x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ൽ കോ​ച്ചി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​ത് അ​റി​യാ​തെ പോ​ക​രു​ത്

വെബ്ഡെസ്ക്
Published: November 12, 2026 12:28 PM IST | Updated: November 12, 2026 12:28 PM IST

പ്രതീകാത്മക ചിത്രം

ഒ​രു രാ​ത്രി ,ട്രെ​യി​ൻ യാ​ത്ര സ​ങ്ക​ൽ​പ്പി​ച്ചു നോ​ക്കൂ.​ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ മി​ക്ക​വ​രും ഉ​റ​ക്ക​ത്തി​ലാ​ണ്. ആ ​തി​ര​ക്കി​നി​ട​യി​ൽ ഒ​രു സീ​റ്റി​ൽ ആ ​പെ​ൺ​കു​ട്ടി​യും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.​പെ​ട്ടെ​ന്നാ​ണ് അ​വ​ൾ​ക്ക് ഒ​രു ത​ണു​പ്പ് തോ​ന്നി​യ​ത്. ആ​രോ ത​ന്നെ തൊ​ടു​ന്നു.​ഞെ​ട്ടി എ​ഴു​ന്നേ​റ്റ​പ്പോ​ൾ മു​ന്നി​ൽ ഒ​രു മു​ഖം. അ​വ​ൾ നി​ല​വി​ളി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ ട്രെ​യി​നി​ന്‍റെ ശ​ബ്ദ​ത്തി​ൽ ആ​രും കേ​ട്ടി​ല്ല.​പി​ന്നെ ന​ട​ന്ന​ത് ക്രൂ​ര​ത​യാ​യി​രു​ന്നു.​എ​തി​ർ​ത്ത​പ്പോ​ൾ അ​യാ​ൾ അ​വ​ളു​ടെ മു​ഖ​ത്ത​ടി​ച്ചു. മൂ​ക്ക് പൊ​ട്ടി ചോ​ര വ​ന്നു. എ​ന്നി​ട്ട് ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് അ​വ​ളെ ത​ള്ളി​യി​ടാ​ൻ നോ​ക്കി.​ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം അ​വ​ൾ ര​ക്ഷ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം നി​ങ്ങ​ൾ പ​ത്ര​ത്തി​ൽ  വാ​യി​ച്ച ആ ​വാ​ർ​ത്ത ഇ​താ​ണ്. ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന്  ​പെ​ൺ​കു​ട്ടി പ​റ​ഞ്ഞ ഒ​രു വാ​ച​ക​മു​ണ്ട് -"അ​യാ​ൾ എ​ന്നെ കൊ​ല്ലാ​നാ​ണ് നോ​ക്കി​യ​ത്".
കേ​ട്ടാ​ൽ തോ​ന്നും, ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്ന്. അ​ല്ല, ഇ​ത് തു​ട​ർ​ക​ഥ​യാ​ണ് .
കേ​ര​ളം മ​റ​ക്കാ​ത്ത ചി​ല യാ​ത്ര​ക​ളു​ണ്ട്:
1,സൗ​മ്യ (2011): എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ ട്രെ​യി​നി​ൽ സൗ​മ്യ​യെ ആ​ക്ര​മി​ച്ച് ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്. 15 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​തേ ഭ​യം ത​ന്നെ​യാ​ണ് ഇ​ന്നും സ്ത്രീ​ക​ൾ​ക്ക്.
2. വ​ർ​ക്ക​ല :
19 വ​യ​സ്സു​ള്ള ശ്രീ​ക്കു​ട്ടി. കേ​ര​ള എ​ക്സ്പ്ര​സി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു. പു​ക​വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന്,മ​ദ്യ​പി​ച്ച ഒ​രാ​ൾ അ​വ​ളെ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ച​വി​ട്ടി താ​ഴെ​യി​ട്ടു. ന​ട്ടെ​ല്ല് പൊ​ട്ടി, ത​ല പൊ​ട്ടി, മാ​സ​ങ്ങ​ളോ​ളം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ.
3. ച​ങ്ങ​നാ​ശ്ശേ​രി :
കേ​ര​ള എ​ക്സ്പ്ര​സി​ൽ , മ​ദ്യ​പി​ച്ച് സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​യാ​ൾ. യാ​ത്ര​ക്കാ​ർ ത​ന്നെ അ​യാ​ളെ പി​ടി​ച്ച് ഷ​ർ​ട്ട് കൊ​ണ്ട് കൈ​കെ​ട്ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കാ​ര​ണം, ആ ​സ​മ​യ​ത്ത് ട്രെ​യി​നി​ൽ പോ​ലീ​സ് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
4. എ​റ​ണാ​കു​ളം നോ​ർ​ത്ത്:
ട്രെ​യി​നി​ൽ ക​യ​റാ​ൻ നി​ന്ന പെ​ൺ​കു​ട്ടി​യെ പ്ലാ​റ്റു​ഫോ​മി​ൽ വെ​ച്ച് ക​ട​ന്നു​പി​ടി​ച്ച​യാ​ൾ. പെ​ൺ​കു​ട്ടി വീ​ഡി​യോ എ​ടു​ത്ത് ഇ​ൻ​സ്റ്റ​യി​ൽ ഇ​ട്ട​പ്പോ​ഴാ​ണ് ആ​ളു​ക​ൾ അ​റി​ഞ്ഞ​ത്.​ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. അ​വ​സാ​ന​ത്തേ​തു​മാ​കി​ല്ല, ന​മ്മ​ൾ ചോ​ദ്യം ചോ​ദി​ച്ചി​ല്ലെ​ങ്കി​ൽ.
ഓ​രോ വ​ർ​ഷ​വും പു​റ​ത്തു വ​രു​ന്ന ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കും. 2023-24 ൽ 4.57 ​ല​ക്ഷം യാ​ത്രാ സു​ര​ക്ഷാ പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്നി​ട​ത്ത് 2024-25 ൽ ​അ​ത് 7.50 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു, 64% വ​ർ​ധ​ന​വ്. 2026 ലെ ​ക​ണ​ക്കു​ക​ൾ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
എ​ന്തു​കൊ​ണ്ട് ഇ​ത് കൂ​ടു​ന്നു?
1. തി​ര​ക്കാ​ണ് പ്ര​ധാ​ന വി​ല്ല​ൻ

