University News
കേരള സർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിലെ 2026-2027അധ്യയന വർഷത്തെ പിജി & എംടെക് (CSS) പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ആഗസ്റ്റ് 20 ന് രാവിലെ 11.00 ന് ബന്ധപ്പെട്ട പഠനവകുപ്പുകളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എസ്സി/എസ്ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതയും സംവരണവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് ബന്ധപ്പെട്ട പഠനവകുപ്പുകളിൽ ഹാജരാകണം. ഒഴിവുള്ള പ്രോഗ്രാമുകളുടെയും ഒഴിവുകളുടെ എണ്ണത്തിന്റെയും വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in/css2026/ എന്ന ലിങ്ക്
സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308328, 9188524612,
ഇ-മെയിൽ : [email protected].
പരീക്ഷാഫലം
2026 മാർച്ചിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്റ് ബയോടെക്നോളജി (247). ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2(b) (350), ബിഎസ്സി ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248). ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351), ബിവോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്(352), ബിവോക് ഫുഡ് പ്രോസസിംഗ് & മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിപിഎ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബിപിഎ (വോക്കൽ/വീണ/ വയലിൻ/മൃദംഗം/ഡാൻസ്), ബികോം കോമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, ബികോം കോമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് (സപ്ലിമെന്ററി - 2021 - 2023 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 & 2017 - 2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2026 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി - 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) (സപ്ലിമെന്ററി – 2020 - 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017 - 2020 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തിയ പത്താം സെമസ്റ്റർ ബിഎഫ്എ (ഹിയറിംഗ് ഇംപയേർഡ്) (പെയിന്റിംഗ്, സ്കൾപ്ച്ചർ & അപ്ലൈഡ് ആർട്ട്) ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും സെപ്റ്റംബർ 05 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മ്യൂസിക് (വോക്കൽ) പരീക്ഷയുടെ ഓഗസ്റ്റ് 05 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷ 2026 ഓഗസ്റ്റ് 17 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓണം അവധി
കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളും/പഠനവിഭാഗ ങ്ങളും/സെന്ററുകളും ഓണം അവധിക്കായി ഓഗസ്റ്റ് 21 ന് വൈകുന്നേരം അടയ്ക്കുന്നതും അവധിക്കുശേഷം സെപ്റ്റംബർ 1 ന് രാവിലെ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതുമാണ്.
ടൈംടേബിൾ
2026 സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ബെനീറ്റ അക്ക ബെഞ്ചമിൻ, സംഗീത വി., രശ്മി സാലി കോശി (ഇംഗ്ലീഷ്), അതുല്യ എസ്. പാട്രിക്, ജയശ്രീ ജി. (ഇക്കണോമിക്സ്), ആദിത്യ എസ്. സുരേഷ് (എൻവയോൺമെന്റൽ സയൻസസ്), സീന എലിസബത്ത് ജോർജ്, ഗീതാഞ്ജലി സി.വി, ഷെറിൻ മോൾ സി.ബി., (കെമിസ്ട്രി), അരുണിമ അജയ്, ലക്ഷ്മി ജയമോഹൻ, രമേശ് ചന്ദ്രൻ ബി.ആർ., പ്രവീൺ കെ.എച്ച്., പ്രണവ് പി., പ്രിംസ ഐ.പി. (ഫിസിക്സ്), അഭിരാമി എസ്., ആദിത്യേ ആർ. നായർ (ബയോകെമിസ്ട്രി), വർഗീസ് ജോർജ് (സ്റ്റാറ്റിസ്റ്റിക്സ്), സുനു രാജ് (സുവോളജി), അൻവിൻ കെ., അമ്മു എസ്., സോജു എൽ. ജോൺസൻ, ആതിര ജി. നായർ, അരുൺ വി. (കൊമേഴ്സ്), സലീന എസ്. (മലയാളം), ഹെർബെർത്ത് ആൻഡ്രൂ ഹൗലെ (എഡ്യൂക്കേഷൻ),വിനോദ് ജേക്കബ് (ഫിസിക്കൽ എഡ്യൂക്കേഷൻ), ആർഷ കെ., എൽ.വി. അശ്വനി ലാൽ
(ബോട്ടണി), രമ്യ ബാബു ആർ. (മൈക്രോബയോളജി), പ്രതീഷ പി., നായർ ബീനു ബാബു (മാനേജ്മെന്റ് സ്റ്റഡീസ്) എന്നിവർക്ക് പിഎച്ച്ഡി നൽകികൊണ്ട് കേരള സർവകലാശാല ഓഗസ്റ്റ് 13 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.
University News
എംജി യൂണിവേഴ്സിറ്റി കാമ്പസിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്സ് ടെക്നോളജിയില് എംഎസ്സി ബോട്ടണി ആന്ഡ് പ്ലാന്റ് സയന്സ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (എസ്സി - 1, ഓപ്പണ് - 1) 18, 19 തീയതികളില് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ബോട്ടണിയിലോ ബോട്ടണി-ബയോടെക്നോളജിയിലോ (ഡബിള് മെയിന്) ഉള്ള ബിരുദമാണ് യോഗ്യത. വിദ്യാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകളുമായി കണ്വെര്ജന്സ് അക്കാഡെമിയ കോംപ്ലക്സിലെ റൂം നം: 505ല് നേരിട്ട് എത്തിച്ചേരണം. ഫോണ്-8547537541, 9497664697.
പാശ്ചാത്യ സംഗീത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സര്വകലാശാലയും തിരുനക്കര ബീഥോവന്സ് അക്കാദമി ഓഫ് മ്യൂസിക് ആന്ഡ് ആര്ട്സും സംയുക്തമായി നടത്തുന്ന പാശ്ചാത്യ സംഗീതം സര്ട്ടിഫിക്കറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് സര്വകലാശാല അംഗീകരിച്ച സര്ട്ടിഫിക്കറ്റുകള് നല്കും. അഡ്മിഷനുമായി ഡയറക്ടര്, ബീഥോവന്സ് അക്കാദമി ഓഫ് മ്യൂസിക് ആന്ഡ് ആര്ട്സ്, ചില്ഡ്രന്സ് ലൈബ്രറി, തിരുനക്കര ടെമ്പിള് റോഡ്, കോട്ടയം-1 എന്ന വിലാസത്തിലോ 7034563004, 8606556122 എന്നീ ഫോണ് നമ്പറുകളിലോ ബന്ധപ്പെടുക. ഇമെയില്: [email protected], വെബ്സൈറ്റ്- beethovensacademy.com.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര് എംഎസ്സി മെഡിക്കല് ബയോകെമിസ്ട്രി (2025 അഡ്മിഷന് റഗുലര്, 2024 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്, 2016, 2017 അഡ്മിഷനുകള് അവസാന മെഴ്സി ചാന്സ്) പരീക്ഷകള് സെപ്റ്റംബര് 14 മുതല് നടക്കും. സെപ്റ്റംബര് ഒന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര് 2 വരെയും സൂപ്പര് ഫൈനോടുകൂടി സെപ്റ്റംബര് 3 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് ബിഎ മ്യൂസിക് വോക്കല് (സിബിസിഎസ്) (2019-2023 അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷ 17 മുതല് തൃപ്പുണിത്തുറ ആര്എല്വി കോളജില് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര് എംഎ സിറിയക് (സിഎസ്എസ്) പരൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് റഗുലര്, 2019-2023 അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
University News
എംജി യൂണിവേഴിസിറ്റി സ്കൂള് ഓഫ് ഫിസിക്കല് എഡ്യുക്കേഷന് ആന്ഡ് സ്പോര്ട്സ് സയന്സിലെ അക്കാദമിക വര്ഷത്തെ ബിപിഇഎസ്, ബിപിഎഡ് പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യരായ വിദ്യാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകള്, ഫീസ് അടച്ച രസീത്, സ്പോര്ട്സ് കിറ്റ് എന്നിവയുമായി 14ന് രാവിലെ 6.30നു പഠനവകുപ്പില് നേരിട്ട് എത്തണം. 0481-2733377 വെബ്സൈറ്റ്- spess.mgu.ac.in
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എഴ് എട്ട് സെമസ്റ്റര് ബിആര്ക് (20162018 അഡ്മിഷനുകള് സപ്ലിമെന്ററി) പരീക്ഷകള്ക്ക് സെപ്റ്റംബര് ഒമ്പതു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര് 10 വരെയും സൂപ്പര് ഫൈനോടുകൂടി സെപ്റ്റംബര് 11 വരെയും അപേക്ഷ സ്വീകരിക്കും.
