഇ​​​താ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വോ​​​ട്ടെ​​​ണ്ണ​​​ലി​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​ത്. സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ക​​​ണ്ണൂ​​​രി​​​ലെ ധ​​​ർ​​​മ​​​ട​​​ത്തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​ദ്യ ആ​​​റു റൗ​​​ണ്ടു​​​ക​​​ളി​​​ൽ പി​​​ന്നി​​​ലാ​​​യ​​​തു ത​​​ന്നെ ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​മ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഇ​​​ട​​​ത് അ​​​നു​​​ഭാ​​​വി​​​ക​​​ളെ കാ​​​ര്യ​​​മാ​​​യി ഗൗ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളോ​​​ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ത്തി​​​ൽ അ​​​സം​​​തൃ​​​പ്ത​​​രാ​​​യ ഇ​​​ട​​​ത് അ​​​നു​​​ഭാ​​​വി​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് വോ​​​ട്ട് ചെ​​​യ്യും, ഇ​​​തു​​​കൂ​​​ടി എ​​​ത്തു​​​ന്ന​​​തോ​​​ടെ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യം 100 സീ​​​റ്റ് ക​​​ട​​​ക്കും. പ​​​ദ്ധ​​​തി വി​​​ജ​​​യ​​​മാ​​​യി.

സി​​​പി​​​എ​​​മ്മി​​​ന്‍റെ ക​​​ണ്ണൂ​​​രി​​​ലെ കോ​​​ട്ട​​​കൊ​​​ത്ത​​​ള​​​ങ്ങ​​​ളി​​​ൽ പോ​​​ലും ക​​​ട​​​ന്നു ക​​​യ​​​റാ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നും യു​​​ഡി​​​എ​​​ഫി​​​നും സാ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി കോ​​​ഴി​​​ക്കോ​​​ട് വി​​​ജ​​​യി​​​ക്കാ​​​ത്ത സീ​​​റ്റു​​​ക​​​ളും ത​​​ന്ത്ര​​​ത്തി​​​ൽ കു​​​ടു​​​ങ്ങി.

സി​​​പി​​​എം വി​​​മ​​​ത​​​രി​​​ൽ ചി​​​ല​​​രെ പു​​​റ​​​ത്തു കൊ​​​ണ്ടു​​​വ​​​ന്നു യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി ബി ​​​പ്ലാ​​​ൻ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യ​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ലെ വി​​​ശ്വാ​​​സ്യ​​​ത​​​യെ പോ​​​ലും സി​​​പി​​​എം അ​​​ണി​​​ക​​​ൾ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​താ​​​യി. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ ഇ​​​ട​​​തു​​​പ​​​ക്ഷം ത​​​ങ്ങ​​​ളാ​​​ണെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വും യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളി​​​ൽ നി​​​ന്നു​​​ണ്ടാ​​​യി.

10 വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യം അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഇ​​​ത്ത​​​വ​​​ണ ടീം ​​​യു​​​ഡി​​​എ​​​ഫ് എ​​​ന്ന പേ​​​രി​​​ൽ മു​​​ന്ന​​​ണി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി​​​രു​​​ന്നു. സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ പോ​​​ലും ഉ​​​ണ്ടാ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന അ​​​പ​​​സ്വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കി. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യെ​​​ച്ചൊ​​​ല്ലി ചി​​​ല നേ​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടും പു​​​റ​​​ത്തു പ​​​റ​​​ഞ്ഞി​​​ല്ല.

സോ​​​ഷ്യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ത​​​ന്ത്ര​​​ങ്ങ​​​ളും വ​​​ലി​​​യ വി​​​ജ​​​യ​​​ഘ​​​ട​​​ക​​​മൊ​​​രു​​​ക്കാ​​​ൻ വ​​​ഴി​​​കാ​​​ട്ടി. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫി​​​നാ​​​യ​​​ത് വി​​​ജ​​​യ​​​ത്തി​​​ന്‍റെ മ​​​ധു​​​രം ഇ​​​ര​​​ട്ടി​​​യാ​​​ക്കി.

ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ ന​​​ല്ലൊ​​​രു ശ​​​ത​​​മാ​​​നം വോ​​​ട്ട് കൂ​​​ടി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യ​​​തും ഘ​​​ട​​​ക​​​ക​​​മാ​​​യെ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ലെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ച്ചു.

സ്ത്രീ​​​ക​​​ൾ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ലെ സൗ​​​ജ​​​ന്യ യാ​​​ത്ര​​​യും കു​​​റ​​​ഞ്ഞ തു​​​ക​​​യ്ക്കു ഭ​​​ക്ഷ​​​ണ​​​വും കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് 1000 രൂ​​​പ പ്ര​​​തി​​​മാ​​​സ സ​​​ഹാ​​​യ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള കോ​​​ണ്‍​ഗ്ര​​​സ് ഗാ​​​ര​​​ന്‍റി​​​ക​​​ൾ സ്ത്രീ​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ​​​യും വോ​​​ട്ട് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നാ​​​യി.

അ​​​ജ​​​ൻ​​​ഡ സെ​​​റ്റ് ചെ​​​യ്താ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണം. ആ​​​ദ്യ വി​​​വാ​​​ദ വി​​​ഷ​​​യ​​​മാ​​​യി സി​​​പി​​​എം- ബി​​​ജെ​​​പി ധാ​​​ര​​​ണ​​​യെ​​​ന്ന വ​​​ജ്രാ​​​യു​​​ധം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് തൊ​​​ടു​​​ത്തു​​​വി​​​ട്ട​​​തോ​​​ടെ പ്ര​​​ചാ​​​ര​​​ണ രം​​​ഗം യു​​​ദ്ധ ഭൂ​​​മി​​​യാ​​​യി.

ഇ​​​തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​തോ​​​ടെ വോ​​​ട്ടു​​​ക​​​ളെ ഒ​​​രു​​​ പ​​​രി​​​ധി​​​വ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​യി. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യും വി​​​ല​​​ക്ക​​​യ​​​റ്റ​​​വും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ അ​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന ദു​​​രി​​​ത​​​ങ്ങ​​​ളും യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യ​​​ത്തി​​​ന്‍റെ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി.

Kerala

ത​ളി​പ്പ​റ​ന്പി​ൽ കു​ടും​ബാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ച്ച വി​ജ​യം

ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്: 1970ല്‍ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ലെ സി.​​​​പി. ​​ഗോ​​​​വി​​​​ന്ദ​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍ നേ​​​​ടി​​​​യ അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യ​​​​ത്തി​​​​ന് ശേ​​​​ഷം ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ വീ​​​​ണ്ടും അ​​​​ട്ടി​​​​മ​​​​റി.

യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ 12,551 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ഭാ​​​​ര്യ​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ നേ​​​​താ​​​​വു​​​​മാ​​​​യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ വി​​​​ജ​​​​യം യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും അ​​​​പ്പു​​​​റ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​യ്യാ​​​​യി​​​​ര​​​​ത്തി​​​​നും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നും ഇ​​​​ട​​​​യ്ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ ജ​​​​യി​​​​ക്കും എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. എ​​​​ന്നാ​​​​ൽ, ഇ​​​​തും മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​ൻ വി​​​​ജ​​​​യി​​​​ച്ച​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളും തെ​​​​റ്റി. 6000-10,000നും ​​​​ഇ​​​​ട​​​​യി​​​​ൽ വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് പി.​​​​കെ. ശ്യാ​​​​മ​​​​ള ജ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. ഇ​​​​വി​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് റി​​​​ബ​​​​ലാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച കൊ​​​​യ്യം ജ​​​​നാ​​​​ർ​​​​ദ​​​​ന​​​​ന് ഒ​​​​രു ച​​​​ല​​​​ന​​​​വും സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. 1187 വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണ് കൊ​​​​യ്യം ജ​​​​നാ​​​​ർദ​​​​ന​​​​ന് ല​​​​ഭി​​​​ച്ച​​​​ത്. ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച മ​​​​റ്റൊ​​​​രു ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ന് 727 വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​യാ​​​​ളാ​​​​ണ് സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ. ഇ​​​​തേ ഗോ​​​​വി​​​​ന്ദ​​​​ൻ ത​​​​ന്നെ ശ്യാ​​​​മ​​​​ള​​​​യെ വീ​​​​ഴ്ത്തി​​​​യ​​​​തോ​​​​ടെ സി​​​​പി​​​​എം നേ​​​​രി​​​​ട്ട​​​​ത് മ​​​​ണ്ഡ​​​​ല​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ നേ​​​​രി​​​​ടാ​​​​ത്ത തോ​​​​ൽ​​​​വി.

ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി ഭാ​​​​ര്യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ചെ​​​​യെ​​​​ന്നോ​​​​ണ​​​​മാ​​​​ണ് ടി.​​​​കെ.​​​​ഗോ​​​​വി​​​​ന്ദ​​​​ന്‍റെ പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ലും. അ​​​​ത്, പ​​​​ക്ഷേ മ​​​​ണ്ഡ​​​​ലം കൈ​​​​വി​​​​ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി ക​​​​രു​​​​തി​​​​യി​​​​യ​​​​തേ​​​​യി​​​​ല്ല.

എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും ശ്യാ​​​​മ​​​​ള​​​​യ്ക്കു​​​​മെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ പാ​​​​ർ​​​​ട്ടി​​​​വി​​​​ടു​​​​ന്ന കാ​​​​ര്യ​​​​വും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലെ വി​​​​മ​​​​ത​​​​നീ​​​​ക്കം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​റ​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

 

Kerala

ലീ​ഡ് ഉ​യ​ർ​ത്തി ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ൽ നി​ന്ന് ഇ​ന്ദി​രാ​ഭ​വ​നി​ലേ​ക്ക് സ​തീ​ശ​വി​ജ​യം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല പ്ര​​​​ഖ്യാ​​​​പ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പേ ക​​​​ന്‍റോ​​​​ണ്‍​മെ​​​​ന്‍റ് ഹൗ​​​​സി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ആ​​​​വേ​​​​ശം നി​​​​റ​​​​ഞ്ഞു തെ​​​​ളി​​​​ഞ്ഞി​​​​രു​​​​ന്നു.

മു​​​​ൻ​​​​വ​​​​ശ​​​​ത്തെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന ഹാ​​​​ളി​​​​ലെ ’ബി​​​​ഗ് സ്ക്രീ​​​​ൻ’ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​​മാ​​​​യി വി​​​​ട്ടു കൊ​​​​ടു​​​​ത്ത് തൊ​​​​ട്ട​​​​പ്പു​​​​റ​​​​ത്തെ ഓ​​​​ഫീ​​​​സ് മു​​​​റി​​​​യി​​​​ലെ ടെ​​​​ലി​​​​വി​​​​ഷ​​​​നു മു​​​​ന്നി​​​​ൽ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ക​​​​സേ​​​​ര​​​​യി​​​​ട്ടി​​​​രു​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഫ​​​​ല​​​​പ്ര​​​​വ​​​​ച​​​​നം വീ​​​​ക്ഷി​​​​ച്ച​​​​ത്. തൊ​​​​ട്ടു മു​​​​ന്നി​​​​ലെ മേ​​​​ശ​​​​യി​​​​ൽ കൈ​​​​യ​​​​ക​​​​ല​​​​ത്തി​​​​ൽ തു​​​​റ​​​​ന്നു​​​​വ​​​​ച്ച ’മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലെ മ​​​​രു​​​​പ്പ​​​​ച്ച’ എ​​​​ന്ന പു​​​​സ്ത​​​​കം.

ടി​​​​വി സ്ക്രീ​​​​നി​​​​ൽ ക​​​​ണ്ണോ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ത​​​​ന്നെ ഇ​​​​ട​​​​യ്ക്കി​​​​ടെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ വി​​​​ളി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ തി​​​​ര​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ങ്ങോ​​​​ട്ടു വി​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ കോ​​​​ളു​​​​ക​​​​ൾ അ​​​​റ്റ​​​​ൻ​​​​ഡു ചെ​​​​യ്യു​​​​ന്നു​​​​മു​​​​ണ്ട്.

മു​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടും നേ​​​​താ​​​​ക്ക​​​​ളോ​​​​ടും കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രോ​​​​ടും അ​​​​തി​​​​നി​​​​ട​​​​യി​​​​ലും അ​​​​ദ്ദേ​​​​ഹം സം​​​​സാ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ലീ​​​​ഡ് നി​​​​ല ഉ​​​​യ​​​​രു​​​​ന്പോ​​​​ൾ തൊ​​​​ട്ട​​​​പ്പു​​​​റ​​​​ത്തെ ഹാ​​​​ളി​​​​ൽ നി​​​​ന്നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ആ​​​​വേ​​​​ശം ആ​​​​ഘോ​​​​ഷ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മാ​​​​യി ഉ​​​​യ​​​​രു​​​​ന്ന​​​​തും കേ​​​​ൾ​​​​ക്കാം.

സ​​​​മ​​​​യം പ​​​​ത്തു മ​​​​ണി​​​​യോ​​​​ട​​​​ടു​​​​ക്കു​​​​ന്നു. യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ലീ​​​​ഡ് തൊ​​​​ണ്ണൂ​​​​റും ക​​​​ട​​​​ന്ന് മു​​​​ക​​​​ളി​​​​ലേ​​​​ക്ക്. പി​​​​ന്നി​​​​ട്ട ആ​​​​റു റൗ​​​​ണ്ടു​​​​ക​​​​ളി​​​​ലും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്ന് ബി​​​​ഗ് സ്ക്രീ​​​​നി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​പ്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ആ​​​​ർ​​​​പ്പു​​​​വി​​​​ളി​​​​ക​​​​ൾ ആ​​​​വേ​​​​ശ​​​​മി​​​​ന്ന​​​​ലാ​​​​യി, ’ക​​​​ട​​​​ക്ക് പു​​​​റ​​​​ത്ത്..​​​​ക​​​​ട​​​​ക്ക് പു​​​​റ​​​​ത്ത്’ എ​​​​ന്ന് ആ​​​​കാ​​​​വു​​​​ന്ന​​​​ത്ര ഉ​​​​ച്ച​​​​ത്തി​​​​ൽ അ​​​​ല​​​​റി​​​​വി​​​​ളി​​​​ച്ചു.

അ​​​​പ്പോ​​​​ഴേ​​​​ക്കും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​നെ അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​റി​​​​യി​​​​ക്കാ​​​​ൻ ക​​​​ട​​​​ന്നു വ​​​​ന്ന​​​​വ​​​​രെ കൊ​​​​ണ്ട് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സ് മു​​​​റി നി​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മു​​​​ത​​​​ൽ പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ൾ വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു അ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ൽ.

