"തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ'; എഫ്ബി പോ​സ്റ്റി​ട്ടയാൾക്കെതിരേ കേ​സ്
Sunday, April 28, 2024 4:46 AM IST
കാ​ക്ക​നാ​ട്: വ്യാ​ജ ഫേ​സ് ബു​ക്ക് ഐഡി ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ​ന്ന വ്യാജേന എഫ്ബി പോസ്റ്റിട്ട സം​ഭ​വ​ത്തി​ൽ കാ​ക്ക​നാ​ട് വെ​ണ്ണ​ല സ്വ​ദേ​ശി​ പൊ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എ മു​ഹ​മ്മ​ദ് ഷാ​ജി (51) നെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് എ​ടു​ത്തു.​

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യി​രു​ന്നു പ്ര​തി വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി പോ​സ്റ്റ് ഇട്ട​ത്.​ സൈ​ബ​ർ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതിയെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഇയാൾ ഒ​ളി​വി​ലാ​ണ്.