Education
തിരുവനന്തപുരം: സർക്കാർ സ്കൂൾ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 15നു വൈകുന്നേരം അഞ്ചുവരെ നീട്ടി.
സ്ഥാപനങ്ങൾ വെരിഫിക്കേഷൻ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 19 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam. kerala. gov.in, 0471-2300524.
University News
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷനിൽ (സിഡിഒഇ) 2026 - 27 അധ്യയന വർഷം ( 2026 ഓഗസ്റ്റ് സെഷൻ) ആരംഭിക്കുന്ന ഓൺലൈൻ എംബിഎ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ) പ്രോഗ്രാമിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ അഞ്ച് വരേയ്ക്ക് നീട്ടി. റാങ്ക് ലിസ്റ്റ് ഒക്ടോബർ ആറിന് പ്രസിദ്ധീകരിക്കും. ഫീസ് അടയ്ക്കൽ ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യം ഒക്ടോബർ 7 മുതൽ 12 വരെ ലഭ്യമാകും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ cdoe.uoc.ac.in. ഇ-മെയിൽ: [email protected]. ഫോൺ: 0494 2407356, 2660600 ( സുവേഗ).
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ ദിവസവേതനടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവിലേക്ക് ഒക്ടോബർ ഏഴിന് രാവിലെ 11ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9496127836.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ എംഎസ്സി ഹെൽത്ത് ആൻഡ് യോഗാ തെറാപ്പി ( 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 23ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് - യുജി - 2014 - 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് മുതൽ 15 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യു, അഫ്സൽ - ഉൽ - ഉലമ, (സിയുസിബിസിഎസ്എസ് - യുജി - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
പത്താം സെമസ്റ്റർ ബിആർക് ( 2017 സ്കീം - 2017 പ്രവേശനം മുതൽ ) നവംബർ 2026 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 12 വരെയും 210 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ ഒന്ന് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി മാത്തമാറ്റിക്സ് ( 2025, 2024 പ്രവേശനം ), എംഎസ്സി ഫിസിക്സ് ( 2025 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ പഠനവകുപ്പുകളിലെ (സിസിഎസ്എസ് 2021, 2022, 2023 പ്രവേശനം) ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ് നവംബർ 2024, രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ പഠനവകുപ്പുകളിലെ (സിസിഎസ്എസ്) ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, മാസ്റ്റർ ഓഫ് തീയേറ്റർ ആർട്സ്, ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎസ്സി സുവോളജി, ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി, ഇന്റഗ്രേറ്റഡ് എംഎ സാൻസ്ക്രിറ്റ്, ഇന്റഗ്രേറ്റഡ് എംഎ അറബിക്, എംഎ കംപാരറ്റീവ് ലിറ്ററേച്ചർ - രണ്ടാം സെമസ്റ്റർ (2024, 2025 പ്രവേശനം), നാലാം സെമസ്റ്റർ (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഇന്റഗ്രേറ്റഡ് എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ ( 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2011 സ്കീം) - (2019 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026, എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്കീം - 2020 മുതൽ 2025 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Education
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ പ്രഫഷണൽ ഡിപ്ലോമ കോഴ്സസ് ഇൻ അലൈഡ് ആൻഡ് ഹെൽത്ത് കെയർ, ഡെന്റൽ, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 15 വരെ എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർ ഓൺലൈൻ മുഖേനയോ, വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്ടോബർ 18ന് മുമ്പ് ചെയ്യണം.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസും വിജഞാപനവും എൽബിഎസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റിലുണ്ട്.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ കേരള ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ പ്ലസ്ടു/ ഹയർസെക്കൻഡറി പരീക്ഷയിലോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ രണ്ടാം വർഷത്തിൽ അപേക്ഷാർഥിക്കു ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഡയറക്ടർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അപേക്ഷാർഥികളെ തെരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക്: 0471—2560361, 362, 363, 364.
Kerala
വൈപ്പിൻ: കേരളത്തിലെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള 2026ലെ സർവോദയം കുര്യൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
നവംബർ 14ന് സർവോദയം കുര്യൻ 27-ാം അനുസ്മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.
അപേക്ഷകൾ ഒക്ടോബർ 15നകം പോൾ ജെ. മാമ്പിള്ളി, പ്രസിഡന്റ് സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ്, മാമ്പിള്ളി എൻജിനിയറിംഗ് ബിൽഡിംഗ്, മഞ്ഞനക്കാട് റോഡ്, ഞാറയ്ക്കൽ പി.ഒ- 682505 എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ: 9447096034.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സിബിഎസ്ഇ/ ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി-എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒഇസി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിൽ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജമാക്കി.
സ്കൂളുകളിൽ നിന്നും www.egrantz.kerala.gov.in പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടികൾ ഒക്ടോബർ 20 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Education
തിരുവനന്തപുരം: നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള കാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അപേക്ഷിക്കാം.
പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നു മാസത്തിനകം അപേക്ഷ നിശ്ചിത ഫോമിൽ അതത് ജില്ലയിലെ എംസിഎച്ച് ഓഫീസർ വഴിയോ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
പ്രഫഷണൽ കോഴ്സുകളിലേക്കു പ്രവേശന പരീക്ഷയിലൂടെ ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിലും ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സ്കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകമോ നവംബർ 30 ന് അകമോ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: സെക്രട്ടറി, നഴ്സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം -1. ഫോൺ 0471 2469049.
University News
എംജി സര്വകലാശാലയില് മൂന്നു മാസത്തെ ഡ്രോണ് സര്ട്ടിഫിക്കറ്റ് കോഴ്സിന്റെ ഒക്ടോബര് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ഡസ്ട്രി ഇന്റേണ്ഷിപ്പ് ഉള്പ്പെടുന്ന കോഴ്സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഡിജിസിഎ സ്മോള് ക്ലാസ് ഡ്രോണ് പൈലറ്റ് ലൈസന്സ് ലഭിക്കും. 18-നും 60-നും മധ്യേ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. ses.mgu.ac.in +91 6282448585.
പാലിയേറ്റീവ് പരിചരണം: ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
എംജി സര്വകലാശാലയില് ആറുമാസത്തെ പാലിയേറ്റീവ് പരിചരണം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി അല്ലെങ്കില് പ്ലസ് 2 യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഉയര്ന്ന പ്രായപരിധിയില്ല. അവസാന തീയതി 22. iucds.mgu.ac.in.