ഷാ​​​​ള​​​​ണി​​​​യി​​​​ച്ചും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യും അ​​​​വ​​​​ർ പ്രി​​​​യ നേ​​​​താ​​​​വി​​​​ന് സ്നേ​​​​ഹാ​​​​ശം​​​​സ​​​​ക​​​​ളും അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ളും നേ​​​​ർ​​​​ന്നു. അ​​​​ധ്യാ​​​​പ​​​​ക​​​​നും അ​​​​ക്കാ​​​​ഡ​​​​മീ​​​​ഷ്യ​​​​നു​​​​മാ​​​​യ ഡോ. ​​​​അ​​​​ച്യു​​​​ത്ശ​​​​ങ്ക​​​​ർ എ​​​​സ്. നാ​​​​യ​​​​ർ, പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ തോ​​​​ഴ​​​​നാ​​​​യ വി.​​​ഡി​​​​ക്കു സ​​​​മ്മാ​​​​നി​​​​ച്ച​​​​ത് ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ശാ​​​​സ്ത്ര പു​​​​സ്ക​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു; ഡോ. ​​​​പോ​​​​ൾ ഗോ​​​​ൾ​​​​ഡ്സ്മി​​​​ത്ത് ര​​​​ചി​​​​ച്ച ’ദ ​​​​ഇ​​​​വോ​​​​ൾ​​​​വിം​​​​ഗ് ബ്രെ​​​​യി​​​​ൻ’.

കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​വ​​​​രെ ചേ​​​​ർ​​​​ത്തു പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലും ആ​​​​ശം​​​​സ​​​​ക​​​​ൾ​​​​ക്ക് ന​​​​ന്ദി അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ൾ ഇ​​​​ട​​​​യ്ക്കി​​​​ടെ ടി​​​​വി സ്ക്രീ​​​​നി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു പോ​​​​യി. സ​​​​മ​​​​യം 10.45 നോ​​​​ട​​​​ടു​​​​ക്കു​​​​ന്നു. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ​​​​താ​​​​യു​​​​ള്ള വാ​​​​ർ​​​​ത്താ വി​​​​ശ​​​​ക​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ലീ​​​​ഡ് 101 ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് എ​​​​ഴു​​​​ന്നേ​​​​റ്റു.

ഓ​​​​ഫീ​​​​സ് മു​​​​റി വി​​​​ട്ട് പു​​​​റ​​​​ത്ത് ക​​​​ട​​​​ന്ന പ്രി​​​​യ നേ​​​​താ​​​​വി​​​​നെ പൊ​​​​തി​​​​ഞ്ഞ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, ആ​​​​ഹ്ലാ​​​​ദ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു തു​​​​ന്നി​​​​യ പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യി​​​​ച്ചു; പു​​​​തു​​​​യു​​​​ഗ​​​​പ്പി​​​​റ​​​​വി​​​​യു​​​​ടെ ആ​​​​വേ​​​​ശം വാ​​​​ക്കു​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞു’​​​​ഞ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ന്നേ നേ​​​​താ​​​​വു​​​​ള്ളൂ...​​​​വി​​​​ഡി​​​​എ​​​​സേ നേ​​​​താ​​​​വേ.’

ക​​​​ന്‍റോ​​​​ണ്‍​മെ​​​​ന്‍റ് ഹൗ​​​​സി​​​​ന്‍റെ മു​​​​റ്റ​​​​ത്തു നി​​​​ന്നും കെ​​​​പി​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇ​​​​ന്ദി​​​​ര​​​​ഭ​​​​വ​​​​നി​​​​ലേ​​​​ക്കു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ വാ​​​​ഹ​​​​നം യാ​​​​ത്ര ത​​​​രി​​​​ക്കു​​​​ന്പോ​​​​ൾ, യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ൽ ആ​​​​ഹ്ലാ​​​​ദ​​​​ഭ​​​​രി​​​​ത​​​​രാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​ര​​​​ള​​​​മെ​​​​ങ്ങും വി​​​​ജ​​​​യാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ടി​​​​രു​​​​ന്നു.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സിന് മി​ന്നു​ന്ന വി​ജ​യം

കോ​​ട്ട​​യം: ര​​ണ്ട് സീ​​റ്റി​​ൽ​​നി​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം ഏ​​ഴു സീ​​റ്റി​​ലേ​​ക്ക് കു​​തി​​ച്ചു. എ​​ട്ടു സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ച്ച പാ​​ർ​​ട്ടി കാ​​ഞ്ഞാ​​ങ്ങാ​​ട് സീ​​റ്റി​​ൽ മാ​​ത്ര​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

2021 ൽ 10 ​സീ​​റ്റി​​ൽ മ​​ത്സ​​രി​​ച്ച് ര​​ണ്ട് സീ​​റ്റി​​ൽ ഒ​​തു​​ങ്ങി​​പ്പോ​​യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് അ​​തി​​ശ​​ക്ത​​മാ​​യ തി​​രി​​ച്ചു വ​​ര​​വു ന​​ട​​ത്തി. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, കോ​​ത​​മം​​ഗ​​ലം, തൊ​​ടു​​പു​​ഴ, ക​​ടു​​ത്തു​​രു​​ത്തി, ച​​ങ്ങ​​നാ​​ശേ​​രി, കു​​ട്ട​​നാ​​ട്, തി​​രു​​വ​​ല്ല സീ​​റ്റു​​ക​​ളി​​ൽ പാ​​ർ​​ട്ടി വി​​ജ​​യം നേ​​ടി.

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ൽ മ​​ന്ത്രി ആ​​ർ. ബി​​ന്ദു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ വി​​ജ​​യി​​ച്ച​​ത്. 10,212 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണ് ഉ​​ണ്ണി​​യാ​​ട​​ൻ മ​​ണ്ഡ​​ലം പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റെ സി​​റ്റി​​ങ് സീ​​റ്റാ​​യ ച​​ങ്ങ​​നാ​​ശേ​രി​​യി​​ൽ വി​​നു ജോ​​ബ് ജ​​യി​​ച്ച​​ത്. 8368 വോ​​ട്ടു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു വി​​ജ​​യം.

തൊ​​ടു​​പു​​ഴ​​യി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​സ്ഥാ​​നാ​​ർ​​ഥി സി​​റി​​യ​​ക് ചാ​​ഴി​​ക്കാ​​ട​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പി.​​ജെ. ജോ​​സ​​ഫി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി എ​​ത്തി​​യ മ​​ക​​ൻ അ​​പു ജോ​​ണ്‍ ജോ​​സ​​ഫ് 44,291 വോ​​ട്ടു​​ക​​ൾ​​ക്ക് പ​​പാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ലെ നി​​ർ​​മ​​ല ജി​​മ്മി​​യെ തോ​​ൽ​​പി​​ച്ച​​ത് 31,300 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ്. കോ​​ത​​മം​​ഗ​​ല​​ത്ത് ഷി​​ബു തെ​​ക്കും​​പു​​റ​​വും തി​​രു​​വ​​ല്ല​​യി​​ൽ വ​​ർ​​ഗീ​​സ് മാ​​മ​​നും കു​​ട്ട​​നാ​​ട്ടി​​ൽ റെ​​ജി ചെ​​റി​​യാ​​നും വി​​ജ​​യം നേ​​ടി.

ജോസ് കെ.മാണിക്ക് തിരികെ വരാം: പി.ജെ.ജോസഫ്

 തൊ​​ടു​​പു​​ഴ: ജോ​​സ് കെ. ​​മാ​​ണി​​യ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ക്ക് തെ​​റ്റ് ഏ​​റ്റു​​പ​​റ​​ഞ്ഞ് മ​​ട​​ങ്ങി വ​​രാ​​മെ​​ന്നും വ​​ന്നാ​​ല്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് ചെ​​യ​​ര്‍മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ്. തൊ​​ടു​​പു​​ഴ​​യി​​ല്‍ മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ത്ത​​ക​​രോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള​​ത്തി​​ല്‍ ഇ​​നി ഒ​​രു​​കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നെ സ്‌​​നേ​​ഹി​​ക്കു​​ന്ന​​വ​​രെ​​ല്ലാം ത​​റ​​വാ​​ട്ടി​​ലേ​​ക്കു തി​​രി​​കെ വ​​ര​​ണം. ത​​റ​​വാ​​ട് ഏ​​തെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kerala

ഭ​ർ​ത്താ​വ് എം​പി, ഭാ​ര്യ എം​എ​ൽ​എ

പാ​​​​ല​​​​ക്കാ​​​​ട്: ഒ​​​​രു​​​​വീ​​​​ട്ടി​​​​ല്‍​നി​​​​ന്ന് എം​​​​പി​​​​യും എം​​​​എ​​​​ല്‍​എ​​​​യു​​​​മെ​​​​ന്ന കേ​​​​ര​​​​ള​​​​രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത​​​​യ്ക്കു ‌പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല സാ​​​​ക്ഷ്യം വ​​​​ഹി​​​​ക്കു​​​​ന്നു. പാ​​​​ല​​​​ക്കാ​​​​ട് എം​​​​പി​​​​യാ​​​​യ വി.​​​​കെ. ശ്രീ​​​​ക​​​​ണ്ഠ​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​ണ് കോ​​​​ങ്ങാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​ജ​​​​യി പ്ര​​​​ഫ. കെ.​​​​എ. തു​​​​ള​​​​സി.

സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍​എ​​​​യും സി​​​​പി​​​​എം നേ​​​​താ​​​​വു​​​​മാ​​​​യ കെ. ​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​രി​​​​യെ​​​​യാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യ തു​​​​ള​​​​സി അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​ത്. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി ഇ​​​​ട​​​​തു​​​​കോ​​​​ട്ട​​​​യാ​​​​യ കോ​​​​ങ്ങാ​​​​ട് 3651 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് തു​​​​ള​​​​സി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ശാ​​​​ന്ത​​​​കു​​​​മാ​​​​രി 59,028 വോ​​​​ട്ടു നേ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ തു​​​​ള​​​​സി 62,734 വോ​​​​ട്ടു നേ​​​​ടി. എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ രേ​​​​ണു സു​​​​രേ​​​​ഷ് 24,925 വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും വ​​​​നി​​​​ത​​​​ക​​​​ളെ​​​​ന്ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു കോ​​​​ങ്ങാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ.

Kerala

കേരള കോണ്‍ഗ്രസ്- എമ്മിന് സമ്പൂർണ തോ​ൽ​വി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ സം​പൂ​ജ്യ​രാ​യി. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ഉ​ള്‍പ്പെ​ടെ ഉ​ള്‍പ്പെ​ടെ 12 സീ​റ്റി​ലും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ ത​വ​ണ 12 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച മാ​ണി ഗ്രൂ​പ്പി​നാ​ണ് ഇ​ത്ത​വ​ണ ദ​യ​നീ​യ പ​രാ​ജ​യം ഏ​ല്‍ക്കേ​ണ്ടി വ​ന്ന​ത്.​

ഏ​ക മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫി​ലെ റോ​യി കെ. ​പൗ​ലോ​സി​നോ​ട് 23,822 വോ​ട്ടി​ന്‍റെ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.അ​വ​സാ​ന ലാ​പ്പി​ലെ​ങ്കി​ലും പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മാ​ണി സി ​കാ​പ്പ​നോ​ട് 2991 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ടു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍.​ജ​യ​രാ​ജ് ഉ​റ​പ്പാ​യും വി​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് ക​ണ​ക്കു​കൂ​ട്ട​ല്‍. പൂ​ഞ്ഞാ​റി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് സി​റ്റിം​ഗ് എം​എ​ല്‍എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലും ജോ​ബ് മൈ​ക്കി​ളും നേ​രി​ട്ട​ത്.

റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ​നും തോ​ല്‍വി ഏ​റ്റു​വാ​ങ്ങി. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​മ​ത്സ​രി​ച്ച തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, പി​റ​വം, പെ​രു​മ്പാ​വൂ​ര്‍, ചാ​ല​ക്കു​ടി, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.

Kerala

നാ​ലാ​മൂ​ഴ​ത്തി​ല്‍ അ​ടി​തെ​റ്റി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍

കോ​​​​ഴി​​​​ക്കോ​​​​ട്: നാ​​​​ലാ​​​​മൂ​​​​ഴ​​​​ത്തി​​​​ല്‍ അ​​​​ടി​​​​തെ​​​​റ്റി മ​​​​ന്ത്രി എ.​​​​കെ.​ ശ​​​​ശീ​​​​ന്ദ്ര​​​​ന്‍.​ കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ദ്യ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന് മി​​​​ന്നും വി​​​​ജ​​​​യം ന​​​​ല്‍​കി​​​​യ​​​​ത്. 12,162 വോ​​​​ട്ടു​​​​ക​​​​ള്‍​ക്കാ​​​​ണ് വി​​​​ദ്യ ​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ജ​​​​യി​​​​ച്ച​​​​ത്.

2021ൽ 38, 502 ​​​​എ​​​​ന്ന ജി​​​​ല്ല​​​​യി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ഭൂ​​​​രി​​​​പ​​​​ക്ഷം ശ​​​​ശീ​​​​ന്ദ്ര​​​​ന് ല​​​​ഭി​​​​ച്ച​​​​ിരുന്നു.​​ പ്രാ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചും പു​​​​തി​​​​യ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​തി​​​​രേ ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ​​ത​​​​ന്നെ എ​​​​തി​​​​ർ​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​നെ​​​​തി​​​​രേ പ്ര​​​​മേ​​​​യം​​പോ​​​​ലും പാ​​​​സാ​​​​ക്കി. പ​​​​ക്ഷേ ഇ​​​​ത്ത​​​​വ​​​​ണ​​​​യും താ​​​​ൻ​​ത​​​​ന്നെ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ശി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ശ​​​​ശീ​​​​ന്ദ്ര​​​​ൻ. ആ ​​​​വാ​​​​ശി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ യു​​​​ഡി​​​​എ​​​​ഫി​​​​ന് മ​​​​ണ്ഡ​​​​ലം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​തും.

ഇ​​​​തോ​​​​ടെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന് കൈ​​​​വി​​​​ട്ടു പോ​​​​യ​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ത്ത​​​​ക മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ്. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ശ​​​​ക്ത​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് എ​​​​ല​​​​ത്തൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. എ​​​​ങ്കി​​​​ലും ഈ ​​​​മു​​​​ന്നേ​​​​റ്റം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കി​​​​ല്ല എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​തു പ്ര​​​​തീ​​​​ക്ഷ. പ​​​​ക്ഷേ ആ ​​​​പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളെ​​​​യെ​​​​ല്ലാം അ​​​​സ്ഥാ​​​​ന​​​​ത്താ​​​​യി.

Kerala

തൃ​ത്താ​ല​യി​ൽ അ​ടി​പതറി എം.​ബി. രാ​ജേ​ഷ്

പാ​​​​ല​​​​ക്കാ​​​​ട്: ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ അ​​​​ടി​​​​തെ​​​​റ്റി ക​​​​ഴി​​​​ഞ്ഞ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​നാ​​​​യ എം.​​​​ബി. രാ​​​​ജേ​​​​ഷും. തൃ​​​​ത്താ​​​​ല​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ യു​​​​വ​​​​നേ​​​​താ​​​​വ് വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നോ​​​​ട് 8385 വോ​​​​ട്ടി​​​​നാ​​​​ണ് രാ​​​​ജേ​​​​ഷ് മു​​​​ട്ടു​​​​കു​​​​ത്തി​​​​യ​​​​ത്. 2021 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നെ 3173 വോ​​​​ട്ടി​​​​നു രാ​​​​ജേ​​​​ഷ് വീ​​​​ഴ്ത്തി​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി​​​​യാ​​​​യ​​​​ശേ​​​​ഷം രാ​​​​ജേ​​​​ഷ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ലി​​​​യ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ അ​​​​തു പ​​​​ര്യാ​​​​പ്ത​​​​മാ​​​​യി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, 2021ലെ ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​വും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ത​​​​ന്പ​​​​ടി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ബ​​​​ൽ​​​​റാ​​​​മി​​​​ന് ഈ ​​​​വി​​​​ജ​​​​യം രാ​​​​ഷ്‌​​ട്രീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പൊ​​​​ൻ​​​​തി​​​​ള​​​​ക്ക​​​​മാ​​​​യി. വി​​​​ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ‘ഇ​​​​തു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ന്ദി’ എ​​​​ന്നു ബ​​​​ൽ​​​​റാം ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു.

