x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുരുക്കായി കു​റ്റ്യാ​ടിക്കല്യാ​ണം: മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല


Published: April 24, 2026 05:28 PM IST | Updated: April 24, 2026 05:28 PM IST

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ലേ​റെ​യും വ​ധു​വി​ന് പ്രാ​യം ഇ​രു​പ​തി​ൽ താ​ഴെ​യാ​ണ്. വ​ര​ന് പ​ത്തും ഇ​രു​പ​തും വ​യ​സ് കൂ​ടു​ത​ലു​ണ്ടാ​കും. ക​ല്യാ​ണ​ത്തി​ന് മു​ൻ​പ് നാ​ട്ടി​ലും വീ​ട്ടി​ലും വ​ര​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല.

ഊ​രി​നു പു​റ​ത്ത് ബ​ന്ധ​ങ്ങ​ളും പ​രി​ച​യ​വു​മി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ൾ​ക്ക് ന​ഗ​ര​വാ​സി​യാ​യ ചെ​റു​ക്ക​നെ​ക്കു​റി​ച്ച് ഇ​ട​നി​ല​ക്കാ​ര​ൻ ന​ൽ​കു​ന്ന അ​റി​വേ ഉ​ണ്ടാ​യി​രി​ക്കൂ. പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളോ സം​ഘ​ട​ന​ക​ളോ അ​റി​യാ​തെ​യും അ​റി​യി​ക്കാ​തെ​യു​മാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ ന​ട​ക്കു​ക.

ഓ​രോ ഗോ​ത്ര​വാ​സി വി​ഭാ​ഗ​ത്തി​നും ത​ന​തു സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും ആ​ചാ​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ നാ​ട്ടു​വാ​സി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു ബോ​ധ്യ​ങ്ങ​ളു​മി​ല്ല. ചെ​റു​ക്ക​ൻ ക​ണ്ട് ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ അ​തി​വേ​ഗം ക​ല്യാ​ണം ന​ട​ത്തി വ​ധു​വി​നെ കൊ​ണ്ടു​പോ​വു​ക​യാ​ണ് പ​തി​വ്.

ഇ​ട​നി​ല​ക്കാ​രു​ടെ കൈ​വ​ശം ഇ​ത്ത​ര​ത്തി​ൽ ഒ​ട്ടേ​റെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​യു​ണ്ടാകും. ​നാ​ട്ടി​ലെ ചെ​റു​ക്ക​നെ ഈ ​ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചാ​ണ് ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെത്തു​ക.

ത​ലേ​ന്ന് പെ​ണ്ണി​നെ ക​ണ്ട് പി​റ്റേ​ന്ന് വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വ​ധു​വി​ന്‍റെ കു​ടും​ബ​വു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ​പോ​ലും ഇ​ട​നി​ല​ക്കാ​ർ പെ​ണ്‍ വീ​ട്ടു​കാ​രെ സ​മ്മ​തി​ക്കി​ല്ല. ഇ​ട​നി​ല​ക്കാ​ർ പെ​ണ്ണി​നെ നാ​ട്ടി​ലെ​ത്തി​ച്ചു ചെ​റു​ക്ക​നു കൈ​മാ​റി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണം സാ​ന്പ​ത്തി​ക നേ​ട്ട​മു​ള്ള ക​ച്ച​വ​ട​മാ​യി മാ​റി​യ​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ക​ല്യാ​ണ ബ്രോ​ക്ക​ർ​മാ​ർ. വി​വി​ധ ഊ​രു​ക​ളി​ൽ ആ​ദി​വാ​സി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​നി​ല​ക്കാ​രു​ണ്ട്.

ഊ​രു മൂ​പ്പ​നും പെ​ണ്ണി​ന്‍റെ അ​ച്ഛ​ന​മ്മാ​വ​ൻ​മാ​ർ​ക്കും കാ​ശും ക​ള്ളും കൊ​ടു​ത്ത് ഇ​ട​നി​ല​ക്കാ​ർ പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന​തും പ​തി​വാ​ണ്. വി​വാ​ഹ​ശേ​ഷം വൈ​കാ​തെ വ​ര​ന്‍റെ സ്വ​ഭാ​വ​രീ​തി​യി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റം വ​രാം.

