തി​രു​നാ​ള്‍
Saturday, May 4, 2024 3:41 AM IST
സ​ഹാ​യ​ഗി​രി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

മ​റ​യൂ​ര്‍: സ​ഹാ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.

വി​കാ​രി ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ല്‍ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 5.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാ​ത്യു മേ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം - ഫാ. ​ബെ​ന്നി ഒ​സി​ഡി. നാ​ളെ രാ​വി​ലെ 10.15നു ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് ഓ​ണാ​ട്ട് വി​സി. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച​സ​ദ്യ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ല്‍ അ​റി​യി​ച്ചു.

ചി​ത്തി​ര​പു​രം പ​ള്ളി​യി​ല്‍

ക​ട്ട​പ്പ​ന: ചി​ത്തി​ര​പു​രം നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം (മീന്‍കെ​ട്ട് കു​രി​ശ​ടി​യി​ല്‍​നി​ന്ന്), ആ​റി​ന് ദി​വ്യ​ബ​ലി - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ (പ​യ​സ് ന​ഗ​ര്‍ സെ​മി​നാ​രി).

നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ജ​പ​മാ​ല, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം (ഡോബി​പാ​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ചാ​പ്പ​ലി​ല്‍നി​ന്ന്), 11ന് ​തി​രു​നാ​ള്‍ ദി​വ്യ​ബ​ലി - ഫാ. ​മൈ​ക്കി​ള്‍ വ​ള​യി​ഞ്ചി​യി​ല്‍, തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഫാ. ​അ​രി​സ്റ്റോ​ട്ടി​ല്‍, ഫാ. ​മെ​ന്‍റ​സ്, ഫാ. ​സി​റി​ള്‍ രാ​ജ്, ഫാ. ​ജ​സ്റ്റി​ന്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി മാ​നു​വല്‍ തു​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.