76,427 വോ​​​​ട്ടാ​​​​ണ് വി.​​​​ടി. ബ​​​​ൽ​​​​റാം ഇ​​​​ക്കു​​​​റി നേ​​​​ടി​​​​യ​​​​ത്. 68,042 വോ​​​​ട്ട് എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​നും. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി വി. ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ​​​​മാ​​​​സ്റ്റ​​​​ർ 15,051 വോ​​​​ട്ട് നേ​​​​ടി. 2021ൽ ​​​​രാ​​​​ജേ​​​​ഷി​​​​നു ല​​​​ഭി​​​​ച്ച​​​​ത് 69,814 വോ​​​​ട്ടാ​​​​ണ്. വി.​​​​ടി. ബ​​​​ൽ​​​​റാം - 66,798, ബി​​​​ജെ​​​​പി - 12,851.

ക​​​​ഴി​​​​ഞ്ഞ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന് എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ പ​​​​റ്റി​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ അ​​​​വ​​​​മ​​​​തി​​​​പ്പ് രാ​​​​ജേ​​​​ഷി​​​​നു വി​​​​ന​​​​യാ​​​​യി.

എ​​​​ല​​​​പ്പു​​​​ള്ളി ബ്രൂ​​​​വ​​​​റി, മേ​​​​നോ​​​​ൻ​​​​പാ​​​​റ മ​​​​ദ്യ​​​​നി​​​​ർ​​​​മാ​​​​ണ​​​​ഫാ​​​​ക്ട​​​​റി, മ​​​​ദ്യ​​​​ത്തി​​​​നു പേ​​​​രി​​​​ട​​​​ൽ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും അ​​​​വ​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ രാ​​​​ജേ​​​​ഷ് ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ളും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ്വീ​​​​കാ​​​​ര്യ​​​​മാ​​​​യി​​​​ല്ല. എം​​​​പി, എം​​​​എ​​​​ൽ​​​​എ, നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ, മ​​​​ന്ത്രി എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്ന എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന് ഈ ​​​​പ​​​​രാ​​​​ജ​​​​യം വ​​​​ൻ​​​​തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ത്കാ​​​​ല​​​​തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു പാ​​​​ഠം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ തീ​​​​പ്പൊ​​​​രി​​​​നേ​​​​താ​​​​വ് വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നു പൊ​​​​രു​​​​തി​​​​നേ​​​​ടി​​​​യ വി​​​​ജ​​​​യം വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യി.

Kerala

യുഡിഎഫിന്‍റെ തിരിച്ചുവരവ് അനിവാര്യത: സാദിഖലി തങ്ങൾ

മ​​​ല​​​പ്പു​​​റം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് കേ​​​ര​​​ളീ​​​യ ജ​​​ന​​​ത​​​യു​​​ടെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മു​​​സ്‌​​​ലിം​ ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

കൃ​​​ത്യ​​​മാ​​​യ പ്ലാ​​​നു​​​ക​​​ൾ, ചി​​​ട്ട​​​യോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ശ​​​ക്ത​​​രാ​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ലു​​​ള്ള മി​​​ക​​​ച്ച കോ ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ, ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യ മു​​​ന്ന​​​ണി സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണി​​​ത്.

മ​​​ല​​​പ്പു​​​റ​​​ത്ത് മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫി​​​ന് വാ​​​ക്ക് കൊ​​​ടു​​​ത്ത​​​താ​​​യി​​​രു​​​ന്നു. അ​​​തു​​​പാ​​​ലി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചെ​​​ന്നും ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

Kerala

ട്വന്‍റി 20 - ബിജെപി കൂട്ട് വോട്ടായില്ല; നഷ്‌ടങ്ങൾ മാത്രം ബാക്കി

കൊ​​​ച്ചി: ഈ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് മു​​​ന്ന​​​ണി​​​ക​​​ളി​​​ലു​​​ണ്ടാ​​​യ പ്ര​​​ധാ​​​ന മാ​​​റ്റ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ട്വ​​​ന്‍റി 20 ബി​​​ജെ​​​പി​​​യോ​​​ട് കൂ​​​ട്ടു​​​കൂ​​​ടി എ​​​ൻ​​​ഡി​​​എ പാ​​​ള​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ൾ വ​​​ന്ന​​​വ​​​ർ​​​ക്കും നി​​​ന്ന​​​വ​​​ർ​​​ക്കും ന​​​ഷ്‌​​​ട​​​ക്ക​​​ണ​​​ക്കു മാ​​​ത്രം.

ട്വ​​​ന്‍റി 20യു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന കു​​​ന്ന​​​ത്തു​​​നാ​​​ട്ടി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ വോ​​​ട്ടു​​​വി​​​ഹി​​​തം 2021ലേ​​​തി​​​നേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞു. ട്വ​​​ന്‍റി 20 ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ച്ച അ​​​ന്ന​​​ത്തേ​​​ക്കാ​​​ൾ ഇ​​​ക്കു​​​റി കു​​​റ​​​ഞ്ഞ​​​ത് 2480 വോ​​​ട്ട്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ ഒ​​​മ്പ​​​തു​​​ൾ​​​പ്പ​​​ടെ 19 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ട്വ​​​ന്‍റി 20 സ്ഥാ​​​നാ​​​ർ‌​​​ഥി​​​ക​​​ൾ ച​​​ക്ക ചി​​​ഹ്ന​​​ത്തി​​​ൽ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മ​​​ത്സ​​​രി​​​ച്ച​​​ത്. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലും തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലും വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ‌ ചെ​​​റി​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​തൊ​​​ഴി​​​ച്ചാ​​​ൽ കാ​​​ര്യ​​​മാ​​​യ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ല്ല.

19 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ട്വ​​​ന്‍റി 20 നേ​​​ടി​​​യ​​​ത് 3,04858 വോ​​​ട്ടാ​​​ണ്. ശ​​​രാ​​​ശ​​​രി ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 75000 വോ​​​ട്ടു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട​​​ത്തു കി​​​ട്ടി​​​യ​​​ത് 16000 വോ​​​ട്ടു​​​ക​​​ൾ.

കു​​​ന്ന​​​ത്തു​​​നാ​​​ട് ബി​​​ജെ​​​പി​​​യു​​​ടെ പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ 2021ൽ ​​​ട്വ​​​ന്‍റി 20യ്ക്ക് 42701 ​​​വോ​​​ട്ട് ല​​​ഭി​​​ച്ച​​​താ​​​ണ്. ഇ​​​ക്കു​​​റി എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നെ​​​ത്തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ബാ​​​ബു ദി​​​വാ​​​ക​​​ര​​​നു ല​​​ഭി​​​ച്ച​​​ത് 40221 വോ​​​ട്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഇ​​​വി​​​ടെ ബി​​​ജെ​​​പി ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ച്ച് 7218 വോ​​​ട്ട് നേ​​​ടി​​​യി​​​രു​​​ന്നു.

കു​​​ന്ന​​​ത്തു​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ട്വ​​​ന്‍റി 20ക്ക് ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 47000 ത്തി​​​ല​​​ധി​​​ക​​​വും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 52000 വോ​​​ട്ടും ല​​​ഭി​​​ച്ചി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടി​​​നി​​​ല്ലെ​​​ന്ന് ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​റ​​​ഞ്ഞ ട്വ​​​ന്‍റി 20യു​​​ടെ എ​​​ൻ​​​ഡി​​​എ പ്ര​​​വേ​​​ശ​​​നം കു​​​ന്ന​​​ത്തു​​​നാ​​​ട്ടി​​​ലെ വോ​​​ട്ട​​​ർ‌​​​മാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണി​​​ത്.

പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ‌ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ട്വ​​​ന്‍റി 20, ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ നേ​​​ടി​​​യ​​​ത് 35671 വോ​​​ട്ടാ​​​ണ്. ഇ​​​ക്കു​​​റി ട്വ​​​ന്‍റി 20 മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ൾ 22497 വോ​​​ട്ടി​​​ലൊ​​​തു​​​ങ്ങി. വൈ​​​പ്പി​​​നി​​​ൽ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും കൂ​​​ടി 2021ൽ 30247 ​​​വോ​​​ട്ട് നേ​​​ടി​​​യെ​​​ങ്കി​​​ൽ ഇ​​​ക്കു​​​റി എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു ല​​​ഭി​​​ച്ച​​​ത് 13637 വോ​​​ട്ട് മാ​​​ത്രം. തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും കൂ​​​ടി 29380 വോ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​ക്കു​​​റി ട്വ​​​ന്‍റി 20യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി അ​​​ഖി​​​ൽ മാ​​​രാ​​​ർ​​​ക്കു ല​​​ഭി​​​ച്ച​​​താ​​​ക​​​ട്ടെ 21424 വോ​​​ട്ട്.

ത​​​ങ്ങ​​​ളു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ ബി​​​ജെ​​​പി 2016ൽ 29843 ​​​വോ​​​ട്ടും 2021ൽ 23756 ​​​വോ​​​ട്ടും നേ​​​ടി​​​യ​​​താ​​​ണ്. ഇ​​​ക്കു​​​റി ന​​​ടി അ​​​ഞ്ജ​​​ലി നാ​​​യ​​​രെ ട്വ​​​ന്‍റി 20 സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ക​​​ള​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടും എ​​​ൻ​​​ഡി​​​എ​​​യു​​​ടെ വോ​​​ട്ട് 29471 ത്തി​​​ൽ ഒ​​​തു​​​ങ്ങി.

എ​​​ൻ​​​ഡി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ വോ​​​ട്ടു​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ മാ​​​റ്റം പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് ട്വ​​​ന്‍റി 20 നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി 20 മ​​​ത്സ​​​രി​​​ച്ച ചാ​​​ല​​​ക്കു​​​ടി, ഏ​​​റ്റു​​​മാ​​​നൂ​​​ർ, തി​​​രു​​​വ​​​മ്പാ​​​ടി, തൃ​​​ക്ക​​​രി​​​പ്പു​​​ർ, തൊ​​​ടു​​​പു​​​ഴ തു​​​ട​​​ങ്ങി​​​യ സീ​​​റ്റു​​​ക​​​ളി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ല്ല.

Kerala

വ​നി​താ സാ​മാ​ജി​ക​ര്‍ 11

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ച്ച​​​ത് 11 വ​​​നി​​​താ സ​​​മാ​​​ജി​​​ക​​​ര്‍. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ നി​​​ന്നു​​​മാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം വ​​​നി​​​താ എം​​​എ​​​ല്‍​എ​​​മാ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്, ഏ​​​ഴ്. മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ല്‍ നി​​​ന്നും ഉ​​​ഷാ വി​​​ജ​​​യ​​​ന്‍, എ​​​ല​​​ത്തൂ​​​രി​​​ല്‍ നി​​​ന്നും വി​​​ദ്യാ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, കോ​​​ങ്ങാ​​​ട് നി​​​ന്നും കെ.​​​എ.​​​തു​​​ള​​​സി, തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ല്‍ നി​​​ന്നും ഉ​​​മാ തോ​​​മ​​​സ്, അ​​​രൂ​​​ര്‍ നി​​​ന്നും ഷാ​​​നി​​​മോ​​​ള്‍ ഉ​​​സ്മാ​​​ന്‍, കൊ​​​ല്ല​​​ത്തു നി​​​ന്നും ബി​​​ന്ദു കൃ​​​ഷ്ണ, ചി​​​റ​​​യി​​​ന്‍​കീ​​​ഴ് നി​​​ന്നും ര​​​മ്യാ ഹ​​​രി​​​ദാ​​​സ് എ​​​ന്ന​​​വ​​​രാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വ​​​നി​​​താ സാ​​​മാ​​​ജി​​​ക​​​ര്‍.

ഫാ​​​ത്തി​​​മ ത​​​ഹി​​​ലി​​​യ ആ​​​ണ് പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ നി​​​ന്നും വി​​​ജ​​​യി​​​ച്ച ലീ​​​ഗ് എം​​​എ​​​ല്‍​എ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ആ​​​ദ്യ​​​മാ​​​യാ​​​ണ് മു​​​സ്‌​​​ലിം ലീ​​​ഗി​​​ല്‍ നി​​​ന്നും ഒ​​​രു വ​​​നി​​​താ എം​​​എ​​​ല്‍​എ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ നി​​​ന്നും വി​​​ജ​​​യി​​​ച്ച ഒ.​​​എ​​​സ്. അം​​​ബി​​​ക​​​യാ​​​ണ് സി​​​പി​​​എ​​​മ്മി​​​ല്‍ നി​​​ന്നും വി​​​ജ​​​യി​​​ച്ച ഏ​​​ക വ​​​നി​​​താ അം​​​ഗം.

നാ​​​ട്ടി​​​ക​​​യി​​​ല്‍ സി​​​പി​​​ഐ​​​യി​​​ല്‍ നി​​​ന്നും ഗീ​​​ത ഗോ​​​പി​​​യും വ​​​ട​​​ക​​​ര​​​യി​​​ല്‍ നി​​​ന്നും മ​​​ത്സ​​​രി​​​ച്ച ആ​​​ര്‍​എം​​​പി സ്ഥാ​​​നാ​​​ര്‍​ഥി കെ.​​​കെ.​​​ര​​​മ​​​യും വി​​​ജ​​​യി​​​ച്ചു.​​പ​​​ത്താം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ ഏ​​​റ്റ​​​വും അ​​​ധി​​​കം വ​​​നി​​​താ സാ​​​മാ​​​ജി​​​ക​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. പ​​​ത്താം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ 13 വ​​​നി​​​താ എം​​​എ​​​ല്‍​എ​​​മാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Kerala

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന് തൃ​​​​ശൂ​​​​ർ

തൃ​​​​ശൂ​​​​ർ: യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ലും നി​​​​ലം​​​​പ​​​​രി​​​​ശാ​​​​കാ​​​​തെ തൃ​​​​ശൂ​​​​രി​​​​ലെ ഇ​​​​ട​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ. 13 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്പ​​​​തി​​​​ട​​​​ത്ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫും നാ​​​​ലി​​​​ട​​​​ത്ത് യു​​​​ഡി​​​​എ​​​​ഫും വി​​​​ജ​​​​യി​​​​ച്ചു. 2021ൽ ​​​​ചാ​​​​ല​​​​ക്കു​​​​ടി ഒ​​​​ഴി​​​​കെ 12 ഇ​​​​ട​​​​ത്തും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം.

