മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: ക​ക്ക​യം ബൂ​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കി
Friday, April 26, 2024 5:58 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ലെ 62 -ാം ന​മ്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ന് കേ​ന്ദ്ര​സേ​ന അ​ട​ക്ക​മു​ള്ള പോ​ലീ​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. ക​ക്ക​യ​ത്തെ ഏ​ക ബൂ​ത്താ​യ ഇ​വി​ടെ 1017 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

കോഴിക്കോട്ട് 52 പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ 52 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ (പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ) പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കും. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും നാ​ലു വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ക്കു​ക.

പോ​ളിം​ഗ് ബൂ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സ്ത്രീ​ക​ളാ​യി​രി​ക്കും.