Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G Sudhakaran

മ​ഞ്ഞ​കു​റ്റി​യി​ൽ ഒ​ര​ടി മു​ന്നോ​ട്ട് വെ​ച്ച​തു കൊ​ണ്ടാ​ണ് ര​ണ്ട​ടി പു​റ​കോ​ട്ട് വ​യ്ക്കേ​ണ്ടി വ​ന്ന​ത്: ജി.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ മ​ഞ്ഞ​കു​റ്റി​യി​ൽ ഒ​ര​ടി മു​ന്നോ​ട്ട് വെ​ച്ച​തു കൊ​ണ്ടാ​ണ് ര​ണ്ട​ടി പു​റ​കോ​ട്ട് വ​യ്ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ജി.​സു​ധാ​ക​ര​ൻ. സ​ജി ചെ​റി​യാ​ന്‍റെ നാ​ട്ടി​ൽ അ​ടു​ക്ക​ള​യി​ൽ വ​രെ മ​ഞ്ഞ കു​റ്റി​യി​ട്ടു. അ​ന്നേ തി​രി​ച്ച​ടി ഓ​ർ​മി​പ്പി​ച്ചി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ന​വ​കേ​ര​ളം, ന​വോ​ത്ഥാ​ന കേ​ര​ളം എ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല .സാം​സ്കാ​രി​ക നാ​യ​ക​ർ കാ​ലു​ന​ക്കി​ക​ളാ​ണ്. ക​മ്മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ വാ​യി​ച്ച എ​ത്ര പേ​രു​ണ്ട്. ധ​ന​സ്ഥി​തി ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സു​സ്മേ​ര വ​ദ​ന​നാ​ണ്. സ​ർ​ക്കാ​രി​നെ കു​റി​ച്ച് തു​ട​ക്ക​ത്തി​ൽ ന​ല്ല അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം സ​ഭ​യി​ൽ സം​സാ​രി​ച്ച​പ്പോ​ൾ കൈ​യ​ടി​ച്ച അം​ഗ​ങ്ങ​ളെ സു​ധാ​ക​ര​ൻ വി​ല​ക്കി. താ​ൻ സ്വ​ത​ന്ത്ര എം​എ​ൽ​എ ആ​ണെ​ന്നും അ​ദ്ദേ​ഹം ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

Kerala

ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി ജി. ​സു​ധാ​ക​ര​ൻ; പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി മ​ട​ക്കം

ആ​ല​പ്പു​ഴ: സി​പി​എം വി​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ‌ സ​ഹോ​ദ​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി. പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ‌ മ​ട​ങ്ങി​യ​ത്.

ചാ​രും​മൂ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം. കു​ടും​ബ​സ​മേ​ത​മെ​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തി​യ​ത്. സി​റ്റിം​ഗ് എം​എ​ൽ​എ എ​ച്ച്. സ​ലാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ വി​ജ​യി​ച്ച​ത്.

75,184 വേ​ട്ടു​ക​ളാ​ണ് ജി. ​സു​ധാ​ക​ര​ന് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്. 27,935 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍റെ വി​ജ​യം. 2021ൽ 11,125 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ര​ട്ടി​യി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ജി.​സു​ധാ​ക​ര​ൻ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്.

Kerala

സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്: ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

"മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ത​നി​ക്ക് അ​ത് വ​ലി​യ കാ​ര്യ​വു​മ​ല്ല.​താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന​തി​ന്‍റെ ഗു​ണം ഈ ​മ​ന്ത്രി​സ​ഭ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷം ജ​ന​കീ​യ സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​യി തു​ട​രും.'-​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

82 വ​യ​സാ​യ പി​ണ​റാ​യി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് ത​ന്‍റെ പ്രാ​യം പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. സി​പി എം ​ശി​ഖ​ണ്ഡി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം സി​പി​എ​മ്മി​നി​ല്ല. സി​പി​എ​മ്മി​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

കെ.​കെ. ര​മ മു​ത​ൽ ജി. ​സു​ധാ​ക​ര​ൻ വ​രെ; തൃ​ണ​മൂ​ലി​ൽ എ​ത്തി​ക്കു​മെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞ നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി വി​ട്ട​തി​ന് പി​ന്നാ​ലെ പി.​വി. അ​ൻ​വ​ർ മ​മ​ത ബാ​ന​ർ​ജി​ക്ക് ന​ൽ​കി​യ ക​ത്തി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പി.​വി. അ​ൻ​വ​ർ ന​ൽ​കി ഇ​ട​ത്-​വ​ല​ത് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഐ.​എം. വി​ജ​യ​ൻ, ജി. ​സു​ധാ​ക​ര​ൻ, സി. ​ദി​വാ​ക​ര​ൻ, ഷി​ബു ബേ​ബി ജോ​ൺ, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ, കെ.​കെ. ര​മ, സി.​കെ. പ​ദ്മ​നാ​ഭ​ൻ, പ്ര​തി​ഭ ഹ​രി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, തോ​മ​സ് കെ. ​തോ​മ​സ്, എ​സ്. രാ​ജേ​ന്ദ്ര​ൻ, എ.​വി. ഗോ​പി​നാ​ഥ്, കെ.​പി. മോ​ഹ​ന​ൻ, കാ​രാ​ട്ട് റ​സാ​ക്ക് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഇ​ട​ത് നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​ക്കു​മെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് അ​ൻ​വ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും ഇ​ക്കാ​ര്യം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ടി​എം​സി ദേ​ശീ​യ നേ​തൃ​ത്വം പ​റ​ഞ്ഞു.

2024 ന​വം​ബ​ർ 26ന് ​അ​ൻ​വ​ർ മ​മ​ത​യ്ക്ക് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ൻ​വ​ർ ത​ന്‍റെ പേ​ര് ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കെ.​കെ. ര​മ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ അ​റി​വി​ല്ലാ​തെ അ​ൻ​വ​ർ എ​ങ്ങ​നെ ക​ത്തി​ൽ പേ​ര് പ​രാ​മ​ർ​ശി​ച്ചു​വെ​ന്നും കെ.​കെ. ര​മ ചോ​ദി​ക്കു​ന്നു.