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ, ചാ​​​​ല​​​​ക്കു​​​​ടി, തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ചേ​​​​ല​​​​ക്ക​​​​ര, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, കു​​​​ന്നം​​​​കു​​​​ളം, മ​​​​ണ​​​​ലൂ​​​​ർ, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ഒ​​​​ല്ലൂ​​​​ർ, നാ​​​​ട്ടി​​​​ക, ക​​​​യ്പ​​​​മം​​​​ഗ​​​​ലം, പു​​​​തു​​​​ക്കാ​​​​ട് എ​​​​ന്നീ സീ​​​​റ്റു​​​​ക​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ല​​​​നി​​​​ർ​​​​ത്തി. മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ അ​​​​ഡ്വ. തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​നോ​​​​ടു തോ​​​​റ്റു. ബി​​​​ജെ​​​​പി​​​​യു​​​​ടെ എ ​​​​ക്ലാ​​​​സ് മ​​​​ണ്ഡ​​​​ല​​​​മാ​​​​യ തൃ​​​​ശൂ​​​​രി​​​​ൽ പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ലും തോ​​​​റ്റു.

മ​​​​ണ​​​​ലൂ​​​​രി​​​​ൽ മു​​​​ൻ​​​​മ​​​​ന്ത്രി പ്ര​​​​ഫ.​​ സി. ​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ചു പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​നെ 126 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു വീ​​​​ഴ്ത്തി. ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും സ​​​​സ്പെ​​​​ൻ​​​​സ് പോ​​​​രാ​​​​ട്ട​​​​വും മ​​​​ണ​​​​ലൂ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു ടേ​​​​മു​​​​ക​​​​ളി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നു വ​​​​ന്പ​​​​ൻ​​​​വി​​​​ജ​​​​യം ന​​​​ൽ​​​​കി​​​​യ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ വി.​​​​ആ​​​​ർ. സു​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​നെ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഒ.​​​​ജെ. ജ​​​​നീ​​​​ഷ് തോ​​​​ല്പി​​​​ച്ചു. ചാ​​​​ല​​​​ക്കു​​​​ടി​​​​യി​​​​ൽ സ​​​​നീ​​​​ഷ് കു​​​​മാ​​​​ർ ജോ​​​​സ​​​​ഫ് 23,156 വോ​​​​ട്ടി​​​​ന്‍റെ മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി. 2021ൽ 1,057 ​​​​വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​നീ​​​​ഷി​​​​ന്‍റെ വി​​​​ജ​​​​യം.

സി​​​​പി​​​​ഐ​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ തൃ​​​​ശൂ​​​​ർ, കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ രാ​​​​ജ​​​​ൻ ജെ. ​​​​പ​​​​ല്ല​​​​ൻ 26,803 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. സി​​​​പി​​​​ഐ​​​​യു​​​​ടെ ആ​​​​ല​​​​ങ്കോ​​​​ട് ലീ​​​​ലാ​​​​കൃ​​​​ഷ്ണ​​​​നെ​​​​യാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്താ​​​​യി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു​​​​വി​​​​നെ 10,212 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ തോ​​​​ല്പി​​​​ച്ചത്.

ഇ​​​​ട​​​​തി​​​​ന്‍റെ സി​​​​റ്റിം​​​​ഗ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും വി​​​​റ​​​​ച്ചാ​​​​ണ് ഇ​​​​ട​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ ജ​​​​യി​​​​ച്ച​​​​ത്. ഒ​​​​ല്ലൂ​​​​രി​​​​ൽ കെ. ​​​​രാ​​​​ജ​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം 2021ലെ 21,506​​​​ൽ​​​​നി​​​​ന്ന് 8,884 ആ​​​​യി കു​​​​റ​​​​ഞ്ഞു. വ​​​​ന്പ​​​​ൻ​​​​ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യ പു​​​​തു​​​​ക്കാ​​​​ട്, ഗു​​​​രു​​​​വാ​​​​യൂ​​​​ർ, വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി, ക​​​​യ്പ​​​​മം​​​​ഗ​​​​ലം സീ​​​​റ്റു​​​​ക​​​​ളി​​​​ലും ഇ​​​​ട​​​​തി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം ഇ​​​​ടി​​​​ഞ്ഞു. സി​​​​പി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​ജെ​​​​പി​​​​യി​​​​ലെ​​​​ത്തി​​​​യ സി.​​​​സി. മു​​​​കു​​​​ന്ദ​​​​ൻ മ​​​​ത്സ​​​​രി​​​​ച്ച നാ​​ട്ടി​​ക​​യി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ ഗീ​​​​ത ഗോ​​​​പി​​​​ത​​​​ന്നെ ജ​​​​യി​​​​ച്ചു ക​​​​യ​​​​റി. ഭൂ​​​​രി​​​​പ​​​​ക്ഷം മൂ​​​​ന്നി​​​​ലൊ​​​​ന്നാ​​​​യി കു​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഇ​​​​ട​​​​തു​​​​പ​​​​ക്ഷം പ​​​​ത​​​​റാ​​​​തെ പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​തു തൃ​​​​ശൂ​​​​രി​​​​ൽ​​​​മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

ക​​​ണ്ണൂ​​​ർ ചെ​​​ങ്കോ​​​ട്ട​​​ക​​​ളി​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​ന് അ​​​ട്ടി​​​മ​​​റി വി​​​ജ​​​യം

ക​​​​ണ്ണൂ​​​​ർ: സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​യ ത​​​ളി​​​പ്പ​​​റ​​​ന്പ്, പ​​​യ്യ​​​ന്നൂ​​​ർ, ക​​​ണ്ണൂ​​​ർ സീ​​​റ്റു​​​ക​​​ളി​​​ൽ അ​​​ട്ടി​​​മ​​​റി വി​​​ജ​​​യം നേ​​​ടി. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ആ​​​റും യു​​​ഡി​​​എ​​​ഫി​​​ന് അ​​​ഞ്ചും സീ​​​റ്റു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​ക​​​​ളാ​​​​യ ത​​​​ളി​​​​പ്പ​​​​റ​​​​ന്പും പ​​​​യ്യ​​​​ന്നൂ​​​​രും യു​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. സി​​​പി​​​എ​​​മ്മി​​​ൽ​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ സ്വ​​​ത​​​ന്ത്ര​​​രാ​​​യി മ​​​ത്സ​​​രി​​​ച്ച വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​യ്യ​​​ന്നൂ​​​രി​​​ലും ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലും വി​​​ജ​​​യി​​​ച്ചു.​ ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ലും പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വി​​​​സ്മ​​​​യ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യി​​​​ച്ച​​​​ത് സി​​​​പി​​​​എ​​​​മ്മി​​​​നും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നും ഒ​​​​രേ​​​​പോ​​​​ലെ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ സം​​​​സ്ഥാ​​​​ന​​​​ത്ത് ര​​​​ണ്ടാ​​​​മ​​​​ത്തെ റി​​​​ക്കാ​​​​ർ​​​​ഡ് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ വി​​​​ജ​​​​യം നേ​​​​ടി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി വി.​​​​പി. അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദ് ധ​​​​ർ​​​​മ​​​​ട​​​​ത്ത് ഞെ​​​​ട്ടി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഹാ​​​​ട്രി​​​​ക് വി​​​​ജ​​​​യം നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം കു​​​​റ​​​​ഞ്ഞു. ക​​​​ണ്ണൂ​​​​രി​​​​ൽ മ​​​​ന്ത്രി ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

പേ​​​​രാ​​​​വൂ​​​​രി​​​​ൽ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ സ​​​​ണ്ണി ജോ​​​​സ​​​​ഫ് ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ മു​​​​ൻ മ​​​​ന്ത്രി​​​​യും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ കെ.​​​​കെ. ശൈ​​​​ല​​​​ജ തോ​​​​റ്റു. ക​​​​ണ്ണൂ​​​​രി​​​​ൽ മു​​​​സ്‌​​​​ലിം​​ ലീ​​​​ഗ് മ​​​​ത്സ​​​​രി​​​​ച്ച അ​​​​ഴീ​​​​ക്കോ​​​​ട്ടും കൂ​​​​ത്തു​​​​പ​​​​റ​​​​ന്പിലും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​ഴീ​​​​ക്കോ​​​​ട്ട് സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ കെ.​​​​വി. സു​​​​മേ​​​​ഷും കൂ​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ പി.​​​​കെ. പ്ര​​​​വീ​​​​ണും വി​​​​ജ​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ കെ.​​​​കെ. ശൈ​​​​ല​​​​ജ 60,963 വോ​​​​ട്ടി​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ച മ​​​​ട്ട​​​​ന്നൂ​​​​രി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി വി.​​​​കെ. സ​​​​നോ​​​​ജി​​​​ന് 14,168 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​ട​​​​തി​​​​ന്‍റെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​ക​​​​ളാ​​​​യ ക​​​​ല്യാ​​​​ശേ​​​​രി​​​​യി​​​​ലും ത​​​​ല​​​​ശേ​​​​രി​​​​യി​​​​ലും ഭൂ​​​​രി​​​​പ​​​​ക്ഷം കു​​​​റ​​​​ഞ്ഞു.

42,426 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യ ഇ​​​​രി​​​​ക്കൂ​​​​റി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫി​​​​നാ​​​​ണ് ജി​​​​ല്ല​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം. 20,523 വോ​​​​ട്ട് നേ​​​​ടി​​​​യ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ത​​​​ല​​​​ശേ​​​​രി മ​​​​ണ്ഡ​​​​ലം സ്ഥാ​​​​നാ​​​​ർ​​​​ഥി കാ​​​​രാ​​​​യി രാ​​​​ജ​​​​നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം. ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് ഭൂ​​​​രി​​​​പ​​​​ക്ഷം അ​​​​ഴീ​​​​ക്കോ​​​​ട്ടെ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി കെ.​​​​വി. സു​​​​മേ​​​​ഷി​​​​നാ​​​​ണ്. 349 വോ​​​​ട്ടാ​​​​ണ് ഭൂ​​​​രി​​​​പ​​​​ക്ഷം.

Kerala

സി​​​​പി​​​​എം എം​​​​എ​​​​ല്‍​എ​​​​മാ​​​​രി​​​​ല്ലാ​​​​തെ കാ​​​​സ​​​​ര്‍​ഗോ​​​​ഡ്

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച മു​​​​ഴു​​​​വ​​​​ന്‍ സി​​​​പി​​​​എം സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ജി​​​​ല്ല​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു സി​​​​പി​​​​എം എം​​​​എ​​​​ല്‍​എ പോ​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ദു​​​​മ​​​​യി​​​​ല്‍ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍​എ സി.​​​​എ​​​​ച്ച്. കു​​​​ഞ്ഞ​​​​മ്പു​​​​വി​​​​ന്‍റെ​​​​യും ചു​​​​വ​​​​പ്പു​​​​കോ​​​​ട്ട​​​​യാ​​​​യ തൃ​​​​ക്ക​​​​രി​​​​പ്പുരി​​​​ല്‍ യു​​​​വ​​​​നേ​​​​താ​​​​ക്ക​​​​ളി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ വി.​​​​പി.​​​​പി. മു​​​​സ്ത​​​​ഫ​​​​യു​​​​ടെ​​​​യും തോ​​​​ല്‍​വി സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം സ്വ​​​​പ്‌​​​​ന​​​​ത്തി​​​​ല്‍പോ​​​​ലും പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ഞ്ചേ​​​​ശ്വ​​​​രം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സി​​​​പി​​​​എം സ്ഥാ​​​​നാ​​​​ര്‍​ഥി കെ.​​​​ആ​​​​ര്‍. ജ​​​​യാ​​​​ന​​​​ന്ദ​​​​യ്ക്ക് 11.29 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണ് നേ​​​​ടാ​​​​നാ​​​​യ​​​​ത്.

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ സി​​​​പി​​​​ഐ​​​​യു​​​​ടെ ഗോ​​​​വി​​​​ന്ദ​​​​ന്‍ പ​​​​ള്ളി​​​​ക്കാ​​​​പ്പി​​​​ല്‍ നേ​​​​ടി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണ് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ മാ​​​​നം കാ​​​​ത്ത​​​​ത്. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യും വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍റെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും സി​​​​പി​​​​എ​​​​മ്മി​​​​ന് ജി​​​​ല്ല​​​​യി​​​​ല്‍ വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യു​​​​ണ്ടാ​​​​ക്കി. എ​​​​സ്‌​​​​ഐ​​​​ആ​​​​റി​​​​ല്‍ (തീ​​​​വ്ര​​ വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന) ഇ​​​​ര​​​​ട്ട​​​​വോ​​​​ട്ടു​​​​ക​​​​ളും മ​​​​റ്റും വ്യാ​​​​പ​​​​ക​​​​മാ​​​​യി ത​​​​ള്ള​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ക​​​​ള്ള​​​​വോ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യി​​​​ല്‍ വ​​​​ലി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​തും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ചു.

അ​​​തേ​​​​സ​​​​മ​​​​യം മൂ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ട് കാ​​​​ല​​​​ത്തെ നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ല്‍ കാ​​​​സ​​​​ര്‍​ഗോ​​​​ട്ടു നി​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് എം​​​​എ​​​​ല്‍​എ​​​​മാ​​​​രെ സ​​​​മ്മാ​​​​നി​​​​ച്ച തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കൂ​​​​ടി​​​​യാ​​​​ണി​​​​ത്. ഉ​​​​ദു​​​​മ​​​​യി​​​​ല്‍ കെ. ​​​​നീ​​​​ല​​​​ക​​​​ണ്ഠ​​​​നും തൃ​​​​ക്ക​​​​രി​​​​പ്പുരി​​​​ല്‍ സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രും അ​​​​ട്ടി​​​​മ​​​​റി​​​​വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ത​​​​ങ്ങ​​​​ളു​​​​ടെ സി​​​​റ്റിം​​​​ഗ് സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ഉ​​​​ജ്വ​​​​ല​​​​പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് മു​​​​സ്‌​​​​ലിം​​ ലീ​​​​ഗ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്.

മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്ത് എ.​​​​കെ.​​​​എം. അ​​​​ഷ്‌​​​​റ​​​​ഫും കാ​​​​സ​​​​ര്‍​ഗോ​​​​ട്ട് ക​​​​ല്ല​​​​ട്ര മാ​​​​ഹി​​​​നും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​ച്ച​​​​ത്. ബി​​​​ജെ​​​​പി​​​​ക്ക് വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​യു​​​​ണ്ടാ​​​​യ​​​​ത്.

മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്ത് അ​​​​ഷ്‌​​​​റ​​​​ഫ് 30,000ത്തോ​​​​ളം വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച​​​​പ്പോ​​​​ള്‍ ബി​​​​ജെ​​​​പി മു​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന് ഒ​​​​ന്നു പൊ​​​​രു​​​​തി​​​​നോ​​​​ക്കാ​​​​ന്‍ പോ​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല. കാ​​​​സ​​​​ര്‍​ഗോ​​​​ഡ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ മ​​​​ത്സ​​​​രി​​​​ച്ച ബി​​​​ജെ​​​​പി ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എ​​​​ല്‍. അ​​​​ശ്വി​​​​നി​​​​യു​​​​ടെ വോ​​​​ട്ട് വി​​​​ഹി​​​​തം ഇ​​​​ടി​​​​ഞ്ഞ​​​​തും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

Kerala

കോഴിക്കോടൻ കൊടുങ്കാറ്റില്‍ കടപുഴകി എല്‍ഡിഎഫ്

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട്ട് ആ​​ഞ്ഞ​​ടി​​ച്ച കൊ​​ടു​​ങ്കാ​​റ്റി​​ല്‍ ത​​ക​​ര്‍ന്ന​​ടി​​ഞ്ഞ് എ​​ല്‍ഡി​​എ​​ഫ്. 2001നു​​ശേ​​ഷം യു​​ഡി​​എ​​ഫി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി ഇ​​ട​​തു​​പ​​ക്ഷം ന​​ട​​ത്തി​​യ തേ​​രോ​​ട്ട​​ത്തി​​ന് ഇ​​ക്കു​​റി​​യു​​ണ്ടാ​​യ​​ത് ക​​ന​​ത്ത തി​​രി​​ച്ച​​ടി.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ 13 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ 12ഉം ​​യു​​ഡി​​എ​​ഫ് തൂ​​ത്തു​​വാ​​രി. 2021ല്‍ ​​യു​​ഡി​​എ​​ഫ്-02, എ​​ല്‍ഡി​​എ​​ഫ്-11 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല. 20 വ​​ര്‍ഷ​​ത്തി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യി കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ കോ​​ണ്‍ഗ്ര​​സി​​ന് നാ​​ല് എം​​എ​​ല്‍എ​​മാ​​ര്‍ പി​​റ​​ന്നു.

കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി മു​​സ്‌​​ലിം ലീ​​ഗി​​ന് വ​​നി​​താ എം​​എ​​ല്‍എ ഉ​​ണ്ടാ​​യ​​തും കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ പേ​​രാ​​മ്പ്ര മ​​ണ്ഡ​​ല​​ത്തി​​ല്‍. പേ​​രാ​​മ്പ്ര​​യി​​ല്‍ നി​​ന്ന് ജ​​ന​​വി​​ധി തേ​​ടി​​യ എ​​ല്‍ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ര്‍ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍ (76), ക​​ന്നി​​യ​​ങ്കം കു​​റി​​ച്ച മു​​സ്‌​​ലിം ലീ​​ഗി​​ലെ തീ​​പ്പൊ​​രി വ​​നി​​താ നേ​​താ​​വ് അ​​ഡ്വ. ഫാ​​ത്തി​​മ ത​​ഹ്‌​​ലി​​യ​​യ്ക്കു (34) മു​​ന്നി​​ല്‍ ചാ​​മ്പ​​ലാ​​യ​​ത് കേ​​ര​​ള രാ​​ഷ്‌​​ട്രീ​​യ ച​​രി​​ത്ര​​ത്തി​​ലെ വ​​ലി​​യ അ​​ട്ടി​​മ​​റി​​ക​​ളി​​ലൊ​​ന്നാ​​യി.

ബേ​​പ്പൂ​​രി​​ല്‍നി​​ന്ന് പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് 2021ലേ​​ക്കാ​​ള്‍ കു​​റ​​ഞ്ഞ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന് യു​​ഡി​​എ​​ഫി​​ലെ പി.​​വി. അ​​ന്‍വ​​റി​​നോ​​ടു ജ​​യി​​ച്ച​​തു​​മാ​​ത്ര​​മാ​​ണ് ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് ഇ​​ക്കു​​റി നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​യ​​ത്. 20 വ​​ര്‍ഷ​​മാ​​യി ഇ​​ട​​തു​​കോ​​ട്ട​​ക​​ളാ​​യി നി​​ല​​നി​​ന്നി​​രു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ പ​​ല​​തും ത​​ക​​ര്‍ന്ന​​ടി​​ഞ്ഞു.

പാ​​ര്‍ട്ടി​​യി​​ലെ ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന്‍റെ എ​​തി​​ര്‍പ്പ് മ​​റി​​ക​​ട​​ന്ന് വീ​​ണ്ടും പ​​ട​​ക്ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ എ​​ണ്‍പ​​തു​​കാ​​ര​​നാ​​യ സി​​റ്റിം​​ഗ് എം​​എ​​ല്‍എ എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ ജ​​നം വീ​​ട്ടി​​ലി​​രു​​ത്തി. എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍, ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ക്കു പു​​റ​​മെ സി​​റ്റിം​​ഗ് എം​​എ​​ല്‍എ​​മാ​​രാ​​യ കെ.​​എം. സ​​ച്ചി​​ന്‍ദേ​​വ്, പി.​​ടി.​​എ. റ​​ഹീം, തോ​​ട്ട​​ത്തി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍, ലി​​ന്‍റോ ജോ​​സ​​ഫ്, അ​​ഹ​​മ്മ​​ദ് ദേ​​വ​​ര്‍കോ​​വി​​ല്‍, കെ.​​പി. കു​​ഞ്ഞ​​മ്മ​​ദ്കു​​ട്ടി എ​​ന്നി​​വ​​രും ക​​ന​​ത്ത തോ​​ല്‍വി​​ ഏറ്റു വാ​​ങ്ങി.

45 വ​​ര്‍ഷ​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ബാ​​ലു​​ശേ​​രി​​യി​​ല്‍ ചെ​​ങ്കൊ​​ടി മാ​​ഞ്ഞ​​ത്. സി​​റ്റിം​​ഗ് എം​​എ​​ല്‍എ കെ.​​എം. സ​​ച്ചി​​ന്‍ദേ​​വി​​നെ കോ​​ണ്‍ഗ്ര​​സി​​ലെ വി.​​ടി. സൂ​​ര​​ജാ​​ണ് തോ​​ല്‍പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു ത​​വ​​ണ കു​​ന്നമം​​ഗ​​ല​​ത്ത് എ​​ല്‍ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യി വി​​ജ​​യി​​ച്ച പി.​​ടി.​​എ. റ​​ഹീ​​മി​​നെ മു​​സ്‌​​ലിം ലീ​​ഗി​​ലെ എം.​​എ. റ​​സാ​​ഖാ​​ണ് ത​​റ​​പ​​റ്റി​​ച്ച​​ത്. ജി​​ല്ല​​യി​​ല്‍ പു​​തു​​മു​​ഖ​​ങ്ങ​​ളെ അ​​ട​​ക്കം രം​​ഗ​​ത്തി​​റ​​ക്കി കോ​​ണ്‍ഗ്ര​​സും ലീ​​ഗും ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ള്‍ വി​​ജ​​യം ക​​ണ്ടു.

Kerala

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് തേ​രോ​ട്ടം

ക​​​ൽ​​​പ്പ​​​റ്റ: ആ​​​ദ്യ​​​ന്തം വാ​​​ശി​​​യേ​​​റി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ലെ മൂ​​​ന്ന് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ജ​​​യി​​​ച്ച് യു​​​ഡി​​​എ​​​ഫ് തേ​​​രോ​​​ട്ടം. യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല ജി​​​ല്ല​​​യെ​​​ന്ന് പേ​​​രു​​​കേ​​​ട്ട വ​​​യ​​​നാ​​​ട്ടി​​​ൽ മു​​​ൻ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ന​​​ഷ്ട​​​പ്പെ​​​ട്ട മാ​​​ന​​​ന്ത​​​വാ​​​ടി​​​യും തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചാ​​​ണ് യു​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റം.

മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും മ​​​ന്ത്രി​​​യു​​​മാ​​​യ ഒ.​​​ആ​​​ർ. കേ​​​ളു​​​വി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ഷ വി​​​ജ​​​യ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്. 10,543 വോ​​​ട്ടി​​​ന്‍റെ ലീ​​​ഡ് നേ​​​ടി​​​യാ​​​ണ് ഉ​​​ഷ വി​​​ജ​​​യ​​​ൻ ക​​​ന്നി​​​യ​​​ങ്ക​​​ത്തി​​​ൽ വി​​​ജ​​​യം നേ​​​ടി​​​യ​​​ത്.
സി​​​റ്റിം​​​ഗ് എ​​​എം​​​ൽ​​​എ ആ​​​യി​​​രു​​​ന്ന ടി. ​​​സി​​​ദ്ദി​​​ഖ് ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ നേ​​​ടി​​​യ​​​ത് മി​​​ക​​​ച്ച വി​​​ജ​​​യം.

45,031 വോ​​​ട്ടി​​​ന്‍റെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​യും ക​​​ളി​​​യാ​​​ക്ക​​​ലു​​​ക​​​ളെ​​​യും അ​​​തി​​​ജീ​​​വി​​​ച്ച് സി​​​ദ്ദി​​​ഖ് നേ​​​ടി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ ആ​​​ർ​​​ജെ​​​ഡി സ്ഥാ​​​നാ​​​ർ​​​ഥി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ​​യാ​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​വ​​​ണ​​​യും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. 16,597 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ വി​​​ജ​​​യി​​​ച്ച​​​ത്. മു​​​ൻ ​​​കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന സി​​​പി​​​എ​​​മ്മി​​​ലെ എം.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​നെ​​​യാ​​​ണ് ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ വി​​​ജ​​​യം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ലും മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ലും വി​​​ജ​​​യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ആ​​ശ​​​ങ്ക​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ നേ​​​തൃ​​​ത്വം ക​​​രു​​​തി​​​യ​​​തി​​​ലും വ​​​ലി​​​യ വി​​​ജ​​​യ​​​മാ​​​ണ് വ​​​യ​​​നാ​​​ട് യു​​​ഡി​​​എ​​​ഫി​​​ന് ന​​​ൽ​​​കി​​​യ​​​ത്.

Kerala

പ​യ്യ​ന്നൂ​രി​ല്‍ നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്തി

പ​​​​യ്യ​​​​ന്നൂ​​​​ര്‍: പ​​​​യ്യ​​​​ന്നൂ​​​​രി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന് തോ​​​​ല്‍​വി. പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​ലെ ഫ​​​​ണ്ട് തി​​​​രി​​​​മ​​​​റി​​​​ക​​​​ള്‍ പാ​​​​ര്‍​ട്ടി​​​​ക്കു പു​​​​റ​​​​ത്ത് പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ സി​​​​പി​​​​എ​​​​മ്മി​​​​ല്‍​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യു​​​​ള്ള സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച വി.​​ ​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​ത്.

ആ​​​​കെ വോ​​​​ട്ട​​​​ര്‍​മാ​​​​രാ​​​​യ 1,88,935 പേ​​​​രി​​​​ല്‍ 1,52,049 പേ​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്ത​​​​പ്പോ​​​​ള്‍ അ​​​​തി​​​​ല്‍ 76,640 വോ​​​​ട്ട് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് 7487 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ജ​​​​യി​​​​ച്ച​​​​ത്. എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന് 69,153 വോ​​​​ട്ടും എ​​​​ന്‍​ഡി​​​​എ സ്ഥാ​​​​നാ​​​​ര്‍​ഥി എ.​​​​പി.​​ ഗം​​​​ഗാ​​​​ധ​​​​ര​​​​ന് 8432 വോ​​​​ട്ടു​​​​ക​​​​ളും ല​​​​ഭി​​​​ച്ചു.

പ​​​​യ്യ​​​​ന്നൂ​​​​ർ മ​​​​ണ്ഡ​​​​ലം രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ വി​​​​ജ​​​​യ​​​​ത്തി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷ വ​​​​ര്‍​ധ​​​​ന മാ​​​​ത്രം ല​​​​ക്ഷ്യ​​​​മാ​​​​ക്കി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ടി​​​​രു​​​​ന്ന എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നേ​​​​റ്റ ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​ര​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 49,780 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​ത്ത സി​​​​പി​​​​എം ഭ​​​​രി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളാ​​​​യ ക​​​​രി​​​​വെ​​​​ള്ളൂ​​​​ര്‍-​​​​പെ​​​​ര​​​​ളം, കാ​​​​ങ്കോ​​​​ൽ-​​​​ആ​​​​ല​​​​പ്പ​​​​ട​​​​മ്പ് എ​​​​ന്നീ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ വെ​​​​ള്ളൂ​​​​ര്‍, അ​​​​ന്നൂ​​​​ര്‍, കാ​​​​ര, കാ​​​​റ​​​​മേ​​​​ല്‍, രാ​​​​മ​​​​ന്ത​​​​ളി തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ വോ​​​​ട്ടു​​​​ചോ​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യി. ഈ ​​​​അ​​​​ടി​​​​യൊ​​​​ഴു​​​​ക്കു​​​​ക​​​​ളാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ര​​​​ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വി​​​​ജ​​​​യം വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ടി​​​​ലു​​​​ള്‍​പ്പെ​​​​ടെ ന​​​​ട​​​​ത്തി​​​​യ തി​​​​രി​​​​മ​​​​റി​​​​ക​​​​ളും മാ​​​​ഫി​​​​യാ ബ​​​​ന്ധ​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​ണി​​​​ക​​​​ള്‍ തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ത​​​​ന്‍റെ പു​​​​സ്ത​​​​ക​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു മു​​​​ന്‍ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​മാ​​​​യ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ പ്ര​​​​ചാ​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​തെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് ജ​​​​ന​​​​ങ്ങ​​​​ള്‍ ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ ന​​​​ല്‍​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​കൂ​​​​ടി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം മാ​​​​റി.

സി​​​​പി​​​​എം ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി​​​​യെ നോ​​​​ക്കു​​​​കു​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തോ​​​​ടൊ​​​​പ്പം മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​യി​​​​ലു​​​​ള്‍​പ്പെ​​​​ടെ മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ വ്യ​​​​ത്യാ​​​​സം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കാ​​​​തെ​​​​യും ജ​​​​ന​​​​മ​​​​ന​​​​സ് മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യും ജി​​​​ല്ലാ​​​​നേ​​​​തൃ​​​​ത്വം തീ​​​​രു​​​​മാ​​​​നം അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തേ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു.

സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ മ​​​​ത്സ​​​​രി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​തി​​​​ല്‍ പ​​​​ല​​​​തും അ​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി സി​​​​പി​​​​എം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പാ​​​​ര്‍​ട്ടി വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ഇ​​​​തോ​​​​ടെ ക​​​​ന​​​​ത്ത പോ​​​​രാ​​​​ട്ട​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​മ്പാ​​​​യി ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ര്‍​ട്ടി​​​​ക്കെ​​​​തി​​​​രേ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച് ജ​​​​യി​​​​ച്ച കാ​​​​ര​​​​യി​​​​ലെ സി.​​ ​​വൈ​​​​ശാ​​​​ഖ് ന​​​​ല്‍​കി​​​​യ പാ​​​​ഠ​​​​മു​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​ലും വീ​​​​ഴ്ച പ​​​​റ്റി​​​​യ​​​​താ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​നെ ക​​​​ന​​​​ത്ത തോ​​​​ല്‍​വി​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത് എ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള വോ​​​​ട്ടു​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍റെ തോ​​​​ല്‍​വി​​​​യോ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ വി​​​​ജ​​​​യ​​​​മോ എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​ലെ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം.

