ഡെ​ലി​വ​റി വാ​നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​നു ഗു​രു​ത​ര പ​രിക്ക്
Sunday, April 28, 2024 6:08 AM IST
ചെ​ങ്ങ​ന്നൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ഡെ​ലി​വ​റി വാ​നി​ൽ ഇ​ടി​ച്ചു ക​യ​റി യു​വാ​വി​ന് ഗു​രു​ത​ര പ​രിക്ക്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് മാ​വേ​ലി​ക്ക​ര റോ​ഡി​ല്‍ ഓ​ട്ടാ​പ്പീ​സ് ജ​ംഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.
അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ഫി​റോ​സി​നെ (22) കൊ​ല്ല​ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ല​ക​ട​വി​ല്‍ നി​ന്നു കോ​ടു​കു​ള​ഞ്ഞി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഐ​ഷ​ര്‍ ഡെ​ലി​വ​റി വാ​ഹ​ന​ത്തി​ലേ​ക്ക് ചെ​റി​യ​നാ​ട് ഭാ​ഗ​ത്തു നി​ന്ന് ഓ​ട്ടാ​പ്പീ​സ് ജ​ംഗ്​നി​ലേ​ക്ക് വ​ന്ന സ്‌​കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ഡെ​ലി​വ​റി വാ​ന്‍ മ​ര​ത്തി​ല്‍ ഇ​ടി​ച്ചു വാ​ൻ ഡ്രൈ​വ​ര്‍​ക്കും പ​രു​ക്കേ​റ്റു. സ്കൂ​ട്ട​ർ നി​ശേ​ഷം ത​ക​ർ​ന്നു. വാ​നി​ൻ്റെ മു​ൻ​ഭാ​ഗ​ത്തും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ട്. പോ​ലീ​സ് കേ​സെ​ടു​ത്തു.