Kerala

ജി. ​സു​ധാ​ക​ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ്; 50 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ആവശ്യപ്പെട്ട് ഡി‌​വൈ‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജി. ​സു​ധാ​ക​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ഡി‌​വൈ‌​എ​ഫ്‌​ഐ. ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഡി‌​വൈ‌​എ​ഫ്‌​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ൽ ജി. ​സു​ധാ​ക​ര​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും പ്ര​സ്താ​വ​ന തി​രു​ത്തി പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​യി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ഡി‌​വൈ‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണ്ണ് മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണം. ഈ ​പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ​മാ​യി ത​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​തു​മാ​ണെ​ന്ന് ജെ​യിം​സ് സാ​മു​വ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എ​മ്മു​മാ​യി അ​ക​ന്ന് അ​മ്പ​ല​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ച്ച്. സ​ലാ​മി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

 

Kerala

ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ ജീ​ർ​ണ​ത​ക​ളും ഉ​ണ്ട്; അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ക്കും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ എ​ച്ച്. സ​ലാം മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ജി. ​സു​ധാ​ക​ര​ന് യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ ജീ​ർ​ണ​ത​ക​ളും ഉ​ണ്ട്. അ​ദ്ദേ​ഹം എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു. അ​തി​നൊ​ന്നും മ​റു​പ​ടി ഇ​ല്ല. സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ ഇ​ട​ത് പ​ക്ഷം അ​ല്ല. അ​ദ്ദേ​ഹം സ​ഹോ​ദ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം വ​രെ ത​ള്ളി പ​റ​ഞ്ഞു​വെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​ന്ന ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി​ട്ടാ​ണ് സു​ധാ​ക​ര​ന് ഇ​പ്പോ​ൾ ച​ങ്ങാ​ത്തം. സു​ധാ​ക​ര​ന്‍റെ ക​ഴി​ഞ്ഞ​കാ​ല രാ​ഷ്ട്രീ​യ​ത്തി​ന് വ​ർ​ത്ത​മാ​ന​കാ​ല​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. എ​ല്ലാ വി​ഭാ​ഗം വ​ർ​ഗീ​യ​വാ​ദി​ക​ളു​മാ​യും കൂ​ട്ടു​കൂ​ടു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി​യേ​ന്തു​ന്നു: ജി.​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ. താ​ൻ 15 വ​ർ​ഷം എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ൾ ഇ​വി​ടെ ഒ​രു ക​ലാ​പ​വും ഉ​ണ്ടാ​യി​ല്ല. താ​ൻ മാ​റി​യ​പ്പോ​ൾ ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് വ​ർ​ഗീ​യ കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എം ഇ​പ്പോ​ൾ ഐ​ഡി​യോ​ള​ജി പ​റ​യു​ന്നു. ഐ​ഡി​യ ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​ന്ത് ഐ​ഡി​യോ​ള​ജി. താ​ൻ ഇ​പ്പോ​ൾ സി​പി​എ​മ്മു​കാ​ര​ന​ല്ല. ആ​ല​പ്പു​ഴ സി​പി​എ​മ്മി​ൽ ഒ​രു നി​ല​പ​ടും ഇ​ല്ല. പാ​ർ​ട്ടി​യി​ലെ ഒ​രു ചെ​റു​പ്പ​കാ​ര​നും നേ​രാ​യി വ​ള​രു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ള​ഞ്ഞ് വ​ള​രു​ന്നു. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി​യേ​ന്തു​ന്നു. അ​വ​രു​ടെ കൈ​യി​ൽ പ​ണ​മു​ണ്ട്. അ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ന്നു. സെ​ക്ര​ട്ട​റി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​പി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഇ​വി​ടെ ഒ​രു ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ണ്ട്. ഒ​ന്നും അ​റി​യാ​ത്ത ഒ​രാ​ൾ ജി​ല്ലാ പാ​ർ​ട്ടി​യെ ന​യി​ക്കു​ന്നു. പാ​ർ​ട്ടി​ക്കാ​രു​ടെ കാ​ര്യം നോ​ക്കാ​ൻ അ​റി​യാ​ത്ത പാ​ർ​ട്ടി സെ​ക്ര​ട്ട​റി. സ്വ​ന്തം കാ​ര്യ​വും കു​ടും​ബ​കാ​ര്യ​വും അ​വ​ർ​ക്ക് അ​റി​യാ​മെ​ന്നും ജി.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ത​വ​ണ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​നം ആ​ഗ്ര​ഹി​ച്ചു; എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​നെ പു​ക​ഴ്ത്തി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സു​ധാ​ക​ര​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം സു​താ​ര്യ​മാ​ണെ​ന്നും താ​ൻ കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റാ​യി​രി​ക്ക​മ്പോ​ൾ ആ​ണ് സു​ധാ​ക​ര​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​ട​ർ​ത്തി എ​ടു​ക്കാ​ൻ പ​റ്റു​ന്ന നേ​താ​വ​ല്ല ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹം പ​ച്ച​യാ​യ മ​നു​ഷ്യ​ൻ ആ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്ര​മേ പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ആ​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ. സു​ധാ​ക​ര​നി​ലൂ​ടെ​യാ​ണ് സി​പി​എം മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നെ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ മു​ൻ പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സി​നെ​തി​രെ സി​പി​എം ന​ട​പ​ടി. സി​പി​എം അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി​യി​ൽ നി​ന്ന് പി.​ജി. സൈ​റ​സി​നെ ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

2006-2011 കാ​ല​ഘ​ട്ട​ത്തി​ൽ ജി. ​സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ സ​ജീ​വ​മാ​യി​രു​ന്നു സൈ​റ​സ്. ജി. ​സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​രി​ലൊ​രാ​ളാ​യാ​ണ് സൈ​റ​സ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

