ക​യ​ർ ക​മ്പ​നി​ക്ക് തീ​പി​ടി​ച്ചു; 35 ല​ക്ഷ​ം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം
Sunday, April 28, 2024 6:10 AM IST
ചേ​ർ​ത്ത​ല: ക​യ​ർ ക​മ്പ​നി​ക്ക് തീ​പി​ടി​ച്ച് 35 ല​ക്ഷ​ം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് ‍11–ാംവാ​ർ​ഡ് ക​ള​വം​കോ​ടം അ​നി​ൽ​പു​രം അ​ജി​ത്തിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​നി​ൽ​പു​രം ക​യ​ർ ക​മ്പ​നി​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് തീ​പി​ടി​ച്ച​ത്.

വീ​ടി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് ക​മ്പ​നി. ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് ച​കി​രി​യെ​ത്തി​ച്ച് യ​ന്ത്ര​ സ​ഹാ​യ​ത്തോ​ടെ ക​യ​റാ​ക്കു​ന്ന ആ​റ് യ​ന്ത്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ആ​റ് യ​ന്ത്ര​ങ്ങ​ൾ​ക്ക് 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. യ​ന്ത്ര​ത്തി​നൊ​പ്പം ക​യ​റും ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ച ചകി​രി​യും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

ചേ​ർ​ത്ത​ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​നസേന​യു​ടെ 5 യൂ​ണി​റ്റ് അ​ഞ്ച​ര​മ​ണി​ക്കൂ​റോ​ളം വെ​ള്ളം പ​മ്പു​ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂട്ടാ​ണ് തീ​പി​ടി​ത്ത​തി​നു കാ​ര​ണ​മെ​ന്ന് പറയുന്നു.