ജ​ന​റ​ൽ കോ​ച്ചി​ൽ ആ​ളു​ക​ൾ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​തി​ര​ക്കാ​ണ് പ​ല​രും മു​ത​ലെ​ടു​ക്കു​ന്ന​ത്. ആ​രാ​ണ് ചെ​യ്ത​തെ​ന്ന് തി​രി​ച്ച​റി​യാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ.
2.എ​ല്ലാ​വ​രും ഫോ​ണി​ൽ, ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല

മു​ൻ​പ് യാ​ത്ര​ക്കാ​ർ പ​ര​സ്പ​രം ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു,സം​സാ​രി​ക്കു​മാ​യി​രു​ന്നു.​ഇ​പ്പോ​ൾ എ​ല്ലാ​വ​രും ഇ​യ​ർ​ഫോ​ൺ വെ​ച്ച് ചു​റ്റും എ​ന്ത് ന​ട​ക്കു​ന്നു ,എ​ന്ന് നോ​ക്കു​ന്നു​പോ​ലു​മി​ല്ല . ഇ​ത് കു​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക് ധൈ​ര്യം കൊ​ടു​ക്കു​ന്നു.

3. പ​രാ​തി പ​റ​യാ​ൻ മ​ടി,
മു​ൻ​പ് പ​ല​രും പ​രാ​തി പ​റ​യാ​ൻ മ​ടി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ സ്ത്രീ​ക​ൾ ധൈ​ര്യ​മാ​യി പ​രാ​തി പ​റ​യാ​ൻ തു​ട​ങ്ങി. അ​തു​കൊ​ണ്ട് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ് . ഇ​ത് ന​ല്ല കാ​ര്യ​മാ​ണ്.
സ്ത്രീ​ക​ൾ എ​ന്ത് ചെ​യ്യ​ണം?
റെ​യി​ൽ​വേ പോ​ലീ​സ് ത​ന്നെ പ​റ​യു​ന്ന സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഇ​താ:
1. ലേ​ഡീ​സ് കോ​ച്ച് ഉ​പ​യോ​ഗി​ക്കു​ക: ക​ഴി​യു​ന്ന​തും ലേ​ഡീ​സ് കോ​ച്ചി​ലോ, റി​സ​ർ​വേ​ഷ​ൻ കോ​ച്ചി​ലോ ക​യ​റാ​ൻ ശ്ര​മി​ക്കു​ക. രാ​ത്രി ഒ​ന്പ​ത് മ​ണി​ക്ക് ശേ​ഷം ഒ​റ്റ​യ്ക്ക് ജ​ന​റ​ൽ കോ​ച്ച് ഒ​ഴി​വാ​ക്കു​ക.
2. ഈ ​ന​മ്പ​ർ ഫോ​ണി​ൽ സേ​വ് ചെ​യ്യു​ക:
139 ഇ​ത് റെ​യി​ൽ​വേ സ​ഹാ​യ ന​മ്പ​റാ​ണ്. ഒ​രു മെ​സ്സേ​ജ് അ​യ​ച്ചാ​ൽ പോ​ലും RPF നി​ങ്ങ​ളു​ടെ കോ​ച്ചി​ൽ എ​ത്തും. RailMadad ആ​പ്പി​ൽ ലൈ​വ് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്ത് പ​രാ​തി കൊ​ടു​ക്കാം.
3. ഉ​റ​ങ്ങു​മ്പോ​ൾ സൂ​ക്ഷി​ക്കു​ക: രാ​ത്രി യാ​ത്ര​യി​ൽ സീ​റ്റി​ന്‍റെ അ​റ്റ​ത്ത​ല്ല, ന​ടു​ക്കു​ള്ള സീ​റ്റി​ൽ ഇ​രി​ക്കു​ക. ബാ​ഗ് മ​ടി​യി​ൽ വെ​ക്കു​ക.
