ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
Sunday, May 5, 2024 3:40 AM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി ചി​ന്നാ​റി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. 16-ാം ക​ണ്ടം സ്വ​ദേ​ശി ഷോ​ബി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച റെ​നോ ഡ​സ്റ്റ​ർ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഷോ​ബി​യും കു​ടും​ബ​വും എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്പോ​ൾ ചി​ന്നാ​ർ പാ​ലം ക​ട​ന്ന് മു​രി​ക്കാ​ശേ​രി​യി​ലേ​ക്കു​ള്ള ക​യ​റ്റം ക​യ​റാ​ൻ തു​ട​ങ്ങു​ന്പോ​ൾ കാ​റി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ടു.

ഉ​ട​ൻത​ന്നെ വാ​ഹ​നം നി​ർ​ത്തി എ​ല്ലാ​വ​രും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ലു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ തീ ​പ​ട​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ വെ​ള്ള​മൊ​ഴി​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ൽനി​ന്ന് അ​ഗ്നി​ര​ക്ഷാസേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.