ര​ക്ഷി​താ​ക്ക​ൾ​ക്ക് മ​ക​ൻ ഗോ​ത്ര​വാ​സി​യെ മ​ക​ൻ വി​വാ​ഹം ചെ​യ്ത​തി​ൽ എ​തി​ർ​പ്പു​ണ്ടാകാം. ​കാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടുവ​ന്ന പെ​ണ്ണി​നു വൃ​ത്തി​യും അ​ഴ​കും അ​റി​വു​മി​ല്ലെ​ന്ന അ​ധി​ക്ഷേ​പ​ത്തി​ൽ കു​റ്റം ചാ​ർ​ത്ത​ലും അ​വ​ഹേ​ള​ന​വും പ​തി​വാ​കും.

ഒ​രു ക​ല്യാ​ണം ന​ട​ത്തി​യാ​ൽ ഇ​ട​നി​ല​ക്കാ​ര​ൻ അ​തേ ഊ​രി​ൽ സാ​ധ്യ​ത​യു​ടെ വ​ൻ ക​ന്പോ​ള​മു​റ​പ്പി​ക്കും. മു​ൻ​പു ന​ട​ത്തി​യ വി​വാ​ഹ​ത്തി​ൽ വ​ധു​വി​നു സി​ദ്ധി​ച്ച സൗ​ഭാ​ഗ്യ​വും വ​ര​ന്‍റെ വീ​ട്ടി​ലെ സൗ​ക​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ഴ്ത്തും.

യോ​ഗ്യ​രാ​യ ചെ​റു​ക്ക​നെ കൊ​ണ്ടുവ​രാം എ​ന്ന ധാ​ര​ണ​യി​ൽ കൗ​മാ​ര​ക്കാ​രി​ക​ളു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍ ന​ന്പ​റും ഇ​ട​നി​ല​ക്കാ​ര​ൻ വാ​ങ്ങി​യെ​ടു​ക്കും. നാ​ട്ടു​വാ​സി​ക​ളാ​യ പു​രു​ഷ​ൻ​മാ​രു​ടെ ഫോ​ട്ടോ​ക​ളും ജോ​ലി വി​വ​ര​ങ്ങ​ളും വീ​ടും കാ​ണി​ച്ച് ഗോ​ത്ര​വാ​സി​ക​ളെ വ​ല​യി​ലാ​ക്കും.

ഇ​ത്ത​ര​ത്തി​ൽ പ​ല പെ​ണ്‍​കു​ട്ടി​ക​ളും കെ​ണി​യി​ൽ വീ​ണി​ട്ടു​ണ്ട്. ആ​ഘോ​ഷ​ത്തോ​ടെ ചെ​റു​ക്ക​നും പെ​ണ്ണും കാ​റി​ൽ ഊ​രി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് പ​ല​ർ​ക്കും പ്ര​ലോ​ഭ​ന​മാ​ണ്. നാ​ട്ടു​വാ​സി​ക​ൾ കൊ​ണ്ടുപോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​ല്ലാം ന​ല്ല കാ​ല​മാ​ണെ​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ വീ​ന്പി​ള​ക്ക​ലി​ൽ പ​ല പെ​ണ്‍​കു​ട്ടി​ക​ളും പ്ര​ലോ​ഭി​ത​രാ​കു​ന്നു.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി ന​ല്ല നി​ല​യി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ട്. ക​ല്യാ​ണ​ങ്ങ​ളൊ​ന്നും ഊ​​രി​ൽ​വ​ച്ച് ന​ട​ക്കാ​റി​ല്ല. പെ​ണ്ണി​നെ നാ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് വി​വാ​ഹം. ചി​ല​പ്പോ​ൾ ആ​ചാ​ര​പ​ര​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന​മ്മ​മാ​രെ​യോ സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലു​മോ ക്ഷ​ണി​ക്കാ​തെ വ​ര​ന്‍റെ വീ​ട്ടി​ൽ ക​ല്യാ​ണം ന​ട​ത്തി​യ​വ​രു​ണ്ട്.

ക​ല്യാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന​താ​ണ് പെ​ണ്‍​കു​ട്ടി​ക്ക് പി​ൽ​ക്കാ​ല​ത്തു​ണ്ടാകു​ന്ന കു​രു​ക്ക്. കു​ട്ടി​ക​ളു​മാ​യോ അ​ല്ലാ​തെ​യോ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ജീ​വ​നാം​ശം കി​ട്ടാ​തെ വ​രും. ഇ​ത്ത​ര​ത്തി​ൽ തി​രി​കെ വ​ന്നു കൂ​ലി​വേ​ല​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന യു​വ​തി​ക​ൾ വ​യ​നാ​ട്ടി​ൽ പ​ല​രാ​ണ്.