4. പ്ര​തി​ക​രി​ക്കാ​ൻ മ​ടി​ക്ക​രു​ത്:
എ​ന്തെ​ങ്കി​ലും മോ​ശം അ​നു​ഭ​വം തോ​ന്നി​യാ​ൽ ഉ​ച്ച​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക. ചു​റ്റു​മു​ള്ള​വ​ർ സ​ഹാ​യി​ക്കും. മി​ണ്ടാ​തി​രു​ന്നാ​ൽ അ​വ​ർ​ക്ക് ധൈ​ര്യം കൂ​ടും.​നി​ങ്ങ​ളു​ടെ ഒ​രു ശ​ബ്ദം നി​ങ്ങ​ളെ മാ​ത്ര​മ​ല്ല, അ​ടു​ത്തി​രി​ക്കു​ന്ന മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ​യും ര​ക്ഷി​ക്കും.​ട്രെ​യി​ൻ യാ​ത്ര എ​ന്ന​ത് വെ​റും യാ​ത്ര​യ​ല്ല, ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും സ്വ​പ്ന​വു​മാ​ണ്. ആ ​യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​ത് റെ​യി​ൽ​വെ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല, ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.​അ​ടു​ത്ത ത​വ​ണ ജ​ന​റ​ൽ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ഒ​രു പെ​ൺ​കു​ട്ടി ഒ​റ്റ​യ്ക്ക് ഭ​യ​ന്ന് നി​ൽ​ക്കു​ന്ന​ത് ക​ണ്ടാ​ൽ, ഒ​ന്ന് അ​ടു​ത്ത് നി​ൽ​ക്കു​ക. അ​താ​ണ് ആ ​നി​മി​ഷം അ​വ​ൾ​ക്ക് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷ.

നി​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ണ്ടോ?
ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ഇ​തു​പോ​ലെ മോ​ശം അ​നു​ഭ​വം നി​ങ്ങ​ൾ​ക്കോ നി​ങ്ങ​ൾ​ക്ക് പ​രി​ച​യ​മു​ള്ള ആ​ർ​ക്കെ​ങ്കി​ലു​മോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ? ഭ​യ​ന്ന് മി​ണ്ടാ​തി​രി​ക്ക​രു​ത്.​നി​ങ്ങ​ളു​ടെ അ​നു​ഭ​വം താ​ഴെ ക​മ​ന്‍റ് ആ​യി പ​റ​യൂ. നി​ങ്ങ​ളു​ടെ ഒ​രു ക​മ​ന്‍റ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്ക് ധൈ​ര്യ​മാ​കും. അ​തോ​ടൊ​പ്പം, ഈ ​വാ​ർ​ത്ത നി​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കും സു​ഹ്യ​ത്തു​ക​ൾ​ക്കും ഷെ​യ​ർ ചെ​യ്യൂ.

K-Rail Survey

Tags : special Train story

Recent News

Corehub Up