മു​ജീ​ബി​ന്‍റെ വൃ​ക്ക​രോ​ഗ ചി​കി​ത്സ​ക്ക് മു​ജീ​ബ് ക​മ്മ്യൂ​ണി​റ്റി സ​ഹാ​യം ന​ൽ​കി
Friday, March 29, 2024 4:41 AM IST
ക​രു​വാ​ര​കു​ണ്ട്: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​ത്തി​ലാ​യ യു​വാ​വി​ന് ചി​കി​ത്സാ സ​ഹാ​യ​മേ​കി കേ​ര​ള മു​ജീ​ബ് ക​മ്മ്യൂ​ണി​റ്റി. നീ​ലാ​ഞ്ചേ​രി​യി​ലെ കൊ​ട്ടാ​ര​പ്പ​റ​മ്പി​ൽ മു​ജീ​ബി​ന്‍റെ ചി​കി​ത്സ​യ്ക്കാ​ണ് മു​ജീ​ബ് എ​ന്ന പേ​രു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള മു​ജീ​ബ് ക​മ്മ്യൂ​ണി​റ്റി തു​ക ന​ൽ​കി​യ​ത്.

വൃ​ക്ക മാ​റ്റി​വെ​ച്ച​ങ്കി​ൽ മാ​ത്ര​മേ ഈ ​യു​വാ​വി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഭാ​ര്യ വൃ​ക്ക ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി പ​ത്ത് ല​ക്ഷം രൂ​പ ചി​ല​വ് വ​രും.

ഇ​തി​നാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ൽ​ക്ക​രി​ച്ച ചി​കി​ത്സാ സ​ഹാ​യ സ​മി​തി​ക്കാ​ണ് മു​ജീ​ബ്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള മു​ജീ​ബ് ക​മ്മ്യൂ​ണി​റ്റി കൈ​ത്താ​ങ്ങാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ കൂ​ട്ടാ​യ്മ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചി​കി​ത്സാ സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ മു​നീ​ർ കു​രി​ക്ക​ൾ, ക​ൺ​വീ​ന​ർ എ.​പി. ക​ബീ​ർ, ട്ര​ഷ​റ​ർ സു​രേ​ഷ് ബാ​ബു,

കേ​ര​ള മു​ജീ​ബ് ക​മ്മ്യൂ​ണി കോ​ഡി​നേ​റ്റ​ർ മു​ജീ​ബ് രാ​മ​നാ​ട്ടു​ക​ര, ട്ര​ഷ​റ​ർ മു​ജീ​ബ് പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ജീ​ബ് വ​ലി​യാ​ട്, മു​ജീ​ബ് ക​മ്മ​ക്ക​കം, മു​ജീ​ബ് ട്രോ​മ പാ​ണ്ടി​ക്കാ​ട്, മു​ജീ​ബ് ആ​ക്ട​ർ വാ​ണി​യ​മ്പ​ലം, മു​ജീ​ബ് ദോ​സ്ത്, മു​ജീ​ബ് കു​ട്ട​ശ്ശേ​രി, മു​ജീ​ബ് ക​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.