ഇ​ടു​ക്കി ഫി​ലിം​ ഫെ​സ്റ്റി​വ​ൽ തൊ​ടു​പു​ഴ​യി​ൽ
Tuesday, May 7, 2024 3:22 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ​പ്ര​സ്ക്ല​ബ്ബും വ​യ​ല​റ്റ് ഫ്രെ​യിം​സും സം​യു​ക്ത​മാ​യി ഇ​ടു​ക്കി ഫി​ലിം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഷോ​ർ​ട്ട്ഫി​ലിം ഫെ​സ്റ്റി​വ​ൽ, റീ​ൽ​സ് കോ​ന്പ​റ്റീ​ഷ​ൻ എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.

മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 25,000 രൂ​പ​യും​ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ര​ണ്ടാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​ന് 10,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും മൂ​ന്നാ​മ​ത്തെ മി​ക​ച്ച ഷോ​ർ​ട്ട്ഫി​ലി​മി​നു 5,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും.

റീ​ൽ​സ് കോ​ന്പ​റ്റീ​ഷ​നി​ൽ യ​ഥാ​ക്ര​മം 3,000, 2,000, 1,000 എ​ന്നീ ക്ര​മ​ത്തി​ൽ തു​ക​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.​ മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച സ്ക്രി​പ്റ്റ് റൈ​റ്റ​ർ, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച കാ​മ​റാ​മാ​ൻ, മി​ക​ച്ച എ​ഡി​റ്റ​ർ, മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ന്നീ​ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന് സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​വും ന​ൽ​കും.

ഷോ​ർ​ട്ട്ഫി​ലി​മി​ന് 1,000 രൂ​പ​യും റീ​ൽ​സി​ന് 500 രൂ​പ​യു​മാ​ണ് എ​ൻ​ട്രി​ഫീ. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​മാ​വ​ണം റീ​ൽ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 30 സെ​ക്ക​ന്‍ഡ് മു​ത​ൽ 90 സെ​ക്ക​ന്‍ഡ് വ​രെ​യാ​ണ് സ​മ​യ​ദൈ​ർ​ഘ്യം. സി​നി​മ, ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ ജൂ​റി​ പാ​ന​ൽ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

ഫെ​സ്റ്റി​വ​ലി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു സോ​ജ​ൻ സ്വ​രാ​ജ് -ചെ​യ​ർ​മാ​ൻ, ജെ​യ്സ് വാ​ട്ട​പ്പി​ള​ളി​ൽ-​ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ, ലി​ന്‍റോ തോ​മ​സ്-​ക​ണ്‍​വീ​ന​ർ, ഉ​ണ്ണി രാ​മ​പു​രം-​കോ-​ഓ​ർ​ഡി​നേ​റ്റ​ർ, അ​ഖി​ൽ​സ​ഹാ​യി-​പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ ഫോ​മും www.idukkifilmfestival.com എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്നു ല​ഭി​ക്കും. ഫെ​സ്റ്റി​വ​ലി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ ഈ ​മാ​സം 25നു​മു​ൻ​പ് ല​ഭി​ക്ക​ണം. എ​ൻ​ട്രി​ക​ൾ പോ​സ്റ്റ​ലാ​യോ wetransfer, SendGb, Googledrive തു​ട​ങ്ങി​യ വെ​ബ്സൈ​റ്റി​ലോ അ​പ്‌ലോ​ഡ് ചെ​യ്യാം.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ല​ത്തീ​ഫ്, ഫെ​സ്റ്റി​വ​ൽ ക​ണ്‍​വീ​ന​ർ ലി​ന്‍റൊ തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി രാ​മ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.