എട്ടാം സെമസ്റ്റര് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്എല്ബി, ബിബിഎ എല്എല്ബി, ബികോം എല്എല്ബി (ഓണേഴ്സ്) (2022 അഡ്മിഷന് റഗുലര്, 2018 മുതല് 2021 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള് ഡിഗ്രി ബിഎ എല്എല്ബി, ബിബിഎ എല്എല്ബി ബികോം എല്എല്ബി (ഓണേഴ്സ്) 2017 അഡ്മിഷന് സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്സ്) പരീക്ഷകള്ക്ക് സെപ്റ്റംബര് രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി സെപ്റ്റംബര് അഞ്ചു വരെയും സൂപ്പര് ഫൈനോടുകൂടി സെപ്റ്റംബര് എട്ടു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് എംഎ മ്യൂസിക് വോക്കല് (സിഎസ്എസ്) (2025 അഡ്മിഷന് റഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2024 അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) മേയ് 2026ന്റെ പ്രാക്ടിക്കല് പരീക്ഷ ഓഗസ്റ്റ് 17 മുതല് തൃപ്പുണിത്തുറ ആര്എല്വി കോളജില് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര് എംഎ അറബിക് പ്രൈവറ്റ് രജിസ്ട്രേഷന് (2024 അഡ്മിഷന് റഗുലര്, 2019-2023 അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
Education
തിരുവനന്തപുരം: നാലാഞ്ചിറ മാര് ബസേലിയോസ് കോളജ് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയില് എം ടെക്കിന് വിവിധ ബ്രാഞ്ചുകളില് എസ്സി /എസ്ടി വിഭാഗങ്ങള്ക്കായി റിസര്വ് ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഉള്പ്പെടെ ഒഴിവുകള് ഉണ്ട്.
അര്ഹതയുള്ള വിദ്യാര്ഥികള്ക്ക് അസല് രേഖകള് സഹിതം 13, 14 തീയതികളില് കോളജ് ഓഫീസില് നേരിട്ട് ഹാജരായി അഡ്മിഷന് നേടാം. ബന്ധപ്പെടാനുള്ള ഫോണ് നമ്പര് : 94424 08881
വിവിധ ബിടെക് പ്രോഗ്രാമുകളില് പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് എടുക്കുവാന് താല്പര്യമുള്ളവര് 14ന് രാവിലെ 11ന് അസ്സല് രേഖകള് സഹിതം ഹാജരാകണം. ഫോണ് : 04712545868, 9447405869.
University News
എംഎ/എംഎസ്സി/ എംടെക്/എംകോം/എംഎഡ് എന്നീ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 10 ന് രാവിലെ 11 ന് അതാത് പഠന വകുപ്പുകളിലായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നിശ്ചയിച്ച സമയത്ത് അതാത് പഠനവകുപ്പുകളിൽ ഹാജരാകണം. ഒഴിവുള്ള പ്രോഗ്രാമുകളെക്കുറിച്ചും, ഒഴിവുകളുടെ എണ്ണം സംബന്ധിച്ചും വിശദവിവരങ്ങൾക്കുള്ള ലിങ്ക്-
https://admissions.keralauniversity.ac.in/css2026/. വിശദവിവരങ്ങൾക്ക് ഫോൺ : 0471 2308328, മൊബൈൽ : 9188524612, ഇ-മെയിൽ : [email protected].
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിലെ രണ്ടാം വർഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13 ന് 10 ന് മുതൽ കോളജ് ഓഫീസിൽ വച്ച് നടത്തും. LET യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9995142426, 9388011160, 9447125125.
ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ(ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്) ഒഴിവുള്ളസീറ്റുകളിലേക്ക് KEAM 2026 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ 13 ന് രാവിലെ 10ന് മുതൽ കോളജ് ഓഫീസിൽ വച്ച് നടത്തും. അതേ ദിവസം തന്നെ ഒഴിവുള്ള NRI (NON KEAM) സീറ്റുകളിലേക്കും അഡ്മിഷൻ നടക്കും. ഫോൺ: 9995142426, 9388011160, 9447125125.
പരീക്ഷാഫലം
2026 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം (സപ്ലിമെന്ററി – 2021– 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2013 & 2017 – 2020 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ A2 (Deutsch A2) ഹ്രസ്വകാല കോഴ്സിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു & ജർമ്മൻ A1/തത്തുല്യ യോഗ്യത, കോഴ്സ് ഫീസ് : 9000/-, കാലയളവ് : 80 മണിക്കൂർ (2 മുതൽ 3 മാസം), സമയം : 7.30 am - 9.00 am (തിങ്കൾ മുതൽ വെള്ളി വരെ), ആകെ സീറ്റുകൾ : 30, മിനിമം അപേക്ഷകൾ : 10, അപേക്ഷാ ഫീസ് 105/- രൂപയും രജിസ്ട്രേഷൻ ഫീസ് 105/- (തുക യൂണിവേഴ്സിറ്റി ക്യാഷ് കൗണ്ടറിലോ ഓൺലൈൻ മുഖേനയോ അടയ്ക്കാവുന്നതാണ്).
അപേക്ഷാഫോം ജർമ്മൻ വിഭാഗത്തിന്റെ (University) വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം ( https://keralauniversity.ac.in/german ). പൂരിപ്പിച്ച അപേക്ഷകൾ 31 ന് വൈകുന്നേരം നാലിനു
മുമ്പായി പാളയം ക്യാമ്പസിലെ സെനറ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ജർമ്മൻ പഠന വിഭാഗത്തിൽ സമർപ്പിക്കണം.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351), ജൂലൈ 2026 പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അസിസ്റ്റന്റ് പ്രഫസർ; അപേക്ഷ ക്ഷണിച്ചു
വിവിധ പഠന വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക https://www.keralauniversity.ac.in/jobs.
Education
കൊച്ചി: നാക് എ പ്ലസ് അംഗീകാരമുള്ള മംഗളൂരു യെനപോയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ ബിഎസ്സി നഴ്സിംഗ്, ബിഫാം, ഹോമിയോപ്പതി (ബിഎച്ച്എംഎസ്) കോഴ്സുകളിലേക്ക് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.
1500 കിടക്കകളോടുകൂടിയുള്ള മെഡിക്കൽ കോളജും നൂറ് ഏക്കറിൽ അഞ്ചു കാന്പസുകളിലായി 40,000ത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ ഡീംഡ് യൂണിവേഴ്സിറ്റിയാണ് യെനപോയ.
രാജ്യത്തെ പ്രഥമ അനാറ്റമേജ് ടേബിൾ, അത്യാധുനികമായ സിമുലേഷൻ ലാബ് എന്നിവയുൾപ്പെടെയുള്ള യെനപോയ യൂണിവേഴ്സിറ്റിയിൽ ആയുർവേദം, ഡെന്റൽ, നാച്ചുറോപ്പതി കോഴ്സുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാൻ അവസരമുണ്ട്.