സ്പോട്ട് അഡ്മിഷന്
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ബിഹേവിയറല് സയന്സസില് എംഎ സോഷ്യല് വക്ക് ഇന് ഡിസബിലിറ്റി സ്റ്റഡീസ് കോഴ്സില് ഒരു സീറ്റിലേക്ക് നാളെ സ്പോട്ട് അഡ്മിഷന് നടത്തും. ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര് അസല് സര്ട്ടിഫിക്കറ്റുകളുമായി അന്ന് രാവിലെ 10.30-ന് സര്വകലാശാലാ ക്യാമ്പസിലുള്ള ഓഫീസില് എത്തണം.
എംജി സര്വകലാശാലാ ക്യാമ്പസിലെ സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് മാസ്റ്റര് ഓഫ് ടൂറിസം ആന്ഡ് ട്രാവല് മാനേജ്മെന്റ് പ്രോഗ്രാമില് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. 50ശതമാനം മാര്ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങള്ക്ക് നിയമപരമായ ഇളവുണ്ട്. താല്പര്യമുള്ള വിദ്യാര്ഥികള് യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് സഹിതം 17നു ഉച്ചകഴിഞ്ഞു മൂന്നിനു മുന്പായി സര്വകലാശാലാ ക്യാമ്പസിലുള്ള സ്കൂള് ഓഫ് ടൂറിസം സ്റ്റഡീസില് നേരിട്ട് ഹാജരാകണം. 9496322062, 0481-2733374.
പ്രാക്ടിക്കല്
രണ്ടാം സെമസ്റ്റര് എംഎസ്സി ബയോമെഡിക്കല് ഇന്സ്ട്രുമെന്റേഷന് (2025 അഡ്മിഷന് റെഗുലര്, 2022-2024 അഡ്മിഷനുകള് സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്സ്) ഓഗസ്റ്റ് 2026 ന്റെ പ്രാക്ടിക്കല് പരീക്ഷ ഒക്ടോബര് ഏഴിന് നടക്കും. ടൈം ടേബിള് വെബ്സൈറ്റില്.
University News
കണ്ണൂർ സർവകലാശാല ഭൗതികശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. വിജിത്തിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) PM-ECRG പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലയളവ്: മൂന്ന് വർഷം അല്ലെങ്കിൽ പ്രോജക്ട് പൂർത്തിയാകുന്നതുവരെ. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഔദ്യോഗിക വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9497720572.
ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റിവച്ചു
കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസ് ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് (താത്കാലികം -ദിവസ വേതനടിസ്ഥാനം ) തസ്തികയിലേക്ക് 15 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചു.
ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11.30 ന് വകുപ്പ് മേധാവി മുന്പാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9744050979 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
എംഎസ്സി എൻവയോൺമെന്റൽ സയൻസ് കോഴ്സിൽ സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്സി എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2026 സെപ്തംബർ 10 രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9946349800, 9995950671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Sports
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2025-26 വർഷത്തെ ജി.വി. രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മികച്ച കായിക പരിശീലകൻ, മികച്ച കായിക അധ്യാപകൻ, മികച്ച സ്കൂൾ, മികച്ച കോളജ്, മാധ്യമ അവാർഡുകൾ, കോളജ്/സ്കൂൾ സ്പോർട്സ് അക്കാദമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിലെ മികച്ച പുരുഷ, വനിതാ കായികതാരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ജി.വി. രാജ അവാർഡ് ദേശീയ, അന്തർദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളീയ കായികതാരങ്ങളിൽ പുരുഷ, വനിത വിഭാഗങ്ങളിലായി ഓരോരുത്തർക്കാണ് നൽകുക. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷിക്കുന്നതിന് തൊട്ടുമുൻപുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ ഒളിമ്പിക്സ്, അംഗീകൃത ലോക/ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ (സീനിയർ), കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവരെയാണ് പരിഗണിക്കുക. മുൻകാല ജി.വി. രാജ അവാർഡ് ജേതാക്കൾക്ക് അപേക്ഷിക്കാനാകില്ല.
സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. കേരള കായികരംഗത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിയെയാണ് പരിഗണിക്കുക. മികച്ച കായിക പരിശീലക അവാർഡിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും.
കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ പരിശീലന മികവും പരിശീലിപ്പിച്ച താരങ്ങളുടെ അന്തർദേശീയ നേട്ടങ്ങളും പരിഗണിക്കും. മികച്ച കായിക അധ്യാപകൻ, മികച്ച സ്കൂൾ, മികച്ച കോളജ് എന്നീ വിഭാഗങ്ങളിൽ 50,000 രൂപയും ബന്ധപ്പെട്ട ഫലകം/പ്രശസ്തിപത്രവും നൽകും. മാധ്യമ അവാർഡുകൾ മികച്ച സ്പോർട്സ് ജേർണലിസ്റ്റ്, സ്പോർട്സ് ഫോട്ടോഗ്രാഫർ, കായിക ദൃശ്യ മാധ്യമ പരിപാടി, സ്പോർട്സ് പുസ്തകം എന്നീ വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിനും 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
Education
തിരുവനന്തപുരം: ഡിഎൻബി പോസ്റ്റ് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29നു രാവിലെ 11 വരെ നീട്ടി. വിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2332120.
Kerala
തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക്/ നിലവിൽ പ്രവേശനം ഇല്ലാത്തവർക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 13 ന് വൈകുന്നേരം നാലുവരെ അപേക്ഷ സമർപ്പിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. നാളിതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും അപേക്ഷ സമർപ്പിക്കാം.
നിലവിലുള്ള വേക്കൻസി www.hscap.kerala.gov.in ൽ ഇന്നു രാവിലെ ഒന്പതിന് പ്രസിദ്ധീകരിക്കും.
പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 12ന് രാവിലെ 10 മുതൽ 13ന് വൈകുന്നേരം നാലുവരെയുള്ള സമയപരിധിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for Vacant Seats’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസികൾക്കനുസൃതമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/ കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
വിവിധ കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നില്ലായെന്നും ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കുവാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്കും ഈ അവസരത്തിൽ അപേക്ഷ ഓൺലൈനായി നൽകാം.
Kerala
ചങ്ങനാശേരി: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കര്ഷകര്ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്പ്പിക്കേണ്ട എഐഎംഎസ് പുതിയ പോര്ട്ടല് കൃത്യമായി പ്രവര്ത്തിക്കാത്തത് കര്ഷകരെ കടുത്ത സമ്മര്ദത്തിലാക്കുന്നു.