നാ​ല് മാ​സ​മാ​യി ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ സൈ​റ​സ് പ​ങ്കെ​ടു​ക്കാ​ത്ത​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി പാ​ർ​ട്ടി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നേ​ര​ത്തെ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും സൈ​റ​സി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് പോ​സ്റ്റി​ടു​ന്നു; ഭാ​വി​യി​ൽ പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളു​ണ്ടാ​വി​ല്ലെ​ന്ന് ജി.​സു​ധാ​ക​ര​ൻ 

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ല നേ​താ​ക്ക​ളി​ല്ലെ​ന്ന് സി​പി​എം വി​ട്ട മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പ​ണ്ടൊ​ക്കെ നേ​തൃ​നി​ര ക​ണ്ട് കെ​എ​സ്‌​യു​ക്കാ​ർ അ​സൂ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലാ​ള​റി​യു​ന്ന ആ​രും ഇ​ന്ന് ഡി​വൈ​എ​ഫ്ഐ​യി​ൽ ഇ​ല്ലെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഏ​രി​യ സെ​ക്ര​ട്ട​റി ക​ള്ള് ഷാ​പ്പി​ലി​രു​ന്ന് ജി. ​സു​ധാ​ക​ര​ന്‍റെ ത​ന്ത​യ്ക്ക് വി​ളി​ക്കു​ന്നു. പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് ഫേ​സ്ബു​ക്കി​ൽ ത​നി​ക്കെ​തി​രെ പോ​സ്റ്റി​ടു​ന്നു. ഭാ​വി​യി​ൽ ഈ ​പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​രു​മെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ഈ ​നാ​ടി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി ത​നി​ക്ക് ചെ​റ്റ എ​ന്ന് പേ​രി​ട്ടെ​ന്നും, ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ​യെ​ന്നും ചോ​ദി​ച്ചു. 

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും കേ​സി​ന് പോ​യാ​ൽ പ്ര​ശ്ന​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ത്ര​പേ​രെ​യാ​ണ് പാ​ർ​ട്ടി​ക്ക് എ​തി​രാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ആ​ളെ കൂ​ട്ടി​ത്ത​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഉ​ട​ൻ‌ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണം; വി.​എ. അ​രു​ൺ​കു​മാ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ‌ വി.​എ. അ​രു​ൺ​കു​മാ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടേ​താ​ണ് പ​രാ​തി.

സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ മ​ത്സ​രി​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​മ​ർ​ശി​ച്ച് അ​രു​ൺ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​നെ​തി​രെ​യാ​ണ് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ പ​രാ​തി.

ഐ​എ​ച്ച്ആ​ർ​ഡി യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്. കേ​ര​ള സ​ർ​വീ​സ് ച​ട്ട വ്യ​വ​സ്ഥ​ക​ൾ​കൂ​ടി ബാ​ധ​ക​മാ​ക്കി​യാ​ണ് ഐ​എ​ച്ച്ആ​ർ​ഡി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​രു​ൺ കു​മാ​റി​ന്‍റെ പോ​സ്റ്റ് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ ഉ​ന്ന​ത പ​ദ​വി വ​ഹി​ച്ചു​കൊ​ണ്ട് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ത​യാ​റാ​യ അ​രു​ൺ​കു​മാ​ർ ഈ ​പ​ദ​വി​ക്ക് അ​നു​യോ​ജ്യ​ന​ല്ലെ​ന്നും, തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​രു​ൺ​കു​മാ​റി​നെ അ​ടി​യ​ന്ത​ര​മാ​യി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ പു​തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ അ​ടി​ത്ത​റ​യി​ല്ല: എ​ച്ച്. സ​ലാം എം​എ​ൽ​എ

അ​മ്പ​ല​പ്പു​ഴ: സി​പി​എം വി​ട്ട മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്. സ​ലാം. മു​ൻ​പ് ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​ധാ​ന ചു​മ​ത​ല ത​നി​ക്കാ​യി​രു​ന്നു​വെ​ന്നും അ​ന്ന് ജി.​സു​ധാ​ക​ര​ന് താ​ൻ ഉ​ത്ത​മ​നാ​യ ക​മ്മ്യൂ​ണി​സ്റ്റാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

സു​ധാ​ക​ര​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഞാ​ൻ ന​ല്ല ക​മ്മ്യൂ​ണി​സ്റ്റാ​യി​രു​ന്നു​വെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് ഞാ​ൻ ക​മ്മ്യൂ​ണി​സ്റ്റ് അ​ല്ലാ​താ​യ​ത് എം​എ​ൽ​എ ആ​യ​തോ​ടെ​യാ​ണെ​ന്നും എ​ച്ച്. സ​ലാം പ​റ​ഞ്ഞു. സു​ധാ​ക​ര​നെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​നോ ബാ​ന​ർ വെ​ക്കാ​നോ താ​ൻ പോ​യി​ട്ടി​ല്ലെ​ന്നും അ​ത് ത​ന്‍റെ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും സ​ലാം വ്യ​ക്ത​മാ​ക്കി.

മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങു​മ്പോ​ൾ എ​ന്തെ​ങ്കി​ലും പ​റ​യ​ണ്ടേ എ​ന്ന​ത് കൊ​ണ്ടാ​ണ് സു​ധാ​ക​ര​ൻ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് സ​ലാം പ​രി​ഹ​സി​ച്ചു. "അ​ർ​ദ്ധ​രാ​ത്രി സൂ​ര്യ​ൻ ഉ​ദി​ച്ചാ​ൽ മ​ക്ക​ളു​ടെ ഗു​ണ​മ​റി​യാം" എ​ന്ന വി. ​സാ​മ്പ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗ​ത്തി​ലെ വ​രി​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് സ​ലാം സു​ധാ​ക​ര​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

സു​ധാ​ക​ര​ന്റെ പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കും മ​ത്സ​ര​ത്തി​നു​മൊ​ന്നും രാ​ഷ്ട്രീ​യ​മാ​യ അ​ടി​ത്ത​റ​യി​ല്ലെ​ന്നും ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​തെ​ല്ലാം ഒ​രു അ​ടി​ത്ത​റ​യു​ണ്ടാ​ക്കാ​നു​ള്ള വ്യ​ഗ്ര​ത മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ജി. ​സു​ധാ​ക​ര​ന് വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങാ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​രും; ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്നു

ആ​ല​പ്പു​ഴ: പാ​ർ​ട്ടി വി​ട്ടി​ട്ടും സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന​യാ​യി ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗം ചേ​ർ​ന്നു. ചാ​രും​മൂ​ട് ഏ​രി​യ​യി​ലെ ജി. ​സു​ധാ​ക​ര​ന്‍റെ അ​നു​കൂ​ലി​ക​ളാ​ണ് ഇ​ന്ന് രാ​വി​ലെ യോ​ഗം ചേ​ർ​ന്ന​ത്.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​ൻ പാ​ർ​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ, മു​ൻ ഏ​രി​യ- ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള ഇ​രു​പ​തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സു​ധാ​ക​ര​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ വ്യാ​ഴാ​ഴ്ച സി​പി​എം പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ൾ ര​ഹ​സ്യ യോ​ഗം ചേ​ർ​ന്ന​ത്.

അ​തേ​സ​മ​യം, സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി യാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി. ​സു​ധാ​ക​ര​നെ​തി​രെ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ൽ സി​പി​എം വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് സു​ധാ​ക​ര​ന്‍റെ വീ​ടി​ന് പൊ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. പു​ന്ന​പ്ര പൊ​ലീ​സി​നാ​ണ് സു​ര​ക്ഷാ ചു​മ​ത​ല.

സു​ധാ​ക​ര​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ടെ, ജി ​സു​ധാ​ക​ര​ന്‍റെ വീ​ടി​ന് സ​മീ​പം പ്ര​തി​ഷേ​ധ ബാ​ന​റും സ്ഥാ​പി​ച്ചു. കു​ലം കു​ത്തി​ക​ളെ കാ​ലം വ​ർ​ഗ വ​ഞ്ച​ക​ൻ എ​ന്ന് വി​ളി​ക്കും എ​ന്നാ​ണ് ബാ​ന​റി​ലു​ള്ള​ത്. ഭ​ഗ​വ​തി​ക്ക​ൽ സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ബാ​ന​ര്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

'കു​ലം​കു​ത്തി​ക​ളെ കാ​ലം വ​ർ​ഗ​വ​ഞ്ച​ക​ൻ എ​ന്ന് വി​ളി​ക്കും'; ജി ​സു​ധാ​ക​ര​നെ​തി​രെ പ്ര​തി​ഷേ​ധ ബാ​ന​ർ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സി​പി​എം വി​ട്ട ജി. ​സു​ധാ​ക​ര​നെ​തി​രെ പു​ന്ന​പ്ര​യി​ലെ വീ​ടി​ന് മു​ന്നി​ലും പ്ര​തി​ഷേ​ധ ബാ​ന​ർ. കു​ലം​കു​ത്തി​യെ​ന്നും വ​ർ​ഗ​വ​ഞ്ച​ക​നെ​ന്നും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​മാ​ണ് ബാ​ന​ർ.

"കു​ലം​കു​ത്തി​ക​ളെ കാ​ലം വ​ർ​ഗ​വ​ഞ്ച​ക​ൻ എ​ന്ന് വി​ളി​ക്കും' എ​ന്നാ​ണ് ബാ​ന​റി​ലെ വാ​ച​കം. ഭ​ഗ​വ​തി​ക്ക​ൽ സ​ഖാ​ക്ക​ൾ എ​ന്ന പേ​രി​ലാ​ണ് ബാ​ന​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് സു​ധാ​ക​ര​ന്‍റെ വീ​ടി​ന് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കെ​തി​രെ ഒ​ന്നും പ​റ​യി​ല്ല. ആ​രെ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്യി​ല്ല. ആ​രു​ടെ​യും പി​ന്തു​ണ വേ​ണ്ട. ഒ​രു പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. താ​ൻ പാ​ർ​ട്ടി അം​ഗ​ത്വം ഒ​ഴി​ഞ്ഞെ​ന്നും പാ​ർ​ട്ടി വി​ട്ടു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ താ​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന് ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ജി. ​സു​ധാ​ക​ര​നെ​തി​രെ ജ​ന്മ​നാ​ട്ടി​ൽ സി​പി​എം പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.

ചാ​രു​മൂ​ട്ടി​ൽ നി​ന്നും ക​രി​മു​ള​യ്ക്ക​ൽ ഭു​വ​നേ​ശ്വ​ര​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലേ​ക്കാ​ണ് പ്ര​ക​ട​നം ന​ട​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​രാ​ഘ​വ​ൻ, ചാ​രും​മൂ​ട് ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി. ​ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക​ട​നം ന​ട​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

 

Kerala

മൃ​ദു​സ​മീ​പ​നം ഇ​നി​യി​ല്ല; ജി. ​സു​ധാ​ക​ര​നെ​തി​രെ ശ​ക്തി പ്ര​ക​ട​ന​ത്തി​ന് സി​പി​എം തീ​രു​മാ​നം

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ​തി​രെ പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടാ​നാ​ണ് ജി. ​സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം. ഇ​തേ തു​ട​ർ‌​ന്നാ​ണ് ശ​ക്തി പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​എം തീ​രു​മാ​നി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് സു​ധാ​ക​ര​ൻ താ​മ​സി​ക്കു​ന്ന പ​റ​വൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി പ്ര​ക​ട​നം സം​ഘ​ടി​പ്പി​ക്കും. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് സു​ധാ​ക​ര​ന്‍റെ വീ​ടി​ന് സ​മീ​പം വ​രെ​യാ​ണ് പ്ര​ക​ട​നം.

