സു​ര​ക്ഷാ ജീ​വ​ന​ക്കാ​രില്ല; മം​ഗ​ലം​ഡാം ഷ​ട്ട​ർ​ഭാ​ഗ​ത്ത് "വിനോദ സഞ്ചാര’ത്തിനു അപകട സാധ്യത
Sunday, June 17, 2018 11:13 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​ർ​ഭാ​ഗ​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡാം ​കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ഷ​ട്ട​റു​ക​ൾ​ക്ക് താ​ഴെ പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​തും ടീ​മു​ക​ളാ​യി ന​ട​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. പ്ര​വേ​ശ​നം നി​രോ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന​ത്.

ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​തി​നോ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ആ​വ​ശ്യ​ത്തി​നു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മി​ല്ല.

ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് പു​ഴ​യി​ലി​റ​ങ്ങു​ന്നു​ണ്ട്.