പു​ന്ന​യ്ക്കാ​മു​ക​ൾ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റി
Monday, April 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: പു​ന്ന​യ്ക്കാ​മു​ക​ൾ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ എ​ണ്‍​പ​താം വാ​ർ​ഷി​ക​ത്തി​നും തി​രു​നാ​ളി​നും കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ജി​ൽ ജോ​ർ​ജ് കൊ​ടി​യു​യ​ർ​ത്തി. കൊ​ടി​യേ​റ്റ് ദി​വ്യ​ബ​ലി​യി​ൽ ഫാ. ​റോ​ജ​ൻ റോ​ബ​ർ​ട്ട് മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ. ​തോ​മ​സ് കു​രി​ശി​ങ്ക​ൽ ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന തു​ട​ർ​ന്ന് ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. മെ​യ് അ​ഞ്ച് ഞാ​യ​ർ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഉ​ണ്ടാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ലെ പാ​ള​യം ഫെ​റോ​ന​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ നാ​മ​ത്തി​ലു​ള്ള ദേ​വാ​ല​യം ആ​ണ് പു​ന്ന​യ്ക്കാ​മു​ക​ൾ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യം.