ഇ​തോ​ടെ സു​ധാ​ക​ര​നോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ് സി​പി​എം നേ​തൃ​ത്വം. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ സു​ധാ​ക​ര​നെ വ​ർ​ഗ​വ​ഞ്ച​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സി​പി​എം ഏ​രി​യ നേ​താ​ക്ക​ൾ നേ​രി​ട്ടി​റ​ങ്ങി പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്നു.

സു​ധാ​ക​ര​ന്‍റെ ജ​ന്മ​നാ​ടാ​യ താ​മ​ര​ക്കു​ള​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ജി. ​ഭു​വ​നേ​ശ്വ​ര​ന്‍റെ ര​ക്ത​സാ​ക്ഷി കു​ടീ​ര​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്ന​ത്.

Kerala

'സുധാകരൻ പാർട്ടിയെ ചതിച്ചു; അമ്പലപ്പുഴയിൽ സിപിഎമ്മിന് ഭീഷണിയല്ല': സജി ചെറിയാൻ

ആലപ്പുഴ: സിപിഎം വിട്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പാർട്ടിയെ സുധാകരൻ ചതിച്ചെന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി. സുധാകരനോട് തങ്ങൾ എന്ത് ദ്രോഹം ചെയ്തു. നാല് പ്രാവശ്യം എംഎൽഎ ആയി. രണ്ട് പ്രാവശ്യം മന്ത്രി ആയി. ഇത്രയും സ്ഥാനങ്ങൾ വഹിച്ച ഒരു രാഷ്ട്രീയ നേതാവ് എന്തിനാണ് ഇപ്പോൾ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അറിയില്ല. തങ്ങളായി സുധാകരനെ പാർട്ടിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. ഒന്നുകൂടി മത്സരിക്കണം എന്ന് പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടുപോയാൽ അതിന് തങ്ങൾ എന്തുവേണമെന്നും സജി ചെറിയാൻ ചോദിച്ചു.

ജി. സുധാകരന് പാർട്ടിക്കെതിരെ ഒരക്ഷരം പറയാൻ അർഹതയില്ല. അമ്പലപ്പുഴയിൽ സുധാകരൻ ഒരു ഭീഷണിയും അല്ല. മത്സരിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Kerala

അ​വ​സാ​ന​വ​ട്ട ശ്ര​മം; ജി.​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നേ​താ​ക്ക​ൾ വീ​ട്ടി​ൽ

ആ​ല​പ്പു​ഴ: പാ​ർ​ട്ടി​യോ​ട് ക​ല​ഹി​ച്ച് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​വ​സാ​ന​വ​ട്ട ശ്ര​മ​വു​മാ​യി സി​പി​എം. പാ​ർ​ട്ടി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ സു​ധാ​ക​ര​നെ നേ​രി​ട്ട് വീ​ട്ടി​ലെ​ത്തി ക​ണ്ടു. അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്. സ​ലാം ഒ​ഴി​കെ​യു​ള്ള നേ​താ​ക്ക​ളാ​ണ് സു​ധാ​ക​ര​നെ കാ​ണാ​നെ​ത്തി​യ​ത്.

നേ​താ​ക്ക​ൾ എ​ത്തി അ​നു​ന​യ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സു​ധാ​ക​ര​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. നാ​ളെ നി​ശ്ചി​യി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സു​ധാ​ക​ര​ൻ വ​ഴ​ങ്ങി​യി​ല്ല.

ത​ന്നെ കാ​ണാ​ൻ എ​ത്തി​യ നേ​താ​ക്ക​ളു​മാ​യി വീ​ടി​ന്‍റെ മു​ന്നി​ലി​രു​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം സം​സാ​രി​ച്ചു. നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും നാ​ള​ത്തെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​ല്ലെ​ന്നും സു​ധാ​ക​ര​ൻ സി​പി​എം സം​ഘ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​ക്കൊ​പ്പ​മെ​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ശേ​ഷം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​ണി​തെ​ന്നും നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Kerala

ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ധാ​ക​ര​നു​മാ​യി താ​ൻ നേ​ര​ത്തെ സം​സാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ് ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത്. നേ​തൃ​ത്വം ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​എ​സ്. സു​ജാ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ച്ച​തെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ജി.എസ് മറ്റൊരു വി.എസ് ആകുമോ? സിപിഎമ്മിൽ എന്ത് സംഭവിക്കും? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശക്തിയുമായി വർഷങ്ങളുടെ പ്രതിഷേധം നയിച്ച് ഒടുവിൽ ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കൂടിയായ മൂന്നാറിലെ എസ്. രാജേന്ദ്രൻ, ഫണ്ട് പിരിവിലെ അഴിമതി തുറന്നുകാട്ടിയിട്ടും ഫലം കാണാതെ പുസ്തകം എഴുതിയും തുറന്ന യുദ്ധങ്ങളുമായി പയ്യന്നൂരിൽ വി. കുഞ്ഞിക്കണ്ണൻ, ഏകോപന സമിതി രൂപീകരിച്ച് പാലക്കാട്ട് സംഘടിത വിമത ശബ്ദമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി..

ഒടുവിൽ ഇതാ കുട്ടനാടൻ കരുത്തിന്‍റെ പ്രതിഷേധവുമായി സംസ്ഥാനത്തെ ഏറ്റവും സീനിയർ നേതാവായ ജി. സുധാകരൻ പരസ്യമായി കൊടുങ്കാറ്റ് ഉയർത്തുമ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ചോദ്യം ഇതാണ് - ജി.എസ് എന്ന ജി. സുധാകരൻ മറ്റൊരു വി.എസ് ആകുമോ?

സിപിഎമ്മിൽ സമീപകാലത്തായി പ്രകടമായി പിടിമുറുക്കിയിരിക്കുന്ന ഏകാധിപത്യത്തിനും ഭരണപിന്തുണയുള്ള പിണറായിസത്തിനും എതിരെ ആരും ക മ എന്നു മിണ്ടാതെ നിൽക്കുമ്പോഴാണ് ഈ പ്രതിഷേധ പ്രതികരണങ്ങൾ ഉയരുന്നത്.

