x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് പോ​സ്റ്റി​ടു​ന്നു; ഭാ​വി​യി​ൽ പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളു​ണ്ടാ​വി​ല്ലെ​ന്ന് ജി.​സു​ധാ​ക​ര​ൻ 


Published: March 24, 2026 12:49 AM IST | Updated: March 24, 2026 12:49 AM IST

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും ന​ല്ല നേ​താ​ക്ക​ളി​ല്ലെ​ന്ന് സി​പി​എം വി​ട്ട മു​ൻ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പ​ണ്ടൊ​ക്കെ നേ​തൃ​നി​ര ക​ണ്ട് കെ​എ​സ്‌​യു​ക്കാ​ർ അ​സൂ​യ​പ്പെ​ട്ടി​രു​ന്നു. നാ​ലാ​ള​റി​യു​ന്ന ആ​രും ഇ​ന്ന് ഡി​വൈ​എ​ഫ്ഐ​യി​ൽ ഇ​ല്ലെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഏ​രി​യ സെ​ക്ര​ട്ട​റി ക​ള്ള് ഷാ​പ്പി​ലി​രു​ന്ന് ജി. ​സു​ധാ​ക​ര​ന്‍റെ ത​ന്ത​യ്ക്ക് വി​ളി​ക്കു​ന്നു. പാ​ർ​ട്ടി​ക്കാ​ർ ക​ള്ളു​ഷാ​പ്പി​ലി​രു​ന്ന് ഫേ​സ്ബു​ക്കി​ൽ ത​നി​ക്കെ​തി​രെ പോ​സ്റ്റി​ടു​ന്നു. ഭാ​വി​യി​ൽ ഈ ​പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​ൻ ആ​ളി​ല്ലാ​തെ വ​രു​മെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും ഈ ​നാ​ടി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി ത​നി​ക്ക് ചെ​റ്റ എ​ന്ന് പേ​രി​ട്ടെ​ന്നും, ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ​യെ​ന്നും ചോ​ദി​ച്ചു. 

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും കേ​സി​ന് പോ​യാ​ൽ പ്ര​ശ്ന​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ത്ര​പേ​രെ​യാ​ണ് പാ​ർ​ട്ടി​ക്ക് എ​തി​രാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ആ​ളെ കൂ​ട്ടി​ത്ത​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : G Sudhakaran cpm alappuzha congress

Recent News

Corehub Up