മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ർച്ച: പ്ര​തി​ക​ള്‍ പി​ടി​യി​ൽ
Monday, April 29, 2024 6:54 AM IST
പാ​റ​ശാ​ല: നാ​ഗ​ര്‍​കോ​വി​ല്‍ വ​ട​ശേ​രി​യി​ല്‍ മൂ​ന്നു​പേ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യി. ആ​ശാ​രി​പ്പ​ള്ളം സ്വ​ദേ​ശി പ്ര​വീ​ണ്‍ (23), രാ​ക്ക​മം​ഗ​ലം കു​രി​ശ​ടി തെ​രു​വി​ലെ 17 വ​യ​സു​കാ​ര​ന്‍, മേ​ലേ​രാ​മ​ന്‍​പു​ത്തൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ണി​തീ​രാ​ത്ത വ​ട​ശേ​രി​പു​ത്തേ​രി നാ​ലു​വ​രി പാ​ത​യി​ല്‍ പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ ഭൂ​ത​പാ​ണ്ടി സ്വ​ദേ​ശി ശ്രീ​നി​വാ​സ​ന്‍ (23), തി​രു​പ്പ​തി​സാ​രം സ്വ​ദേ​ശി ശ​ങ്ക​ര​രാ​മ​ന്‍ (63), വ​ട​ശേ​രി സ്വ​ദേ​ശി ആ​റു​മു​ഖം (62) എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.