ഇന്നോവ കാറിനേയും ഭീഷണികളെയും പേടിച്ചും കീഴ്പ്പെട്ടും കഴിയുന്ന പാർട്ടിയിൽ വിമതൻ ആവുക എന്നർഥം കൈവിട്ട കളിയെന്നാണ്. എം.വി. രാഘവനും ഒ. ഭരതനും പി.വി. ചെറിയാനും കെ.ആർ. ഗൗരിയമ്മയും സി.കെ. പത്മനാഭനുമൊക്കെ വീണുപോയ പാതയിൽ പെടാതിരിക്കാനാണ് ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ ശ്രമിക്കുന്നത്.

എന്നാൽ പാർട്ടിയിൽ തിരുത്തലിനു സമയമായെന്നു മാത്രമല്ല എന്നേ തുടങ്ങേണ്ടതാണെന്ന് കരുതുന്നവർ അത്ര ന്യൂനപക്ഷം അല്ല. അവരുടെ വായകൾ മൂടപ്പെട്ടും കൈകൾ കെട്ടപ്പെട്ടും ആണ്. പലരും പാർട്ടിയോടുള്ള കൂറിൽ പഞ്ചപുച്‌ഛമടക്കി നിൽക്കുന്നവരാണ്.

പാർട്ടിയിലും ഭരണതലത്തിലും അടിമുതൽ ബാധിച്ച സ്വജനപക്ഷപാതിത്വം, ഏകാധിപത്യം, അഴിമതി, വർഗീയ പ്രീണനം, ആക്രമണ രാഷ്ട്രീയം, കുടുംബവാഴ്ച ഇവയോടെല്ലാം വലിയ പ്രതിഷേധം പലർക്കും ഉണ്ട്.

മരുമോൻ വാഴ്ചയ്ക്ക് വേണ്ടി യുവ നേതാക്കളെ സീറ്റ് നൽകാതെ ഒതുക്കുമ്പോൾ, റിക്കാർഡ് ഭൂരിപക്ഷം ജയിച്ചവർക്ക് സ്വന്തം മണ്ഡലം നൽകാതിരിക്കുമ്പോൾ, പ്രായവും ടേമും പറഞ്ഞ് മുതിർന്ന നേതാക്കളെ ഭൂരിഭാഗവും ഒഴിവാക്കുകയും ഒരാൾക്ക് മാത്രമായി അനുകൂലം നൽകുകയും ചെയ്യുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് പേടി കലർന്ന പാർട്ടി കൂറുകൊണ്ട് തന്നെയാണ്.

അഴിമതി ബ്രാഞ്ച് തലമുതൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി എന്ന് ഇവരെല്ലാം രഹസ്യമായി സമ്മതിക്കും.ഗവൺമെന്‍റ് ജീവനക്കാരുൾപ്പെടെയുള്ള സംഘടനാ, തൊഴിലാളി പ്രവർത്തകർക്കിടയിലും ഇതുതന്നെയാണ് അഭിപ്രായം.

സാധാരണക്കാരുടെ ശബ്ദം - വിഎസ് ആകുമ്പോൾ

എന്നാൽ പാർട്ടിയിലെ തിരുത്തലുകൾ ജനക്കൂട്ടത്തിന്‍റെ മുന്നിലെത്തിക്കുകയും സാധാരണക്കാരുടെ ശബ്ദം ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെയൊക്കെ രൂപത്തിൽ (നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡ്) മാറുകയും അതു ഉച്ചത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത വി.എസിന്‍റെ വഴി പാർട്ടിയിൽ വീണ്ടും മുഴങ്ങുമോ എന്നതാണ് ചോദ്യം.

ഉറപ്പിച്ചു പറയാൻ ആകില്ല. എന്നാൽ അടിത്തട്ടിലെ തിരുത്തലുകൾക്ക് ചില തിരമാലകൾ സൃഷ്ടിക്കാൻ പറ്റിയേക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൂടിയായ പിന്നീട് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട ജി സുധാകരന് തന്‍റെ മികച്ച പ്രതിച്ഛായ കൊണ്ടും ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഇടയിലെ സ്വാധീനം കൊണ്ടും നല്ല അനുരണനങ്ങൾക്ക് വഴിയൊരുക്കാനാകും.

അഴിമതിക്കെതിരെ പോരാട്ടം നടത്തിയ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, സ്വന്തം സഹോദരന്‍റെ ജീവത്യാഗം കൊണ്ട് പാർട്ടിക്ക് രക്തസാക്ഷിത്വ അടിത്തറ നൽകിയ ജി.എസ് ഒരു മാറ്റത്തിന്‍റെ അമരത്തിൽ നിന്നാൽ അതൊരു ശുദ്ധികലശത്തിലേക്ക് അല്ലെങ്കിൽ വൻ പൊട്ടിത്തെറിയിലേക്ക് മാറാം. അതിനുള്ള ത്യാഗം ജീവിത മധ്യാഹ്നത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ജി. സുധാകരൻ കാണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

Kerala

ജി. ​സു​ധാ​ക​ര​ൻ വി​ഷ​യം; അ​നു​ന​യ​ത്തി​ന് സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ഞ്ഞ് നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ട്ടേ​ക്കു​മെ​ന്ന് സൂ​ച​ന. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ അ​ദ്ദേ​ഹ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല‌.

ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ച നാ​സ​റി​നോ​ട് സു​ധാ​ക​ര​ൻ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കു​ന്നി​ല്ലെ​ന്ന് ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞ കാ​ര്യം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സു​ധാ​ക​ര​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം അ​നു​ന​യ​ശ്ര​മം നേ​രി​ട്ട് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് സം​സാ​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ധാ​ക​ര​നെ​പ്പോ​ലെ ഒ​രാ​ൾ പാ​ർ​ട്ടി​ക്കെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത് വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന് നേ​തൃ​ത്വം ഭ​യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് വേ​ഗ​ത്തി​ൽ ത​ന്നെ അ​നു​ന​യ നീ​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

Kerala

മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്‍റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്‍റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്‍റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു

Kerala

അ​നു​ന​യ നീ​ക്കം പാ​ളി; പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം പ്രാ​ഥ​മി​ക പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ‌ അ​നു​ന​യ നീ​ക്ക​ത്തി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഫോ​ണി​ലൂ​ടെ നാ​സ​ർ സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ജി. ​സു​ധാ​ക​ര​ൻ അ​തൃ​പ്തി അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. ത​ന്‍റെ പ്ര​തി​ഷേ​ധം നാ​സ​റി​നോ​ട് സു​ധാ​ക​ര​ൻ അ​റി​യി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അം​ഗ​ത്വ ഫോ​റം പൂ​രി​പ്പി​ച്ച് ന​ൽ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ നാ​സ​റി​നോ​ട് ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം ജി.​സു​ധാ​ക​ര​നു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. നേ​തൃ​ത്വം നേ​രി​ട്ട് ഇ​ട​പെ​ട്ട് സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ബു​ധ​നാ​ഴ്ച രാ​വി​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സു​ധാ​ക​ര​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 63 വ​ര്‍​ഷം നീ​ണ്ട സി​പി​എം അം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച് സു​ധാ​ക​ര​ൻ പാ​ര്‍​ട്ടി വി​ടു​ക​യാ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ബ്രാ​ഞ്ചി​ൽ എ​ത്തി​യ​ശേ​ഷം ഒ​രു​ത​വ​ണ പോ​ലും ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ച്ചി​ല്ല. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് അ​വ​ഗ​ണി​ച്ചു. എം.​വി. ഗോ​വി​ന്ദ​ൻ താ​ൻ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ​താ​യും സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു.

ഗോ​വി​ന്ദ​ന്‍റേ​ത് ശ​രി​യ​ല്ലാ​ത്ത പ്ര​യോ​ഗ​മാ​ണ്. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി ക​ളി​യാ​ക്കി ചി​രി​ച്ചു, ആ​രും തി​രു​ത്തി​യി​ല്ലെ​ന്നും ജി ​സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ തു​റ​ന്ന​ടി​ച്ചി​രു​ന്നു.

 

 

Kerala

എ​ല്ലാ​കാ​ല​ത്തും പാ​ർ​ട്ടി വേ​ണ്ട രീ​തി​യി​ൽ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്; ജി.​സു​ധാ​ക​ര​ൻ പ​ക്വ​ത​യു​ള്ള നേ​താ​വെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ. സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യെ കു​റി​ച്ച് തെ​റ്റാ​യി ചി​ന്തി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

സു​ധാ​ക​ര​നെ പാ​ർ​ട്ടി അ​വ​ഗ​ണി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ജ​യ​രാ​ജ​ൻ നി​ഷേ​ധി​ച്ചു. ജി. ​സു​ധാ​ക​ര​ൻ ഏ​റെ പ​ക്വ​ത​യു​ള്ള നേ​താ​വാ​ണെ​ന്നും പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ എ​ല്ലാ രീ​തി​യി​ലും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ൾ വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ടം മു​ത​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണെ​ന്നും ഒ​രു​പാ​ട് കാ​ല​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള​വ​രാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ങ്ങ​നെ​യൊ​ക്കെ ചി​ന്തി​ക്കു​ന്ന സ​ഖാ​വ​ല്ല അ​ദ്ദേ​ഹ​മെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ന്നെ അ​വ​ഗ​ണി​ച്ചു​വെ​ന്നോ പ​രി​ഹ​സി​ച്ചു​വെ​ന്നോ സു​ധാ​ക​ര​ൻ പ​റ​യു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​ല്ലാ കാ​ല​ത്തും പാ​ർ​ട്ടി ജി. ​സു​ധാ​ക​ര​നെ വേ​ണ്ട​രീ​തി​യി​ൽ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജി.​സു​ധാ​ക​ര​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ; പ്ര​തി​ക​രി​ക്കാ​തെ സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ ന​ട​ത്തി​യ പ​ര​സ്യ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് താ​ൻ ക​ണ്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ർ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ആ​രെ​ങ്കി​ലും കു​റി​പ്പ് ത​നി​ക്ക് അ​യ​ച്ചു​ത​രൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

63 വ​ർ​ഷ​ത്തെ പാ​ർ​ട്ടി പാ​ര​മ്പ​ര്യ​മു​ള്ള ത​ന്നെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ക​ളി​യാ​ക്കി​യെ​ന്ന​ത് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​താ​ണ് സു​ധാ​ക​ര​ൻ സി​പി​എ​മ്മി​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക നി​ശ്ച​യി​ക്കാ​ൻ ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ചേ​രാ​നി​രി​ക്കേ സു​ധാ​ക​ര​ന്‍റെ പ​ര​സ്യ നി​ല​പാ​ട് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സി​പി​എ​മ്മി​ന് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സു​ധാ​ക​ര​ന്‍റെ പ​ര​സ്യ പ്ര​തി​ക​ര​ണ​വും ച​ർ​ച്ച ചെ​യ്തേ​ക്കും.

Kerala

ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് വി.വി. രാ​ജേ​ഷ്; പൊ​ന്നാ​ട​യും അ​ണി​യി​ച്ചു

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. ആ​ല​പ്പു​ഴ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് രാ​ജേ​ഷ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ സുധാകരനെ ക​ണ്ട​ത്.

