പ​രി​ഷ​ത്ത് ശാ​സ്ത്ര സം​വാ​ദ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും
Monday, March 18, 2024 5:41 AM IST
മ​ല​പ്പു​റം: ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ശാ​സ്ത്ര​വും സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ശാ​സ്ത്ര സം​വാ​ദ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 11 മേ​ഖ​ല​ക​ളി​ലാ​യി 60 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശാ​സ്ത്ര സം​വാ​ദ സ​ദ​സു​ക​ള്‍ ന​ട​ത്താ​ന്‍ മ​ല​പ്പു​റം പ​രി​ഷ​ത്ത് ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സം​യു​ക്ത ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു.

പു​ത്ത​ന്‍ ഇ​ന്ത്യ പ​ണി​യു​വാ​ന്‍ ശാ​സ്ത്ര ബോ​ധം വ​ള​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ന്നി​യു​ള്ള സം​വാ​ദ സ​ദ​സു​ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര ഗ​വേ​ഷ​ണ രം​ഗ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന മ​തേ​ത​ര, ഫെ​ഡ​റ​ല്‍ മൂ​ല്യ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ ച​ര്‍​ച്ച ചെ​യ്യും.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ 24 ന് ​ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ന​ട​ക്കും. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗം സം​സ്ഥാ​ന മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

അ​ന്ത​രി​ച്ച യു​ക്തി​വാ​ദി നേ​താ​വ് യു. ​ക​ലാ​നാ​ഥ​ന്‍ അ​നു​സ്മ​ര​ണം ടി. ​അ​ജി​ത്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. മ​ണി​ക​ണ്ഠ​ന്‍, സ​ന്തോ​ഷ് പു​ലാ​മ​ന്തോ​ള്‍, കെ. ​അം​ബു​ജം, പി. ​ര​മേ​ഷ്കു​മാ​ര്‍, പി. ​ശ​ര​ത് എ​ന്നി​വ​ര്‍ വി​വി​ധ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ. ​അ​രു​ണ്‍​കു​മാ​റും ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി.​വി​നോ​ദും വി​ശ​ദീ​ക​രി​ച്ചു.

സ​ജി​ന്‍ നി​ല​മ്പൂ​ര്‍ ര​ചി​ച്ച് ബോ​ധി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ഞ്ചു നാ​ട​ക​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​യ ’നി​ഴ​ലാ​ട്ടം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ര്‍ കെ. ​വി​ജ​യ​ന് ന​ല്‍​കി ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ പ്ര​കാ​ശി​പ്പി​ച്ചു.