മെഡിക്കൽ ലബോറട്ടറി സയൻസ്, ഓപ്റ്റോമെട്രി, സൈക്കോളജി, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ബിഎസ്സി മൈക്രോബയോളജി, ഡെന്റൽ ടെക്നോളജി, എംഎസ്സി സൈക്കോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫോറൻസിക് സയൻസ് തുടങ്ങി 150ലധികം യുജി, പിജി പ്രോഗ്രാമുകളാണ് മംഗളൂരു കാന്പസിലുള്ളത്.
യെനപോയ ബംഗളൂരു കാന്പസിൽ ബിബിഎ, ബിസിഎ, അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, എംസിഎ, എംബിഎ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് ടെക്നോളജി, സൈക്കോളജി ഉൾപ്പെടെയുള്ള കോഴ്സുകളിലും പ്രവേശനം നേടാൻ ഇപ്പോൾ അവസരമുണ്ട്.
വിശദ വിവരങ്ങൾക്ക് yenepoya.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 91 6364 929 214, 91 6364 929 213.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ വിവിധ നാലുവര്ഷ ബിരുദ പ്രോഗ്രാമുകളില് ഒഴിവുകളുണ്ട്.
ബിഎ ഭരതനാട്യം, ബിഎ മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളില് എസ്ടി വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തും.
ബിഎ മ്യൂസിക് പ്രോഗ്രാമില് എസ്സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ സീറ്റുകള് ഉള്പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്നിനു രാവിലെ 10.30നാണ് സ്പോട്ട് അഡ്മിഷന്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബിഎ പ്രോഗ്രാമുകളില് സംവരണ സീറ്റുകള് ഉള്പ്പെടെയുള്ള ഒഴിവുകളിലേക്ക് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷന് നടക്കും. ഒഴിവുകള് സംബന്ധിച്ച വിശദാംശങ്ങള്ക്ക് www.ssus.ac.in സന്ദര്ശിക്കുക.
University News
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (യുഐഎം
ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐസിഎം പൂജപ്പുര) എംബിഎ ഫുൾടൈം കോഴ്സിലേക്കുള്ള 2026-27 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ, 2026 ഓഗസ്റ്റ് 1 ന് 10.30 മുതൽ 04.30വരെ അതാത് യുഐഎം കേന്ദ്രങ്ങളിൽ വച്ച് നടത്തും.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ - 2024 അഡ്മിഷൻ - 2024 സ്കീം, സപ്ലിമെന്ററി – 2022 & 2023 അഡ്മിഷൻ - 2020 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം - മേഴ്സിചാൻസ് - 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (വിദൂരവിദ്യാഭ്യാസം - സപ്ലിമെന്ററി - 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2022 അഡ്മിഷൻ & മേഴ്സിചാൻസ് – 2017 – 2020 അഡ്മിഷൻ വരെ) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
2026 ഓഗസ്റ്റ് 05 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച (2025 അഡ്മിഷൻ) റെഗുലർ വിദ്യാർത്ഥികൾ ആലപ്പുഴ എസ്ഡി കോളജ്, ചേർത്തല എസ്എൻ കോളജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളജ് എന്നീ കോളജുകളിലും (2024 അഡ്മിഷൻ) ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും, യുഐടി ആലപ്പുഴയിലും, സപ്ലിമെന്ററി വിദ്യാർഥികൾ
യുഐടി ആലപ്പുഴയിലും പരീക്ഷ എഴുതണം.
കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിലും പത്തനംതിട്ട ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളജിലും, തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികൾ വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളജിലും, റെഗുലർ, ഇംപ്രൂവ്മെന്റ് ആൺകുട്ടികളും സപ്ലിമെന്ററി എഴുതുന്ന ആൺകുട്ടികളും പെൺകുട്ടികളും കേശവദാസപുരം എംജി കോളജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ മേൽവിവരിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും 30 മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2386406 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പിജി / പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി വിഭാഗങ്ങള് ഉള്പ്പെടെയുള്ള ഒഴിവുകളിലേക്ക് ഇന്നു രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വെബ്സൈറ്റ്: www.ssus.ac.in
University News
മഹാത്മാഗാന്ധി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ജന്ഡര് സ്റ്റഡീസില് എംഎ ജന്ഡര് സ്റ്റഡീസ് പ്രോഗ്രാമില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ഏതെങ്കിലും വിഷയത്തില് 50 ശതമാനത്തില് കുറയാത്ത മാര്ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്ഥികള് അസല് രേഖകള് സഹിതം 28ന് രാവിലെ 10.30ന് കണ്വേര്ജന്സ് അക്കാദമിയ കോംപ്ലക്സിന്റെ ഏഴാം നിലയില് പ്രവര്ത്തിക്കുന്ന ഡിപ്പാര്ട്ട്മെന്റില് ഹാജരാകണം. വിശദവിവരങ്ങള്ക്ക് [email protected] ഫോണ്-9747244873
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് മാസ്റ്റര് ഓഫ് ടൂറിസം & ട്രാവല് മാനേജ്മെന്റ് (എംടിടിഎം) പ്രോഗ്രാമില് 4 സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില് 50 ശതമാനത്തില് കുറയാത്ത മാര്ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് എത്തിച്ചേരുക. 94963 22062/[email protected]
പരീക്ഷാഫലം
നാലാം സെമസ്റ്റര് ആക്ച്യൂരിയല് സയന്സ് (സിഎസ്എസ്) (2024 അഡ്മിഷന് റഗുലര്, 2020 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 7 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് എംഎസ്സി ഫിസിക്സ് (മെറ്റീരിയല് സയന്സ്) (സിഎസ്എസ്) (2024 അഡ്മിഷന് റഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്കകും ഓഗസ്റ്റ് 7 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് എംഎ-മ്യൂസിക്-വീണ, വയലിന്, മൃദംഗം, മദ്ദളം, വോക്കല്, പെര്ഫോമിംഗ് ആര്ട്സ് ചെണ്ട (2024 അഡ്മിഷന് പരാജയപ്പെട്ട വിദ്യാര്ഥികളുടെ സ്പെഷ്യല് അപ്പിയറന്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 5 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് എംഎ മലയാളം (പിജിസിഎസ്എസ്) (2024 അഡ്മിഷന് റഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് എംഎസ്സി ഹോം സയന്സ് (ബ്രാഞ്ച്-10) (എ) ചൈല്ഡ് ഡെവലപ്പ്മെന്റ് ആന്ഡ് (ബ്രാഞ്ച്-10) (ഡി) ഫാമിലി ആന്ഡ് കമ്യൂണിറ്റി സയന്സ് (സിഎസ്എസ്) (2024 അഡ്മിഷന് റഗുലര്, 2019 മുതല് 2023 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര് ബിപിഇഎസ് (നാുവര്ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2023 അഡ്മിഷന് റഗുലര്, 2018 മുതല് 2022 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2016, 2017 അഡ്മിഷനുകള് മെഴ്സി ചാന്സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 4 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് എംഎ ഡെവലപ് മെന്റ് ഇക്കണോമിക്സ് (2024 അഡ്മിഷന് റഗുലര്/2023, 2022, 2021, 2020 അഡ്മിഷന് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് എംഎ തമിഴ് പിജി സിഎസ്എസ് (2024 അഡ്മിഷന് റെഗുലര് /2023, 2022, 2021, 2020, 2019 അഡ്മിഷന് റീ അപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 8 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് എംഎസ്സി ഫുഡ് ആന്ഡ് ഇന്ഡസ്ട്രിയല് മൈക്രാബയോളജി (സിഎസ്എസ്) (2025 അഡ്മിഷന് റഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് റീഅപപിയറന്സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) മെയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് 30, 31 തീയതികളിലായി അമലഗിരി ബികെ കോളജില് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് എംഎസ്സി ഫിഷറി ബയോളജി ആന്ഡ് അക്വാകള്ച്ചര് (സിഎസ്എസ്) (2025 അഡ്മിഷന് റഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്സ്) മെയ് 2026ന്റെ പ്രാക്ടിക്കല് പരീക്ഷ 28നു പത്തനംതിട്ട, സ്കൂള് ഓഫ് ടെക്നോളജി ആന്ഡ് അപ്ലൈഡ് സയന്സില് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് എംഎ (സിഎസ്എസ് -2025 അഡ്മിഷന് റെഗുലര് / 2024 അഡ്മിഷന് ഇപ്രൂവ്മെന്റ്/ 2020-2024 അഡ്മിഷന്സ് റീ-അപ്പിയറന്സ്/ 2019 അഡ്മിഷന് ഫസ്റ്റ് മേഴ്സി ചാന്സ്) ഡിഗ്രി മെയ് 2026- ന്റെ മ്യൂസിക് വോക്കല്, കഥകളി വേഷം പ്രാക്ടിക്കല് പരീക്ഷകള് 2026 ഓഗസ്റ്റ് 4 മുതല് തൃപ്പൂണിത്തുറ ആര്എല്വി കോളജ് ഓഫ് മ്യൂസിക് ആന്ഡ് ഫൈന് ആര്ട്സ്ല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര് എം ആര്ക് (2025 അഡ്മിഷന് റഗുലര് 2024 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള് ഓഗസ്റ്റ് 14 മുതല് നടക്കും. ഓഗസ്റ്റ് 1 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഓഗസ്റ്റ് 3 വരെയും സൂപ്പര് ഫൈനോടുകൂടി ഓഗസ്റ്റ് 4 വരെയും അപേക്ഷ സ്വീകരിക്കും.
