രു​ഗ്മി​ണി​ദേ​വി അ​രു​ണ്‍​ഡേ​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി എ​സ്. തീ​ർ​ത്ഥ
Wednesday, May 8, 2024 5:42 AM IST
താ​മ​ര​ശേ​രി: ഭ​ര​ത​നാ​ട്യ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത താ​മ​ര​ശേ​രി സ്വ​ദേ​ശി​നി എ​സ്. തീ​ർ​ത്ഥ​യ്ക്ക് രു​ഗ്മി​ണി ദേ​വി അ​രു​ണ്‍​ഡേ​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു. നൃ​ത്ത സ​മ​ന്വ​യം ക​ലാ​ഗൃ​ഹം സം​ഘ​ടി​പ്പി​ച്ച ആ​ദി​ശ​ങ്ക​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ഫെ​സ്റ്റി​വ​ൽ ആ​ന്‍റ് കോ​ന്പ​റ്റീ​ഷ​നി​ലാ​ണ് തീ​ർ​ത്ഥ ഭ​ര​ത​നാ​ട്യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്.

നൃ​ത്ത​സ​മ​ന്വ​യം ക​ലാ​ഗൃ​ഹം പ്ര​സി​ഡ​ന്‍റ് ക​ലാ​മ​ണ്ഡ​ലം സ​ത്യ​വ്ര​ത​ൻ തി​ർ​ത്ഥ​യ്ക്ക് രു​ഗ്മി​ണി​ദേ​വി അ​രു​ണ്‍​ഡേ​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ഭാ​സ്ക്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര ജേ​താ​വാ​യ എ​സ്. തീ​ർ​ത്ഥ ഇ​ന്‍റ​ർ സ്കൂ​ൾ പെ​യി​ന്‍റിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. താ​മ​ര​ശേ​രി ജി​വി​എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ക​നാ​യ താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ർ ശ​ങ്ക​ര​ന്പാ​ത്ത് സാ​യി​ല​ക്ഷ്മി​യി​ൽ പി. ​വി​ജേ​ഷി​ന്‍റെ​യും താ​മ​ര​ശേ​രി ചാ​വ​റ ഇ​എം സ്കൂ​ളി​ലെ അ​ധ്യാ​പി​ക എം. ​ഷ​ബ്ന​യു​ടെ​യും മ​ക​ളാ​ണ് തീ​ർ​ത്ഥ. എ​സ്. പു​ണ്യ സ​ഹോ​ദ​രി​യാ​ണ്.