രാ​ജാ ​ര​വിവ​ർ​മ​യു​ടെ 176-ാം ജ​ന്മദി​നം ആ​ഘോ​ഷി​ച്ചു
Tuesday, April 30, 2024 12:49 AM IST
കി​ളി​മാ​നൂ​ർ: രാ​ജാ​ര​വി വ​ർ​മ​യു​ടെ 176-ാം ജ​ന്മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ളി​മാ​നൂ​ർ പാ​ല​സ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കൊ​ട്ടാ​രം അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഒ.​എ​സ് അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​സ് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ദി​വാ​ക​ര വ​ർ​മ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​മ വ​ർ​മ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഡോ.​ദി​വ്യ.​എ​സ്.​അ​യ്യ​ർ മു​ഖ്യാ​തി​ഥി​യാ​യി, ഡോ.​കെ.​യു.​കൃ​ഷ്ണ​കു​മാ​ർ ര​വി​വ​ർ​മ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കൊ​ട്ട​റ മോ​ഹ​ൻ കു​മാ​ർ, മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.