എംജിയു ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് 29 വരെ
കേരള ഹയര് സെക്കന്ഡറി പ്ലസ് ടു സെ പരീക്ഷ വിജയിക്കുന്ന വിദ്യാര്ഥികള്ക്കും അപേക്ഷിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മഹാത്മാഗാന്ധി സര്വകലാശാലയുടെ 2026-27 അധ്യയന വര്ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഓണ്ലൈന് രജിസ്ട്രേഷന് 29 വൈകുന്നേരം 5 വരെ ദീര്ഘിപ്പിച്ചു.
സപ്ലിമെന്ററി അലോട്മെന്റ് 31നു പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്ന വിദ്യാര്ഥികള് ഓഗസ്റ്റ് ഒന്നിനകം ബന്ധപ്പെട്ട കോളജുകളില് പ്രവേശനം പൂര്ത്തിയാക്കണം.
University News
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 27, 28 തീയതികളിൽ നടത്തുന്നു. കേരളസർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി കാര്യവട്ടത്തെ മനഃശാസ്ത്ര വിഭാഗത്തിൽ രാവിലെ 10ന് എത്തണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്കും മറ്റു അനുബന്ധ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8075019568, 8547281985.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തി വരുന്ന പി.ജി. ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ (പാർട്ട്ടൈം ഈവനിംഗ് ബാച്ച് 2026 27) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് (SC - 2, ST - 2) 27 ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ കേരള സർവകലാശാല അംഗീകാരമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ അസൽ രേഖകളുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04712305738, 9809538287.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്, ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (161) (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 2021 അഡ്മിഷൻ), ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 07 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂണിൽ നടത്തിയ ജർമൻ A1 (Deutsch A1), ജൂലൈയിൽ നടത്തിയ ജർമൻ A2 (Deutsch A2) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ എംഎസ്സി ബോട്ടണി (സ്പെഷലൈസേഷൻ ഇൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ), 2023 2025 (സിഎസ്എസ്, കാര്യവട്ടം) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ/വൈവവോസി
2026 ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി മൾട്ടിമേജർ 2 (യ) (350) ജൂൺ 2026 പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 03 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്/ എംഎസ്സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സുകൾ), ഏപ്രിൽ 2026 പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷകൾ 28ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രിയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈ 27ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവവോസി പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
ജൂലൈ 20 ന് ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംടിടിഎം, ഏപ്രിൽ 2026 വൈവവോസി പരീക്ഷ ജൂലൈ 31 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2017, 2018 & 2020 അഡ്മിഷൻ), ജൂൺ 2026 മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കാനിരുന്ന ഒന്നാം വർഷ ബിബിഎ ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബിഎസ്സി (സിബിസിഎസ്എസ്) ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 27 മുതൽ ഓഗസ്റ്റ് 03 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. II) വിഭാഗത്തിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബികോം സിബിസിഎസ്, ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 27 മുതൽ 31 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. VII) വിഭാഗത്തിൽ ഹാജരാകണം.
University News
കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (ഐഎംകെ), സിഎസ്എസ് സ്കീമിൽ നടത്തുന്ന വിവിധ എംബിഎ കോഴ്സുകളിലേക്ക് 2026- 2028 ബാച്ച് പ്രവേശനത്തിന് 31നു രാവിലെ 11 മുതൽ, കാര്യവട്ടം ഐഎംകെയിൽ സ്പോട്ട് അഡ്മിഷൻ നടത്തും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ), ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 01 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ എന്നീ സിബിസിഎസ്എസ് (സിആർ) (സപ്ലിമെന്ററി 2022 & 2023 അഡ്മിഷൻ), സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ/ വൈവവോസി പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ജിയോളജിയുടെ ജൂലൈ 27, 28, 29 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ/ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ യഥാക്രമം 28, 29, 30 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
27 ന് സനാതന ധർമ്മ കോളജ്, സനാതനപുരം പരീക്ഷാകേന്ദ്രമായി നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ്, ഏപ്രിൽ 2026 പരീക്ഷയുടെ പ്രോജക്ട്/കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ 2026 28 ലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. മറ്റ് പരീക്ഷാകേന്ദ്രങ്ങളിലോ പരീക്ഷാ തീയതിയിലോ മാറ്റമില്ല.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷയിൽ കൊല്ലം, ആയൂർ മാർത്തോമ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്താനിരുന്ന ജൂലൈ 27, 28, 29 തീയതികളിലെ പരീക്ഷകൾ യഥാക്രമം ജൂലൈ 28, 29, 30 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
27, 28 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി, ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 28, 29 തീയതികളിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.
27ന് നങ്ങിയാർകുളങ്ങര ടി. കെ. മാധവ മെമ്മോറിയൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ന്യൂജെൻ), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 31 ലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.
ജൂലൈ 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ്, ഏപ്രിൽ 2026 കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ യഥാക്രമം 28, 29 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ജൂൺ 2026 സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ 31 ന് കാര്യവട്ടം ഗവൺമെന്റ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽഎൽഎം വൈവവോസി ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം), ഡിസംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2026 ജൂലൈ 24, 25 തീയതികളിൽ റീവാല്യുവേഷൻ ഇ. ജെ. VII സെക്ഷനിൽ ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം) ഡിസംബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ. ജെ. VII സെക്ഷനിൽ ഹാജരാകണം.
Education
തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ Govt Cost sharing (IHRD/CAPE)/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ അതതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.orgയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഇന്നു മുതൽ 28 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളജിൽ ഹാജരാകാൻ ശ്രദ്ധിക്കണം.
