നി​ല​മാം​മൂ​ട് ജം​ഗ്ഷ​നി​ല്‍ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം
Tuesday, April 30, 2024 12:49 AM IST
വെ​ള്ള​റ​ട: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ദി​ശ​മാ​റി വ​ന്ന കാ​ര്‍ ഇ​ടി​ച്ച്‌​തെ​റി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​നി​ല​മാം​മൂ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​ര​ക്കോ​ണം ഭാ​ഗ​ത്തു​നി​ന്ന് വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​നെ ആ​ണ് നി​ല​മാ​മ്മൂ​ട്ടി​ലെ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്നും മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ കാ​ര്‍ ഇ​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ ദി​ശ​മാ​റി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടു​നി​ന്ന​വ​ർ പ​റ​യു​ന്നു. കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​പ്പോ​ള്‍ ത​ന്നെ യാ​ത്ര​ക്കാ​രി ദൂ​രെ തെ​റി​ച്ച് വീ​ണതി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പിച്ചത്.
നി​ല​വാ​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും അ​ഞ്ചാ​മ​ത്തെ വാ​ഹ​ന അ​പ​ക​ട​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.