പ​റ്റി​യ ച​തി​യും കെ​ണി​യും പു​റ​ത്തു​പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടാ​ത്ത​വ​രാ​ണ് ഏ​റെ​യും. ചി​ല​രാ​ക​ട്ടെ ഊ​രി​ലും കു​ടി​യി​ലും ഇ​ട​മി​ല്ലാ​തെ ത​മി​ഴ് നാ​ട്ടി​ലേ​ക്കും കു​ട​കി​ലേ​ക്കും ജോ​ലി തേ​ടി​പോ​കു​ന്നു.

പു​ന​ർ വി​വാ​ഹ​ത്തി​നു​ള്ള സാ​ധ്യ​ത ഗോ​ത്ര ആ​ചാ​ര​ത്തി​ൽ പ​തി​വി​ല്ല. കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ അ​ച്ഛ​ന്‍റെ സ​മു​ദാ​യാ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും പി​ന്തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി ഗോ​ത്ര​ത്തി​ന് പി​ൻ​തു​ട​ർ​ച്ച ല​ഭി​ക്കു​ന്നി​ല്ല.

അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന ഗോ​ത്ര​സം​സ്കാ​രം

മെ​ച്ച​പ്പെ​ട്ട ജീ​വി​തം ആ​ഗ്ര​ഹി​ച്ചു നാ​ട്ടു​വാ​സി​ക​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ഗോ​ത്ര​വാ​സി പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. പ​ഠി​പ്പും ജോ​ലി​യു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ ചെ​റു​ക്ക​ൻ​മാ​ർ സ​മു​ദാ​യ​ത്തി​ൽ കി​ട്ടു​ക എ​ളു​പ്പ​മ​ല്ല.

വ​നം​വ​കു​പ്പി​ലും പോ​ലീ​സി​ലും ഉ​ൾ​പ്പെ​ടെ വ​യ​നാ​ട്ടി​ൽ ഇ​രു​ന്നൂ​റോ​ളം ആ​ദി​വാ​സി​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​ൽ 80 ശ​ത​മാ​ന​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​രാ​യ ചെ​റു​ക്ക​ൻ​മാ​രെ സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ ല​ഭി​ക്കു​ക എ​ളു​പ്പ​മ​ല്ല.

പ​ണി​യ പെ​ണ്‍​കു​ട്ടി​ക്ക് കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ലെ ചെ​റു​ക്ക​നെ കെ​ട്ടാ​ൻ അ​നു​വാ​ദ​മി​ല്ല. സ​മു​ദാ​യം മാ​റി ക​ല്യാ​ണം ക​ഴി​ച്ചാ​ൽ എ​തി​ർ​പ്പു​ക​ളു​യ​രും. സ​ർ​ക്കാ​ർ ജോ​ലി​യും ബി​രു​ദ​വും നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ൾ എ​ട്ടാം ക്ലാ​സു​വ​രെ പോ​ലും പ​ഠി​പ്പി​ല്ലാ​തെ അ​ല​സ​നാ​യി ജീ​വി​ക്കു​ന്ന ഗോ​ത്ര​വാ​സി യു​വാ​ക്ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ ത​യാ​റ​ല്ല.

മ​ദ്യ​ത്തി​നും ക​ഞ്ചാ​വി​നും മൊ​ബൈ​ലി​നും അ​ടി​മ​പ്പെ​ട്ട​വ​രും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും മ​രം ക​യ​റി​യും കൂ​ലി​വേ​ല ചെ​യ്തും ക​ഴി​യു​ന്ന​വ​രാ​ണ് ഏ​റെ യു​വാ​ക്ക​ളും. ഈ ​നി​ല​യി​ൽ പ​രി​ഷ്കൃ​ത​രാ​യ നാ​ട്ടു​വാ​സി​ക​ൾ​ക്കൊ​പ്പം പോ​യാ​ൽ ത​ങ്ങ​ൾ​ക്കും അ​ടു​ത്ത ത​ല​മു​റ​യ്ക്കും ന​ല്ല​കാ​ലം വ​രു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ​ല​രി​ലും ഇ​ക്കാ​ല​ത്ത് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ന് താ​ത്പ​ര്യ​ക്കാ​രേ​റു​ന്ന​ത്.

സാ​ന്പ​ത്തി​ക സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​മാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലാ​കാ​ൻ കാ​ര​ണം. ഊ​രി​ലെ ചെ​റു​ക്ക​ൻ​മാ​രെ പ​ഠി​പ്പും പ്രാ​പ്തി​യു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട ാതാ​യി​രി​ക്കു​ന്നു.