Kerala

പ​​​ച്ച​​​ത്തു​​​രു​​​ത്തി​​​ൽ ചു​​​വ​​​പ്പുക​​​ന​​​ൽ ത​​​രി​​​പോ​​​ലു​​​മി​​​ല്ല

മ​​​​​​ല​​​​​​പ്പു​​​​​​റം: ജി​​​​​​ല്ല​​​​​​യി​​​​​​ലെ 16 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലും വി​​​​​​ജ​​​​​​യ​​​​​​ക്കൊ​​​​​​ടി പാ​​​​​​റി​​​​​​ച്ച് ഐ​​​​​​ക്യ​​​​​​മു​​​​​​ന്ന​​​​​​ണി ഇ​​​​​​ത്ത​​​​​​വ​​​​​​ണ പു​​​​​​തി​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​മെ​​​​​​ഴു​​​​​​തി. കാ​​​​​​ത്തു​​​​​​സൂ​​​​​​ക്ഷി​​​​​​ച്ച കോ​​​​​​ട്ട​​​​​​ക​​​​​​ളെ​​​​​​ല്ലാം കൈ​​​​​​വി​​​​​​ട്ടു​​​​​പോ​​​​​​യ ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ ക​​​​​​ണ​​​​​​ക്കു പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ ന​​​​​​ഷ്ടം മാ​​​​​​ത്രം.

ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യു​​​​​​ടെ ശ​​​​​​ക്ത​​​​​​മാ​​​​​​യ കോ​​​​​​ട്ട​​​​​​യാ​​​​​​യ പൊ​​​​​​ന്നാ​​​​​​നി ഉ​​​​​​ൾ​​​​​​പ്പെടെ കൂ​​​​​​ടെ പോ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന് ആ​​​​​​ഹ്ലാ​​​​​​ദി​​​​​​ക്കാ​​​​​​നേ​​​​​​റെ. ജി​​​​​​ല്ല​​​​​​യി​​​​​​ൽ കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​നും ഇ​​​​​​ത് ച​​​​​​രി​​​​​​ത്ര വി​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണ്. മ​​​​​​ൽ​​​​​​സ​​​​​​രി​​​​​​ച്ച നാ​​​​​​ല് സീ​​​​​​റ്റി​​​​​​ലും വി​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ​​​​​​ദ്യം. ഇ​​​​​​ന്നേ വ​​​​​​രെ തൊ​​​​​​ടാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തി​​​​​​രു​​​​​​ന്ന ത​​​​​​വ​​​​​​നൂ​​​​​​രും ഇ​​​​​​ത്ത​​​​​​വ​​​​​​ണ യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​നൊ​​​​​​മാ​​​​​​യി.

നി​​​​​​ല​​​​​​ന്പൂ​​​​​​രി​​​​​​ലെ കോ​​​​​​ണ്‍ഗ്ര​​​​​​സ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥിയുടെ വി​​​​​​ജ​​​​​​യം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ മികച്ച ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​വു​​​​​​മാ​​​​​​യാ​​​​​​ണ്. ഇ​​​​​​ട​​​​​​തു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന പി.​​​​​​വി. അ​​​​​​ൻ​​​​​​വ​​​​​​റി​​​​​​നോ​​​​​​ട് തോ​​​​​​റ്റ ആ​​​​​​ര്യാ​​​​​​ട​​​​​​ൻ ഷൗ​​​​​​ക്ക​​​​​​ത്ത് പി​​​​​​ന്നീ​​​​​​ട് ന​​​​​​ട​​​​​​ന്ന ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​ത്ത​​​​​​വ​​​​​​ണ ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തെ നി​​​​​​ഷ്പ്ര​​​​​​ഭ​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് അ​​​​​​ര ല​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ പ​​​​​​രം വോ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്ക് ആ​​​​​​ര്യാ​​​​​​ട​​​​​​ന്‍റെ ജ​​​​​​യം.

വ​​​​​​ണ്ടൂ​​​​​​രി​​​​​​ൽ കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് എ.​​​​​​പി.​ അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ വീ​​​​​​ണ്ടും വി​​​​​​ജ​​​​​​യം ക​​​​​​ണ്ടു. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ആ​​​​​​റാം വി​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണി​​​​​​ത്. 2001ൽ ​​​​​​ഇ​​​​​​ട​​​​​​തു​​​​​​മു​​​​​​ന്ന​​​​​​ണി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് ഈ ​​​​​​സീ​​​​​​റ്റ് തി​​​​​​രി​​​​​​ച്ചുപി​​​​​​ടി​​​​​​ച്ച​​​​​​തി​​​​​​നു ശേ​​​​​​ഷം അ​​​​​​നി​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ തോ​​​​​​ൽ​​​​​​വി അ​​​​​​റി​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ല.

ഏ​​​​​​റ​​​​​​നാ​​​​​​ട് മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗി​​​​​​ലെ പി.​​​​​​കെ. ബ​​​​​​ഷീ​​​​​​ർ നാ​​​​​​ലാം ത​​​​​​വ​​​​​​ണ​​​​​​യും വി​​​​​​ജ​​​​​​യി​​​​​​ച്ചു. തൊ​​​​​​ട്ട​​​​​​ടു​​​​​​ത്ത കൊ​​​​​​ണ്ടോ​​​​​​ട്ടി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ ടി.​​​​​​പി. അ​​​​​​ഷ​​​​​​റ​​​​​​ഫ​​​​​​ലി​​​​​​യി​​​​​​ലൂ​​​​​​ടെ മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗ് സീ​​​​​​റ്റ് നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി. അ​​​​​​ഷ​​​​​​റ​​​​​​ഫ​​​​​​ലി​​​​​​ക്ക് ഇ​​​​​​ത് ക​​​​​​ന്നി വി​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണ്. ലീ​​​​​​ഗ് ഇ​​​​​​തു​​​​​​വ​​​​​​രെ തോ​​​​​​ൽ​​​​​​വി അ​​​​​​റി​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ലാ​​​​​​ത്ത മ​​​​​​ണ്ഡ​​​​​​ല​​​​​​മാ​​​​​​ണ് കൊ​​​​​​ണ്ടോ​​​​​​ട്ടി.

വേ​​​​​​ങ്ങ​​​​​​ര​​​​​​യി​​​​​​ൽ കെ.​​​​​​എം. ഷാ​​​​​​ജി​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യം മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ​​​​​​ക്ക് ആ​​​​​​വേ​​​​​​ശം പ​​​​​​ക​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. മ​​​​​​ല​​​​​​പ്പു​​​​​​റം മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ മു​​​​​​സ്‌​​​​​​ലിം ലീ​​​​​​ഗി​​​​​​ന്‍റെ അ​​​​​​മ​​​​​​ര​​​​​​ക്കാ​​​​​​ര​​​​​​ൻ പി.​​​​​​കെ. കു​​​​​​ഞ്ഞാ​​​​​​ലി​​​​​​ക്കു​​​​​​ട്ടി ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യും വ​​​​​​ൻ വി​​​​​​ജ​​​​​​യം ക​​​​​​ണ്ടു. 1982ൽ ​​​​​​മ​​​​​​ല​​​​​​പ്പു​​​​​​റം മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ച്ചു വി​​​​​​ജ​​​​​​യി​​​​​​ച്ച കു​​​​​​ഞ്ഞാ​​​​​​ലി​​​​​​ക്കു​​​​​​ട്ടി ദീ​​​​​​ർ​​​​​​ഘ​​​​​​മാ​​​​​​യൊ​​​​​​രു ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​യ്ക്ക് ശേ​​​​​​ഷ​​​​​​മാ​​​​​​ണ് മ​​​​​​ല​​​​​​പ്പു​​​​​​റ​​​​​​ത്തി​​​​​​ന്‍റെ എം​​​​​​എ​​​​​​ൽ​​​​​​എ ആ​​​​​​യി വീ​​​​​​ണ്ടും നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ എ​​​​​​ത്തു​​​​​​ന്ന​​​​​​ത്. മ​​​​​​ങ്ക​​​​​​ട മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ മ​​​​​​ഞ്ഞ​​​​​​ളാം​​​​​​കു​​​​​​ഴി അ​​​​​​ലി വി​​​​​​ജ​​​​​​യം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു.

തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ര​​​​​​ണ്ടാം വി​​​​​​ജ​​​​​​യം. നേ​​​​​​ര​​​​​​ത്തേ ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി മ​​​​​​ങ്ക​​​​​​ട​​​​​​യി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച അ​​​​​​ദ്ദേ​​​​​​ഹം പി​​​​​​ന്നീ​​​​​​ട് പെ​​​​​​രി​​​​​​ന്ത​​​​​​ൽ​​​​​​മ​​​​​​ണ്ണ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷം എം​​​​​​എ​​​​​​ൽ​​​​​​എ ആ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​ത് ആ​​​​​​റാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​യാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പെ​​​​​​രി​​​​​​ന്ത​​​​​​ൽ​​​​​​മ​​​​​​ണ്ണ​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ ത​​​​​​വ​​​​​​ണ വെ​​​​​​റും 38 വോ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്ക് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട സീ​​​​​​റ്റ് ഇ​​​​​​ത്ത​​​​​​വ​​​​​​ണ പി​​​​​​ടി​​​​​​ച്ച​​​​​​ട​​​​​​ക്കു​​​​​​മെ​​​​​​ന്ന് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ലീ​​​​​​ഗ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി ന​​​​​​ജീ​​​​​​ബ് കാ​​​​​​ന്ത​​​​​​പു​​​​​​രം കൂ​​​​​​ടു​​​​​​ത​​​​​​ൽ വോ​​​​​​ട്ടു​​​​​​ക​​​​​​ൾ നേ​​​​​​ടി​​​​​​യാ​​​​​​ണ് വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്. ന​​​​​​ജീ​​​​​​ബി​​​​​​ന്‍റെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ര​​​​​​ണ്ടാം വി​​​​​​ജ​​​​​​യം.

കോ​​​​​​ട്ട​​​​​​ക്ക​​​​​​ൽ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ കെ.​​​​​​കെ. ആ​​​​​​ബി​​​​​​ദ് ഹു​​​​​​സൈ​​​​​​ൻ ത​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ലീ​​​​​​ഗ് വി​​​​​​ജ​​​​​​യം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു. ഹാ​​​​​​ട്രി​​​​​​ക് വി​​​​​​ജ​​​​​​യം. തി​​​​​​രൂ​​​​​​രി​​​​​​ൽ മ​​​​​​ന്ത്രി വി.​ ​​​​​അ​​​​​​ബ്ദു​​​​​​റ​​​​​​ഹ്മാ​​​​​​ന്‍റെ തോ​​​​​​ൽ​​​​​​വി ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നേ​​​​​​റ്റ പ്ര​​​​​​ഹ​​​​​​ര​​​​​​മാ​​​​​​ണ്. ലീ​​​​​​ഗി​​​​​​ലെ കു​​​​​​റു​​​​​​ക്കോ​​​​​​ളി മൊ​​​​​​യ്തീ​​​​​​ൻ വി​​​​​​ജ​​​​​​യം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു. താ​​​​​​നൂ​​​​​​രി​​​​​​ൽ എം​​​​​​എ​​​​​​സ്എ​​​​​​ഫ് നേ​​​​​​താ​​​​​​വ് പി.​​​​​​കെ. ന​​​​​​വാ​​​​​​സി​​​​​​ന് ക​​​​​​ന്നി​​​​​​വി​​​​​​ജ​​​​​​യം.

പൊ​​​​​​ന്നാ​​​​​​നി ഇ​​​​​​ട​​​​​​തി​​​​​​ന്‍റെ ചു​​​​​​വ​​​​​​പ്പ​​​​​​ൻ​​​​​​തു​​​​​​രു​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു. കാ​​​​​​ൽ​​​​​​നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ശേ​​​​​​ഷം അ​​​​​​വ​​​​​​ർ​​​​​​ക്ക് ഈ ​​​​​​സീ​​​​​​റ്റ് ന​​​​​​ഷ്ട​​​​​​മാ​​​​​​യി. കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ലെ കെ.​​​​​​പി. നൗ​​​​​​ഷാ​​​​​​ദ് അ​​​​​​ലി​​​​​​ക്ക് വി​​​​​​ജ​​​​​​യം. ത​​വ​​​​​​നൂ​​​​​​രി​​​​​​ൽ നാ​​​​​​ലാ​​​​​​മൂ​​​​​​ഴ​​​​​​ത്തി​​​​​​ൽ കെ‍.​​ടി.​​ജ​​​​​​ലീ​​​​​​ൽ തോ​​റ്റ​​ത് ജി​​​​​​ല്ലാ കോ​​​​​​ണ്‍ഗ്ര​​​​​​സ് ക​​​​​​മ്മി​​​​​​റ്റി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വി.​​​​​​എ​​​​​​സ്. ജോ​​​​​​യി​​​​​​യോ​​​​​​ട്.

തി​​​​​​രൂ​​​​​​ര​​​​​​ങ്ങാ​​​​​​ടി മ​​​​​​ണ്ഡ​​​​​​ലം ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യും സി​​​​​​പി​​​​​​ഐ​​​​​​ക്ക് എ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ലീ​​​​​​ഗ് പി.​​​​​​എം.​​​​​​എ. സ​​​​​​മീ​​​​​​റി​​​​​​ലൂ​​​​​​ടെ വി​​​​​​ജ​​​​​​യം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു. വ​​​​​​ള്ളി​​​​​​ക്കു​​​​​​ന്നി​​​​​​ൽ ടി.​​​​​​വി. ഇ​​​​​​ബ്രാ​​​​​​ഹി​​​​​​മി​​​​​​ന്‍റെ വി​​​​​​ജ​​​​​​യം തി​​​​​​ള​​​​​​ക്ക​​​​​​മു​​​​​​ള്ള​​​​​​താ​​​​​​ണ്.

Kerala

ഇ​ടു​ക്കി ജി​ല്ല കീ​ഴ​ട​ക്കി യുഡിഎഫ്

തൊ​​​​ടു​​​​പു​​​​ഴ: മൂ​​​​ന്ന​​​​ര​​​​പ്പ​​​​തി​​​​റ്റാ​​​​ണ്ടി​​നു​​ശേ​​​​ഷം അ​​​​ഞ്ചി​​​​ൽ അ​​​​ഞ്ചു​ ​​​സീ​​​​റ്റും നേ​​​​ടി ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​ജ്വ​​​​ല പ്ര​​​​ക​​​​ട​​​​നം. യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് കോ​​​​ട്ട​​​​ക​​​​ളെ​​​​ല്ലാം ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞു.

തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ അ​​​​പു ജോ​​​​ണ്‍ ജോ​​​​സ​​​​ഫും ഇ​​​​ടു​​​​ക്കി, പീ​​​​രു​​​​മേ​​​​ട്, ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല, ദേ​​​​വി​​​​കു​​​​ളം മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും വ​​​​ൻ​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ചു. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ 44,291 വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​പു ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലും ഒ​​​​ന്നാ​​​​മ​​​​താ​​​​യി.