പോര്ട്ടലിലെ സാങ്കേതിക തകരാര് കാരണം അപേക്ഷാ വിവരങ്ങള് അപ്ലോഡ് ചെയ്യാന് മണിക്കൂറുകളോളം ശ്രമിക്കേണ്ടിവരുന്നതും കൃഷിഭവനുകളിലും ഓണ്ലൈന് സേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ടിവരുന്നതും കര്ഷകരുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നു.
പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനും സംസ്ഥാനത്തിന്റെ കാലാവസ്ഥാധിഷ്ഠിത വിള ഇന്ഷുറന്സ് പദ്ധതികള്ക്കുമായി വര്ഷങ്ങളായി എഐഎംഎസ് പോര്ട്ടല്വഴി രജിസ്റ്റര് ചെയ്ത് അപേക്ഷകള് സമര്പ്പിച്ചിട്ടും പല കര്ഷകര്ക്കും ഇതുവരെ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്.
അപേക്ഷയും രജിസ്ട്രേഷനും കൃത്യമായി നടത്താന് കര്ഷകരോട് ആവശ്യപ്പെടുന്ന സംവിധാനത്തില് അര്ഹരായ കര്ഷകര്ക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ബന്ധപ്പെട്ട വകുപ്പുകള് ഏറ്റെടുക്കണമെന്ന് വോയ്സ് ഓഫ് ഗ്രേറ്റര് കുട്ടനാട് സംഘടന അഡ്മിന് സോണിച്ചന് പുളിങ്കുന്ന് പറഞ്ഞു.
Kerala
കൊച്ചി: കുടുംബശ്രീ കേരള ചിക്കന് പദ്ധതിയുടെ ഭാഗമായി ജില്ലകളില് പുതിയ ചിക്കന് ഫാം ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അയല്ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്ഷകര്ക്ക് അപേക്ഷിക്കാം.
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില് 1,000 മുതല് 10,000 കോഴികളെ വരെ ഉള്ക്കൊള്ളാന് കഴിയുന്ന ഫാമുകളുള്ള കര്ഷകര്ക്കാണ് അപേക്ഷിക്കാനാകുക.
തെരഞ്ഞെടുക്കപ്പെടുന്ന കര്ഷകര്ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയ്ലര് ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി നല്കും.
അപേക്ഷാഫോം www.keralachicken.org.in ല്നിന്നും ഡൗണ്ലോഡ് ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്/സി.ഡി.എസ് ഓഫീസുമായും, 04712448144 എന്ന നമ്പറിലും ബന്ധപ്പെടാം.
Education
കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 9, 10 ക്ലാസുകളില് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്ഥികള്ക്ക് നല്കുന്ന സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. കൂടുതല് വിവരങ്ങള്ക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസുമായോ 04842422256 എന്ന നമ്പറിലോ ബന്ധപ്പെടണം.
Education
തൃശൂർ: 2025-26 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളിൽ എ പ്ലസ്, എ വണ് കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽനിന്നും ഭിന്നശേഷിക്കാരുടെ മക്കളിൽനിന്നും വിദ്യാഭ്യാസ പുരസ്കാരത്തിന് കെഡിഎഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
28നു വൈകുന്നേരം അഞ്ചിനുമുന്പായി രക്ഷിതാക്കൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ്, യുഡിഐഡി കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റ്, രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും ആധാർകാർഡിന്റെ കോപ്പി എന്നിവ സഹിതം കാദർ നാട്ടിക, ജനറൽ സെക്രട്ടറി, കെഡിഎഡബ്ല്യുഎ സംസ്ഥാനകമ്മിറ്റി. പി.ഒ. കിഴക്കുമുറി-680571, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9446627871, 7510906395.
University News
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാർ/ സര്ക്കാർ എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികള്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പി.എം. യശ്വസി പ്രീമെട്രിക് സ്കോളര്ഷിപ്പ് ഫോർ ഒബിസി, ഇബിസി & ഡിഎൻടി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിര്ദേശങ്ങളുടെ സര്ക്കുലർ www.egrantz.kerala.gov.in ല് ലഭ്യമാണ്. സ്കൂളുകളില് നിന്നും ഡാറ്റാ എന്ട്രി പൂര്ത്തിയാക്കുന്നതിനുള്ള അവസാന തീയതി 31.
കൂടുതല് വിവരങ്ങള്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളില് ബന്ധപ്പെടണം.
University News
തിരുവനന്തപുരം: 2026-27 അധ്യയന വർഷം എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ബിബിഎ, ബിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിബിഎ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർസെക്കൻഡറി ബോർഡിന്റെ പ്ലസ്ടു പരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45 % മാർക്കോടെ പാസായിരിക്കണം. ബിസിഎ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു പരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ അല്ലായെങ്കിൽ ഡിപ്ലോമ ഇൻ എൻജിനിയറിംഗ് / കൊമേർഷ്യൽ പ്രാക്ടീസ് യോഗ്യതാപരീക്ഷയിലോ തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയിലോ 45% മാർക്കോടെ പാസായിരിക്കണം. എസ്സി / എസ്ടി വിഭാഗക്കാർക്ക് 5 % മാർക്ക് ഇളവുണ്ട്. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്കു പ്രവേശനം ലഭിക്കാൻ അർഹതയുണ്ടാവുകയുള്ളൂ.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിലാണു പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www. lbscentre.kerala.gov.in വഴി ഓൺലൈനായി 12 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.
Education
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2026 വർഷത്തെ വിവിധ എംഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി NEET MDS-2026 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽനിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
2026 വർഷത്തെ പിജി ദന്തൽ കോഴ്സുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന സർവീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർഥികൾക്ക് ഏഴിനു രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്കായും പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712332120.
Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (ജിഎൻഎം), ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (എ എൻഎം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരമാണ് പ്രവേശനം.
അപേക്ഷകൾ ഇന്നു മുതൽ 23 വരെ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വെബ്സൈറ്റായ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. ജിഎൻഎം, എഎൻഎം എന്നീ രണ്ട് കോഴ്സുകൾക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താത്പര്യമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം.
എഎൻഎം കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും അറിയണം. പ്രോസ്പെക്ടസ് www. lbscentre. kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 2560302, 2560303.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കം എട്ട് പ്രതികൾ ജാമ്യ ഹർജി ഫയൽ ചെയ്തു.
കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ടി. ഗീനാകുമാരിയുടെ പിഴവു മൂലമാണെന്ന് ആരോപിച്ച് ഇവരെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജികൾ പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടിനെ തുടർന്ന് ഹരീഷ്കുമാറിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തങ്ങൾക്കും ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് മറ്റു പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പുതുതായി ചുമതലയേറ്റ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ്കുമാർ ഹാജരായി.
Kerala
കോട്ടയം: കാര്ഷിക യന്ത്രങ്ങള്ക്കുള്ള സബ്സിഡിക്ക് നാളെ മുതല് അപേക്ഷ ക്ഷണിക്കുന്നു. കാര്ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കനൈസേഷന് (സാം) പദ്ധതിലേക്കുള്ള അപേക്ഷകളാണ് നാളെ രാവിലെ 11 മുതല് ഓണ്ലൈനായി സ്വീകരിക്കുന്നത്.
കാര്ഷിക യന്ത്രങ്ങള്, ഉപകരണങ്ങള്, വിളവെടുപ്പാനന്തര സംസ്കരണ മൂല്യവര്ധിത പ്രവര്ത്തനങ്ങള്ക്കുള്ള യന്ത്രങ്ങള് എന്നിവയ്ക്ക് യന്ത്രങ്ങളുടെ 40 മുതല് 50 ശതമാനം വ്യക്തിഗത കര്ഷകര്ക്ക് സബ്സിഡി ലഭിക്കും.
കാര്ഷിക കൂട്ടായ്മകള്, സ്വയംസഹായക സംഘങ്ങള്, കര്ഷക ഉത്പാദകസംഘടനകള്, പഞ്ചായത്തുകള് തുടങ്ങിയവര്ക്ക് കസ്റ്റം ഹയറിംഗ് സെന്ററുകള് സ്ഥാപിക്കാന് പദ്ധതി തുകയുടെ 40 ശതമാനം വരെ സാമ്പത്തിക സഹായം നല്കും.
ഫാം മെഷിനറി ബാങ്കുകള് സ്ഥാപിക്കുവാന് 24 ലക്ഷം രൂപ വരെ സഹായം ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാല് അഗ്രിമെഷിനറി പോര്ട്ടലിലെ ഓണ്ലൈന് ലോട്ടറി മൊഡ്യൂള് മുഖേന തെരഞ്ഞെടുക്കും.
10 ലക്ഷം രൂപയക്കു മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റര്, ഫാം മെഷിനറി ബാങ്ക് പദ്ധതികള് ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി മാതൃകയിലാണ് നടപ്പാക്കുന്നത്.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്ക് 2026-27 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽബിഎസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജൂലൈ 20 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ, ഫിസിക്സ്, കെമസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി പ്ലസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്സ് പരീക്ഷ പാസായിരിക്കണം. അപേക്ഷാർഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സർവീസ് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ് പ്രായപരിധി.
എൽബിഎസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചയിക്കുന്ന തീയതിയിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയനവർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (MCA Regular) കോഴ്സിന്റെ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി.
തിരുത്തലുകൾ 22നു മുൻപായി www.lbscentre.kerala.go v.in ലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. വിവരങ്ങൾക്ക്: 0471-2324396, 2560327.
Education
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2026-27 അധ്യയന വർഷത്തെ ബിഎഫ്എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രീ കോർഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകൾ 16 മുതൽ ജൂലൈ എട്ടുവരെ www.dtekerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.
Business
കൊച്ചി: ഫിഫ വേള്ഡ് കപ്പ് 2026നോടനുബന്ധിച്ച് കോമണ് ഗ്രൗണ്ട് ഫിഫ വേള്ഡ് കപ്പ് 2026 അന്താരാഷ്ട്ര പോസ്റ്റര് അവാര്ഡുകള്ക്കായി ലബോറട്ടറി ഓഫ് വിഷ്വല് ആര്ട്ട് കമ്യൂണ് എന്ട്രികള് ക്ഷണിച്ചു.
മൊത്തം 101 പോസ്റ്ററുകളാണ് പ്രദര്ശനത്തിനായി തെരഞ്ഞെടുക്കുക. ഇതിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മൂന്ന് പേര്ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം, രണ്ടര ലക്ഷം രൂപയുടെ അവാര്ഡുകള് ലഭിക്കും. 17 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് എന്ട്രികള് സമര്പ്പിക്കാം.
പെയിന്റിംഗ്, ഡ്രോയിംഗ്, കൊളാഷ്, ഫോട്ടോഗ്രഫി, പ്രിന്റ് മേക്കിംഗ്, ടെക്സ്റ്റൈല് അടിസ്ഥാനമാക്കിയ സൃഷ്ടികള്, മിക്സ്ഡ് മീഡിയ, ഡിജിറ്റല് ഫോര്മാറ്റുകള് എന്നിവ ഉള്പ്പെടെ ഏത് ദ്വിമാന മാധ്യമത്തിലും സൃഷ്ടികള് തയാറാക്കാം.
ജൂലൈ ആറാണ് പോസ്റ്ററുകള് സമര്പ്പിക്കേണ്ട അവസാന തീയതി. ഡിജിറ്റല് ഫയലുകള് [email protected] എന്ന വിലാസത്തില് മെയില് വഴി സമര്പ്പിക്കാം. ജൂലൈ 13ന് വിജയികളെ പ്രഖ്യാപിക്കും.
Education
തിരുവനന്തപുരം: 2026-2028 വര്ഷത്തെ ഡിഎല്എഡ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. httsp://kbpe. kerala.gov.in/deled2026 എന്ന വെബ്സൈറ്റ് മുഖേന ജൂണ് 15 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസായി അഞ്ചു രൂപ അടയ്ക്കണം. പട്ടികജാതി, പട്ടികവര്ഗ വിഭാഗത്തില്പ്പെട്ടവര് ഫീസ് അടയ്ക്കേണ്ടതില്ല. മാനേജ്മെന്റ് ക്വാട്ടയില് തെരഞ്ഞെടുക്കപ്പെടുന്നതിന് എയ്ഡഡ് ടീച്ചര് ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട് മാനേജര്ക്ക് നേരിട്ടോ രജിസ്റ്റേര്ഡ് പോസ്റ്റായോ അപേക്ഷ നല്കണം.
