ക​ര​മ​ന-​പ്രാ​വ​ച്ച​മ്പ​ലം ദേ​ശീ​യപാ​ത​യി​ലെ അ​പ​ക​ട​ം:  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Monday, April 29, 2024 6:54 AM IST
നേ​മം: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യപാ​ത​യി​ൽ കൈ​മ​നം മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ പ​തി​വാ​കു​ന്ന​തി​നു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി.

നേ​മ​ത്ത് ഒ​രുമാ​സം മു​മ്പ് അ​പ​ക​ട​ത്തി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ക്കു​ക​യും ഏറ്റവും അവസാനം വി​ഷുദി​ന​ത്തി​ൽ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്ന വയോധിക അപകടത്തിൽ മരി ക്കുകയുമുണ്ടായി. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും കൈ​കൊ​ള്ളു​ന്നി​ല്ലെന്നും ആക്ഷേപമുണ്ട്. ഇ​തി​നെ തു​ട​ർ​ന്നു പൊ​തുപ്ര​വ​ർ​ത്ത​ക​ൻ ശാ​ന്തി​വി​ള പ​ദ്മ​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​താവി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കും നേ​മം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കുമാ​ണ് ക​മ്മീ ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബൈ​ജുനാ​ഥ് നി​ർദേ​ശം ന​ൽ​കി​യ​ത്. ദേ​ശീ​യപാ​ത​യി​ൽ പ​ല​യി​ട​ത്തും ട്രാ​ഫി​ക് പോ​ലീസ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​പ്പോ​ഴും സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

നേ​മം ക​ര​മ​ന​പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ടെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ര​മ​ന മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ യുള്ള പാ​ത. പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് പോ​ലീസ് തി​രി​ഞ്ഞു നോ​ക്കു​ന്ന​ത്. പ്രാ​വ​ച്ച​മ്പ​ലം, നേ​മം, വെ​ള്ളാ​യ​ണി, പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​ൻ, കൈ​മ​നം, പോ​ളി ​ടെ​ക്നി​ക് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

നീ​റ​മ​ൺ​ക​ര മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ ദേ​ശീ​യ​പാ​ത ഇ​രു​ട്ടി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നു ഡി​വൈ​ഡ​റി​ൽ ലൈ​റ്റുക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നുള്ള ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പാ​പ്പ​നം​കോ​ട് ജം​ഗ്ഷ​ൻ ശ്രീ​രാ​ഗം ജം​ഗ്ഷ​ൻ കാ​ര​യ്ക്കാ​മ​ണ്ഡ​പം. വെ​ള്ളാ​യ​ണി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നി​ര​വ​ധി പേ​ർ ആ​ശു​പ​തി​ക​ളി​ലും വീ​ടു​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. പല യിടത്തും സീ​ബ്രാ ക്രോ​സി​ംഗു കളില്ലെന്നും പരാതിയുണ്ട്.