രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വാ​രാ​ഘോ​ഷം
Sunday, April 28, 2024 6:08 AM IST
ആ​ല​പ്പു​ഴ: ലോ​ക രോ​ഗ പ്ര​തി​രോ​ധ കു​ത്തിവ​യ്പ് വാ​രാ​ഘോ​ഷം പ​ഴ​വീ​ട് വി​ജ്ഞാ​നപ്ര​ധാ​ൻ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്നു. ആ​ല​പ്പു​ഴ രാ​മ​വ​ർ​മ ക്ല​ബ്ബി​ന്‍റെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു വാ​രാ​ച​ര​ണം. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്രിയ​ദ​ർ​ശ​ൻ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ർ. സ​ന്ധ്യ അ​ധ്യ​ക്ഷത വ​ഹി​ച്ചു.

പി. ​പി. യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​നു​പ​മ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പി. ​വി. മാ​ത്യു, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പി. ​കെ. അ​നി​ൽ​കു​മാ​ർ, ഡോ. ​ആ​ശ, ​ഡോ. പ്രി​യ​ദ​ർ​ശ​ൻ, ബെ​ന്നി അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​മ്മ​മാ​രെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഫാ​ഷ​ൻ ഷോ, ​ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ത്തി. ഡോ. ​അ​നു​പ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ന​ട​ത്തി.