കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Tuesday, April 30, 2024 1:05 AM IST
ക​ഴ​ക്കൂ​ട്ടം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ത​ട്ടു​ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം 4.45 ഓ​ടെ സൈ​നി​ക സ്‌​കൂ​ളി​ന്‍റെ ക​വാ​ട​ത്തി​നു മു​ൻ വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്‍റെ വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ജീ​ല​യു​ടെ ത​ട്ടു​ക​ട​യി​ലേ​ക്കും സ​മീ​പ​ത്തെ ക​രി​ക്കു വി​ല്പ​ന ന​ട​ത്തു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ക​ട​യു​ടെ മു​ൻ​വ​ശ​വും സാ​മ​ഗ്രി​ക​ളും ന​ശി​ച്ചു.

ചാ​യ കു​ടി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്ത് നി​ന്നും ക​ഴ​ക്കൂ​ട്ട​ത്തേ​ക്കു വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.