ഇത്തം അപേക്ഷയുടെ പകര്പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് നല്കിയിരിക്കണം. ന്യൂനപക്ഷ ഐടിഇ കളിലേക്ക് പൊതു മെറിറ്റടിസ്ഥാനത്തില് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള 50 ശതമാനം സീറ്റുകളിലേക്കുള്ള അപേക്ഷകളും ബന്ധപ്പെട്ട ഐടിഇ മാനേജര്മാര്ക്ക് നല്കണം.
മാനേജര്മാര്ക്ക് നല്കുന്ന അപേക്ഷയുടെ പകര്പ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്മാര്ക്കും നല്കേണ്ടതാണ്. വിശദമായ നോട്ടിഫിക്കേഷനും വെബ്സൈറ്റില്.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉത്തരപ്പേപ്പറുകളുടെ പുനർ മൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടി. ഇന്നലെയാണു സമയപരിധി അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.
ബോർഡിന്റെ ഓണ്ലൈൻ പോർട്ടലിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാകുകയും പരാതികളുയരുകയും ചെയ്തതിനെത്തുടർന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടിയത്. പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ തുറന്നിട്ടും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം.
പുനർ മൂല്യനിർണയത്തിനായുള്ള പോർട്ടൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. സാങ്കേതിക തടസങ്ങൾക്കിടയിൽ അപേക്ഷ സമർപ്പിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് നിരവധി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു.
അതിനിടെ, സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിൽനിന്ന് കോഎംപ്റ്റ് കന്പനിയുടെ പ്ലാറ്റ്ഫോമിനെ നീക്കം ചെയ്തെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും പുനർമൂല്യനിർണയത്തിന് സിബിഎസ്ഇ കോഎംപ്റ്റിന്റെ സേവനംതന്നെ തുടരുമെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
National
ന്യൂഡൽഹി: പുനർമൂല്യനിർണയത്തിനും വേരിഫിക്കേഷനുമായി ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുവരെ 43,980 വിദ്യാർഥികൾ അപേക്ഷകൾ ലഭിച്ചതായി സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ).
പുനർമൂല്യനിർണയം ആവശ്യപ്പെട്ട് 39,056 അപേക്ഷകളും ഉത്തരക്കടലാസിന്റെ സ്കാൻചെയ്ത കോപ്പി വീണ്ടും പരിശോധിക്കുന്ന നടപടിയായ വെരിഫിക്കേഷനായി 4,924 പേരുമാണ് അപേക്ഷ സമർപ്പിച്ചതെന്നും സിബിഎസ്ഇ അറിയിച്ചു.
ഈ സേവനങ്ങൾക്കായി ചൊവ്വാഴ്ചയാണ് സിബിഎസ്ഇയുടെ പോർട്ടൽ നിലവിൽവന്നത്.
Education
കൊച്ചി: കാലടി സംസ്കൃത സര്വകലാശാലയില് നാലു വര്ഷ ബിരുദം, ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചു.
മൂന്നു വര്ഷ ബിരുദം, നാലു വര്ഷ ഓണേഴ്സ് ബിരുദം, നാലു വര്ഷ ഓണേഴ്സ് വിത്ത് റിസര്ച്ച് ബിരുദം എന്നിങ്ങനെ മൂന്നു വിധത്തില് ബിരുദ പ്രോഗ്രാം പൂര്ത്തിയാക്കാന് കഴിയും. അപേക്ഷകള് ഓണ്ലൈനായി സമര്പ്പിക്കേണ്ട അവസാന തീയതി ജൂണ് 15.
International
ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ നേർക്കാഴ്ചയായി ഒരു ഉദ്യോഗാർത്ഥിയുടെ കുറിപ്പ്. ഉപരിപഠനം കഴിഞ്ഞിറങ്ങി ഒരു വർഷമായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് മാനസികമായി തളർന്ന ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 മേയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം (12,000) ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
ലിങ്ക്ഡ്ഇൻ വഴി ആറായിരത്തോളവും, ഇൻഡീഡ് വഴി 4500-ഓളം, ഗ്ലാസ്ഡോർ വഴി 664, നൗക്രിഗൾഫ് വഴി 900 എന്നിങ്ങനെയാണ് വിവിധ തൊഴിൽ പോർട്ടലുകളിലൂടെ ഇയാൾ അപേക്ഷകൾ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ലെന്നും, ഭയത്തിനും അപമാനത്തിനും അപ്പുറം മനസ്സിൽ ഇപ്പോൾ ശൂന്യത മാത്രമാണെന്നും യുവാവ് കുറിച്ചു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് തനിക്ക് തന്നെ അറിയില്ലെന്നും, മാനസികമായി താൻ ഇപ്പോൾ പൂർണ്ണമായും തളർന്നുപോയെന്നും യുവാവ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ മൂന്നിനു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്കിൽ അധിഷ്ഠിത എൻഎസ്ക്യൂഎഫ് കോഴ്സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്.
University News
കാലിക്കറ്റ് സര്വകലാശാല 2026 - 27 അധ്യയന വര്ഷത്തെ ബിഎഡ്, ബിഎഡ് സ്പെഷ്യല് എജ്യുക്കേഷന് പ്രവേശനത്തിനുള്ള ഓണ്ലൈന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ് മൂന്ന്. അപേക്ഷാ ഫീസ് എസ്സി / എസ്ടി - 255 രൂപ, മറ്റുള്ളവര് - 800 രൂപ. അപേക്ഷയുടെ പകര്പ്പ് സര്വകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്ഥികളും (ജനറല്, മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്ട്സ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര് ഉള്പ്പെടെ) ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കേണ്ടതാണ്. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്പോര്ട്സ്, ഡിഫന്സ്, ടീച്ചേര്സ് എന്നീ സംവരണ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്ലൈന് അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില് രജിസ്റ്റര് ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളജിലേക്ക് നല്കുന്നതും കോളജ് പ്രസ്തുത റാങ്ക് ലിസ്റ്റില് നിന്നും പ്രവേശനം നടത്തുന്നതുമാണ്. സ്പോര്ട്സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോര്ട്ട്സ് കൗണ്സിലാണ്. സ്പോര്ട്സ് ക്വാട്ട റാങ്ക് ലിസ്റ്റില് ഉള്പ്പെടുന്നതിന് കാലിക്കട്ട് സര്വകലാശാല 2026 ബിഎഡ് ഓണ്ലൈന് അപേക്ഷയുടെ പകര്പ്പ്, യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ്, സ്പോര്ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്ട്ട്സ് കൗണ്സില്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടയില് പ്രവേശനം ആഗ്രഹിക്കുന്നവര് ഓണ്ലൈന് അപേക്ഷക്ക് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില് അപേക്ഷ സമര്പ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റില് https://admission.uoc.ac.in/. ഫോണ്: 0494 2407017, 2407016, 2660600.
