നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിനെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേനല്‍ കനത്തതോടെ ജില്ലയില്‍ പലയിടങ്ങളിലും ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
കടുത്ത ചൂടും വരള്‍ച്ചയും മൂലം ജില്ലയിലെ കാര്‍ഷിക മേഖല ഏതാണ്ട് തൊണ്ണൂറ് ശതമാനം ഉണങ്ങി നശിച്ചു. വിവിധ ഘട്ടങ്ങളായി കേരള സര്‍ക്കാര്‍ 2021 മുതല്‍ പ്രഖ്യാപിച്ച 18,500 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കണം.
ബാങ്കുകളില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷരുടെ പലിശ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ചെയ്യാതിരുന്നിട്ടും പ്രഖ്യാപിച്ച തുക ഇനിയും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനദ്രോഹപരമാണ്. ബാങ്കുകള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍, എം.ജെ. കുര്യന്, ബിജു അക്കാട്ടുമുണ്ടയില്‍, എന്‍.ജെ. ചാക്കോ, പി.ജി. പ്രകാശ്, ജോര്‍ജ് അരീപ്ലാക്കല്‍, ജോയി നമ്പുടാകത്ത്, ജോസ് കണ്ടത്തിന്‍കര, സിബി കൊച്ചുവള്ളാട്ട്, സണ്ണി പട്ട്യാലില്‍, സജി വെട്ടുകാട്ടില്‍, തോമസ് കടുത്താഴെ, ഫിലിപ്പ് കലയത്തുംകുഴിയില്, തങ്കച്ചന് സേനാപതി, സെബാസ്റ്റ്യന്‍ പേഴുംമൂട്ടില്‍, സിബി ചിറ്റടി, റോബിന്, സാബു ഇടയ്ക്കാട്ട്, ബിനു കൈപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.