ജോലി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രേ മോ​ഷ​ണ ശ്ര​മം
Friday, April 26, 2024 6:05 AM IST
കോ​ട​ഞ്ചേ​രി: രാ​ത്രി ജോലി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന ന​ഴ്സി​നു നേ​രെ മോ​ഷ​ണ ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​ന് ശേ​ഷം മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്ന യു​വ​തി ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങി വ​രു​ന്പോ​ൾ കാ​പ്പാ​ട്ട്മ​ല സ്റ്റോ​പ്പി​ന് അ​ടു​ത്തു​വ​ച്ച് അ​ജ്ഞാ​ത​ൻ മോ​ഷ്ടിക്കാനായി ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു.

യു​വ​തി സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​ന്നി വീണു. പു​റ​കെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് ക​ണ്ട് മോ​ഷ്ടാ​വ് ഓ​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. സ്ട്രീ​റ്റ് ലൈ​റ്റ് ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് ബൈ​ക്ക് ഒ​തു​ക്കി വ​ച്ച​തി​നു​ശേ​ഷം ഇ​യാ​ൾ പ​തു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു. കോ​ട​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വി​ടെ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.