University News
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ജെന്ഡര് സ്റ്റഡീസില് എംഎ ജെന്ഡര് സ്റ്റഡീസ് പ്രോഗ്രാമില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ഏതെങ്കിലും വിഷയത്തില് കുറഞ്ഞത് 50 ശതമാനം മാര്ക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്ഥികള് 23നു രാവിലെ 10.30ന് അസല് രേഖകള് സഹിതം കണ്വെര്ജന്സ് അക്കാദമിയ കോംപ്ലക്സിന്റെ ഏഴാം നിലയില് പ്രവര്ത്തിക്കുന്ന ഡിപ്പാര്ട്ട്മെന്റില് നേരിട്ട് ഹാജരാകണം. ഇമെയില്- [email protected]
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് മാസ്റ്റര് ഓഫ് ടൂറിസം ആന്ഡ് ട്രാവല് മാനേജ്മെന്റ് (എംടിടിഎം) പ്രോഗ്രാമില് നാലു സീറ്റുകളില് ഒഴിവുണ്ട്. 50 ശതമാനം മാര്ക്കോടെ ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയ താല്പര്യുള്ള വദ്യാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകളുമായി നാളെ് രാവിലെ 10നു സര്വകലാശാല ക്യാമ്പസിലുള്ള സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് നേരിട്ട് ഹാജരാകണം. 0481-2733374, 9496322062 ഇമെയില്: [email protected]
എംജി സര്വകലാശാലയുടെ സ്കൂള് ഓഫ് ഇന്ത്യന് ലീഗല് തോട്ട് ലോ ഡിപ്പാര്ട്ട്മെന്റില് ദ്വിവത്സര എല്എല്എം (ക്രിമിനല് ലോ ആന്ഡ് സൈബര് ഫോറന്സിക്സ്) കോഴ്സില് എസ്സി, എസ്ടി വിഭാഗങ്ങളില് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. അര്ഹരായ വിദ്യാര്ഥികള് യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അസല് രേഖകളുമായി 23ന് രാവിലെ 10.30ന് ഓഫീസില് നേരിട്ട് ഹാജരാകണം. ഈ വിഭാഗങ്ങളില്പ്പെടുന്ന വിദ്യാര്ഥികളുടെ അഭാവത്തില്, മെരിറ്റ്, സംവരണ മാനദണ്ഡങ്ങള് പാലിച്ച് 2026 MGU CAT പ്രവിഷണല് ലിസ്റ്റില് ഉള്പ്പെട്ട ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്ഥികളെ പരിഗണിക്കും. 04812310165, ഇമെയില്-: [email protected]
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് പെഡഗോഗിക്കല് സയന്സില് എംഎഡ് ഡിഗ്രി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. ബിഎഡ്, ബിഎ ബിഎഡ്, ബിഎസ് സിബിഎഡ്, ബിഎല്എഡ് അല്ലെങ്കില് 50 ശതമാനം മാര്ക്കടെയുള്ളബിരുദവും ഡിഎല്എഡും ഉള്ള യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് നാളെ രാവിലെ 10നു അസല് സര്ട്ടിഫിക്കറ്റുകളുമായി സ്കൂള് ഓഫ് പെഡഗോഗിക്കല് സയന്സില് നേരിട്ട് ഹാജരാകണം. 0481-2731042, ഇമെയില്:[email protected].
സീറ്റ് ഒഴിവ്
എംജി സര്വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര് അപ്ലൈഡ് ഷോര്ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന തൊഴിലധിഷ്ഠിത ഫുള്ടൈം കോഴ്സായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന് ഡാറ്റാ ആന്ഡ് ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാമില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഒരു വര്ഷം ദൈര്ഘ്യമുള്ള കോഴ്സിന്റെ ആകെ ഫീസ് 60,000 രൂപയാണ്. താല്പ്പര്യമുള്ളവര് 31-നകം അപേക്ഷിക്കണം. കൂടുതല് വിവരങ്ങള്ക്ക് dasp.mgu.ac.in
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റര് ത്രിവത്സര യുണിറ്ററി എല്എല്ബി (2023 അഡ്മിഷന് റെഗുലര്, 2020 മുതല് 2022 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്) ത്രിവത്സര എല്എല്ബി (2017 അഡ്മിഷന് അവസാന മേഴസി ചാന്സ്) ജൂലൈ 2026 പരീക്ഷകള്ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര് ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര് പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്എല്ബി, ബിബിഎ എല്എല്ബി (ഓണേഴ്സ്) (2021 അഡ്മിഷന് റെഗുലര്, 2018 മുതല് 2020 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള് ഡിഗ്രി ബിഎ എല്എല്ബി, ബിബിഎ എല്എല്ബി (ഓണേഴ്സ്) 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2015 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) ജൂലൈ 2026 പരിക്ഷയ്ക്ക് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര് ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര് എംഎസ്സി കെമിസ്ട്രി (2024 പരാജയപെട്ടവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് എംഎസ്സി ഫുഡ് ടെക്നോളജി ആന്ഡ് ക്വാളിറ്റി അഷ്വറന്സ് (സിഎസ്എസ്) 2025 അഡ്മഷന് റെഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ഫസ്റ്റ് മേഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് 28 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് എംഎ എക്കണോമെട്രിക്സ് (സിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ഫസ്റ്റ് മേഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് 27 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് എംഎസ്്്സി ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (സിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല് 2024 അഡ്മിഷനുകള് റീഅപ്പിയറന്സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് 27 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
ബിരുദ ഏകജാലകം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്ട്രേഷന് 24 വരെ
എംജി സര്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്, സര്ക്കാര് ആര്ട്സ് ആന്ഡ് സയന്സ് കോളജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇപ്പോള് അപേക്ഷിക്കാം. ഇതുവരെ ഓണ്ലൈന് രജിസ്ട്രേഷന് നടത്താന് സാധിക്കാത്തവര്ക്കും, പ്രവേശനം ലഭിക്കാത്തവര്ക്കും, പ്രവേശനം ലഭിച്ചതിനുശേഷം റിജക്ട് ആയിപ്പൊയവര്ക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന് സാധിക്കാഞ്ഞവര്ക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 24 വരെ ലഭ്യമാണ്. ഓണ്ലൈന് അപേക്ഷയില് വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവര്ക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന് നമ്പരും പാസ് വേഡും ഉപയോഗിച്ച് പുതിയ ഓപ്ഷനുകള് നല്കാം. മുന് അലോട്ട്മെന്റുകളില് ഓപ്ഷനുകള് നല്കിയിട്ടുള്ളവര് സപ്ലിമെന്ററി അലോട്ട്മെന്റില് പങ്കെടുക്കാനായി പുതുതായി ഓപ്ഷനുകള് രജിസ്റ്റര് ചെയ്യണം. മാനേജ്മെന്റ് ക്വാട്ടക്ക് അപേക്ഷിക്കാനായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം ക്യാപ് ഐഡി ഉണ്ടാക്കിയിട്ടുള്ളവര് അതേ ലിങ്കിലൂടെ തന്നെ ലോഗിന് ചെയ്യണം. ഭിന്നശേഷിക്കാര്ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്. നിലവില് പ്രവേശനമെടുത്തവര്ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില് പങ്കെടുക്കാനാവില്ല. വിശദവിവരങ്ങള്ക്ക്- cap.mgu.ac.in/ugpcap2026/
University News
ല് വർഷ ബിരുദ പ്രോഗ്രാമുകളിൽ (2026-27 അധ്യയന വർഷം) SC, ST ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് പഠനവകുപ്പുകളിൽ വച്ച് 24ന് നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11.00 ന് അതാത് പഠനവകുപ്പുകളിൽ ഹാജരാകണം.