പരീക്ഷാഫലം
എട്ടാം സെമസ്റ്റര് ബിടെക് (2014 സ്കീം) (2014, 2015 പ്രവേശനം) ഏപ്രില് 2022, (2016 പ്രവേശനം) നവംബര് 2021, (2017 പ്രവേശനം) നവംബര് 2022, (2018 പ്രവേശനം) നവംബര് 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ജൂണ് ആറ് വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര് ബിബിഎ എല്എല്ബി ഹോണേഴ്സ് റഗുലര്, സപ്ലിമെന്ററി നവംബര് 2025, സപ്ലിമെന്ററി ഏപ്രില് 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്മൂല്യനിര്ണയത്തിന് ജൂണ് അഞ്ച് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര് എംഎസ്സി കമ്പ്യൂട്ടര് സയന്സ് നവംബര് 2025 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സര്വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ബിടെക് അഞ്ചാം സെമസ്റ്റര് നവംബര് 2024 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്ക് ജൂണ് എട്ട് വരെ ഓണ്ലൈനായി അപേക്ഷിക്കാം.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര് എംഎ ഇക്കണോമിക്സ് (2020 പ്രവേശനം) സെപ്റ്റംബര് 2024 ഒറ്റത്തവണ റഗുലര് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്മൂല്യനിര്ണയഫലം
മൂന്നാം സെമസ്റ്റര് എംഎസ്സി - അക്വാകള്ച്ചര് ആൻഡ് ഫിഷറി മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, എംഎ - സാന്സ്ക്രിറ്റ് സാഹിത്യ സ്പെഷ്യല്, ഡെവലപ്മെന്റ് ഇക്കണോമിക്സ് നവംബര് 2025 പരീക്ഷകളുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര് എംഎ ഇംഗ്ലീഷ്, പൊളിറ്റിക്കല് സയന്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, മലയാളം വിത് ജേണലിസം, പബ്ലിക് അഡ്മിനിസ്ട്രേഷന്, എംഎസ്സി ഫിസിക്സ്, എംഎസ്സി ബോട്ടണി നവംബര് 2025 പരീക്ഷകളുടെ പുനര്മൂല്യനിര്ണയഫലം പ്രസിദ്ധീകരിച്ചു.
Business
കൊച്ചി: മുത്തൂറ്റ് ഫിനാന്സ് ലിമിറ്റഡ് സിഎസ്ആർ പ്രവര്ത്തനങ്ങളുടെ ഭാഗമായി സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാര്, അവരുടെ വിധവകള്, എഴുത്തുകാര് എന്നിവര്ക്കു പ്രതിമാസ ധനസഹായം നല്കുന്ന മുത്തൂറ്റ് സ്നേഹസമ്മാനം 2026 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ 20 കലാകാരന്മാര്ക്കാണു പ്രതിമാസം 5000 രൂപ വീതം സാമ്പത്തിക സഹായം നല്കുന്നത്.
കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തംബുരു, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴല് തുടങ്ങി കേരളത്തിലെ പരമ്പരാഗത ക്ഷേത്രകലാരൂപങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര്ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര് വെള്ളക്കടലാസില് തയാറാക്കിയ അപേക്ഷ, ലഭിച്ച പുരസ്കാരങ്ങളുടെയും സര്ട്ടിഫിക്കറ്റുകളുടെയും വിവരങ്ങളും പകര്പ്പുകളും, ബന്ധപ്പെട്ട കലാരംഗത്തെ വിദഗ്ധന്റെ സാക്ഷ്യപത്രം, ആധാര് കാര്ഡ്, റേഷന് കാര്ഡ് എന്നിവയുടെ പകര്പ്പുകള്, വരുമാന സര്ട്ടിഫിക്കറ്റ് എന്നിവസഹിതം മാനേജിംഗ് ഡയറക്ടര്, ദ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എന്എച്ച് ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി - 682028 എന്ന വിലാസത്തില് ഈമാസം 30ന് വൈകുന്നേരം 5.30നകം നല്കണം.
Education
തിരുവനന്തപുരം: 2026- 27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രഫഷണൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ മേയ് 26 വരെ നൽകാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327.
Education
തിരുവനന്തപുരം: 2026 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെമാറ്റ് സെക്ഷൻ II ) വിദ്യാർഥികൾക്ക് മേയ് അഞ്ചിന് വൈകുന്നേരം നാലുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനപരീക്ഷ മേയ് മാസത്തിൽ നടക്കും. തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.
വിശദ വിവരങ്ങൾക്കു പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഫോൺ: 0471 2332120, 2338487.
Education
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജി (ബ്രിക്-ആര്ജിസിബി) ഓഗസ്റ്റില് ആരംഭിക്കുന്ന വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്ക്ക് അഞ്ച് വര്ഷം സാധുതയുള്ള ജൂനിയര് റിസര്ച്ച് ഫെലോഷിപ്പ് (യുജിസി/ സിഎസ്ഐആര്/ ഐസിഎംആര്/ ഡിബിടി/ ഡിഎസ്ടി-ഇന്സ്പയര്) ഉണ്ടായിരിക്കണം.
ഉയര്ന്ന പ്രായപരിധി 28 വയസ്. എസ്സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാര്, വനിതകള്, ഒബിസി വിഭാഗക്കാര് എന്നിവര്ക്ക് പ്രായപരിധിയില് ഇളവ് ലഭിക്കും. ഓണ്ലൈന് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി മേയ് 10.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിന്റെ ബയോടെക്നോളജി റിസര്ച്ച് ആന്ഡ് ഇന്നൊവേഷന് കൗണ്സിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആര്ജിസിബി.കൂടുതല് വിവരങ്ങള്ക്ക്, https:// rgcb.res.in/ phdadmission-Aug2026 സന്ദര്ശിക്കുക.