പ​യ്യ​ൻ​മാ​രു​ടെ അ​ല​സ​ത മാ​ത്ര​മ​ല്ല അ​വ​രു​ടെ ജീ​വി​ത ശൈ​ലി​യും തൊ​ഴി​ലും ഇ​ക്കാ​ല​ത്തും പ​ഴ​യ​തു​ത​ന്നെ. പെ​രു​മ​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി തേ​നെ​ടു​ക്കു​ന്ന ചെ​റു​ക്ക​നെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം കി​ട്ടി​യ ആ​ദി​വാ​സി പെ​ണ്ണി​ന് ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല.

ഈ​യി​ടെ​യാ​യി വി​ദ്യാ​ഭ്യാ​സ​വും ഉ​ദ്യോ​ഗ​വു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ലൂ​ടെ ഊ​രു​വി​ടു​ന്ന​വ​രി​ൽ പ​ല​രും. ഇ​വ​രേ​റെ​യും ഉ​ന്ന​ത പ​ഠ​ന​ത്തി​നും ജോ​ലി​ക്കും ന​ഗ​ര​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ൾ വി​ക​സി​ത ലോ​ക​ത്തി​ൽ ആ​കൃ​ഷ്ട​രു​മാ​യി​രി​ക്കും.

സ്വ​ന്തം ഊ​രി​ലെ ആ​ണു​ങ്ങ​ളാ​വ​ട്ടെ വ​ന​ജീ​വി​തം മാ​ത്രം പ​രി​ച​യ​പ്പെ​ട്ട​വ​രും പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്ക​വു​മാ​യി​രി​ക്കും. ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ക്ക് ഉൗ​രു​ക​ളി​ൽ പു​രു​ഷ​നു തു​ല്യ​മാ​യ അ​ധി​കാ​ര​വും അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ട്.

മ​ര​ണം, ക​ല്യാ​ണം ച​ട​ങ്ങു​ക​ളി​ൽ ക​ർ​മം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ഉ​ൾ​പ്പെ​ടെ പ്ര​ത്യ​കം പ​ദ​വി​യും പ​രി​ഗ​ണ​ന​യു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി പു​റ​ത്തൊ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ടാ​ൽ കു​ല​ത്തി​ലും ഗ​ണ​ത്തി​ലും എ​തി​ർ​പ്പു​ക​ളു​ണ്ടാകി​ല്ല.

ഇ​ത്ത​ര​ത്തി​ൽ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, അ​ടി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ണ്ണു കി​ട്ടാ​തെ​യും വി​വാ​ഹം മു​ട​ങ്ങി​യും ക​ഴി​യു​ന്ന ചെ​റു​പ്പ​ക്കാ​ർ ഏ​റെ​യാ​ണ്. ആ​ദി​വാ​സി ജ​ന​സം​ഖ്യ ഭാ​വി​യി​ൽ അ​തി​വേ​ഗം കു​റ​യാ​ൻ ഇ​ത് ഇ​ട​യാ​ക്കും.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പ​റ്റി ഗൗ​ര​വ​മാ​യ പ​ഠ​വും ശ്ര​ദ്ധ​യും വേ​ണ്ട​തു​ണ്ടെന്ന് ​ആ​ദി​വാ​സി ഗോ​ത്ര​സ​ഭാ നേ​താ​വ് സി.​കെ. ജാ​നു പ​റ​ഞ്ഞു. നാ​ട്ടി​ലേ​ക്കു പോ​കു​ന്ന അ​പൂ​ർ​വം പെ​ണ്‍​കു​ട്ടി​ക​ൾ ന​ന്നാ​യി പോ​കു​ന്നു​ണ്ടാ​കാം.

എ​ന്നാ​ൽ ഏ​റെ​പ്പേ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കും ജീ​വി​തം. കു​റ്റ്യാ​ടി​ക്ക​ല്യാ​ണു ന​ട​ത്തി​യ​വ​രു​ടെ ഇ​ന്ന​ത്തെ സ്ഥി​തി​യും നി​ല​യും എ​ന്തെ​ന്ന് ഊ​രു​കാ​ർ​ക്കും അ​റി​യി​ല്ല. പോ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​ത്ത​വ​രു​മു​ണ്ട്.

പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന എ​ല്ലാ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​മു​ള്ള​താ​യി ജാ​നു പ​റ​ഞ്ഞു.

Tags : todays story kuttiady kalyanam

Recent News

Corehub Up