ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ജെങ്ഷൂവിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്തെ ആഴമേറിയ കുഴിയിൽ അകപ്പെട്ടുപോയ നായക്ക് രക്ഷകരായി മാറിയിരിക്കുകയാണ് ഒരുപറ്റം നിർമ്മാണത്തൊഴിലാളികൾ.
സ്വന്തം നിലയ്ക്ക് പുറത്തുകടക്കാൻ കഴിയാതെ കുഴിയിൽപെട്ട് വിഷമിക്കുകയായിരുന്ന നായ്ക്കുട്ടിയെ തൊഴിലാളികളിൽ ഒരാളാണ് ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് ഒട്ടും സമയം കളയാതെ കുഞ്ഞുജീവനെ രക്ഷിക്കാൻ ഇവർ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുകയായിരുന്നു.
യന്ത്രത്തിന്റെ ഭീകരത കണ്ട് നായ ഭയന്നുപോകാതിരിക്കാനും അതിന് പരിക്കുകൾ ഒന്നും പറ്റിയില്ലെന്ന് ഉറപ്പുവരുത്താനും മെഷീൻ ഓപ്പറേറ്റർ വളരെ സൂക്ഷ്മതയോടെയാണ് യന്ത്രക്കൈ കുഴിയിലേക്ക് താഴ്ത്തിയത്.
ഏറെ ജാഗ്രതയോടെ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ നായ്ക്കുട്ടിയെ സുരക്ഷിതമായി അവർ പുറത്തെത്തിച്ചു. വലിയ യന്ത്രങ്ങളെപ്പോലും ജീവൻ രക്ഷിക്കാനുള്ള കരുതലിന്റെ പ്രതീകമാക്കി മാറ്റിയ ഈ നിർമ്മാണത്തൊഴിലാളികളുടെ പ്രവൃത്തിയെ ഏവരും പ്രശംസിക്കുകയാണ്.
A successful rescue mission?❤️
— Shivlal Patel ?? (@shivlalpatel18) August 22, 2026
pic.twitter.com/SxcDSIXwt4
Tags : ConstructionRescue PuppyRescue HeartwarmingMoments Zhengzhou ChinaNews