സ്പോട്ട് അഡ്മിഷനുള്ള ഒഴുവുകൾ:
ഫിസിക്സ് : SC - 2; കെമിസ്ട്രി : ST - 1; മാത്തമാറ്റിക്സ് : SC - 3, ST - 1;
സൈക്കോളജി : ST - 1; മലയാളം : SC - 3, ST - 1; ഇംഗ്ലീഷ് : ST - 1; ഹിന്ദി : SC - 3, ST - 1; സംസ്കൃതം : SC - 3, ST - 1; ഹിസ്റ്ററി : SC - 1, ST - 1; ബിബിഎ : ST - 1; കോമേഴ്സ്: SC - 1, ST – 1. കൂടുതൽ വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ (admissions.keralauniversity.ac.in) ലഭ്യമാണ്. ഇ-മെയിൽ : [email protected], ഫോൺ : 0471 2308328, മൊബൈൽ : 9188524612.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷയിൽ തിരുവനന്തപുരം തോന്നയ്ക്കൽ എജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്താനിരുന്ന 20, 21 തീയതികളിലെ പരീക്ഷകൾ യഥാക്രമം 23, 24 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് തീയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല. വിശദമായ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി പരീക്ഷയിൽ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വച്ച് നടത്താനിരുന്ന 20 ലെ പരീക്ഷ 28 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് തീയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല. വിശദമായ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
2026 ജൂലൈ 20 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ എല്ലാ പരീക്ഷകളും പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽവർക്ക്) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
2026 ആഗസ്റ്റിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ ബിഡെസ് ഫാഷൻ ഡിസൈനിംഗ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ - 2025 അഡ്മിഷൻ - 2024 സ്കീം, സപ്ലിമെന്ററി – 2022, 2023 & 2024 അഡ്മിഷൻ - 2020 & 2024 സ്കീം) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവവോസി/പ്രാക്ടിക്കൽ/പ്രോജക്ട് വൈവവോസി കോംപ്രിഹെൻസീവ് വൈവവോസി
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷയുടെ വൈവവോസി 23, 24, 27, 28 എന്നീ തീയതികളിൽ തിരുവനന്തപുരം ഗവ.കോളജ് ഫോർ വിമൻസിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷയുടെ വൈവവോസി 24 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ആറാം സെമസ്റ്റർ ബിടെക്, മെയ് 2026 (2020 സ്കീം – റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2021 & 2022 അഡ്മിഷൻ) ഇൻഫർമേഷൻ ടെക്നോളജി, ഇലക്ടോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 27 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (ന്യൂജെൻ) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 27 മുതൽ ഓഗസ്റ്റ് 05 വരെയുള്ള തീയതികളിൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (328), ജൂൺ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 2026 ജൂലൈ 23, 24 തീയതികളിൽ കാര്യവട്ടം ഗവ. കോളജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് വൈവവോസി/കോംപ്രിഹെൻസീവ് വൈവവോസി 22 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (ബിഇഡിഎസ്), എംഎസ്ഡബ്ല്യൂ (സോഷ്യൽവർക്ക്) എന്നീ പരീക്ഷകളുടെ ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി
മാത്തമാറ്റിക്സ് പരീക്ഷയുടെ പ്രോജക്ട് വൈവ/കോംപ്രിഹെൻസീവ് വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി
ബോട്ടണി പ്രാക്ടിക്കൽ/ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ
ഡെവലപ്മെന്റ് (351), ജൂൺ 2026 പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ ടൈംടേബിൾ
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി
ജിയോളജി പ്രാക്ടിക്കൽ/ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവവോസി
പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
ശ്രിംഗാ ശ്രീകുമാർ (സൈക്കോളജി), ഇ.റിഷാദ് ബെയ്ഗ് (കെമിസ്ട്രി),
ആർഷാ നാരായണൻ (ബോട്ടണി), വൈ. അശ്വതി (പൊളിറ്റിക്കൽ സയൻസ്), പി.എസ്.തുഷാര(ഹിസ്റ്ററി), ജെ.ജയഭദ്ര, പ്രീതി പ്രദീപ് (കോമേഴ്സ്), ജി.മാലിനി(എഡ്യൂക്കേഷൻ) എന്നിവർക്ക് പിഎച്ച്ഡി നൽകികൊണ്ട് 20 ന് ചേർന്ന കേരളസർവകലാശാല സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.
എംഎ മ്യൂസിക് (വോക്കൽ), എംഎ ഡാൻസ് (കേരള നടനം)
കോഴ്സുകളിലേക്ക് അഭിരുചി പരീക്ഷ 23, 24 തിയതികളിൽ
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജ് (തിരുവനന്തപുരം), ഗവ. വനിതാ കോളജ് (തിരുവനന്തപുരം), എന്നീ കോളജുകളിലെ എംഎ മ്യൂസിക് (വോക്കൽ) പ്രവേശനത്തിനായി മ്യൂസിക് വിഷയത്തിൽ ഡിഗ്രി ഇല്ലാത്ത വിദ്യാർഥികൾക്ക് മാത്രമായി മാറ്റി വച്ച സീറ്റുകളിലേക്ക് അഭിരുചി പരീക്ഷ (Aptitude Test) 23, 24 തീയതികളിൽ അതാത് കോളജുകളിൽ നടത്തും.
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജ് (തിരുവനന്തപുരം) എംഎ ഡാൻസ് (കേരള നടനം) പ്രവേശനത്തിനായി ഡാൻസ് വിഷയത്തിൽ ഡിഗ്രി ഇല്ലാത്ത
വിദ്യാർഥികൾക്ക് മാത്രമായി മാറ്റി വച്ച സീറ്റുകളിലേക്ക് അഭിരുചി പരീക്ഷ (Aptitude Test) 23, 24 തീയതികളിൽ ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ വച്ച് നടത്തും. ആദ്യ ഘട്ടത്തിൽ എംഎ മ്യൂസിക്കിന് അപേക്ഷിച്ചവരെ മാത്രമേ അഭിരുചി പരീക്ഷയ്ക്ക് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല അഡ്മിഷൻ വെബ്സൈറ്റ്
(https://admissions.keralauniversity.ac.in/pg2026) സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 8281883052 (Whatsapp also).
University News
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് മാത്തമാറ്റിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില് എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളില് എസ്സി, എസ്ടി വിഭാഗക്കാര്ക്കായി ഏതാനും സീറ്റുകള് ഒഴിവുണ്ട്. നാളെ രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസല് രേഖകളുമായി വകുപ്പില് നേരിട്ട് ഹാജരാകണം. 8304870247, 9037083648.
എംജി സര്വകലാശാലയില് ദിവസവേതനാടിസ്ഥാനത്തില് തൊഴില്
എംജി സര്വകലാശാലയില് ശുചീകരണ വിഭാഗത്തില് ദിവസവേതനാടിസ്ഥാനത്തില് ജോലി ചെയ്യുവാന് താല്പര്യമുള്ള ഉദ്യോഗാര്ത്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 150 രൂപ ദിവസവേതന നിരക്കില് താല്ക്കാലികമായാണ് ഈ നിയമനം. യോഗ്യതയുള്ളവര് വെള്ളക്കടലാസില് തയാറാക്കിയ അപേക്ഷ, ആധാര് കാര്ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്പ്പുകളും സഹിതം ജോയിന്റ് രജിസ്ട്രാര്-I (ഭരണവിഭാഗം) മുന്പാകെ 22-നകം സമര്പ്പിക്കണം.
വൈവ വോസി
പത്താം സെമസ്റ്റര് ബിആര്ക്ക് (2016 മുതല് 2018 വരെ അഡ്മിഷനുകള് സപ്ലിമെന്ററി) ജൂലൈ 2026 ന്റെ തീസിസ് മൂല്യനിര്ണയം, വൈവ വോസി പരീക്ഷകള് 23 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
രണ്ടാം സെമസ്റ്റര് എംബിഎ (2025 അഡ്മിഷന് റെഗുലര്, 2022 മുതല് 2024 വരെ അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) ജൂലൈ 2026 ന്റെ വൈവ വോസി പരീക്ഷകള് 21 മുതല നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
പ്രാക്ടിക്കല്
മൂന്നാം സെമസ്റ്റര് എംഎഫ്എ (2024 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല് പരീക്ഷകള് നാളെ തൃപ്പുണിത്തുറ ആര് എല് വി കോളജില് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
ആറാം സെമസ്റ്റര് ബിഎ മള്ട്ടീമീഡിയ, വിഷ്വല് കമ്മ്യൂണിക്കേഷന് ആന്ഡ് ആഡിയോഗ്രഫി ആന്ഡ് ഡിജിറ്റല് എഡിറ്റിംഗ് (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മേയ് 2026 പരീക്ഷയുടെ പ്രാക്ടിക്കല്, പ്രൊജക്റ്റ് പരീക്ഷകള് 20 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റര് ബിടെക് (2010 അഡ്മിഷന് സ്പെഷല് മേഴ്സി ചാന്സ്) ഡിസംബര് 2025 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് എംഎ അനിമേഷന്, എംഎ സിനിമ ആന്ഡ് ടെലിവിഷന്, എംഎസ്സി ആക്ച്യൂരിയല് സയന്സ് (പിജിസിഎസ്എസ്) (2024 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര് ഇന്റഗ്രേറ്റഡ് മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ലിക്കേഷന്സ് (2019 അഡ്മിഷന് സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്) ഡ്യുവല് ഡിഗ്രി മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ലിക്കേഷന്സ് (2016 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) ഡിസംബര് 2025 ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2016 മുതല് 2018 വരെയുള്ള വിദ്യാര്ഥികള് ഓഫ് ലൈനായും, 2019 അഡ്മിഷന് വിദ്യാര്ഥികള്ക്ക് ഓണ്ലൈനായും 29 വരെ അപേക്ഷിക്കാം.
