x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ ആ​ണു​ങ്ങ​ൾ​ക്ക് എ​ന്താ പെ​ണ്ണു കി​ട്ടി​ല്ലേ ?

വെബ്ഡെസ്ക്
Published: November 13, 2026 11:14 AM IST | Updated: November 13, 2026 11:27 AM IST

പ്രതീകാത്മക ചിത്രം

 

ബേ​സി​ലി​ന് വ​യ​സ് 35. 26-ാം വ​യ​സ് മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് കാ​ത്തി​രി​പ്പ്. ആ​ലോ​ച​ന​ക​ൾ തു​ട​ങ്ങി​യി​ട്ട്ഒമ്പത് വ​ർ​ഷം .എ​ന്ത് ചെ​യ്യാ​ൻ, പെ​ണ്ണി​നെ കി​ട്ടാ​നി​ല്ല. ഈ ​വ​ർ​ഷ​മെ​ങ്കി​ലും ന​ട​ന്നാ​ൽ മ​തി​യാ​യി​രു​ന്നു. മു​ട്ടി​പ്പാ​യി പ്രാ​ർ​ത്ഥി​ച്ചി​ട്ടും നേ​ർ​ച്ച​ക​ൾ നേ​ർ​ന്നി​ട്ടും ഒ​ന്നും ശ​രി​യാ​കു​ന്നി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഒ​രു പെ​ണ്ണി​നെ കി​ട്ടി​യാ​ൽ മ​തി​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട​പ്പോ​ൾ ഒ​രു ത​മാ​ശ പോ​ലെ അ​വ​ൻ പ​റ​ഞ്ഞു.​പ​ക്ഷെ ആ ​ചി​രി​ക്ക് പി​ന്നി​ൽ ഒ​മ്പത് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന്‍റെ ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ബേ​സി​ൽ ഒ​റ്റ​യ്ക്ക​ല്ല. മാ​ട്രി​മോ​ണി സൈ​റ്റു​ക​ളി​ലും വീ​ടു​ക​ളി​ലും എ​ല്ലാം ഇ​തേ ച​ർ​ച്ച​യാ​ണ്. പു​രു​ഷ​ന്മാ​ർ​ക്ക് വ​ധു​വി​നെ കി​ട്ടാ​നി​ല്ല .
കേ​ര​ള​ത്തി​ലെ വി​വാ​ഹ ക​മ്പോ​ള​ത്തി​ൽ പു​തി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണി​ത് .ഇ​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു സം​ഭ​വം.​കോ​ഴി​ക്കോ​ട് ഒ​രു സൗ​ജ​ന്യ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി. സം​ഘാ​ട​ക​ർ ക​രു​തി​യ​ത് പ​ര​മാ​വ​ധി 1500 പേ​ർ വ​രു​മെ​ന്നാ​ണ്. എ​ന്നാ​ൽ സം​ഭ​വി​ച്ച​ത് ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ഏ​ക​ദേ​ശം 7000 പേ​ർ ആ​ണ് ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ ആ ​ക്യാ​മ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.
എ​ന്നാ​ൽ ഈ ​ച​ർ​ച്ച​യു​ടെ മ​റു​വ​ശ​ത്ത് മ​റ്റൊ​രു ചോ​ദ്യം ഉ​യ​രു​ക​യാ​ണ് - പെ​ൺ​കു​ട്ടി​ക​ൾ എ​ന്തു​കൊ​ണ്ട് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്നു?​കാ​ര​ണം ,
പ​ഴ​യ കാ​ലം പോ​ലെ​യ​ല്ല ഇ​ന്ന്.

സ്വ​യം​പ​ര്യാ​പ്ത​ത:

ഇ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ന​ന്നാ​യി പ​ഠി​ക്കു​ന്നു, ന​ല്ല ജോ​ലി നേ​ടു​ന്നു, സാ​മ്പ​ത്തി​ക​മാ​യി സ്വ​യം പ​ര്യാ​പ്ത​രാ​കു​ന്നു. വി​വാ​ഹം എ​ന്ന​ത് ഇ​നി ജീ​വി​ക്കാ​നു​ള്ള ഒ​രു നി​ർ​ബ​ന്ധി​ത ആ​വ​ശ്യ​മ​ല്ല.

സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യം:

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ത​ന്‍റെ ക​രി​യ​റും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും ന​ഷ്ട​പ്പെ​ടു​മോ എ​ന്ന്പ​ല​പെ​ൺ​കു​ട്ടി​ക​ളും ഭ​യ​പ്പെ​ടു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ ഭാ​രം:
വി​വാ​ഹ​ത്തോ​ടൊ​പ്പം വ​രു​ന്ന അ​മി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും 'വീ​ട്ടി​ലെ എ​ല്ലാ ജോ​ലി​യും ചെ​യ്യ​ണം' എ​ന്ന ചി​ന്ത​യും പ​ല​രെ​യും പി​ന്നോ​ട്ട് വ​ലി​ക്കു​ന്നു.

സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ൽ:

ചു​റ്റും കാ​ണു​ന്ന വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ളും ഗാ​ർ​ഹി​ക പ്ര​ശ്ന​ങ്ങ​ളും പെ​ൺ​കു​ട്ടി​ക​ളി​ൽ വി​വാ​ഹ​ത്തോ​ട് ഭീ​തി ഉ​ണ്ടാ​ക്കു​ന്നു.
ചി​ന്താ​ഗ​തി മാ​റ്റേ​ണ്ട​ത് ആ​രു​ടെ?
ഇ​വി​ടെ​യാ​ണ് യ​ഥാ​ർ​ത്ഥ ച​ർ​ച്ച തു​ട​ങ്ങു​ന്ന​ത്. ചി​ന്താ​ഗ​തി മാ​റ്റേ​ണ്ട​ത് പെ​ൺ​കു​ട്ടി​ക​ളു​ടേ​താ​ണോ? , അ​തോ വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടാ​ണോ?​വി​വാ​ഹം എ​ന്ന​ത് ഒ​രു അ​ടി​മ-​ഉ​ട​മ ബ​ന്ധ​മ​ല്ല, മ​റി​ച്ച് ര​ണ്ട് വ്യ​ക്തി​ക​ളു​ടെ തു​ല്യ പ​ങ്കാ​ളി​ത്ത​മാ​ണ് എ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴാ​ണ് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക.
ഭാ​ര്യ എ​ന്നാ​ൽ വീ​ട്ടി​ലെ എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യു​ന്ന ഒ​രാ​ൾ എ​ന്ന പ​ഴ​യ ചി​ന്ത മാ​റ​ണം. ഭ​ർ​ത്താ​വും ഭാ​ര്യ​യും തു​ല്യ​രാ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ട് വ​ര​ണം.​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട​ത് സു​ര​ക്ഷി​ത​ത്വ​വും ബ​ഹു​മാ​ന​വും തു​ല്യ​ത​യു​മാ​ണ്. അ​ത് ഉ​റ​പ്പ് ന​ൽ​കാ​ൻ സ​മൂ​ഹ​വും കു​ടും​ബ​വും ത​യ്യാ​റാ​യാ​ൽ വി​വാ​ഹ​ത്തോ​ടു​ള്ള ഈ ​വി​മു​ഖ​ത താ​നേ മാ​റും.

പു​രു​ഷ​ന്മാ​ർ​ക്ക് വ​ധു​വി​നെ കി​ട്ടാ​നി​ല്ല എ​ന്ന് പ​രാ​തി ഉ​യ​രു​മ്പോ​ൾ, ബേ​സി​ലി​ന്‍റെ  കാ​ത്തി​രി​പ്പി​നും ഈ 7000 ​പേ​രു​ടെ തി​ര​ക്കി​നും ഒ​രു പ​രി​ഹാ​ര​മാ​കും.
ബേ​സി​ലി​നെ പോ​ലു​ള്ള​വ​ർ​ക്കാ​യി പ്രാ​ർ​ത്ഥി​ക്ക​ണോ, അ​തോ സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ​തി മാ​റ്റ​ണോ? നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം എ​ന്ത്? ക​മ​ന്‍റ് ചെ​യ്യൂ

 

K-Rail Survey

Tags : kerala marriage

Recent News

Corehub Up