x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പൈഡർമാനോ? ഏത് സ്പൈഡർമാൻ?; 27-ാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങി 89-കാരിയുടെ സാഹസിക രക്ഷപ്പെടൽ


Published: April 10, 2026 05:56 PM IST | Updated: April 10, 2026 05:56 PM IST

ബെയ്ജിംഗിലെ ഒരു കെട്ടിടത്തിന്‍റെ പുറംഭിത്തിയിലൂടെ 89-കാരി നടത്തിയ ജീവൻമരണ പോരാട്ടം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. താൻ താമസിച്ചിരുന്ന മുറി അബദ്ധത്തിൽ ഉള്ളിൽ നിന്നും പൂട്ടിയതോടെ പുറത്തിറങ്ങാൻ വഴിയില്ലാതെ വന്ന വൃദ്ധ, സഹായത്തിനായി കാത്തുനിൽക്കാതെ ജനലിലൂടെ പുറത്തിറങ്ങി താഴേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

27-ാം നിലയിൽ നിന്നും താഴേക്ക് ഇറങ്ങിത്തുടങ്ങിയ ഇവർ, എയർ കണ്ടീഷണറുകൾ ഉറപ്പിച്ചിരുന്ന ഇടുങ്ങിയ ഇരുമ്പ് കമ്പികളിൽ മാത്രം തൂങ്ങി 21-ാം നില വരെ എത്തിയെന്നത് അവിശ്വസനീയമാണ്. ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ഏകദേശം 50 മീറ്ററോളം ഉയരത്തിൽ കെട്ടിടത്തിന് പുറത്ത് അപകടകരമായ രീതിയിൽ ഒരാൾ നിൽക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളുമാണ് വിവരം അധികൃതരെ അറിയിച്ചത്. താഴെ നിൽക്കുന്നവർ പരിഭ്രമിച്ച് ബഹളം വെച്ചെങ്കിലും, അതൊന്നും വകവെക്കാതെ അതീവ ജാഗ്രതയോടെ അവർ താഴേക്ക് നീങ്ങിക്കൊണ്ടിരുന്നു.

യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും ഇല്ലാതെ കേവലം കൈക്കരുത്തിൽ മാത്രം തൂങ്ങിയായിരുന്നു ഈ സാഹസിക യാത്ര. ഫയർഫോഴ്സ് എത്തുമ്പോഴേക്കും അവർ ആറ് നിലകൾ പിന്നിട്ടിരുന്നു.

പുറത്തുകൂടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് കൂടുതൽ അപകടമുണ്ടാക്കുമെന്ന് മനസിലാക്കിയ രക്ഷാപ്രവർത്തകർ കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെ അതിസമർത്ഥമായി ഇടപെട്ടു.

സുരക്ഷാ കയറുകൾ ഉപയോഗിച്ച് അവരെ ബന്ധിച്ച ശേഷം, കമ്പികൾ മുറിച്ചുമാറ്റി ഒരു എയർ കണ്ടീഷൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയും അവിടെ നിന്നും സുരക്ഷിതമായി അകത്തെത്തിക്കുകയുമായിരുന്നു.

അത്ഭുതകരമെന്നു പറയട്ടെ, ഇത്രയും വലിയ സാഹസികതയ്ക്ക് ശേഷവും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഈ പ്രായത്തിലും അവർ പ്രകടിപ്പിച്ച അപാരമായ മനോധൈര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

Tags : BeijingMiracle AmazingEscape HeartStopping ViralNews Unbelievable

Recent News

Corehub Up