സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നിർവഹിച്ചു
Tuesday, May 7, 2024 3:22 AM IST
ഉ​പ്പു​ത​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ഓഗ​സ്റ്റി​ലാ​ണ് സ്നേ​ഹ​വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഖ്യ സം​ഭാ​വ​ന ന​ൽ​കി​യ​ത്. പാ​യ​സച​ല​ഞ്ച്, ബി​രി​യാ​ണി ച​ല​ഞ്ച് എ​ന്നി​വ​യും ധ​ന​ശേ​ഖ​ര​ണ​ത്തി​നു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ചു. വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും ക​യ​റി​യി​റ​ങ്ങി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ന​ട​ത്തി​യ ആ​ക്രി ച​ല​ഞ്ചി​ലൂ​ടെ​യും ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി.

ആ​റ​ര ല​ക്ഷ​ത്തി​ൽപ്പ​രം രൂ​പ​യാ​ണ് 550 സ്ക്വ​യ​ർ ഫീ​റ്റ് വ​രു​ന്ന വാ​ർ​ക്ക വീ​ടി​നാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വി​നി​യോ​ഗി​ച്ച​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലാ​ലി സെ​ബാ​സ്റ്റ്യ​ൻ, ക​ണ്‍​വീ​ന​ർ സ​ജി​ൻ സ്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് സ്നേ​ഹ​വീ​ട് നി​ർ​മാ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ഞ്ചാ​മ​ത്തെ വീ​ടാ​ണി​ത്. കൂ​ടാ​തെ പ്ര​ള​യ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ആ​റു വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കു​വാ​നും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നാ​യി.

സ്നേ​ഹ​വീ​ട് താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് ഇ​ടു​ക്കി ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​മ​മോ​ൾ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലാ​ലി സെ​ബാ​സ്റ്റ്യ​ൻ, ക​ണ്‍​വീ​ന​ർ സ​ജി​ൻ സ്ക​റി​യ, വോ​ള​ൻ​ഡി​യ​ർ​മാ​രാ​യ ബി​ബി​ൻ ബെ​ന്നി, റോ​യ്സ് കെ. ​റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.