x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി​യേ​ന്തു​ന്നു: ജി.​സു​ധാ​ക​ര​ൻ


Published: March 25, 2026 12:33 AM IST | Updated: March 25, 2026 12:33 AM IST

ആ​ല​പ്പു​ഴ: സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ. താ​ൻ 15 വ​ർ​ഷം എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ൾ ഇ​വി​ടെ ഒ​രു ക​ലാ​പ​വും ഉ​ണ്ടാ​യി​ല്ല. താ​ൻ മാ​റി​യ​പ്പോ​ൾ ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് വ​ർ​ഗീ​യ കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എം ഇ​പ്പോ​ൾ ഐ​ഡി​യോ​ള​ജി പ​റ​യു​ന്നു. ഐ​ഡി​യ ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​ന്ത് ഐ​ഡി​യോ​ള​ജി. താ​ൻ ഇ​പ്പോ​ൾ സി​പി​എ​മ്മു​കാ​ര​ന​ല്ല. ആ​ല​പ്പു​ഴ സി​പി​എ​മ്മി​ൽ ഒ​രു നി​ല​പ​ടും ഇ​ല്ല. പാ​ർ​ട്ടി​യി​ലെ ഒ​രു ചെ​റു​പ്പ​കാ​ര​നും നേ​രാ​യി വ​ള​രു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ള​ഞ്ഞ് വ​ള​രു​ന്നു. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ർ ആ​ല​പ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി​യേ​ന്തു​ന്നു. അ​വ​രു​ടെ കൈ​യി​ൽ പ​ണ​മു​ണ്ട്. അ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​ന്നു. സെ​ക്ര​ട്ട​റി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​പി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ഇ​വി​ടെ ഒ​രു ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ണ്ട്. ഒ​ന്നും അ​റി​യാ​ത്ത ഒ​രാ​ൾ ജി​ല്ലാ പാ​ർ​ട്ടി​യെ ന​യി​ക്കു​ന്നു. പാ​ർ​ട്ടി​ക്കാ​രു​ടെ കാ​ര്യം നോ​ക്കാ​ൻ അ​റി​യാ​ത്ത പാ​ർ​ട്ടി സെ​ക്ര​ട്ട​റി. സ്വ​ന്തം കാ​ര്യ​വും കു​ടും​ബ​കാ​ര്യ​വും അ​വ​ർ​ക്ക് അ​റി​യാ​മെ​ന്നും ജി.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : g sudhakaran cpm congress alappuzha

Recent News

Corehub Up