x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ കൈ​പി​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലൊ​രു പ​ഞ്ചാ​യ​ത്ത്

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ
Published: March 14, 2026 04:12 PM IST | Updated: March 14, 2026 04:12 PM IST

കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള പ​ല​രും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക​യേ​യോ ത​മി​ഴ്നാ​ടി​നെ​യോ ആ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന​ത് ന​മ്മ​ൾ ഒ​രു​പാ​ട് കേ​ട്ടി​ട്ടു​ണ്ട്. ക​ന്ന​ഡ​യോ ത​മി​ഴോ സം​സാ​രി​ക്കു​ന്ന നേ​താ​ക്ക​ൾ അ​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ത​ൽ എം​എ​ൽ​എ വ​രെ ആ​യി​ത്തീ​രു​ന്ന​തും ക​ണ്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, നേ​രെ തി​രി​ച്ച് പൊ​തു​വേ​യു​ള്ള ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം കേ​ര​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന ഒ​രു കു​ഞ്ഞു പ​ഞ്ചാ​യ​ത്ത് ക​ർ​ണാ​ട​ക​യി​ലു​ണ്ട്. കു​ട​ക് ജി​ല്ല​യി​ൽ മ​ടി​ക്കേ​രി താ​ലൂ​ക്കി​ലു​ള്ള ക​രി​ക്കെ പ​ഞ്ചാ​യ​ത്ത്. ഇ​വി​ടു​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ ഒ​രു മ​ല​യാ​ളി​യാ​ണ്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ലു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​നോ​ടു ചേ​ർ​ന്നാ​ണ് ക​രി​ക്കെ പ​ഞ്ചാ​യ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ റാ​ണി​പു​രം സ്ഥി​തി ചെ​യ്യു​ന്ന​ത് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ്.

സാ​ങ്കേ​തി​ക​മാ​യി ക​ർ​ണാ​ട​ക​യി​ലാ​ണെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി പ​ന​ത്ത​ടി​യോ​ട് ഒ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ക​രി​ക്കെ. ക​ർ​ണാ​ട​ക​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന​മേ​ഖ​ല​യാ​ൽ വേ​ർ​തി​രി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശം.

ക​ന്ന​ഡ​യും മ​ല​യാ​ള​വും മ​റാ​ത്തി​യു​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന സം​സാ​ര ഭാ​ഷ​ക​ൾ. പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ടെ​ത്ത​ന്നെ ജ​നി​ച്ചു​വ​ള​ർ​ന്ന മ​ല​യാ​ളി​ക​ൾ​ക്കു പു​റ​മേ തി​രു​വി​താം​കൂ​റി​ൽ നി​ന്ന് കു​ടി​യേ​റി​വ​ന്ന​വ​രു​മു​ണ്ട്.

മ​റാ​ത്തി ഭാ​ഷ സം​സാ​രി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ട്. മ​റാ​ത്തി​യും ക​ന്ന​ഡ​യും മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും മ​ല​യാ​ളം ന​ന്നാ​യി സം​സാ​രി​ക്കാ​ന​റി​യാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

 

 

K-Rail Survey

മ​ല​യാ​ളി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. ബാ​ല​ച​ന്ദ്ര​ൻ നാ​യ​രാ​ണ് ഇ​പ്പോ​ൾ ക​രി​ക്കെ​യി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ക​ല്പ​ന ജ​ഗ​ദീ​ഷാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ബി​ജെ​പി​യാ​ണ് പ്ര​ധാ​ന പ്ര​തി​പ​ക്ഷം. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ ക​ല്പ​ന പ്ര​സി​ഡ​ന്‍റും ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ പാ​ണ​ത്തൂ​ർ ടൗ​ൺ ക​രി​ക്കെ​യി​ൽ നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ലെ തൊ​ട്ട​ടു​ത്ത ടൗ​ണാ​യ ബാ​ഗ​മ​ണ്ഡ​ല​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ 15 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം റി​സ​ർ​വ് വ​ന​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണം.

കൂ​ടു​ത​ൽ വ​ലി​യൊ​രു ടൗ​ൺ അ​ടു​ത്തു​ള്ള​ത് ക​ർ​ണാ​ട​ക​യി​ലെ സു​ള്ള്യ​യാ​ണ്. പ​ക്ഷേ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യു​ടെ ഭാ​ഗ​മാ​യ സു​ള്ള്യ​യി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ ക​രി​ക്കെ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലൂ​ടെ ചു​റ്റി സ​ഞ്ച​രി​ക്ക​ണം.