എംജി സര്വകലാശാലയില് ലോജിസ്റ്റിക്സ് ഡിപ്ലോമ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
എംജി സര്വകലാശാലയുടെ ഡയറക്ടറേറ്റ് ഫോര് അപ്ലൈഡ് ഷോര്ട്ട്-ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴില് അധിഷ്ഠിത ഫുള്ടൈം കോഴ്സായ ഡിപ്ലോമ ഇന് ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന് ആന്ഡ് പോര്ട്ട് മാനേജ്മെന്റ് പ്രോഗ്രാമില് ഏതാനും സീറ്റുകള് ഒഴിവുണ്ട്. പ്ലസ് ടു ജയിച്ചവര്ക്ക് അപേക്ഷിക്കാം. ഒരു വര്ഷം ദൈര്ഘ്യമുള്ള കോഴ്സിന് രണ്ട് സെമസ്റ്ററുകളിലായി ആകെ 40,000 രൂപയാണ് ഫീസ്. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്, പോര്ട്ട് മാനേജ്മെന്റ് മേഖലകളിലെ മികച്ച തൊഴില് സാധ്യതകള് മുന്നിര്ത്തി പ്രായോഗിക പരിശീലനത്തിനും വ്യവസായാധിഷ്ഠിത നൈപുണ്യ വികസനത്തിനും മുന്ഗണന നല്കിയാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. 2025 ബാച്ചിലെ മുഴുവന് വിദ്യാര്ഥികളും തൊഴില് നേടി. കൊച്ചി പോര്ട്ട് അടക്കമുള്ള മികച്ച സ്ഥാപനങ്ങളില് ഇന്റേണ്ഷിപ്പ് അവസരം. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് 31-നകം അപേക്ഷ സമര്പ്പിക്കണം. dasp.mgu.ac.in
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടത്തുന്ന പിജി/ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ എസ്സി/ എസ്ടി കാറ്റഗറിയില് ഉള്പ്പെടെയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില് തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്നിന്നാണു പ്രവേശനം നടത്തുക.
17ന് രാവിലെ പത്തിന് അതത് പഠന വകുപ്പുകളില്/ പ്രാദേശിക കാമ്പസുകളിലാണ് പ്രവേശന പരീക്ഷ. യോഗ്യരായവര് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം അതത് പ്രാദേശിക കേന്ദ്രം മേധാവി/പഠനവകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. വിവരങ്ങള്ക്ക് www. ssus.ac.in സന്ദർശിക്കുക.
University News
എംജി സര്വകലാശാലാ ക്യാമ്പസിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്സ് ടെക്നോളജിയില് എം.എസ് സി ബോട്ടണി ആന്ഡ് പ്ലാന്റ് സയന്സ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് 16ന് സ്പോട്ട് അഡ്മിഷന് നടത്തും. ബോട്ടണിയിലോ അല്ലെങ്കില് ബോട്ടണി-ബയോടെക്നോളജിയിലോ (ഡബിള് മെയിന്) ഉള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാര്ത്ഥികള് തങ്ങളുടെ അസ്സല് സര്ട്ടിഫിക്കറ്റുകളുമായി കണ്വെര്ജന്സ് അക്കാദമിയ കോംപ്ലക്സ് റൂം നമ്പര് 505-ല് നേരിട്ട് എത്തണം. 8547537541, 9497664697.
എംജി സര്വകലാശാലയുടെ സ്കൂള് ഓഫ് ഇന്ത്യന് ലീഗല് തോട്ട് ഡിപ്പാര്ട്ട്മെന്റില് ദ്വിവത്സര എല്എല്എം (ക്രിമിനല് ലോ ആന്ഡ് സൈബര് ഫോറന്സിക്സ് - 2026 അഡ്മിഷന്) കോഴ്സില് എസ്സി, എസ്ടി വിഭാഗങ്ങളില് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്ത്ഥികള് യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളുമായി നാളെ രാവിലെ 10.30-ന് സ്കൂള് ഓഫീസില് നേരിട്ട് ഹാജരാകണം.
എംജി സര്വകലാശാലയുടെ സ്കൂള് ഓഫ് മാനേജ്മെന്റ് ആന്ഡ് ബിസിനസ് സ്റ്റഡീസില് 2026 അഡ്മിഷനിലേക്കുള്ള എംബിഎ കോഴ്സില് എസ് സി, എസ്ടി സംവരണ വിഭാഗങ്ങളിലായി രണ്ടു സീറ്റുകള് ഒഴിവുണ്ട്. CAT/CMAT/KMAT യോഗ്യത നേടിയ, ബിരുദധാരികളായ എസ് സി, എസ്ടി വിഭാഗങ്ങളില്പ്പെട്ട വിദ്യാ്ഥികള് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം നാളെ രാവിലെ 10നു സ്കൂള് ഓഫ് മാനേജ്മെന്റ് ആന്റഡ് ബിസിനസ് സ്റ്റഡീസില് നേരിട്ട് ഹാജരാകണം. -0481-2733367.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ പത്താം സെമസ്റ്റര് ഇന്റഗ്രേറ്റഡ് എംഎ, എംഎസ് സി പ്രോഗ്രാമുകള് (ഇന്റഗ്രേറ്റഡ് എംഎ ഇന് ലാംഗ്വേജസ്-ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എംഎസ് സി ഇന് ബേസിക് സയന്സ് ഫിസിക്സ്, കെമിസ്ട്രി, ബേസിക് സയന്സ് സ്റ്റാറ്റിക്സ്, കംപ്യൂട്ടര് സയന്സ്-ആര്ട്ടിഫിഷ്യല് ഇന്റ്ലിജന്സ് ആന്ഡ് മെഷീന് ലേണിംഗ്, എംഎസ് സി കംപ്യൂട്ടര് സയന്സ്-ഡാറ്റാ സയന്സ്) ഏപ്രില് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് എംഎസ്സി കംപ്യൂട്ടര് സയന്സ്, പ്ലാന്ഡ് ബയോടെക്നോളജി, ക്ലിനിക്കല് ന്യൂട്രിഷന് ആന്ഡ് ഡയറ്റെറ്റിക്സ്, സൈക്കോളജി, ഫിസിക്സ് (മെറ്റിരിയല് സയന്സ്), എംഎസ് സി അനലിറ്റിക്കല് കെമിസ്ട്രി, ഇന്ഡസ്ട്രിയല് കെമിസ്ട്രി, പോളിമര് കെമിസ്ട്രി (2024 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മാര്ച്ച് 2026 പരീക്ഷാഫലം പ്രസിദധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് ബികോം (സിബിസിഎസ്എസ്) (2009 മുതല് 2012 വരെ അഡ്മിഷനുകള് അവസാന സ്പെഷല് മേഴ്സി ചാന്സ്, സെമസ്റ്റര് ഇംപ്രൂവ്മെന്റ് യുജി) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര് ബിപിഇഎഡ് (2024 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) ഏപ്രില് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