ഇ​​​​ടു​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​നും മു​​​​ൻ മ​​​​ന്ത്രി എം.​​​​എം. ​​​​മ​​​​ണി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം കെ.​​​​കെ. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​നും ദേ​​​​വി​​​​കു​​​​ള​​​​ത്ത് സി​​​​പി​​​​എ​​​​മ്മി​​​​ലെ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ എ. ​​​​രാ​​​​ജ​​​​യും, പീ​​​​രു​​​​മേ​​​​ട്ടി​​​​ൽ സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​സ​​​​ലിം​​​​കു​​​​മാ​​​​റും പ​​​​രാ​​​​ജ​​​​യം രു​​​​ചി​​​​ച്ച പ്ര​​​​മു​​​​ഖ​​​​രാ​​​​ണ്. ഇ​​​​ടു​​​​ക്കി​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സീ​​​​റ്റ് ഇ​​​​ത്ത​​​​വ​​​​ണ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം മു​​​​ന്ന​​​​ണി​​​​ക്ക് ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യി മാ​​​​റി​​​​യെ​​​​ന്നാ​​​​ണ് പൊ​​​​തു​​​​വേ​​​​യു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. 1991ലാ​​​​ണ് ഇ​​​​തി​​​​നു​​​​മു​​​​ന്പ് ജി​​​​ല്ല​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ​​​​ന്പൂ​​​​ർ​​​​ണ​​​​വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​ത്.

ജി​​​​ല്ല​​​​യി​​​​ലെ ഭൂ​​​​പ്ര​​​​ശ്നം, കൊ​​​​ച്ചി-​​​​ധ​​​​നു​​​​ഷ്ക്കോ​​​​ടി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ നേ​​​​ര്യ​​​​മം​​​​ഗ​​​​ലം ഭാ​​​​ഗ​​​​ത്തെ നി​​​​ർ​​​​മാ​​​​ണ ത​​​​ട​​​​സം, വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യോ​​​​ടു​​​​ള്ള അ​​​​വ​​​​ഗ​​​​ണ​​​​ന, ഭൂ​​​​നി​​​​കു​​​​തി-​​​​കെ​​​​ട്ടി​​​​ട​​​​നി​​​​കു​​​​തി​​​​വ​​​​ർ​​​​ധ​​​​ന, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ലോ​​​​ബി​​​​യു​​​​ടെ വി​​​​ള​​​​യാ​​​​ട്ടം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ യു​​​​ഡി​​​​എ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ചാ​​​​ര​​​​ണാ​​​​യു​​​​ധ​​​​മാ​​​​ക്കി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ക​​​​ന​​​​ത്ത​​​​പ​​​​രാ​​​​ജ​​​യ​മാ​​​​ണ് ഏ​​​​റ്റു​​​​വാ​​​​ങ്ങേ​​​​ണ്ടി വ​​​​ന്ന​​​​ത്.

ജി​​​​ല്ല​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന ഭൂ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം ശാ​​​​ശ്വ​​​​ത പ​​​​രി​​​​ഹാ​​​​രമാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ല​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും ഉ​​​​യ​​​​ർ​​​​ത്തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മു​​​​ഖം​​​​തി​​​​രി​​​​ഞ്ഞു​​​​നി​​​​ന്ന​​​​തി​​​​ലു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ രോ​​​​ഷ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന നി​​​​ർ​​​​മാ​​​​ണ​​​​നി​​​​രോ​​​​ധ​​​​നം, പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണം, ക​​​​ർ​​​​ഷ​​​​ക​​​​രോ​​​​ടു​​​​ള്ള വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ നി​​​​ഷേ​​​​ധ​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ പ​​​​രി​​​​ഹ​​​​രി​​​​ച്ചു​​​​വെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​ന്പ് സ​​​​ർ​​​​ക്കാ​​​​രി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ജ​​​​ന​​​​ത​​​​യെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​നാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ക​​​​ന​​​​ത്ത​​​​പ്ര​​​​ഹ​​​​ര​​​​മാ​​​​ണ് ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ ന​​​​ൽ​​​​കി​​​​യ​​​​ത്.

​​​​അ​​​​ഞ്ചു​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും യുഡിഎഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും നേ​​​​താ​​​​ക്ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണു​​​​ണ്ടാ​​യ​​​​ത്. പോ​​​​സ്റ്റ​​​​ൽ ബാ​​​​ല​​​​റ്റു​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന​​​​പ്പോ​​​​ൾ ഇ​​​​വി​​​​എ​​​​മ്മി​​​​ലെ ഓ​​​​രോ റൗ​​​​ണ്ട് പി​​​​ന്നി​​​​ടു​​​​ന്പോ​​​​ഴും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​യ ലീ​​​​ഡ് നേ​​​​ടി വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കു കു​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

ആലപ്പുഴയിൽ തലയുയർത്തി യുഡിഎഫ്

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​വ​യ​ലാ​റി​ന്‍റെ മ​ണ്ണി​ല്‍ ത​ക​ര്‍ന്ന​ടി​ഞ്ഞ് ഇ​ട​തു​മു​ന്ന​ണി. ജി​ല്ല​യി​ല്‍ ര​ണ്ട​ര​പ​തി​റ്റാ​ണ്ടി​നു ശേ​ഷം യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് ഉ​ജ്ജ്വ​ല​വി​ജ​യം. 2011ല്‍ ​മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ​ശേ​ഷം നി​ലം​പ​രി​ശാ​യ യു​ഡി​എ​ഫി​ന് ഈ ​ഉ​ജ്ജ്വ​ല വി​ജ​യം ആ​വേ​ശ​മാ​യി.

2016ലും 2021​ലും ഹ​രി​പ്പാ​ട് മാ​ത്രം വി​ജ​യി​ച്ചി​രു​ന്ന യു​ഡി​എ​ഫ് കാ​ല​ങ്ങ​ളാ​യി സി​പി​എം കു​ത്ത​ക​യാ​ക്കി​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, അ​രൂ​ര്‍, കാ​യം​കു​ളം സീ​റ്റു​ക​ളും എ​ന്‍സി​പി​യു​ടെ കു​ത്ത​ക​യാ​യി​രു​ന്ന കു​ട്ട​നാ​ടും തി​രി​ച്ചു​പി​ടി​ച്ചു. ജി​ല്ല​യി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യി​രു​ന്ന സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​രി​ലും പി.​ പ്ര​സാ​ദ് ചേ​ര്‍ത്ത​ല​യി​ലും വി​ജ​യി​ച്ച​തും സി​റ്റിം​ഗ് സീ​റ്റാ​യ മാ​വേ​ലി​ക്ക​ര നി​ല​നി​ര്‍ത്തി​യ​തും മാ​ത്ര​മാ​ണ് ആ​ശ്വാ​സം.

ജി​ല്ല​യി​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ മു​ഖ്യ​ക​ക്ഷി​യെ​ന്ന​നി​ല​യി​ല്‍ സി​പി​എ​മ്മി​നാ​ണ് തോ​ല്‍വി ക​ന​ത്ത ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​ത്. ഘ​ട​കക​ക്ഷി​ക​ളി​ല്‍ എ​ന്‍സി​പി​ക്ക് കു​ട്ട​നാ​ട് ന​ഷ്ട​മാ​യ​പ്പോ​ള്‍ 2011 മു​ത​ല്‍ കു​ത്ത​ക​യാ​ക്കി​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, കാ​യം​കു​ളം സീ​റ്റു​ക​ളു​ടെ ന​ഷ്ട​മാ​ണ് സി​പി​എ​മ്മി​ല്‍ ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​ത്.

മു​ന്‍മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ന്‍ പാ​ര്‍ട്ടി വി​ടു​ക​യും അ​മ്പ​ല​പ്പു​ഴ​യി​ല്‍ പാ​ര്‍ട്ടി സ്ഥാ​നാ​ര്‍ഥിക്കെ​തി​രേ മ​ത്സ​രി​ച്ച് ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ഭൂ​രി​പ​ക്ഷ​ത്തി​ല്‍ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടിക്കു​ക​യും ചെ​യ്ത​തും സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും തീ​രാ​ത്ത നാ​ണ​ക്കേ​ടാ​യി.

ജി.​ സു​ധാ​ക​ര​ന്‍ ഫാ​ക്ട​റി​നു പു​റ​മേ പ​ത്തു​വ​ര്‍ഷ​ത്തെ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം കൂ​ടി​യാ​ണ് ടേം ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ചെ​യ്ത് സി​റ്റിം​ഗ് എം​എ​ല്‍എ​മാ​രെ പ​രീ​ക്ഷി​ച്ചി​ട്ടും ജി​ല്ല​യി​ല്‍ സി​പി​എ​മ്മി​നും മു​ന്ന​ണിക്കും ര​ക്ഷ​യി​ല്ലാ​താ​ക്കി​യ​ത്. മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യം ആ​വ​ര്‍ത്തി​ച്ചെ​ങ്കി​ലും ചേ​ര്‍ത്ത​ല​യൊ​ഴി​കെ ചെ​ങ്ങ​ന്നൂ​രി​ലും മാ​വേ​ലി​ക്ക​ര​യി​ലും ഭൂ​രി​പ​ക്ഷ​ത്തി​ലു​ണ്ടാ​യ വ​ന്‍ ഇ​ടി​വും നേ​താ​ക്ക​ളി​ലും അ​ണി​ക​ളി​ലും ച​ര്‍ച്ച​യാ​യി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്തെ ചു​വ​പ്പ് കോ​ട്ട​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു

കൊ​ല്ലം: അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്നു വീ​ശി​യ​ടി​ച്ച രാ​ഷ്‌​ട്രീ​യ കൊ​ടു​ങ്കാ​റ്റി​ൽ കൊ​ല്ല​ത്തെ ചു​വ​പ്പു കോ​ട്ട​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജി​ല്ല ത്രി​വ​ർ​ണ​ത്തി​ൽ മു​ങ്ങി.

കൊ​ല്ലം കീ​ഴ​ട​ക്കു​ന്ന​വ​ർ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന കീ​ഴ്‌വ‌​ഴ​ക്കം അ​ന്വ​ർ​ഥ​മാ​ക്കി കൊ​ല്ലം യു​ഡി​എ​ഫ് എ​ടു​ത്തു. യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ പ​തി​നൊ​ന്നു സീ​റ്റി​ൽ എ​ട്ടു സീ​റ്റും നേ​ടി​യ​പ്പോ​ൾ ചാ​ത്ത​ന്നൂ​രി​ലൂ‌​ടെ ബി​ജെ​പി കൊ​ല്ല​ത്തും അ​ക്കൗ​ണ്ട് തു​റ​ന്നു. കൊ​ട്ടാ​ര​ക്ക​ര​യും പു​ന​ലൂ​രും മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​നു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

മ​ന്ത്രി​മാ​രി​ൽ ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ​യും ക്ഷീ​ര​വ​കു​പ്പ് മ​ന്ത്രി ചി​ഞ്ചു​റാ​ണി​യു​ടെ​യും പ​രാ​ജ​യം എ​ൽ​ഡി​എ​ഫി​നു ക​ന​ത്ത പ്ര​ഹ​ര​മാ​യി. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നു മാ​ത്ര​മാ​ണ് മു​ഖം ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​ത്. കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യു​ടെ​യും കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ ആ​ർ​എ​സ്പി ലെ​നി​നിസ്റ്റി​ന്‍റെ​യും സ​ന്പൂ​ർ​ണ​പ​രാ​ജ​യ​ത്തി​നും കൊ​ല്ലം സാ​ക്ഷി​യാ​യി. മു​സ്‌​ലിം ലീ​ഗ് മ​ത്സ​രി​ച്ച പു​ന​ലൂ​ർ സീ​റ്റി​ലും ദ​യ​നീ​യ​പ​രാ​ജ​യ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രാ​ജ​യം രു​ചി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബി​ന്ദു​കൃ​ഷ്ണ, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, ഉ​ല്ലാ​സ് കോ​വൂ​ർ തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മാ​റാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഉ​റ​ച്ച കോ​ട്ട​ക​ളെ ഇ​ടി​ച്ചു​ത​ക​ർ​ക്കാ​ൻ സാ​ധി​ച്ച​ത്.

ആ​ർ​എ​സ്പി​യു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പ്പു ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ ആ​ർ​എ​സ്പി മ​ത്സ​രി​ച്ച മൂ​ന്നു സീ​റ്റി​ലും വി​ജ​യി​ച്ചു. ഇ​തി​ൽ ച​വ​റ മ​ണ്ഡ​ല​ത്തി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ വി​വാ​ദ​മാ​യ ഇ​ര​വി​പു​ര​ത്തെ വി​ഷ്ണു​മോ​ഹ​ന്‍റെ​യും അ​ഞ്ചാം ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കോ​വൂ​ർ കു​ഞ്ഞു​മോ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ വി​ജ​യ​വും ശ്ര​ദ്ധേ​യ​മാ​ണ്. ജി​ല്ല​യി​ൽ​നി​ന്നു പു​തു​മു​ഖ​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും ഇ​ക്കു​റി നി​യ​മ​സ​ഭ​യി​ലേ​ക്കു പോ​കു​ന്ന​ത്. പ​തി​നൊ​ന്നു​പേ​രി​ൽ ഏ​ഴു​പേ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്.

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്പോ​ഴും നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്തു പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കു​ന്നു. ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ങ്ങ​ളി​ലും നാ​ലാം സ്ഥാ​ന​ത്താ​ണ് നോ​ട്ട​. ച​വ​റ​യി​ൽ 1289 പേ​ർ നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്ത​പ്പോ​ൾ പു​ന​ലൂ​രി​ൽ 1281ഉം ​ഇ​ര​വി​പു​ര​ത്ത് 921-മാ​യി​രു​ന്നു നോ​ട്ട വോ​ട്ടു​ക​ൾ.

Kerala

47 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​മ​​​ത്തും കേ​​​ന്ദ്ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കും.

