x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈൽസ് ശസ്ത്രക്രിയക്ക് ശേഷം അവധി നിഷേധിച്ചു; മുറിവുണങ്ങിയില്ലെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥന് മുന്നിൽ പാ​ന്‍റൂ​രി കാ​ണി​ച്ച് ലോക്കോ പൈലറ്റ്


Published: March 4, 2026 08:03 PM IST | Updated: March 4, 2026 08:03 PM IST

ല​ക്നോ റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ ലോ​ക്കോ പൈ​ല​റ്റാ​യ രാ​ജേ​ഷ് മീ​ന നേ​രി​ടേ​ണ്ടി വ​ന്ന അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​മാ​യ അ​നു​ഭ​വം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് തീ​ക്കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

പൈ​ൽ​സ് സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്, ത​ന്‍റെ ശാ​രീ​രി​കാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ പാ​ന്‍റൂ​രി കാ​ണി​ക്കേ​ണ്ടി വ​ന്നു​വെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് പൊ​തു​സ​മൂ​ഹം കേ​ട്ട​ത്.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് മു​റി​വു​ക​ൾ ഉ​ണ​ങ്ങാ​ത്ത​തി​നാ​ൽ വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് റെ​യി​ൽ​വേ മെ​ഡി​ക്ക​ൽ സം​ഘം ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടും, ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ധി നീ​ട്ടി​ക്കി​ട്ടാ​ൻ ആ​വ​ശ്യ​മാ​യ 'സി​ക്ക് മെ​മ്മോ' ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കാ​തി​രു​ന്ന​താ​ണ് ഈ ​നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത്.

ഫെ​ബ്രു​വ​രി മാ​സം അ​വ​സാ​ന വാ​രം അ​നു​വ​ദി​ച്ച അ​വ​ധി തീ​രാ​റാ​യെ​ങ്കി​ലും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം മു​റി​വു​ക​ൾ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് രാ​ജേ​ഷ് മീ​ന ചീ​ഫ് ക്രൂ ​ക​ൺ​ട്രോ​ള​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ പ​ക്ക​ലു​ള്ള മെ​ഡി​ക്ക​ൽ രേ​ഖ​ക​ളും മ​രു​ന്നി​ന്‍റെ കു​റി​പ്പ​ടി​ക​ളും മു​റി​വി​ലെ കെ​ട്ടു​ക​ളും കാ​ണി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

രോ​ഗാ​വ​സ്ഥ​യു​ടെ തീ​വ്ര​ത വ്യ​ക്ത​മാ​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ, നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​യ ഈ ​തൊ​ഴി​ലാ​ളി​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ വെ​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് മു​ൻ​പി​ൽ പാ​ന്‍റ​ഴി​ച്ച് കാ​ണി​ക്കേ​ണ്ടി വ​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

റെ​യി​ൽ​വേ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്രൂ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രെ ഓ​ൾ ഇ​ന്ത്യ ലോ​ക്കോ റ​ണ്ണിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന ലോ​ക്കോ പൈ​ല​റ്റു​മാ​രോ​ട് കാ​ണി​ക്കു​ന്ന ഇ​ത്ത​രം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം ഒ​ട്ടും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ന്നു​പോ​യ രാ​ജേ​ഷ് മീ​ന​യ്ക്ക് ഒ​ടു​വി​ൽ ഒ​രു ഗോ​ത്ര​വ​ർ​ഗ സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​ധി അ​നു​വ​ദി​ച്ച​ത്.

റെ​യി​ൽ​വേ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും, ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ മു​റി​വേ​ൽ​പ്പി​ച്ച ഈ ​സം​ഭ​വം വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മാ​റു​മെ​ന്നു​റ​പ്പാ​ണ്.

Tags : IndianRailways LucknowRailway RailNews HumanRights EmployeeRights

Recent News

Corehub Up