നാലാം സെമസ്റ്റര് ബി എ, ബി എസ് സി, ബികോം, ബി ബി എ, ബി സി എ, ബി ബിഎം, ബിഎഫ് റ്റി , ബിറ്റിറ്റിഎം, ബി എസ് ഡബ്ള്യു , ബി എസ് എം (സി ബി സി എസ് 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീ അപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ് ), ബി എസ് സി സൈബര് ഫോറന്സിക് (2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2022 വരെ അഡ്മിഷനുകള് റീ അപ്പിയറനസ്) ഏപ്രില് 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്ഡ് ജേര്ണലിസം (പുതിയ സ്കീം-2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല് 2024 വരെ അഡ്മിഷനുകള് റീഅപ്പിയറന്സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷ 16ന് സെന്റ് പോള്സ് കോളജ്, കളമശ്ശേരിയില് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
ആറാം സെമസ്റ്റര് ബിഎ ആനിമേഷന് ആന്റഡ് ഗ്രാഫിക് ഡിസൈന്, ബിഎ വിഷ്വല് ആര്ട്സ്, ബിഎ ആനിമേഷന് ആന്ഡ്്് വിഷ്വല് എഫക്ട്സ് (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന് തോറ്റവര്ക്കായുള്ള സ്പെഷല് റീഅപ്പിയറന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല്/പ്രോജക്റ്റ് പരീക്ഷ 20 മുതല് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
ആറാം സെമസ്റ്റര് ബിഎ കഥകളി വേഷം (സിബിസിഎസ്) (2023 അഡ്മിഷന് തോറ്റവര്ക്കായുളള സ്പെഷല് റീഅപ്പിയറന്സ്) മേയ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷകള് 17ന് തൃപ്പുണിത്തുറ ആര് എല് വി കോളജില് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്
എംജിയു യുജിപി ഇന്റര് യൂണിവേഴ്സിറ്റി ട്രാന്സ്ഫര്: ഓണ്ലൈന് രജിസ്ട്രേഷന് 19 വരെ
എംജി സര്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നോണ്-ഓട്ടോണമസ് കോളജുകളിലേക്ക് ഇന്റര് യൂണിവേഴ്സിറ്റി ട്രാന്സ്ഫറിനുള്ള ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു. 19 വരെയാണ് അപേക്ഷ സമര്പ്പിക്കാനുള്ള അവസരം. ഓട്ടോണമസ് കോളജുകളിലും, മറ്റ് സര്വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില് നാല് വര്ഷ ബിരുദ പ്രോഗ്രാമുകളില് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്ഥികള്ക്കാണ് സൗകര്യം ലഭ്യമാകുന്നത്. അര്ഹരായ വിദ്യാര്ഥികള്ക്ക് ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. വെബ്സൈറ്റ്: cap.mgu.ac.in:8443/CTMS/
എം.എഡ് ക്ലാസുകള് നാളെ ആരംഭിക്കും
എംജി മഹാത്മാഗാന്ധി സര്വകലാശാല സ്കൂള് ഓഫ് പെഡഗോഗിക്കല് സയന്സസിലെ 2026-2028 ബാച്ച് ഒന്നാം സെമസ്റ്റര് എംഎഡ് ഡിഗ്രി ക്ലാസുകള് നാളെ രാവിലെ 9.30ന് ആരംഭിക്കും.
University News
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ലെറ്റേഴ്സില് എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്സുകളില് എസ്സി വിഭാഗത്തില് ഒരു സീറ്റും എസ് ടി വിഭാഗത്തില് രണ്ടു സീറ്റും ഒഴിവുണ്ട്. അര്ഹരായ വിദ്യാര്ഥികള് യോഗ്യത തെളിയിക്കുന്ന അസല് രേഖകളുമായി 13ന് ഉച്ചയ്ക്ക് 12നു മുന്പായി വകുപ്പില് ഹാജരാകണം. ഇമെയില്: [email protected] 9048001985
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ഡാറ്റാ അനലിറ്റിക്സില് 2026 ബാച്ച് എംഎസ്സി ഡാറ്റാ സയന്സ് ആന്ഡ് അനലിറ്റിക്സ് കോഴ്സില് എസ്സി വിഭാഗത്തില് മൂന്ന് സീറ്റുകളും എസ്ടി വിഭാഗത്തില് ഒരു സീറ്റും ഒഴിവുണ്ട്. അര്ഹരായ വിദ്യാര്ഥികള് യോഗ്യത തെളിയിക്കുന്ന അസല് രേഖകളുമായി 14, 15 തീയതികളില് രാവിലെ 10.30-നും 12.30-നും ഇടയില് സര്വകലാശാലയിലെ കണ്വര്ജന്സ് അക്കാദമിയ കോംപ്ലക്സിലെ സ്കൂള് ഓഫ് ഡാറ്റാ അനലിറ്റിക്സ് ഓഫീസില് (റൂം നമ്പര്: 520) നേരിട്ട് ഹാജരാകണം. 8304870247, 7561087631 ഇമെയില്- [email protected]
എംജി സര്വകലാശാലാ കാമ്പസിലെ സ്കൂള് ഓഫ് പെഡഗോഗിക്കല്
സയന്സസില് എംഎഡ് പ്രോഗ്രാമിലേയ്ക്ക് ജനറല് വിഭാഗത്തിലും സംവരണ വിഭാഗത്തിലുമായി (SC/ST ) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷകള് 13 വരെ സ്വീകരിക്കും. വിവരങ്ങള്ക്ക് sps.mgu.ac.in / 0481-2731042 / [email protected]
പരീക്ഷാഫലം
എട്ടാം സെമസ്റ്റര് ബാച്ചിലര് ഓഫ് ഹോട്ടല് മാനേജ്മന്റ് 2022 അഡ്മിഷന് റെഗുലര് 2020, 2021 അഡ്മിഷനുകള് സപ്ലിമെന്ററി (പുതയ ്കീം) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര് മൂല്യനിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഓണ്ലൈനില് അപേക്ഷിക്കാം.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര് സി ബി സി എസ് എസ് (2013 മുതല് 2016 വരെ അഡ്മിഷന് മേഴ്സി ചാന്സ്) ബിഎസ്സി സൈബര് ഫോറന്സിക് (2018 അഡ്മിഷന് റീ അപ്പിയറന്സ്, 2014 മുതല് 2017 വരെ അഡ്മിഷന് മേഴ്സി ചാന്സ്) പരീക്ഷകള് 29 മുതല് നടക്കും. ടൈം ടേബിള് വെബ് സൈറ്റില്.
ബിരുദ ഏകജാലകം 2026: പ്രത്യേക അലോട്ട്മെന്റ് രജിസ്ട്രേഷന് ആരംഭിച്ചു
എംജി സര്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്ട്സ് ആന്ഡ് സയന്സ് കോളജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള (UG CAP 2026) പ്രത്യേക അലോട്ട്മെന്റിന്റെ ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു. ഓണ്ലൈന് രജിസ്ട്രേഷനുള്ള സൗകര്യം 13നു വൈകുന്നേരം അഞ്ചു വരെ ലഭ്യമായിരിക്കും.
ബിരുദാനന്തര ബിരുദ ഏകജാലകം 2026: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സര്വകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്റെ (PG CAP 2026) മൂന്നാം അലോട്ട്്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റില് പ്രവേശനം ലഭിച്ച വിദ്യാര്ഥികള് 13നു വൈകുന്നേരം 4.30നു മുമ്പായി ബന്ധപ്പെട്ട കോളജുകളില് പ്രവേശനം നേടണം.