മു​സ്ലിം​ലീ​ഗി​ന് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​മാ​യി പ്ര​ക​ട​നം
Monday, April 22, 2024 5:32 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​രി​ല്‍ മു​സ്ലിം​ലീ​ഗി​ന് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​മാ​യി ലീ​ഗി​ന്‍റെ കൊ​ടി​യേ​ന്തി എ​ല്‍​ഡി​എ​ഫ് വ​ണ്ടൂ​രി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​രി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ ലീ​ഗി​ന്‍റെ കൊ​ടി വീ​ശി​യ​ത് എം​എ​സ്എ​ഫ്-​കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ കൈ​യ്യാ​ങ്ക​ളി​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്.

ഇ​തോ​ടെ​യാ​ണ് ലീ​ഗി​ന് പി​ന്തു​ണ​യു​മാ​യി എ​ല്‍​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​സ്ലിം​ലീ​ഗി​ന്‍റെ കൊ​ടി​യു​മാ​യി എ​ത്തി​യ​ത്. ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ്, മു​സ്ലിം ലീ​ഗി​ന്‍റെ പ​താ​ക ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് മു​സ്ലിം ലീ​ഗി​ന്‍റെ കൊ​ടി​യു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ങ്ങാ​ടി​യി​ല്‍ നൃ​ത്തം വ​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ്, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി. ​ജ​യ​പ്ര​കാ​ശ്, അ​ഡ്വ. അ​നി​ല്‍, വി. ​അ​ര്‍​ജു​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.