തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതു കൊണ്ടാണ് രണ്ടടി പുറകോട്ട് വയ്ക്കേണ്ടി വന്നതെന്ന് ജി.സുധാകരൻ. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. അന്നേ തിരിച്ചടി ഓർമിപ്പിച്ചിരുന്നുവെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു.
നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല .സാംസ്കാരിക നായകർ കാലുനക്കികളാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച എത്ര പേരുണ്ട്. ധനസ്ഥിതി ധവളപത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സുസ്മേര വദനനാണ്. സർക്കാരിനെ കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സഭയിൽ സംസാരിച്ചപ്പോൾ കൈയടിച്ച അംഗങ്ങളെ സുധാകരൻ വിലക്കി. താൻ സ്വതന്ത്ര എംഎൽഎ ആണെന്നും അദ്ദേഹം ഭരണപക്ഷ അംഗങ്ങളെ ഓർമിപ്പിച്ചു.
Tags : g sudhakaran