പൂ​ർ​വ വി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക സ​മ്മേ​ള​നം ന​ട​ത്തി
Thursday, May 9, 2024 7:22 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു പൂ​ർ​വ വി​ദ്യാ​ർ​ഥി- അ​ധ്യാ​പ​ക സ​മ്മേ​ള​നം ന​ട​ത്തി. കൂ​ട​ര​ഞ്ഞി പ​ള്ളി അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രേ​യും ആ​ദ​രി​ച്ചു.

പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ എം.​ടി. സൈ​മ​ണ്‍, സി. ​ഗീ​ത, വി.​വി. ജോ​ണ്‍, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ.​എം. ഷാ​ഹു​ൽ ഹ​മീ​ദ്, നോ​ബി കാ​ലാ​ച്ചി​റ​യി​ൽ, എ.​എം. അ​ബ്ബാ​സ്, കെ.​ടി. ത്രേ​സ്യ, ജോ​യ് ജോ​സ​ഫ് പീ​ടി​ക്കാ​ട്ടു​കു​ന്നേ​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്, പൂ​ർ​വ അ​ധ്യാ​പ​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ടി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.