x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ​ബ്സി​ഡി: മാ​ർ​ച്ച് നാ​ലു​മു​ത​ൽ അ​പേ​ക്ഷി​ക്കാം


Published: February 27, 2026 11:17 PM IST | Updated: February 27, 2026 11:17 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ-​​​മൊ​​​ബി​​​ലി​​​റ്റി പ്രോ​​​ത്സാ​​​ഹ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ല​​​ക്ട്രി​​​ക് പാ​​​സ​​​ഞ്ച​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ​​​ക്ക് എ​​​ല്ലാ വ​​​ർ​​​ഷ​​​വും 30,000/ രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി​​​വ​​​രു​​​ന്നു.

ഓ​​​രോ വാ​​​ർ​​​ഷ​​​വും 1000 ഇ​​​ല​​​ക്‌ട്രി​​​ക് പാ​​​സ​​​ഞ്ച​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​ണ് സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് (mvd.kerala.gov.in) മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ 1000 അ​​​ർ​​​ഹ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കാ​​​ണ് സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ​​​ബ്സി​​​ഡി അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​ഞ്ഞൂ​​​റ് എ​​​ണ്ണം മാ​​​ർ​​​ച്ച് 15നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​മ​​​യപ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷ​​​ക​​​ൾ വ​​​നി​​​താ അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽനി​​​ന്നും ല​​​ഭ്യ​​​മാ​​​കാ​​​ത്ത​​​പ​​​ക്ഷം ഇ​​​ത് പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റും.

അ​​​പേ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് 4 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ലി​​​ങ്ക് : https://transportservices .nic.in/Kerala EV/#/ dashboard/service-info

2019 ഏ​​​പ്രി​​​ൽ 1 മു​​​ത​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഇ​​​ല​​​ക്‌ട്രി​​​ക് പാ​​​സ​​​ഞ്ച​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ഇ​​​തു​​​വ​​​രെ ഈ ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ഇ-​​​ഓ​​​ട്ടോ സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 

ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഒ​​​രു വാ​​​ഹ​​​ന​​​ത്തി​​​നു മാ​​​ത്ര​​​മേ സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​ർ​​​ഹ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും mvd.kerala. gov.inൽ ല​​​ഭ്യ​​​മാ​​​ണ്. ഈ ​​​വ​​​ർ​​​ഷം സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം പ​​​ദ്ധ​​​തി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.

Tags : Subsidy e-autorickshaws Applications e-mobility incentive scheme

Recent News

Corehub Up