സ്വ​ന്തം ജി​ല്ല​യാ​യ കു​ട​കി​ന്‍റെ ആ​സ്ഥാ​ന​മാ​യ മ​ടി​ക്കേ​രി​യി​ലെ​ത്ത​ണ​മെ​ങ്കി​ലാ​ക​ട്ടെ, വ​ന​മേ​ഖ​ല​ക​ൾ ക​ട​ന്ന് 50 കി​ലോ​മീ​റ്റ​റി​ല​ധി​കം പോ​കേ​ണ്ടി​വ​രും. കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​പ്പോ​ൾ എ​ങ്ങോ​ട്ടും പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ലോ​ക്ക് ഡൗ​ണി​ലാ​യി​പ്പോ​യ ഒ​രു പ​ഞ്ചാ​യ​ത്താ​യി​രു​ന്നു ക​രി​ക്കെ.

ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന​ത്തി​ലൂ​ടെ വൈ​ദ്യു​ത​ലൈ​ൻ വ​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ക​രി​ക്കെ പ​ഞ്ചാ​യ​ത്തി​ലെ 5,700 കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​ത് കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌​ട്രി​സി​റ്റി ബോ​ർ​ഡാ​ണ്.

K-Rail Survey

പാ​ൽ എ​ത്തു​ന്ന​ത് പ​ന​ത്ത​ടി ബ​ളാം​തോ​ട്ടെ ക്ഷീ​ര​സം​ഘ​ത്തി​ൽ നി​ന്നും മി​ൽ​മ​യി​ൽ നി​ന്നു​മാ​ണ്. ഇ​വി​ടെ​യു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ ബ​ളാം​തോ​ട് സം​ഘ​ത്തി​ൽ പാ​ലെ​ത്തി​ക്കു​ന്നു​മു​ണ്ട്.

ക​രി​ക്കെ​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ പൊ​തു​വേ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​ത് പാ​ണ​ത്തൂ​ർ ടൗ​ണി​ലാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത് ബ​ളാം​തോ​ട്ടെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നു​മാ​ണ്.

ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന​ത് പാ​ണ​ത്തൂ​രി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ​യാ​ണ്. ഇ​വി​ടെ​നി​ന്നും ന​ല്ലൊ​രു ശ​ത​മാ​നം കു​ട്ടി​ക​ൾ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ള സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​നെ​ത്തു​ന്നു​ണ്ട്.

ഇ​ത്ര​യൊ​ക്കെ കേ​ട്ട് ക​രി​ക്കെ തീ​ർ​ത്തു​മൊ​രു അ​വി​ക​സി​ത പ്ര​ദേ​ശ​മാ​ണെ​ന്ന് ധ​രി​ക്കേ​ണ്ട​തി​ല്ല. കു​ട​കി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​വി​ടം. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഹോം ​സ്റ്റേ​ക​ൾ മു​ത​ൽ ബാ​ർ ഹോ​ട്ട​ലു​ക​ൾ വ​രെ ഇ​വി​ടെ​യു​ണ്ട്.

തെ​ങ്ങും ക​വു​ങ്ങും റ​ബ​റും കാ​പ്പി​യു​മെ​ല്ലാം സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യെ​ന്ന നി​ല​യി​ലും ഇ​വി​ടം ശ്ര​ദ്ധേ​യ​മാ​ണ്. എ​ല്ലാ​വ​ർ​ഷ​വും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ത്സ​വം കൂ​ടാ​നെ​ത്തു​ന്ന മ​ഞ്ഞ​ടു​ക്കം തു​ളു​ർ​വ​നം ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത് ക​രി​ക്കെ പ​ഞ്ചാ​യ​ത്തി​ലാ​ണ്.

ബാ​ഗ​മ​ണ്ഡ​ല​ത്തി​ലേ​ക്കും ത​ല​ക്കാ​വേ​രി​യി​ലേ​ക്കു​മു​ള്ള യാ​ത്രാ​മ​ധ്യേ കാ​ണാ​വു​ന്ന ക​രി​ക്കെ വെ​ള്ള​ച്ചാ​ട്ട​വും ഇ​തു​വ​ഴി പോ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്.

Tags : Todays Story

Recent News

Corehub Up