പ​രു​ത്തി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, April 30, 2024 12:49 AM IST
പൂ​ന്തു​റ: പ​രു​ത്തി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍ ബോ​സ്‌​കോ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റി.

തു​ട​ര്‍​ന്ന് ഫാ.​ജോ​ണ്‍ കു​റ്റി​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ്യ ബ​ലി​യും ഫാ.​ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് സ​മൂ​ഹ ദി​വ്യ ബ​ലി​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും, ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ച​പ്ര​പ്ര​ദ​ക്ഷി​ണം ന​ട​ക്കും. മേ​യ് ഒ​ന്നി​ന് വൈ​കി​ട്ട് ആ​റി​ന് ഫാ.​ആ​ന്‍റോ ഡി​ക്‌​സ​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ ദി​വ്യ​ബ​ലി​യും തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക​ലും ന​ട​ക്കും.