Business
കൊച്ചി: വനിതകള്ക്ക് പ്രഫഷണല് ടാക്സി ഡ്രൈവര്മാരാകാന് പരിശീലനവും തൊഴിലും നല്കുന്ന ഐബിഎസ് സോഫ്റ്റ്വേറിന്റെ സിഎസ്ആര് പദ്ധതിയായ ഫ്യൂച്ചർ പോയിന്റ് കാബ്സ്, 40 പുതിയ വനിതാ ഡ്രൈവര്മാരെ നിയമിക്കും.
ഇതിലേക്ക് 21നും 45നും ഇടയില് പ്രായമുള്ള വനിതകളില്നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളത്തെ കാക്കനാടാണ് പരിശീലനകേന്ദ്രം. രണ്ട് മാസമാണ് പരിശീലന കാലാവധി. ഭക്ഷണമടക്കം പൂര്ണമായും സൗജന്യമായാണ് പരിശീലനം. ഫോര് വീല് ഡ്രൈവര് ലൈസന്സ് ഉള്ളവര്ക്ക് മുന്ഗണന.
ലൈസന്സ് ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവര് 8129902043 എന്ന നമ്പറില് നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടണം.
കൊച്ചി കേന്ദ്രമായി നടക്കുന്ന ഈ പദ്ധതി രണ്ടാം വര്ഷത്തിലേക്ക് കടക്കുമ്പോള് ആധുനിക സൗകര്യങ്ങളോടുകൂടിയ പത്ത് കാറുകളും 25 വനിതാ ഡ്രൈവര്മാരും 4,500 ലധികം ട്രിപ്പുകളുമായി വളർന്നെന്ന് അധികൃതർ പറഞ്ഞു.
നിലവില് ഇൻഫോ പാര്ക്ക് കേന്ദ്രീകരിച്ചു നടത്തുന്ന കാബ്സ് സേവനങ്ങള് നഗരത്തിലെ കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐബിഎസ് സ്ഥാപകനും ചെയര്മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
Education
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക കാമ്പസുകളിലും 2026-27 അധ്യയനവര്ഷത്തെ മാസ്റ്റര് ഓഫ് സോഷ്യല് വര്ക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
കാലടി, തിരൂര്, പയ്യന്നൂര് പ്രാദേശിക കാമ്പസുകളിലാണ് എംഎസ്ഡബ്ല്യു പ്രോഗ്രാം നടത്തുന്നത്. 7500 രൂപയാണു വാര്ഷിക ഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാല അംഗീകരിച്ച സര്വകലാശാലയില്നിന്ന് ഏതെങ്കിലും വിഷയത്തില് ബിരുദം നേടിയവര്ക്ക് അപേക്ഷിക്കാം. www.ssus.ac.in, ഫോണ്: 04842699731.
Education
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പ്ലസ് ടു യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in വെബ്സൈറ്റുകൾ വഴി മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0474-2547775, 9447710275.
Education
കോട്ടയം: പാലാ ബ്രില്ല്യന്റിൽ ഈ വർഷത്തെ നീറ്റ്, കീം, ഐസർ, സിയുഇടി തുടങ്ങിയ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
29ന് ആരംഭിക്കുന്ന ഓഫ്ലൈൻ ക്രാഷ് ബാച്ചുകളിലേക്കും, 23, 29 തീയതികളിൽ പുതുതായി ആരംഭിക്കുന്ന ഓണ്ലൈൻ ക്രാഷ് ബാച്ചുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
12-ാം ക്ലാസ് പൂർത്തിയാക്കിയവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അഡ്മിഷൻ നേടാവുന്നതാണ്. കേരളത്തിലുടനീളം 30 സെന്ററുകളിലായി ക്രാഷ് പ്രോഗ്രാം ക്രമീകരിച്ചിട്ടുണ്ട്.
സ്റ്റഡി മെറ്റീരിയൽസ്, റിവിഷൻ ടെസ്റ്റുകൾ, മോഡൽ പരീക്ഷകൾ, മെന്റർ സംവിധാനം എന്നിവ ക്രാഷ് കോഴ്സിന്റെ പ്രത്യേകതയാണ്. ബോർഡ് പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കി വിവിധങ്ങളായ സ്കോർഷിപ്പുകൾക്കുള്ള അവസരവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. സന്ദർശിക്കുക. ഫോണ്: 0482 - 2206100, 9188900647.
Education
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുസാറ്റിന്റെ അംഗീകാരമുള്ള പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളായ എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
പിജി ഡിപ്ലോമ കോഴ്സുകൾ ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആറു മാസവും ദൈർഘ്യമുള്ളതാണ്. ഓരോ കോഴ്സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്. താല്പര്യമുള്ളവർ https: //academy.ciasl.aero/ എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ഫോൺ: 8848000901, 0484-2611785. ഇമെയിൽ: [email protected].
Business
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു.
ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽനിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതു വിഭാഗത്തിലേക്ക് മാറ്റും.
അപേക്ഷകൾ മാർച്ച് 4 മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices .nic.in/Kerala EV/#/ dashboard/service-info
2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളൂ. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala. gov.inൽ ലഭ്യമാണ്. ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാം.
Education
തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// ktet.kerala.gov.in വെബ്പോർട്ടൽ വഴി 26 മുതൽ മാർച്ച് ഏഴുവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Education
കോഴിക്കോട്: അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ബംഗളൂരു, ഭോപ്പാല്, റാഞ്ചി കാമ്പസുകളിൽ അടുത്ത അധ്യയനവര്ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെവലപ്മെന്റ്, എഡ്യുക്കേഷന്, ഏര്ളി ചൈല്ഡ്ഹുഡ് കെയര് ആന്ഡ് എഡ്യുക്കേഷന്, ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ക്ലൈമറ്റ് ചേഞ്ച് ആന്ഡ് സസ്റ്റൈനബിലിറ്റി എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ മാസം 22 വരെ അപേക്ഷിക്കാം.
കൂടുതല് വിവരങ്ങള്ക്ക് https://azimpremjiuniverstiy.edu.in/postgraduate സന്ദര്ശിക്കുക.
Education
തൃശൂർ: ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ മലയാള സിനിമാരംഗത്തെ പ്രമുഖരായ അഭിനേതാക്കളും അഭിനയപരിശീലകരും ചേർന്ന് രണ്ടുമാസത്തെ ആക്ടിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഇരുപതു വാരാന്ത്യങ്ങളിലായാണ് കോഴ്സ് നടക്കുക. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 9447000830.