സി​​​പി​​​എം വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ മു​​​ൻ എം​​​എ​​​ൽ​​​എ എ​​​സ്.​​​രാ​​​ജേ​​​ന്ദ്ര​​​ൻ ദേ​​​വി​​​കു​​​ള​​​ത്തും സി​​​പി​​​ഐ വി​​​ട്ടു വ​​​ന്ന മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​അ​​​ജി​​​ത്ത് വൈ​​​ക്ക​​​ത്തും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സ് ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ചു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൾ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ തൃ​​​ശൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കും.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ.​​​ര​​​ശ്മി ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. പൂ​​​ഞ്ഞാ​​​റി​​​ൽ പി.​​​സി.​​​ജോ​​​ർ​​​ജും പാ​​​ലാ​​​യി​​​ൽ മ​​​ക​​​ൻ ഷോ​​​ണ്‍ ജോ​​​ർ​​​ജും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

1. മ​​​ഞ്ചേ​​​ശ്വ​​​രം - കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ
2. ഉ​​​ദു​​​മ -മ​​​നു​​​ലാ​​​ൽ മേ​​​ലോ​​​ത്ത്
3. കാ​​​ഞ്ഞ​​​ങ്ങാ​​​ട് -ബ​​​ൽ​​​രാ​​​ജ് എം
4. ​​​പ​​​യ്യ​​​ന്നൂ​​​ർ -എ.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ
5. അ​​​ഴീ​​​ക്കോ​​​ട് -കെ.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ
6. ക​​​ണ്ണൂ​​​ർ -സി.​​​ര​​​ഘു​​​നാ​​​ഥ്
7. മാ​​​ന​​​ന്ത​​​വാ​​​ടി - പി.​​​ശ്യാം രാ​​​ജ്
8. സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി- എ.​​​എ​​​സ്.​​​ക​​​വി​​​ത
9. വ​​​ട​​​ക​​​ര -അ​​​ഡ്വ. കെ. ​​​ദി​​​ലീ​​​പ്
10. കു​​​റ്റ്യാ​​​ടി -രാ​​​മ​​​ദാ​​​സ് മ​​​ണ​​​ലേ​​​രി
11. നാ​​​ദാ​​​പു​​​രം -സി.​​​പി. വി​​​പി​​​ൻ ച​​​ന്ദ്ര​​​ൻ
12. കൊ​​​യി​​​ലാ​​​ണ്ടി - സി.​​​ആ​​​ർ. പ്ര​​​ഫു​​​ൽ കൃ​​​ഷ്ണ​​​ൻ
13. പേ​​​രാ​​​ന്പ്ര -എം. ​​​മോ​​​ഹ​​​ന​​​ൻ മാ​​​സ്റ്റ​​​ർ
14. ബാ​​​ലു​​​ശേ​​​രി - സി.​​​പി.​​​സ​​​തീ​​​ശ​​​ൻ
15. എ​​​ല​​​ത്തൂ​​​ർ- ടി.​​​ദേ​​​വ​​​ദാ​​​സ്
16. കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത് -ന​​​വ്യ ഹ​​​രി​​​ദാ​​​സ്
17. കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്ത് - ടി.​​​റ​​​നീ​​​ഷ്
18. ബേ​​​പ്പൂ​​​ർ -അ​​​ഡ്വ. കെ .​​​പി. പ്ര​​​കാ​​​ശ് ബാ​​​ബു
19. കു​​​ന്ന​​​മം​​​ഗ​​​ലം - വി.​​​കെ. സ​​​ജീ​​​വ​​​ൻ
20. ഷൊ​​​ർ​​​ണൂ​​​ർ -സ​​​ങ്കു ടി. ​​​ദാ​​​സ്
21. ഒ​​​റ്റ​​​പ്പാ​​​ലം -മേ​​​ജ​​​ർ ര​​​വി
22. മ​​​ല​​​ന്പു​​​ഴ -സി.​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ
23. പാ​​​ല​​​ക്കാ​​​ട് - ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ
24. ചേ​​​ല​​​ക്ക​​​ര -കെ.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ
25. മ​​​ണ​​​ലൂ​​​ർ -അ​​​ഡ്വ. കെ.​​​കെ. അ​​​നീ​​​ഷ് കു​​​മാ​​​ർ
26. തൃ​​​ശൂ​​​ർ - പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ
27. ഇ​​​രി​​​ഞ്ഞാ​​​ല​​​ക്കു​​​ട -സ​​​ന്തോ​​​ഷ് ചെ​​​റ​​​ക്കു​​​ളം
28. ദേ​​​വി​​​കു​​​ളം - എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ
29. പാ​​​ലാ - ഷോ​​​ണ്‍ ജോ​​​ർ​​​ജ്
30. വൈ​​​ക്കം- കെ.​​​അ​​​ജി​​​ത്ത്
31. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി -അ​​​ഡ്വ. ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ
32. പൂ​​​ഞ്ഞാ​​​ർ - പി.​​​സി. ജോ​​​ർ​​​ജ്ജ്
33. അ​​​ന്പ​​​ല​​​പ്പു​​​ഴ -അ​​​രു​​​ണ്‍ അ​​​നി​​​രു​​​ദ്ധ​​​ൻ
34. ഹ​​​രി​​​പ്പാ​​​ട് - സ​​​ന്ദീ​​​പ് വാ​​​ച​​​സ്പ​​​തി
35. ചെ​​​ങ്ങ​​​ന്നൂ​​​ർ -എം.​​​വി. ഗോ​​​പ​​​കു​​​മാ​​​ർ
36. തി​​​രു​​​വ​​​ല്ല - അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ്
37. ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി -വി.​​​എ​​​സ്. ജി​​​തി​​​ൻ ദേ​​​വ്
38. കു​​​ന്ന​​​ത്തൂ​​​ർ - രാ​​​ജി പ്ര​​​സാ​​​ദ്
39. കൊ​​​ട്ടാ​​​ര​​​ക്ക​​​ര -ആ​​​ർ. ര​​​ശ്മി
40. ചാ​​​ത്ത​​​ന്നൂ​​​ർ - ബി.​​​ബി. ഗോ​​​പ​​​കു​​​മാ​​​ർ
41. ആ​​​റ്റി​​​ങ്ങ​​​ൽ - അ​​​ഡ്വ. പി. ​​​സു​​​ധീ​​​ർ
42. നെ​​​ടു​​​മ​​​ങ്ങാ​​​ട് - യു​​​വ​​​രാ​​​ജ് ഗോ​​​കു​​​ൽ
43. ക​​​ഴ​​​ക്കൂ​​​ട്ടം -വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ
44. വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് - ആ​​​ർ.​​​ശ്രീ​​​ലേ​​​ഖ
45. നേ​​​മം - രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ
46. പാ​​​റ​​​ശാ​​​ല -അ​​​ഡ്വ. ഗി​​​രീ​​​ഷ് നെ​​​യ്യാ​​​ർ
47. കാ​​​ട്ടാ​​​ക്ക​​​ട -പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്

Kerala

സ്ഥാ​നാ​ർ​ഥിപ്പട്ടി​ക പ​രി​ശോ​ധി​ച്ച് സി​പി​എം; ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ച​​​ർ​​​ച്ച ചെ​​​യ്തു. ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും ന​​​ൽ​​​കി​​​യ പേ​​​രു​​​ക​​​ളി​​​ൽ മാ​​​റ്റ​​​മൊ​​​ന്നും വ​​​രാ​​​നി​​​ട​​​യി​​​ല്ല.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ധൃ​​​തി​​​പി​​​ടി​​​ച്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു സ​​​മി​​​തി​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യം. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ബേ​​​ബി​​​യും സ​​​മി​​​തി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി തെ​​​റ്റി​​​നി​​​ൽ​​​ക്കു​​​ന്ന ജി.​​​സു​​​ധാ​​​ക​​​ര​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​യൊ​​​ന്നും സ​​​മി​​​തി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല.

പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം എം.​​​സ്വ​​​രാ​​​ജ് മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. സ്വ​​​രാ​​​ജി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ൾ​​​ക്കു താ​​ത്പര്യ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യൊ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലോ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ലോ ഉ​​​ണ്ടാ​​​യി​​​ല്ല. മു​​​ൻ മ​​​ന്ത്രി​​​യും നി​​​ല​​​വി​​​ൽ എ​​​ൽ​​​എ​​​ൽ​​​എ​​​യു​​​മാ​​​യ എ.​​​സി.​​​ മൊ​​​യ്തീ​​​ൻ കു​​​ന്നം​​​കു​​​ള​​​ത്തു മ​​​ത്സ​​​രി​​​ക്കും. എന്നാൽ, മൊ​​​യ്തീ​​​ൻ മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​യും വി​​​വ​​​ര​​​മു​​​ണ്ട്.

മു​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് മ​​​ണ​​​ലൂ​​​രി​​​ലും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ കെ.​​​എ​​​ൻ. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​കും.

കോ​​​ൺ​​​ഗ്ര​​​സി​​​ൽനി​​​ന്നും സി​​​പി​​​എ​​​മ്മി​​​ലേ​​​ക്കു വ​​​ന്ന പി.​​​ സ​​​രി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെക്കൂ​​​ടി അ​​​റി​​​ഞ്ഞ​​​ശേ​​​ഷം പ​​​ട്ടി​​​ക​​​യി​​​ൽ മാ​​​റ്റം വ​​​രാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Kerala

എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല: അ​ടൂ​ർ പ്ര​കാ​ശ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും ഇ​​​തു​​​വ​​​രെ​​​യും കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്.

എം​​​പി​​​മാ​​​രി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​കി​​​ല്ല. പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത്. എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കേ​​​ണ്ടെ​​​ന്നു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​താ​​​യി ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നും യു​​​ഡി​​​എ​​​ഫി​​​ലെ സീ​​​റ്റു വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച ത​​​ർ​​​ക്ക​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു.

Kerala

സ്ഥാ​നാ​ർ​ഥിപ്ര​ഖ്യാ​പ​നം; യു​ഡി​എ​ഫ് സ​ർ​വ​സ​ജ്ജ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​തു സ​​​മ​​​യ​​​ത്തും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ജ്ജ​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം നീ​​​ളു​​​മെ​​​ന്ന​​​തി​​​നാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം ത​​​ങ്ങ​​​ൾ വൈ​​​കി​​​​​​ച്ച​​​താ​​​ണ്. ഇ​​​നി വൈ​​​കി​​​ല്ല. പു​​​തു​​​യു​​​ഗ യാ​​​ത്ര സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നേ​​​താ​​​ക്ക​​​ളെ​​​ല്ലാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ണ്ട്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യി​​​ല്ല. മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന രീ​​​തി കോ​​​ണ്‍​ഗ്ര​​​സി​​​നി​​​ല്ല.

പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യി​​​ൽ വി​​​വി​​​ധ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​ക്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ ഏ​​​തെല്ലാം വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Kerala

യു​​​​ഡി​​​​എ​​​​ഫ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം ;അ​ൻ​വ​റി​നും ജാ​നു​വി​നും സീ​റ്റ് ന​ൽ​കേ​ണ്ടി വ​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽ പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നും സി.​​​​കെ. ജാ​​​​നു​​​​വി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ഷ്‌ട്രീയ സ​​​​ഭ​​​​യ്ക്കും നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സീ​​​​റ്റ് ന​​​​ൽ​​​​കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ. ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ഓ​​​​രോ സീ​​​​റ്റ് വീ​​​​ത​​​​മാ​​​​കും വി​​​​ട്ടു ന​​​​ൽ​​​​കു​​​​ക.

ഇ​​​​തോ​​​​ടൊ​​​​പ്പം യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്കി​​​​നും സീ​​​​റ്റ് ന​​​​ൽ​​​​ക​​​​ണം. കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​പ്പോ​​​​ൾ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന 93 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ന്നാ​​​​കും ഈ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള സീ​​​​റ്റു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തേ​​​​ണ്ടി വ​​​​രി​​​​ക. ഇ​​​​തോ​​​​ടെ കോ​​​​ണ്‍​ഗ്ര​​​​സ് 2021ൽ ​​​​മ​​​​ത്സ​​​​രി​​​​ച്ച സീ​​​​റ്റു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഇ​​​​ത്ത​​​​വ​​​​ണ എ​​​​ണ്ണം കു​​​​റ​​​​യും.

ഇ​​​​തോ​​​​ടൊ​​​​പ്പം പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​യ മു​​​​സ് ലിം ​​​​ലീ​​​​ഗും കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. യു​​​​ഡി​​​​എ​​​​ഫി​​​​ലെ സീ​​​​റ്റു വി​​​​ഭ​​​​ജ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ അ​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ് നേ​​​​താ​​​​വും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വി.​​​​കെ. ഇ​​​​ബ്രാ​​​​ഹീം​​​​കു​​​​ഞ്ഞി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സം കൂ​​​​ടി നീ​​​​ട്ടി​​​​യ​​​​ത്.

പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​നോ​​​​ട് കോ​​​​ഴി​​​​ക്കോ​​​​ട് ബേ​​​​പ്പൂ​​​​ർ സീ​​​​റ്റി​​​​ൽ മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​നെ​​​​തി​​​​രേ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത. മ​​​​ല​​​​പ്പു​​​​റം താ​​​​നൂ​​​​ർ സീ​​​​റ്റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ പാ​​​​ർ​​​​ട്ടി മൂ​​​​ന്നു സീ​​​​റ്റാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. സി.​​​​കെ. ജാ​​​​നു വ​​​​യ​​​​നാ​​​​ട്ടി​​​​ലെ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​കും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. പ​​​​ട്ടി​​​​ക വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്ന് ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​ദേ​​​​വ​​​​രാ​​​​ജ​​​​നും സു​​​​ര​​​​ക്ഷി​​​​ത സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്ന് ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രും. കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​കും ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മ​​​​ത്സ​​​​രി​​​​ച്ച ധ​​​​ർ​​​​മ​​​​ട​​​​ത്ത് മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​ദ്ദേ​​​​ഹം പി​​​​ന്മാ​​​​റി.

മു​​​​സ്‌​​​​ലിം ലീ​​​​ഗു​​​​മാ​​​​യി​​​​ട്ടാ​​​​കും ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ക. 27 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് ലീ​​​​ഗ് ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് 10 സീ​​​​റ്റി​​​​ലും ആ​​​​ർ​​​​എ​​​​സ്പി അ​​​​ഞ്ചി​​​​ട​​​​ത്തും 2021 ൽ ​​​​മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്നു. മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍റെ എ​​​​ൻ​​​​സി​​​​പി-​​​​കെ, സി​​​​എം​​​​പി, ആ​​​​ർ​​​​എം​​​​പി തു​​​​ട​​​​ങ്ങി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ യു​​​​ഡി​​​​എ​​​​ഫി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Kerala

സി​പി​എ​മ്മി​ൽ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ 23 പേ​രി​ൽ 21 പേ​രും മ​ത്സ​രി​ക്കും

ക​​​ണ്ണൂ​​​ർ: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും. ഉ​​ടു​​ന്പ​​ൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വ​​ർ ഒ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രോ​​​ടും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേറി​​യ​​റ്റ് നി​​ർ​​ദേ​​ശം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച പ്രാ​​യ​​പ​​രി​​ധി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഇ​​ള​​വ് ന​​ൽ​​കി മ​​ത്സ​​രി​​പ്പി​​ക്കും. ധ​​ർ​​മ​​ട​​ത്തു​​ത​​ന്നെ​​യാ​​യി​​രി​​ക്കും പി​​ണ​​റാ​​യി മ​​ത്സ​​രി​​ക്കു​​ക.

ക​​ണ്ണൂ​​രി​​ൽ മു​​​ൻ മ​​​ന്ത്രി​​​യും മ​​​ട്ട​​​ന്നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ​ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം.

ഗോ​​​വി​​​ന്ദ​​​നു പ​​​ക​​​രം സി​​​പി​​​എ​​​മ്മി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ മ​​​ത്സ​​​രി​​​ക്കും. മ​​​ത്സ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​വ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

സി​​​പി​​​എം കേ​​​ന്ദ്ര​ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ഈ ​​​മാ​​​സം 16 മു​​​ത​​​ൽ 18വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി യോ​​​ഗം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും.

കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ലാ​​യി​​രി​​ക്കും ര​​ണ്ടു ടേം ​​വ്യ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കു​​ന്ന നി​​ർ​​ദേ​​ശം ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക.

Latest News

Corehub Up