അ​ത്തി​യ​ടു​ക്കം കോ​ള​നി​യി​ലേ​ക്ക് റോ​ഡൊ​രു​ങ്ങി
Friday, March 29, 2024 12:24 AM IST
കൊ​ന്ന​ക്കാ​ട്: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് കോ​ട്ട​ഞ്ചേ​രി വ​നാ​തി​ർ​ത്തി​യി​ലെ അ​ത്തി​യ​ടു​ക്കം കോ​ള​നി​യി​ലേ​ക്ക് റോ​ഡൊ​രു​ങ്ങി. ബ​ളാ​ൽ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സ​ഹ​ക​രി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലും ബാ​ക്കി ഭാ​ഗം ഈ​സ്റ്റ് എ​ളേ​രി​യി​ലു​മാ​യ​താ​ണ് സാ​ങ്കേ​തി​ക കു​രു​ക്കാ​യ​ത്.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 100 മീ​റ്റ​ർ ഭാ​ഗം 2018 ൽ ​ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​യ​തി​നാ​ൽ ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടാ​യി. ഒ​ടു​വി​ൽ കൊ​ന്ന​ക്കാ​ട്-​ത​യ്യേ​നി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യ​തോ​ടെ കോ​ള​നി​യി​ലേ​ക്ക് വാ​ഹ​ന​മെ​ത്താ​ൻ വ​ഴി​യൊ​രു​ങ്ങി.