Education
തിരുവനന്തപുരം: സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മാർച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.kma.ac.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 9447607073.
Education
തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനിയറിംഗ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ/ നിയമം/ മാനേജ്മെന്റ്/ കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/PhD കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.
University News
നാല് വർഷ ബിരുദ പ്രോഗ്രാം ( 2024 - 25 ബാച്ച് ) നാലാം സെമസ്റ്റർ വിദ്യാർഥികളിൽ നിന്ന് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
കോൺടാക്ട് ക്ലസ്
2025 ഡിസംബർ 20-ന് നടത്താനിരുന്ന വിദൂര വിഭാഗം ആറാം ( 2023 പ്രവേശനം ) ബികോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 24-നും ബിബിഎ. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 31-നും നടത്തും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ഒന്ന്, രണ്ട് സെമസ്റ്റർ എംഎഡ്. (2002 സിലബസ് - 2002 മുതൽ 2012 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
Education
കൊച്ചി: മലിനജല സംസ്കരണ പ്ലാന്റ് ഓപ്പറേറ്റര് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.
കറുകുറ്റി എസ്സിഎംഎസ് സ്കൂള് ഓഫ് എൻജിനിയറിംഗ് ആന്ഡ് ടെക്നോളജിയില് ആരംഭിച്ച കോഴ്സില് പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് അസാപ് സര്ട്ടിഫിക്കറ്റ് നല്കും. കൂടുതല് വിവരങ്ങള്ക്ക് ഫോൺ: 9895250910, 9497039516, ഇ- മെയില്: [email protected].
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള് സംസ്ഥാന സര്ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില് 2018 മുതല് പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള് അടിയന്തരമായി പരിഗണിക്കാന് തീരുമാനം.
ചില വിഭാഗങ്ങള്ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള് തീര്പ്പാക്കി ധനസഹായം അനുവദിക്കാന് സാമൂഹിക നീതി വകുപ്പ് സ്പെഷല് സെക്രട്ടറി കീഴുദ്യോഗസ്ഥര്ക്കു നിര്ദേശം നല്കി.
മാനസിക, ശാരീരിക വെല്ലുവിളികള് നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്ക്ക് അവരുടെ ഉപജീവനത്തിനായി തൊഴില് ചെയ്യാന് സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴിയാണു പദ്ധതി നടപ്പാക്കുന്നത്.
2018 ഏപ്രില് ഒന്നു മുതലുളള അപേക്ഷകരെ സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള ഗുണഭോക്താക്കള്, പ്രായാധിക്യംകൊണ്ടും മറ്റു ഗുരുതര രോഗങ്ങളാല് കിടപ്പിലായവരുമായ ഗുണഭോക്താക്കള് എന്നിങ്ങനെ തരംതിരിച്ച് തുടര് നടപടി സ്വീകരിക്കാനാണു നിര്ദേശം.
സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള വിഭാഗത്തില്പ്പെട്ട ഗുണഭോക്താക്കള്ക്ക് മസ്റ്ററിംഗ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്പ്പെടുന്ന 2018 മാര്ച്ച് 31 നുശേഷമുള്ള അപേക്ഷകരെ അടിയന്തരമായി പരിഗണിക്കാനും നിര്ദേശമുണ്ട്.
രണ്ടാമത്തെ വിഭാഗത്തില്പെടുന്നവരില്നിന്നുള്ള ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയശേഷം സഹായം അനുവദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് സ്പെഷല് സെക്രട്ടറി നിര്ദേശം നല്കിയിട്ടുണ്ട്.
മുമ്പ് ധനസഹായം അനുവദിക്കാന് ലൈഫ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകള് അധികൃതര് മുന്നോട്ടുവച്ചിരുന്നു.
സര്ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് 2018 മുതലുള്ള അപേക്ഷകള് ഇതുവരെ പരിഗണിക്കാതിരുന്നതെന്നാണു സാമൂഹിക നീതി വകുപ്പ് അധികൃതര് നല്കുന്ന സൂചന. ഓണം പോലുള്ള വിശേഷാവസരങ്ങളില് മാത്രം കുറച്ചുപേര്ക്കു സര്ക്കാര് തുക നല്കിയിരുന്നു.
അതിനിടെ കോടതി, ലീഗല് സര്വീസ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവരെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലും ചിലര്ക്കു സഹായധനം നല്കി.
അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്ക്കും സര്ക്കാര് കോടികള് ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന് മാസങ്ങള് മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള് പൊടിതട്ടിയെടുക്കുന്നത്.
Education
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐടിസി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സിഎസ് സ്കോളർഷിപ്പ്, എ.പി. ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സിഎം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22 വരെയും ദീർഘിപ്പിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.
Education
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതിയ്ക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യേണ്ട തീയതി ജനുവരി 15 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.
കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2025 ജനുവരി 1നും ഒക്ടോബർ 31നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന ‘മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും.
Kerala
തിരുവനന്തപുരം: കെ സ്റ്റോര് ആക്കുന്ന റേഷന് കടകളില് ഇനി മുതല് പാസ്പോര്ട്ടിന്റെ അപേക്ഷയും നല്കാമെന്ന് ഭക്ഷ്യ സിവില് സപ്ലൈസ് മന്ത്രി ജി.ആര്. അനില്. കെ സ്റ്റോറുകളില് അക്ഷയ സെന്ററുകള് വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് കെ സ്റ്റോര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാര്ക്ക് അവശ്യ സേവനങ്ങള്ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീര്ഘ ദൂര യാത്രകള് ഒഴിവാക്കാന് ഇതുവഴി സാധിക്കും.
നിലവില് 2300ലധികം കടകള് കേരളത്തില് കെ സ്റ്റോര് ആയിട്ടുണ്ട്. ഓണം കഴിയുമ്പോള് 14000 റേഷന് കടകള് കൂടി കെ സ്റ്റോര് ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
ആധാര് സേവനങ്ങള്, പെന്ഷന് സേവനങ്ങള്, ഇന്ഷുറന്സ് സേവനങ്ങള്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോര് വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള് ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷന് കടകള് കെ- സ്റ്റോര് ആക്കുന്നത് വഴി മൂല്യവര്ധിത സേവനങ്ങളും ഉല്പ്പന്നങ്ങളും നല്കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല് ശക്തമാകുമെന്നും മന്ത്രി പറഞ്ഞു.