x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാനാരാ ഏട്ടാ....; ഭർത്താവിന്‍റെ റൊമാന്‍റിക് സീൻ കണ്ടുനിന്ന ഭാര്യയുടെ എക്സ്പ്രഷൻ കണ്ട് അന്തംവിട്ട് ആരാധകർ


Published: April 3, 2026 08:36 AM IST | Updated: April 3, 2026 08:36 AM IST

സിനിമ ചിത്രീകരിക്കുന്ന ലൊക്കേഷനുകളിൽ അണിയറപ്രവർത്തകർ പോലും ചിരിയടക്കാൻ പാടുപെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത് ഒരു ഭർത്താവിന്‍റെ റൊമാന്‍റിക് ഷൂട്ടിംഗും അത് നോക്കിനിൽക്കുന്ന ഭാര്യയുടെ രസകരമായ ഭാവങ്ങളുമാണ്.

ഒരു പ്രൊഫഷണൽ ഷൂട്ടിംഗിന്‍റെ ഭാഗമായി തന്‍റെ നായികയുടെ കൈകൾ കോർത്തുപിടിച്ച്, കണ്ണുകളിൽ നോക്കി അതിതീവ്രമായ പ്രണയരംഗങ്ങൾ അഭിനയിക്കുകയായിരുന്നു യുവാവ്.

സംവിധായകന്‍റെ നിർദ്ദേശങ്ങൾക്കനുസരിച്ച് താരം തന്‍റെ വേഷം ഭംഗിയാക്കുമ്പോൾ തൊട്ടടുത്ത് തന്നെ സാക്ഷിയായി അദ്ദേഹത്തിന്‍റെ യഥാർഥ ജീവിതത്തിലെ നായികയും ഉണ്ടായിരുന്നു.

ക്യാമറയ്ക്ക് മുന്നിൽ ഭർത്താവ് നടത്തുന്ന പ്രണയപ്രകടനം അല്പം ദേഷ്യത്തോടെയും അതിലേറെ കുശുമ്പോടെയുമാണ് ഈ യുവതി വീക്ഷിക്കുന്നത്. ഭർത്താവിന്‍റെ ഓരോ ചലനങ്ങളെയും വിടാതെ പിന്തുടരുന്ന യുവതിയുടെ മുഖത്തെ കലിപ്പും, ഇടയ്ക്കിടെയുള്ള കണ്ണ് ഉരുട്ടലും, പുച്ഛം കലർന്ന നോട്ടവുമാണ് വീഡിയോയെ ഇത്രത്തോളം വൈറലാക്കിയത്.

"ഞാനിവിടെ എല്ലാം കാണുന്നുണ്ട്" എന്ന അർഥത്തിൽ കൈകൾ കെട്ടിപ്പിടിച്ച് ചുണ്ട് കടിച്ചുപിടിച്ച് നിൽക്കുന്ന യുവതിയുടെ ഭാവങ്ങൾ കണ്ടാൽ ഏതൊരു ഭർത്താവും ഒന്ന് വിറച്ചുപോകും.

മുന്നിൽ നടക്കുന്നത് വെറും അഭിനയമാണെന്ന് ബോധ്യമുണ്ടെങ്കിലും ഒരു ഭാര്യ എന്ന നിലയിൽ സ്വാഭാവികമായും ഉണ്ടാകുന്ന ആ കുഞ്ഞു അസൂയയും കുശുമ്പുമാണ് സൈബർ ലോകത്തിന്‍റെ മനം കവരുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയാൽ ഈ ഭർത്താവിന്‍റെ അവസ്ഥ എന്താകുമെന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകൾ പങ്കുവെക്കുന്നത്.

ഭർത്താവിന്‍റെ പ്രൊഫഷണൽ അഭിനയത്തേക്കാൾ ഭാര്യയുടെ ഈ സ്വാഭാവിക പ്രതികരണമാണ് വീഡിയോയിൽ സ്കോർ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് 44.3 മില്യൺ ആളുകളാണ് ഈ റീൽസ് കണ്ടു ചിരിച്ചും ആസ്വദിച്ചും ഷെയർ ചെയ്തിരിക്കുന്നത്.

Tags : ViralVideo TrendingNow FunnyReels InstaDaily ComedyGold

Recent News

Corehub Up