മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, April 30, 2024 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ് (64) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ച 3:30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ജോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​പ്പോ​ൾ അ​ഴി​മു​ഖ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചുപേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ജോ​ണ്‍ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ഴി​മു​ഖ​ത്തുനി​ന്നും ജോ​ണി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.