കാ​ലി​ന് പ​രി​ക്കേ​റ്റ് ഏ​റെ നാ​ളാ​യി വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സു​ധാ​ക​ര​ൻ. വീ​ട്ടി​ലെ​ത്തി​യ രാ​ജേ​ഷ് സു​ധാ​ക​ര​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സു​ധാ​ക​ര​ന്‍റെ ആ​രോ​ഗ്യ​വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ മ​ട​ങ്ങി​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും രാ​ജേ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് എം.​എ. ബേ​ബി

ആ​ല​പ്പു​ഴ: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി ​സു​ധാ​ക​ര​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​ന്ന് വൈ​കു​ന്നേ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​എ​സ്. സു​ജാ​ത എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് എം.​എ. ബേ​ബി സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ച്ച​യാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ലും പ്രാ​യ​പ​രി​ധി​യു​ടെ പേ​രി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​ലും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​ന്‍. അ​തി​നി​ടെ​യാ​ണ് എം.​എ. ബേ​ബി​യു​ടെ സ​ന്ദ​ര്‍​ശ​നം. പു​ന്ന​പ്ര ക​ട​പ്പു​റ​ത്ത് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു എം.​എ. ബേ​ബി.

രാ​ജ്യ​ത്തെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത​യെ​പ്പ​റ്റി​യു​മാ​ണ് സം​സാ​രി​ച്ച​തെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

പു​ന്ന​പ്ര സ​മ​ര ഭൂ​മി​യി​ലെ സ്മൃ​തി കു​ടീ​ര​ത്തി​ലെ​ത്തി പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കൊ​പ്പം ജി. ​സു​ധാ​ക​ര​ന്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​ക്ക് പി​ന്നാ​ലെ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ സു​ധാ​ക​ര​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. 27ന് ​പു​ന്ന​പ്ര വ​യ​ലാ​ര്‍ വാ​ര്‍​ഷി​കാ​ച​ര​ണ സ​മാ​പ​ന​ത്തി​ല്‍ ദീ​പ​ശി​ഖ തെ​ളി​യി​ക്കാ​ന്‍ ജി. ​സു​ധാ​ക​ര​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Kerala

ജി. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ സി​പി​എം; നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി ക​ണ്ടു

ആ​ല​പ്പു​ഴ: മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി സി​പി​എം. നേ​താ​ക്ക​ൾ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, സി.​എ​സ്. സു​ജാ​ത അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

‌ 19-ന് ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക കേ​ര​ള പു​ര​സ്കാ​രം കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​ണ് നേ​താ​ക്ക​ളെ​ത്തി​യ​ത് എ​ന്നും വി​വ​ര​മു​ണ്ട്. പാ​ർ​ട്ടി​യു​ടെ വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. സു​ധാ​ക​ര​നെ​തി​രെ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രെ സു​ധാ​ക​ര​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നു​ന​യ നീ​ക്കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സു​ധാ​ക​ര​ന്‍റെ പ​രാ​തി​ക​ളി​ൽ എ​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​തൃ​ത്വം നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ​ര​സ്യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യാ​ണ് വി​വ​രം.

അ​തേ​സ​മം​യ സി​പി​എം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യം തീ​രു​മാ​നി​ച്ചി​ല്ലെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ തൃ​പ്ത​ന​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.

Kerala

ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്ന് സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രാ​ണ്. അ​വ​രെ വി​ല​ക്കു​ന്ന​തി​നു പ​ക​രം ചി​ല​ർ ത​ന്നെ ഉ​പ​ദേ​ശി​ക്കാ​ൻ വ​രു​ന്നു.

ആ​രു വി​ചാ​രി​ച്ചാ​ലും ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല. സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ വി​ല​ക്കാ​തെ മ​ന്ത്രി സ​ജി ചെ​റി​യാ​നും അ​ന്പ​ല​പ്പു​ഴ എം​എ​ൽ​എ. എ​ച്ച്. സ​ലാ​മും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ജി ചെ​റി​യാ​ൻ ത​നി​ക്കെ​തി​രേ പ​ര​സ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന ത​ന്നെ സ​ജി ചെ​റി​യാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ത​ന്നോ​ട് സ​ജി ചെ​റി​യാ​ൻ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന ത​ന്നെ​യാ​ണ് ഉ​പ​ദേ​ശി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്. എ​ച്ച്. സ​ലാം ത​ന്നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ പ​റ​യു​ന്ന​ത് പാ​ർ​ട്ടി ന​യ​ത്തി​ൽ ഊ​ന്നി​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. താ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ടോ​യെ​ന്ന അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യി​ൽ പാ​ർ​ട്ടി ന​ശി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ളാ​ണ് താ​നെ​ന്നും മ​റ്റു​ള്ള​വ​ർ അ​ങ്ങ​നെ ചി​ന്തി​ക്കാ​ത്ത​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ്രാ​ഞ്ചി​ൽ മാ​ത്രം പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങും. ത​നി​ക്കെ​തി​രേ നേ​താ​ക്ക​ൾ അ​പ​വാ​ദ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ചൊ​രി​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ത​പാ​ല്‍ വോ​ട്ടു​ക​ള്‍ തി​രു​ത്തി​യെ​ന്ന ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ്; അ​ന്വേ​ഷ​ണം നി​ല​ച്ചു

ആ​ല​പ്പു​ഴ: ത​പാ​ല്‍ വോ​ട്ടു​ക​ള്‍ തി​രു​ത്തി​യെ​ന്ന മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം നി​ല​ച്ചു. തെ​ളി​വു​ക​ളി​ല്ലാ​തെ കേ​സ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ​ത്. 1989-ലെ ​ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ‌‌‌​ണ്. പ്രാ​ഥ​മി​ക തെ​ളി​വു​ക​ള്‍ പോ​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

1989 ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി ത​പാ​ൽ വോ​ട്ടു​ക​ൾ പൊ​ട്ടി​ച്ച് തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​ന്‍റെ പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്താ​ൽ പ്ര​ശ്‌​ന​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വ​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം.

വി​വാ​ദ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്ന​ത്തെ ത​പാ​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പോ​ലീ​സ് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് ല​ഭ്യ​മ​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെയാണ് അ​ന്വേ​ഷ​ണം തു​ട​രാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് റിപ്പോർട്ട് നൽകിയത്.

Latest News

Corehub Up